KeralaNEWS

മേയര്‍ക്കും എംഎല്‍എയ്ക്കും എതിരെ കേസെടുക്കാതെ പൊലീസ്; ഡ്രൈവര്‍ യദു ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്‍ സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസ് തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും കേസ് എടുക്കാതെ പൊലീസ്. ഡ്രൈവര്‍ യദു നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. മേയര്‍ക്കും എംഎല്‍എയ്ക്കും എതിരെ കേസെടുക്കില്ലെന്നാണ് പൊലീസ് ഭാഷ്യം. മേയറുടെ പരാതി പ്രതിരോധിക്കാനാണ് ഡ്രൈവറുടെ പരാതിയെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവര്‍ മോശമായി പെരുമാറിയതിനാലാണ് മേയര്‍ ഇടപെട്ടതെന്നും പൊലീസ് പറയുന്നു.

അതേസമയം, ഡ്യൂട്ടി തടസപ്പെടുത്തിയതിനു ഹൈക്കോടതിയെ സമീപിക്കാനാണ് ഡ്രൈവര്‍ യദുവിന്റെ നീക്കം. മേയര്‍ക്കും എംഎല്‍എയ്ക്കും എതിരെ കേസെടുക്കാത്തതിന് എതിരെയും തനിക്കുണ്ടായ മാനനഷ്ടത്തിനും കേസ് ഫയല്‍ ചെയ്യാനാണ് യദുവിന്റെ തീരുമാനം.യദുവിനെതിരെ അന്വേഷണം നടത്തുന്ന കെഎസ്ആര്‍ടിസി എംഡി ഇന്ന് മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും.

Signature-ad

യദുവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടേണ്ടെന്നും തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്താനുമാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. പിരിച്ചുവിട്ടാല്‍ ജീവനക്കാര്‍ക്കിടയില്‍ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നാണ് വകുപ്പിന്റെ നിഗമനം. പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ടിഡിഎഫ്, കെഎസ്ആര്‍ടിസി ചീഫ് ഓഫീസിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കന്റോണ്‍മെന്റ് സ്റ്റേഷനിലേക്കും ഇന്ന് മാര്‍ച്ച് നടത്തും.

Back to top button
error: