Month: April 2024

  • India

    തെരഞ്ഞെടുപ്പിന് മുന്നോടിയായി റെയ്ഡ്; കര്‍ണാടകയില്‍ നിന്ന് 106 കിലോ ആഭരണങ്ങളും അഞ്ച് കോടിയും പിടികൂടി

    ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടക പൊലീസ് നടത്തിയ റെയ്ഡില്‍ 5.60 കോടി രൂപ, മൂന്ന് കിലോ സ്വര്‍ണം, 103 കിലോ വെള്ളി ആഭരണങ്ങള്‍, 68 വെള്ളി ബാറുകള്‍ എന്നിവ പിടിച്ചെടുത്തു. കര്‍ണാടകയിലെ ബെല്ലാരി നഗരത്തിലാണ് റെയ്ഡ് നടത്തിയത്. 5.6 കോടി രൂപ പണത്തിന് പുറമെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം, വെള്ളി എന്നിവയും ആഭരണങ്ങളും കണ്ടെടുത്തു. 7.60 കോടി രൂപയുടെ വസ്തുക്കളാണ് മൊത്തത്തില്‍ കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. ജ്വല്ലറി ഉടമയായ നരേഷിന്റെ വീട്ടില്‍ നിന്നാണ് വന്‍തോതില്‍ പണവും ആഭരണങ്ങളും കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു. ഹവാല ബന്ധം സംശയിക്കുന്നതിനാല്‍ കര്‍ണാടക പൊലീസ് ആക്ടിലെ സെക്ഷന്‍ 98 പ്രകാരം കേസെടുത്തിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലിനായി ആദായനികുതി വകുപ്പിന് കൈമാറുമെന്നും പൊലീസ് അറിയിച്ചു.  

    Read More »
  • Kerala

    നഴ്സിങ് ഓഫീസര്‍ അനിതയുടെ കോടതി അലക്ഷ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

    കൊച്ചി: മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്നതിന് നടപടി നേരിട്ട സീനിയര്‍ നഴ്സിങ് ഓഫീസര്‍ പിബി അനിത സര്‍ക്കാരിനെതിരെ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ജോലിയില്‍ തിരികെ കയരാന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനിത ഹര്‍ജി നല്‍കിയത്. ഏപ്രില്‍ ഒന്നിനകം കോഴിക്കോട് നഴ്സിങ് ഓഫീസര്‍ തസ്തികയില്‍ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. ഇടുക്കിയിലേക്കുള്ള സ്ഥലംമാറ്റവും കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ കോടതി ഉത്തരവുണ്ടായിട്ടും ആറ് ദിവസം അനിതയ്ക്ക് നിയമനം നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ആരോഗ്യവകുപ്പിനെതിരെ അനിത കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. സംഭവം വിവാദമായതോടെയാണ് അനിതയെ ആരോഗ്യവകുപ്പ് തിരിച്ചെടുത്തത്. ഇന്നലെ തിരികെ ജോലിയില്‍ പ്രവേശിച്ചു. കോടതി ഉത്തരവ് നടപ്പക്കാന്‍ വിസമ്മതിച്ച ആരോഗ്യവകുപ്പ് സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു അനിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. അതേസമയം, അനിതയെ തിരിച്ചെടുക്കണമെന്നു കാണിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. പുനഃപരിശോധനാ ഹര്‍ജിയിലെ ഹൈക്കോടതി തീരുമാനത്തിന് അനുസരിച്ചായിരിക്കും…

    Read More »
  • Kerala

    കാട്ടാനയുടെ ആക്രമണത്തില്‍ പരിക്ക്; മാവോയിസം ഉപേക്ഷിച്ച സുരേഷിന് സര്‍ക്കാര്‍ വക 10 ലക്ഷം

    കണ്ണൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് പോലീസില്‍ കീഴടങ്ങിയ മാവോയിസ്റ്റ് സുരേഷിന് സര്‍ക്കാര്‍ ഉടന്‍ നല്‍കുന്നത് 10 ലക്ഷം രൂപ. മറ്റാനുകൂല്യങ്ങളുമുണ്ട്. ചിക്കമഗളൂരു സ്വദേശിയായ സുരേഷിന്റെ പേരില്‍ കര്‍ണാടകയില്‍ 61 കേസുകളും കേരളത്തില്‍ ഇരുപതോളം കേസുകളുമുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ സംസാരിച്ച് ഈ കേസുകള്‍ പിന്‍വലിക്കാന്‍ ധാരണയായാല്‍ സുരേഷിന് സാധാരണ ജീവിതം നയിക്കാം. ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. കേരളം, കര്‍ണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്കായി മാവോയിസ്റ്റ്കള്‍ രൂപവത്കരിച്ച പശ്ചിമഘട്ട മേഖലാ കമ്മിറ്റിയുടെ കീഴിലുള്ള കബനീദളത്തിലാണ് സുരേഷ് പ്രവര്‍ത്തിച്ചിരുന്നത്. ഫെബ്രുവരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് ഇയാളെ അഞ്ചംഗ മാവോയിസ്റ്റ് സംഘം പയ്യാവൂര്‍ പഞ്ചായത്തിലെ ചിറ്റാരിക്കോളനിയില്‍ ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, മാവോയിസം ഉപേക്ഷിക്കുന്നതായി സുരേഷ് പ്രഖ്യാപിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള സുരേഷ് ഞായറാഴ്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് മാവോവാദം ഉപേക്ഷിക്കുന്നതായി മാധ്യമങ്ങളെ അറിയിച്ചത്. സര്‍ക്കാര്‍രേഖ പ്രകാരം സുരേഷ് കീഴടങ്ങിയ മാവോവാദിയായിരിക്കും. ഇതിന്റെ അടിസ്ഥാനത്തിലുള്ള ആനുകൂല്യങ്ങള്‍ അദ്ദേഹത്തിന് ലഭിക്കും. 10 ലക്ഷം രൂപ ഉടന്‍ നല്‍കും. പോലീസ്…

    Read More »
  • Kerala

    കൂടിയാട്ടം കലാകാരന്‍ കലാമണ്ഡലം രവീന്ദ്രന്‍ അന്തരിച്ചു

    തിരുവനന്തപുരം: പ്രശസ്ത കൂടിയാട്ടം കലാകാരന്‍ മലപ്പുറം വണ്ടൂര്‍ കാപ്പില്‍ വാരിയത്ത് കലാമണ്ഡലം രവീന്ദ്രന്‍ (58) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച തിരുവനന്തപുരത്ത്. ഭാര്യ: വിജി രവീന്ദ്രന്‍. മക്കള്‍: അര്‍ജുന്‍, അരവിന്ദ്. സഹോദരങ്ങള്‍: പരേതയായ വിജയകുമാരി, ഇന്ദിര, രമ, രശ്മി. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചിട്ടുള്ള കലാമണ്ഡലം രവീന്ദ്രന്‍ വിദേശത്തും ഇന്ത്യയിലും ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ കൂടിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം മാര്‍ഗി, ഇരിങ്ങാലക്കുട ഉണ്ണായിവാരിയര്‍ സ്മാരക കലാകേന്ദ്രം, തൃശൂര്‍ ചാവക്കാട് അങ്കണം തിയറ്റര്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചു.    

    Read More »
  • India

    ഹേമന്ദ് സോറനെതിരെ ഇ.ഡി സമര്‍പ്പിച്ചത് ടി.വിയും ഫ്രിഡ്ജും വാങ്ങിയ ബില്‍

    ന്യൂഡൽഹി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറൻ നിയമവിരുദ്ധമായി 31 കോടി രൂപയുടെ സ്ഥലം വാങ്ങി എന്ന് തെളിയിക്കുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ചത് ടി.വിയും ഫ്രിഡ്ജും വാങ്ങിയതിന്റെ ബില്‍. റാഞ്ചി ആസ്ഥാനമായ ഡീലർമാരില്‍നിന്ന് ശേഖരിച്ച ബില്ലുകളാണ് കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചത്.സോറൻ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിന് തൊട്ടുപിന്നാലെ, ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജനുവരി 31 നാണ് ഇ.ഡി അറസ്റ്റ് ചെയ്തത്. റാഞ്ചി ഹോത്‌വാറിലെ ബിർസ മുണ്ട ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് നിലവിൽ സോറൻ.

    Read More »
  • Kerala

    ഇരുചക്ര വാഹനത്തില്‍ ബസിടിച്ച്‌ സ്ത്രീ മരിച്ചു

    തിരുവനന്തപുരം: വർക്കലയില്‍ ഇരുചക്ര വാഹനത്തില്‍ ബസിടിച്ച്‌  സ്ത്രീ മരിച്ചു.വർക്കല റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം.  അഞ്ചുതെങ്ങ് കോവില്‍തോട്ടം സ്വദേശി പ്രതിഭയാണ് (44) മരിച്ചത്. എതിർദിശയില്‍ നിന്ന് വന്ന സ്വകാര്യബസാണ് ബൈക്കില്‍ ഇടിച്ചത്. മകളെ റെയില്‍വേ സ്റ്റേഷനില്‍ ആക്കാൻ ബൈക്കില്‍ എത്തിയ മൂന്നംഗ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. പ്രതിഭയുടെ ഭർത്താവ് വിജയകുമാർ, മകള്‍ വിഷ്ണുപ്രിയ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.

    Read More »
  • India

    ട്രെയിനിൽ നിന്നും 4 കോടി പിടിച്ചെടുത്ത സംഭവം;തമിഴ്‌നാട് ബിജെപി പ്രതിസന്ധിയിൽ

    ചെന്നൈ: താംബരത്ത് ട്രെയിനില്‍ നിന്ന് നാല് കോടി രൂപ പിടികൂടിയ സംഭവത്തില്‍ തമിഴ്‌നാട് ബിജെപി പ്രതിസന്ധിയില്‍. സംഭവത്തില്‍ സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈ ഇതുവരെ വ്യക്തമായി പ്രതികരിച്ചിട്ടില്ല. പ്രതികള്‍ റെയില്‍വെ ഇ‌.ക്യുവിന് അപേക്ഷിച്ചത് തിരുനെല്‍വേലി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയും ബിജെപി എംഎല്‍എയുമായ നൈനാർ നാഗേന്ദ്രന്റെ ഔദ്യോഗിക ലെറ്റർപാ‌ഡില്‍ ആണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നൈനാർ നാഗേന്ദ്രന്റെ തിരിച്ചറിയല്‍ കാർഡും അറസ്റ്റിലായ മൂന്ന് പ്രതികളുടെയും കൈവശം ഉണ്ടായിരുന്നു. ഇവർ എംഎല്‍എയുടെ ഹോട്ടലിലെ ജീവനക്കാരാണ്. ആറ് ബാഗുകളിലായാണ് നാല് കോടി രൂപയുമായി മൂന്നുപേരെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഫ്‌ളൈയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഴിഞ്ഞദിവസം പിടികൂടിയത്.ബി.ജെ.പി പ്രവർത്തകനായ എസ്.സതീഷ് (33), ഇയാളുടെ സഹോദരൻ നവീൻ(31), ഡ്രൈവർ പെരുമാള്‍ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. വോട്ടർമാർക്ക് വിതരണം ചെയ്യാൻ കൊണ്ടുപോയ പണമാണിതെന്നാണ് സൂചന. അറസ്റ്റിലായവർ കില്‍പോക് ബ്ളൂ ഡയമണ്ട് ഹോട്ടല്‍ ജീവനക്കാരാണ്. ബാഗുകളുമായി മൂന്നംഗ സംഘം ട്രെയിനില്‍ കയറിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചില്‍. അതേസമയം അറസ്റ്റിലായവരുമായി തനിക്ക് ബന്ധമില്ലെന്നാണ് എം.എല്‍.എ…

    Read More »
  • Kerala

    ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

    ഇടുക്കി: ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു. തോപ്രാംകുടി സ്‌കൂള്‍ സിറ്റി മങ്ങാട്ടുകുന്നേല്‍ പരേതനായ സിബിയുടെ മകള്‍ ശ്രീലക്ഷ്മി(14)യാണ് മരിച്ചത്.   ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തങ്കമണി സെന്റ് തോമസ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സംസ്‌കാരം ഇന്നു രണ്ടിന് വീട്ടുവളപ്പില്‍. അമ്മ: രജിത. സഹോദരങ്ങള്‍: വിഷ്ണുപ്രസാദ്, ശിവപ്രസാദ്.

    Read More »
  • India

    മോദി ഭരണം: ബിജെപിക്ക് തിരിച്ചടിക്ക് സാധ്യത: കെ.പി. ഉണ്ണികൃഷ്ണൻ

    കോഴിക്കോട്: മോദി ഭരണത്തിന് തിരിച്ചടിക്ക് സാധ്യതയെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി.ഉണ്ണികൃഷ്ണൻ. ദക്ഷിണേന്ത്യയില്‍ ഒരു ചലനവും ഉണ്ടാക്കാൻ ബി.ജെ.പിക്ക് കഴിയില്ല. ജാതി സമവാക്യങ്ങള്‍ ബി.ജെ.പിക്ക് തിരിച്ചടി നല്‍കും. നിലവിലെ സാഹചര്യത്തില്‍ യു.പി, ജാർഖണ്ഡ്, ബംഗാള്‍, ഒഡീഷ എന്നിവിടങ്ങളിലെല്ലാം ബി.ജെ.പിക്ക് തിരിച്ചടി നേരിടേണ്ടി വരുന്നമെന്നതില്‍ സംശമില്ലെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. നിലവില്‍ ഇ.ഡിയെ ഉപയോഗിച്ച്‌ ബി.ജെ.പി നടത്തുന്ന പ്രവർത്തനങ്ങള്‍ തിരിച്ചടിയാകും. കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നതോടെ ഡല്‍ഹിയില്‍ മധ്യവർഗത്തിന്റെ വോട്ട് നഷ്ടപ്പെടുത്താനിടയാക്കും. ആരാണ് പ്രധാനമന്ത്രിക്ക് ഇത്തരം നടപടി സ്വീകരിക്കാൻ ഉപദേശം നല്‍കുന്നതെന്നറിയില്ലെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. പത്മജ വേണുഗോപാലും അനില്‍ ആന്റണിയും ബി.ജെ.പിയിലേക്ക് പോയത് കേരളത്തില്‍ ബാധിക്കില്ല. എന്നാല്‍, ഇതര സംസ്ഥാനങ്ങളില്‍ ഇവരുടെ പേരുകള്‍ എൻ.ഡി.എ പ്രചാരണത്തിനായി ഉപയോഗിക്കുമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

    Read More »
  • Kerala

    കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

    കൊച്ചി: മുളന്തുരുത്തി അരയന്‍കാവിന് സമീപം വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാഞ്ഞിരമറ്റം സ്വദേശികളായ ജോയല്‍ ജോസഫ് ആന്റണി, നിസാം എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു അപകടം. എതിര്‍ദിശകളില്‍ വന്ന കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരാണ് മരിച്ചത്.

    Read More »
Back to top button
error: