കേരളത്തിലേക്കുള്ള തീർത്ഥാടകരിൽ ഏറിയപങ്കും എത്തുന്നതും ഇവിടേക്ക് തന്നെ.ഇവരുടെയെല്ലാം ഏക ആശ്രയമാണ് തിരുവല്ല റയിൽവെ സ്റ്റേഷൻ.കൂടുതൽ ട്രെയിനുകൾ ഇല്ലാത്തതും ഉള്ളം ട്രെയിനുകളുടെ സ്റ്റോപ്പ് എടുത്തുകളഞ്ഞതും ഉൾപ്പെടെ നിരവധി തിരിച്ചടിയാണ് സമീപകാലത്ത് തിരുവല്ലയ്ക്ക് നേരിടേണ്ടി വന്നത്.വരുമാനക്കുറവാണ് കാരണമായി പറയുന്നത്.പത്തനംതിട്ട റയിൽവെ ബുക്കിംഗ് സെന്ററിലെ വരുമാനം പോകുന്നത് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലേക്കാണെന്നിരിക്കെ
മധ്യതിരുവിതാംകൂറിൽ റെയിൽവെയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കി നൽകുന്ന മൂന്നു സ്റ്റേഷനുകളാണ് കോട്ടയവും തിരുവല്ലയും ചെങ്ങന്നൂരും.മറ്റ് രണ്ടു റയിൽവെ സ്റ്റേഷനുകളിലും വൻ വികസനം നടത്തുമ്പോഴും തിരുവല്ലയെ റയിൽവെ അവഗണിക്കുകയാണ് പതിവ്.
തിരുവല്ലയിൽ നിന്നും ട്രെയിനുകൾ യാത്ര പുറപ്പെടത്തക്കവിധം യാർഡ് നിർമ്മാണം ഉൾപ്പടെയുള്ള വികസനം നടത്തണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്.യാർഡ് ആക്കാൻ എന്തുകൊണ്ടും സൗകര്യപ്രദമായ ഒരു റയിൽവെ സ്റ്റേഷനാണ് തിരുവല്ല.പ്രത്യേകിച്ചും എറണാകുളത്തെ സ്റ്റേഷനുകൾ ട്രാഫിക്കും സ്ഥലപരിമിതികളും മറ്റും കൊണ്ട് വീർപ്പുമുട്ടുമ്പോൾ.തൊട്ടടുത്ത സ്റ്റേഷനുകളായ കോട്ടയത്തോ, ചെങ്ങന്നൂരിലോ റയിൽവെ വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ ഏറെ ദുഷ്കരമാകുമ്പോൾ തിരുവല്ലയിൽ ഈ പ്രശ്നം ഉദിക്കുന്നില്ല എന്നതാണ് പ്ലസ് പോയിന്റ്.
പത്തനംതിട്ട ജില്ലയിലെ ഏക റയിൽവെ സ്റ്റേഷനായ തിരുവല്ലയെ യാർഡാക്കി മാറ്റി എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ ഇങ്ങോട്ട് നീട്ടണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.ഇത് മധ്യതിരുവിതാംകൂറിലെ ആയിരക്കണക്കിന് യാത്രക്കാർക്ക് പ്രയോജനപ്പെടും.കൂടാതെ ശബരിമല, മാരാമൺ, ആറൻമുള, ചക്കുളത്തുകാവ്, എടത്വ,പരുമല തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള തീർത്ഥാടകർക്കും ഇത് ഗുണം ചെയ്യും.
ഇവിടേക്കുള്ള പ്രധാന റോഡ് വീതി കൂട്ടണമെന്ന ആവശ്യത്തിനും രണ്ടു പതിറ്റാണ്ട് പഴക്കമുണ്ട്. എന്നാൽ നടപടികൾ റെയിവേയുടെ ചുവപ്പു നാടയിലാണ്.ഈ റോഡ് 2003വരെ നഗരസഭയുടെ ചുമതലയിലായിരുന്നു. പിന്നീട് നഗരസഭ റെയിൽവേയ്ക്കു വിട്ട് നൽകിയതോടെ കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ പോലും നടക്കുന്നില്ല.വീതിയില്ലാത്തതാ
5 മീറ്റർ പോലും വീതിയില്ലാത്ത റോഡാണിത്.റോഡിന്റെ കിഴക്കു ഭാഗത്ത് റെയിൽവേ വക സ്ഥലമാണെങ്കിലും റോഡ് വികസനത്തിന് ഒരിഞ്ചു പോലും വിട്ടു നൽകിയിട്ടില്ല, രാവിലെയും വൈകുന്നേരങ്ങളിലും ഈ റോഡിൽ നല്ല തിരക്ക് അനുഭവപ്പെടുകയും ഗതാഗത കുരുക്ക് ഉണ്ടാകുകയും ചെയ്യുന്നു. സ്റ്റേഷനിലേക്കു ബസ് സർവീസ് നീട്ടണമെന്നുള്ളതും ദീർഘനാളത്തെ ആവശ്യമാണ്.അതേപോലെ തിരുവല്ല വഴി കടന്നുപോകുന്ന ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ സ്റ്റോപ്പുകളാണിവ.
മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ്,രാമേശ്വരം-പാലക്കാട്
തിരുവല്ല റെയില്‍വെ സ്റ്റേഷനില്‍ നിന്നും പമ്പയ്ക്ക് ബസ് സര്‍വ്വീസ് ഇല്ലാത്തതു മൂലം ഇവിടെ ശബരിമല തീര്‍ത്ഥാടകരും ഇറങ്ങാന്‍ മടിക്കുകയാണ്. ഇതിനു പരിഹാരമായി സ്റ്റേഷന്റെ ഒന്നാം ഫ്ളാറ്റ് ഫോമിന്റെ സമീപത്ത് നിന്നും പമ്പാ സര്‍വ്വീസ് ആരംഭിക്കണമെന്ന് പലപ്പോഴും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത് ശ്രദ്ധിക്കാന്‍ ആരും തയ്യാറായിട്ടില്ല. മുഴുവന്‍ സമയവും ഇന്‍ഫര്‍മേഷന്‍ കൗണ്ടറോ റെയില്‍വേ പോലീസിന്റെ സഹായമോ ലഭിക്കാത്ത സ്റ്റേഷനുകളില്‍ ഒന്നാണ് തിരുവല്ല. ടിക്കറ്റ് ,റിസര്വ്വേഷന് കൗണ്ടര്‍ എന്നിവിടങ്ങളില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാനും നടപടികളൊന്നുമില്ല.
അമൃത് ഭാരത് പദ്ധതിയില്‍ ഉൾപ്പെടുത്തിയാണ് ഇപ്പോൾ തിരുവല്ല റയിൽവെ സ്റ്റേഷന്റെ വികസനം നടക്കുന്നത്.22.41 കോടി രൂപയുടെ ജോലികളാണ് ആരംഭിച്ചിരിക്കുന്നത്.ആറുമാസത്
ഇതിൽ റെയില്‍വേ സ്റ്റേഷന്റെ പ്രധാന കവാടത്തിന്റെ നിര്‍മാണവും പ്ലാറ്റ്ഫോമുകളിലെ അടിസ്ഥാന സൗകര്യ വികസനവുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.പ്
സമീപ പ്രദേശങ്ങളിലുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ ഏറ്റവും കൂടുതല്‍ സ്ഥല വിസ്തൃതിയുള്ള സ്റ്റേഷനാണ് തിരുവല്ല.എന്നാല്‍ വേണ്ടവിധത്തില്‍ വികസിപ്പിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കുന്നതിലും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരാജയപ്പെട്ടിരിക്കുകയാണ്.
സമീപ റെയില്‍വേ സ്റ്റേഷനുകളായ ചെങ്ങന്നൂരിലും ചങ്ങനാശ്ശേരിയിലും കോടിക്കണക്കിനു രൂപയുടെ വികസനം നടക്കുമ്പോള്‍ തിരുവല്ലയോടു മാത്രം റയിൽവെ കാണിക്കുന്ന ഈ അലംഭാവത്തില്‍ പൊതുജനങ്ങളിൽ നിന്നുതന്നെ വ്യാപക പ്രതിഷേധമാണുയർന്നിട്ടുള്ളത്.