IndiaNEWS

ഛത്തീസ്ഗഡില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; 7 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റായ്പുര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. നാരായണ്‍പുര്‍, കങ്കര്‍ ജില്ലാതിര്‍ത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. മഹാരാഷ്ട്ര അതിര്‍ത്തിയോടു ചേര്‍ന്ന തെക്‌മെട്ട വനമേഖലയില്‍ പ്രത്യേക ദൗത്യ സംഘവും റിസര്‍വ് ഗാര്‍ഡും ചേര്‍ന്ന് നടത്തിയ സംയുക്ത തിരിച്ചടിയിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. ഏതാനും പേര്‍ക്ക് പരുക്കേറ്റതായി സൂചനയുണ്ട്. സുരക്ഷാ സേനാംഗങ്ങള്‍ക്ക് പരുക്കില്ലെന്ന് പൊലീസ് അറിയിച്ചു.

സംഭവ സ്ഥലത്തുനിന്ന് എകെ47 റൈഫിളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ അഞ്ചുപേര്‍ പുരുഷന്മാരും രണ്ട് സ്ത്രീകളുമാണുള്ളത്. ഇതോടെ ബസ്തര്‍ മേഖലയില്‍ ഈ വര്‍ഷം മാത്രം 88 മാവോയിസ്റ്റുകളാണ് വിവിധ ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ടത്. നാരായണ്‍പുര്‍, കങ്കര്‍ ഉള്‍പ്പെടെ ഏഴ് ജില്ലകള്‍ അടങ്ങിയ പ്രദേശമാണ് ബസ്തര്‍. ഈ മാസം 16ന് നടന്ന ഏറ്റുമുട്ടലില്‍ 29 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചിരുന്നു.

Signature-ad

 

Back to top button
error: