തിരുവനന്തപുരം: ഇ.പി ജയരാജനുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെ പരസ്യമായി തള്ളി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ പി.രഘുനാഥ്.
ഇവർ പറയുന്നത് ഒരിക്കലും വിശ്വസിക്കാനാവില്ല.ഇത്തരം കൂട്ടുകെട്ട് പൊതു പ്രവർത്തകർക്ക് ഭൂഷണമല്ല. ബി.ജെ.പിയില്‍ ആളെ ചേർക്കുന്നത് ദല്ലാളുമാരെ വെച്ചല്ലെന്നും രഘനാഥ് പറഞ്ഞു.
ഇ.പി. ജയരാജനെ ബി.ജെ.പിയിലേക്ക് കൊണ്ടുവരാൻ ദേശീയ നേതൃത്വത്തിന്റെ അറിവോടെ താൻ ശ്രമിച്ചുവെന്നും മൂന്നിലധികം കൂടിക്കാഴ്ച്ചകള്‍ക്ക് താൻ വരിയൊഴുക്കിയെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞിരുന്നു.
നേരത്തെ ഇത്തരത്തില്‍ ശോഭാ സുരേന്ദ്രനും ഇ.പി ജയരാജനും തമ്മില്‍ കണ്ടിട്ടില്ലെന്ന് ദല്ലാൾ നന്ദകുമാറും പറഞ്ഞിരുന്നു. ഇ.പിയുടെ മകന്റെ ഫ്ളാറ്റില്‍ ജാവദേക്കറുമായി കൂടിക്കാഴ്‌ച നടന്നത് സത്യമാണെന്നും എന്നാല്‍ അതില്‍ ശോഭ സുരേന്ദ്രന് ഒരുപങ്കും ഇല്ലെന്ന് നന്ദകുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ശോഭാ സുരേന്ദ്രനെ താൻ കാണുകയോ സംസാരിക്കുകയോ ചെയ്‌തിട്ടില്ലെന്ന് ഇ.പി ജയരാജനും പറഞ്ഞിരുന്നു.
‘ തലയ്ക്ക് വെളിവുള്ള ആരെങ്കിലും ബിജെപിയിൽ ചേരുമോ? ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി നടന്നത് രാഷ്‌ട്രീയ ചർച്ചയല്ല. അത് പാർട്ടിയെ അറിയിക്കേണ്ടതില്ല.അതാകട്ടെ ഒരു വർഷം മുൻപും’- ജയരാജൻ പറഞ്ഞു.