Month: April 2024

  • Kerala

    തൃശൂരില്‍ സിപിഎമ്മിന് 101 സ്ഥാവര ജംഗമ സ്വത്തുക്കള്‍; കണക്കില്‍ ഒരു കെട്ടിടം മാത്രമെന്ന് ഇഡി

    കൊച്ചി: തൃശൂരിലെ സിപിഎമ്മിന്റെ സ്വത്തുവിവരങ്ങള്‍ മറച്ചുവച്ചെന്ന ആരോപണവുമായി ഇഡി. തൃശൂരില്‍ പാര്‍ട്ടിക്ക് 101 സ്ഥാവര, ജംഗമ സ്വത്തുക്കളുണ്ട്. എന്നാല്‍, ആദായ നികുതി വകുപ്പിന് നല്‍കിയ കണക്കില്‍ ഒരു കെട്ടിടം മാത്രമാണ് കാണിച്ചിട്ടുള്ളതന്നും ഇഡി ആരോപിക്കുന്നു. 101 സ്വത്തുക്കളില്‍ ആറെണ്ണം വില്‍പന നടത്തി. കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് സ്വത്തുവിവരങ്ങള്‍ കണ്ടെത്തിയത്. പാര്‍ട്ടി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്നും ഇഡി തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ടുണ്ട്. സ്വത്തുക്കള്‍ സംബന്ധിച്ച് സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. പാര്‍ട്ടി കെട്ടിടങ്ങളും വസ്തുക്കളും മറ്റും വാങ്ങിയത് ജില്ലാ സെക്രട്ടറിയുടെയും മറ്റും പേരിലാണ്. ഇതിന്റെ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. ഇതിനു പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും ഇഡി ആരോപിക്കുന്നു. അതേസമയം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പികെ ബിജു, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പികെ ഷാജന്‍ എന്നിവരെ ഇഡി ഇന്ന് വീണ്ടും ചോദ്യം…

    Read More »
  • LIFE

    ”വസ്ത്രങ്ങളടക്കം വാങ്ങി, വിവാഹത്തിന് രണ്ടു മാസം മുമ്പ് അദ്ദേഹം എന്നെ ചതിച്ചു”

    സിനിമാപ്രേക്ഷകരുടെ ഇഷ്ട താരമാണ് സണ്ണി ലിയോണി. ഒരു ഡേറ്റിങ്ങ് റിയാലിറ്റി ഷോയില്‍ അവതാരകയായ താരം തന്റെ ജീവിതത്തിലെ സങ്കടകരമായൊരു കാര്യം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. തന്റെ മുന്‍ പാര്‍ട്ണര്‍ വിവാഹത്തിന് മുമ്പ് ചതിച്ചെന്നാണ് നടി വ്യക്തമാക്കിയത്. ഇപ്പോഴത്തെ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറുമായി വിവാഹം കഴിക്കുന്നതിന് മുമ്പ് മറ്റൊരാളുമായി വിവാഹം നിശ്ചയം കഴിഞ്ഞെന്നും താരം വെളിപ്പെടുത്തി. വിവാഹത്തിന് രണ്ടുമാസം മാത്രം ശേഷിക്കുന്ന സമയത്താണ് അദ്ദേഹം ചതിച്ചതെന്നും സണ്ണി ലിയോണി പറഞ്ഞു. ‘ഇപ്പോഴത്തെ ഭര്‍ത്താവിനെ കണ്ടുമുട്ടുന്നതിന് മുമ്പ് മറ്റൊരാളുമായി എന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്തോ കുഴപ്പമുണ്ടെന്നും അവന്‍ എന്നെ ചതിക്കുകയാണെന്നും എനിക്കൊരു തോന്നലുണ്ടായിരുന്നു. എന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന് ഞാന്‍ അവനോട് ചോദിച്ചു, ‘ഇല്ല ഞാന്‍ നിന്നെ സ്‌നേഹിക്കുന്നില്ല’ എന്നാണ് അവന്‍ അന്നു മറുപടി നല്‍കിയത്. ഇത് നടന്നത് ഞങ്ങളുടെ വിവാഹത്തിന് രണ്ടു മാസം മുമ്പായിരുന്നു. ഹവായിയിലെ ഒരു ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങായിരുന്നു പ്ലാന്‍ ചെയ്തത്. വസ്ത്രങ്ങളടക്കം എല്ലാം സെറ്റ് ചെയ്തിരുന്നു. ജീവിതത്തിലെ ഏറ്റവും മോശമായ അവസ്ഥയാണത്.…

    Read More »
  • Crime

    പട്ടാമ്പിയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 12-കാരിയും മരിച്ചു

    പാലക്കാട്: പട്ടാമ്പി വല്ലപ്പുഴയില്‍ അമ്മയ്ക്ക് പിന്നാലെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മകളും മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടക്കുംപറമ്പില്‍ പ്രദീപ്-ബീന ദമ്പതിമാരുടെ മകള്‍ നിഖ(12)യാണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസമാണ് പ്രദീപിന്റെ ഭാര്യ ബീന(35)യെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ മക്കളായ നിഖയെയും നിവേദ(ആറ്)യെയും പൊള്ളലേറ്റനിലയില്‍ മുറിയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ നിഖ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പ്രദീപിന്റെ മാതാപിതാക്കള്‍ മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. മുറിയില്‍നിന്ന് നിലവിളികേട്ട് വീട്ടുകാര്‍ ചെന്നപ്പോഴാണ് സംഭവമറിയുന്നത്. മുറിയുടെ വാതില്‍ അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. തുടര്‍ന്ന്, അയല്‍വീട്ടുകാരെത്തി വാതില്‍പൊളിച്ച് അകത്തുകടക്കുകയായിരുന്നു. തുടര്‍ന്ന് മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ബീനയുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവസമയത്ത് പ്രദീപ് വടകരയിലെ ജോലിസ്ഥലത്തായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായും സൂചനയുണ്ട്. സംഭവത്തില്‍ പട്ടാമ്പി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

    Read More »
  • India

    മഞ്ജു വാര്യരുടെ കാറില്‍ പരിശോധന; സെല്‍ഫിയെടുക്കാന്‍ ഓടിക്കൂടി ആരാധകര്‍

    ചെന്നൈ: നടി മഞ്ജു വാര്യരുടെ കാറില്‍ പരിശോധന നടത്തി തമിഴ്‌നാട് തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡ്. തമിഴ്‌നാട്ടില്‍ വ്യാപകമായി നടത്തുന്ന പരിശോധനയ്ക്കിടെയാണ് ഫ്ളയിങ് സ്‌ക്വാഡ് മഞ്ജുവിന്റെ കാറിലും പരിശോധന നടത്തിയത്. തിരുച്ചിറപ്പള്ളി-അരിയല്ലൂര്‍ ദേശീയ പാതയില്‍ തിരുച്ചിറപ്പള്ളിക്കുസമീപം നഗരം എന്ന സ്ഥലത്താണ് മഞ്ജു വാര്യരുടെ കാര്‍ തടഞ്ഞുനിര്‍ത്തി ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. അതേസമയം, അപ്രതീക്ഷിതമായ താരത്തെ റോഡില്‍ കണ്ടതോടെ സെല്‍ഫിയെടുക്കാന്‍ ആരാധകരും പാഞ്ഞെത്തി. മഞ്ജുവിനൊപ്പം സെല്‍ഫി എടുക്കുന്ന ചിത്രം പിന്നീട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമാകുകയും ചെയ്തു. മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളാണെങ്കില്‍ പ്രത്യേകമായി പരിശോധന സാധാരണയാണ്. കാറില്‍ മഞ്ജുവിനൊപ്പം മാനേജറാണ് കൂടെയുണ്ടായിരുന്നത്. എന്നാല്‍, വാഹനമോടിച്ചത് താരമാണ്. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ നടക്കാറുള്ള അനധികൃത പണക്കടത്തും മറ്റു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയാനാണ് ഫ്ളയിങ് സ്‌ക്വാഡിന്റെ വ്യാപക പരശോധന. ഭരണപക്ഷ നേതാക്കളുടെയും പ്രതിപക്ഷ നേതാക്കളുടെയും ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ നിരന്തരം പരിശോധന നടക്കാറുണ്ട്. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വിടുതലൈ-2 ന്റെ ചിത്രീകരണത്തിനാണ് മഞ്ജു വാര്യര്‍ തിരുച്ചിറപ്പള്ളിയിലെത്തിയത്. താമസിച്ചിരുന്ന ഹോട്ടലില്‍നിന്ന്…

    Read More »
  • Crime

    യുവതി സിഗരറ്റ് വലിക്കുന്നത് ഫോണില്‍ പകര്‍ത്തി; യുവാവിനെ കുത്തിക്കൊന്നു

    മുംബൈ: യുവതി സിഗരറ്റ് വലിക്കുന്നത് ഫോണില്‍ പകര്‍ത്തിയ യുവാവിനെ കുത്തിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെയും രണ്ടു സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു. നാഗ്പുരിലെ മനേവാഡ സിമന്റ് റോഡില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. നാല് പെണ്‍കുട്ടികളുടെ പിതാവായ രഞ്ജിത് റാത്തോഡ് (28) ആണ് കൊല്ലപ്പെട്ടത്. ജയശ്രീ പന്ധാരെ (24), സുഹൃത്തുക്കളായ ആകാശ് റൗട്ട്, ജിത്തു ജാധവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ജയശ്രീ പന്ധാരെ പാന്‍കടയില്‍നിന്നു സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങളാണ് രഞ്ജിത് ഫോണില്‍ പകര്‍ത്തിയത്. ജയശ്രീ പുകവലയങ്ങള്‍ രഞ്ജിത്തിന്റെ സമീപത്തേക്ക് ഊതിവിടുന്ന വിഡിയോയാണ് ഫോണിലുള്ളത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതോടെ ജയശ്രീ തന്റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് മൂവരും ചേര്‍ന്ന് രഞ്ജിത്തിനെ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി. വഴക്കിനൊടുവിലാണ് രഞ്ജിത്തിന് മാരകമായി കുത്തേറ്റത്. ജയശ്രീ നിരവധി തവണ രഞ്ജിത്തിനെ കുത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. പിന്നീട് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.

    Read More »
  • Kerala

    ബോംബ് നിര്‍മാണത്തിനിടെ മരിച്ചയാളുടെ വീട് സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചത് മനുഷ്യത്വംകൊണ്ട്; ന്യായീകരിച്ച് മുഖ്യമന്ത്രി

    പത്തനംതിട്ട: ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ഷെറിന്റെ സംസ്‌കാരച്ചടങ്ങില്‍ സിപിഎം പ്രാദേശിക നേതാക്കളും കെ.പി.മോഹനന്‍ എംഎല്‍എയും പങ്കെടുത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സന്ദര്‍ശനം മനുഷ്യത്വപരമായ സമീപനത്തിന്റെ ഭാഗമാണെന്ന് അടൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട്, ‘നിങ്ങളുടെ വീട് എവിടെയാ?’ എന്നു മറുചോദ്യം ചോദിച്ചാണ് മുഖ്യമന്ത്രി മറുപടി ആരംഭിച്ചത്. ഒരു ഉത്തരം പറയാനാണ്, വേറെ ഒന്നിനുമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ”നിങ്ങളുടെ വീടിന്റെ അടുത്ത് ഒരാള്‍ മരണപ്പെട്ടു എന്നു വിചാരിക്കുക, നിങ്ങളുടെ തൊട്ടടുത്താണ് വീട്. നിങ്ങള്‍ അവിടെ പോകില്ലേ? സാധാരണ നമ്മുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായിട്ടുള്ള കാര്യങ്ങള്‍ നാട്ടില്‍ നടക്കാറില്ലേ? അതിന്റെ അര്‍ഥം കുറ്റത്തോട് മൃദൃസമീപനം ഉണ്ടെന്നാണോ? കുറ്റത്തോട് ഒരുതരത്തിലുള്ള മൃദുസമീപനവുമില്ല. മനുഷ്യര്‍ എപ്പോഴും മനുഷ്യത്വം പാലിച്ചു പോകാറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഇത്” -മുഖ്യമന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ: ”എന്റെ അഭിപ്രായം ഞാന്‍ പറഞ്ഞല്ലോ, നാട്ടില്‍ ഒരു മരണം…

    Read More »
  • Kerala

    ലൗ ജിഹാദിനെതിരേ ജാഗ്രതൈ! കുട്ടികള്‍ക്ക് മുന്‍പില്‍ ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത

    ഇടുക്കി: കുട്ടികള്‍ക്ക് മുന്നില്‍ ‘ദ കേരള സ്റ്റോറി’ സിനിമ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. വിശ്വാസോത്സവത്തിന്റെ ഭാഗമായി നാലാം തീയതിയായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്. പത്തുമുതല്‍ പ്ലസ് ടുവരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്. ്അവധിക്കാലത്ത് കുട്ടികള്‍ക്കായി മൂന്ന് ദിവസത്തെ ഒരു ക്യാംപ് നടത്തിയിരുന്നു. അതില്‍ പ്രണയത്തെ കുറിച്ച് പഠിക്കാന്‍ ഒരുഭാഗമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് പഠിക്കാനായി കുട്ടികള്‍ക്ക് ഒരു പുസ്തകവും വിതരണം ചെയ്തിരുന്നു. അത്തരം ഒരു ഉള്ളടക്കം കേരള സ്റ്റോറി എന്ന സിനിമയ്ക്ക് ഉള്ളതുകൊണ്ടാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്നാണ് രൂപത ഡയറക്ടര്‍ ജീന്‍സ് കാരക്കാട് പറഞ്ഞു. സംസ്ഥാനത്ത് ലൗ ജിഹാദ് നിലനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. കുട്ടികളെ പ്രണയത്തില്‍ അകപ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്നു. ഇതില്‍ അവബോധം നല്‍കി കുട്ടികളെ രക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും ജീന്‍സ് കാരക്കാട്ട് കൂട്ടിച്ചേര്‍ത്തു. കത്തോലിക്കാ പെണ്‍കുട്ടികളെ മതംമാറ്റുന്നതിനായി പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് നേരത്തെ ഇടുക്കി രൂപത ബിഷപ്പ് അഭിപ്രായപ്പെട്ടിരുന്നു. കത്തോലിക്കാ പെണ്‍കുട്ടികളെയും യുവാക്കളെയും നര്‍ക്കോട്ടിക്-ലൗ ജിഹാദികള്‍ ഇരയാക്കുന്നെന്നുവെന്നായിരുന്നു പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ്…

    Read More »
  • Kerala

    അസമയത്തെ ബോംബ് സ്‌ഫോടനം; ആപ്പാകുമോയെന്ന് ഇടതിന് അങ്കലാപ്പ്

    തിരുവനന്തപുരം: രാഷ്ട്രീയ അജന്‍ഡ നിശ്ചയിച്ച് തിരഞ്ഞെടുപ്പുപ്രചാരണത്തില്‍ മുന്നേറുന്ന സി.പി.എമ്മിനും എല്‍.ഡി.എഫിനും അസമയത്ത് കിട്ടിയ അടിയായി പാനൂരിലെ ബോംബ് സ്ഫോടനം. തെക്കന്‍ കേരളത്തിലെ പല നേതാക്കള്‍ക്കും ഇതില്‍ കടുത്ത അതൃപ്തിയുണ്ട്. പാര്‍ട്ടിക്ക് വിജയപ്രതീക്ഷയുള്ള വടകര മണ്ഡലത്തിലാണ് ഈ സ്ഫോടനത്തിന്റെ അലയൊലി ഏറെയുള്ളതെന്നതും നേതാക്കളെ അസ്വസ്ഥമാക്കുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധത്തിനുശേഷം വടകര എല്‍.ഡി.എഫിനെ കൈവിട്ടതാണ്. അതിനുശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പിലും ടി.പി. വധം ഉയര്‍ത്തിക്കാട്ടി അക്രമരാഷ്ട്രീയത്തിന്റെ അടയാളമായി സി.പി.എമ്മിനെ പ്രതിഷ്ഠിച്ചുള്ള പ്രചാരണമാണ് യു.ഡി.എഫ്. നടത്തിയത്. ഇത്തവണയും അത് പ്രധാന പ്രചാരണവിഷയമാണെന്ന് യു.ഡി.എഫ്. പ്രഖ്യാപിച്ചതുമാണ്. ആദ്യ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ വടകരയിലെ ടീച്ചറമ്മ ടി.പി.യുടെ അമ്മയായ പത്മിനി ടീച്ചറാണെന്ന് പ്രഖ്യാപിച്ചാണ് ഷാഫി പറമ്പില്‍ പ്രചാരണം തുടങ്ങിയത്. എന്നാല്‍, കെ.കെ. ശൈലജയുടെ വ്യക്തിപ്രഭാവത്തില്‍ രാഷ്ട്രീയത്തിനതീതമായ വോട്ടുകള്‍ സമാഹരിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു എല്‍.ഡി.എഫ്. ആ പ്രതീക്ഷയ്ക്കുമേലാണ് പാനൂരില്‍ ബോംബ് വീണു പൊട്ടിയത്. ഇതില്‍ ഉള്‍പ്പെട്ടവര്‍ കെ.കെ. ശൈലജയ്ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ രാഷ്ട്രീയപ്രചാരണത്തിന് യു.ഡി.എഫ്. ഉപയോഗിക്കുകയുംചെയ്തു. ടി.പി. ചന്ദ്രശേഖരന്റെ ഓര്‍മപോലും എല്‍.ഡി.എഫിന്റെ ഉറക്കംകെടുത്തുന്നതാണ്…

    Read More »
  • Movie

    ”ആടുജീവിതം ഉപേക്ഷിച്ചതല്ല വിട്ടുകൊടുത്തതാണ്… ചിത്രം ചെയ്യാന്‍ സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനി വരെ തുടങ്ങി”

    ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ബ്ലെസി-പൃഥ്വിരാജ് ചിത്രം ആടുജീവിതം അടുത്തിടെ തിയറ്ററുകളില്‍ എത്തിയത്. ചിത്രം മികച്ച സ്വീകാര്യത നേടി നൂറു കോടി ക്ലബ്ബിലേക്ക് നടന്ന് കയറി കഴിഞ്ഞു. ഒരു മനുഷ്യന്‍ മൂന്നര വര്‍ഷത്തോളം മണലാരണ്യത്തില്‍ അനുഭവിച്ച കഷ്ടതകളെ നരക യാതനകളെ ഒരു തുള്ളി വെള്ളം പോലും കിട്ടാതെ ദിവസങ്ങളോളം പിന്നിട്ട അതിജീവനത്തിന്റെ ദിനരാത്രങ്ങളെ അഭ്രപാളിയില്‍ എത്തിക്കാന്‍ പൃഥ്വിരാജിന് സാധിച്ചു. പതിനാറ് വര്‍ഷത്തോളം പൃഥ്വിരാജും ബ്ലെസിയും ആടുജീവിതത്തിന് പിന്നാലെയായിരുന്നു. പൃഥ്വിരാജ് മാത്രമല്ല ഹക്കീമായി വന്ന ഗോകുലും ആഫ്രിക്കക്കാരനായി വന്ന നടനും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ബ്ലെസിക്ക് മുമ്പ് ആടുജീവിതം നോവല്‍ സിനിമയാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ആദ്യം നോവലിസ്റ്റ് ബെന്യാമിനെ സമീപിച്ചത് സംവിധായകന്‍ ലാല്‍ ജോസാണ്. ആടുജീവിതം പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെ ബെന്യാമിന്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ആടുജീവിതം ചെയ്യുന്നില്ലെന്ന തീരുമാനത്തിലേക്ക് താന്‍ എത്തിയതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ലാല്‍ ജോസ്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ജോസ് ആടുജീവിതം സിനിമയാക്കുന്നതില്‍…

    Read More »
  • Kerala

    ദക്ഷിണേന്ത്യയില്‍ ബിജെപി ഒന്നാമതാകും; കേരളത്തിൽ 5 സീറ്റ്: പ്രകാശ് ജാവഡേക്കര്‍

    കൊച്ചി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ബിജെപി ഒന്നാമതാകുമെന്നും കേരളത്തിൽ നിന്ന്  അഞ്ചിലേറെ സീറ്റ് നേടുമെന്നും മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ. ഇത്തവണ കേരളീയരുടെ മനസില്‍ വലിയ  മാറ്റമുണ്ട്. അതിന് കാരണം മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നതാണ്. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കരുതി വോട്ട് ചെയ്തവര്‍ അത് പാഴാക്കിയല്ലോ എന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഉത്തരേന്ത്യയുടെ മാത്രം പാര്‍ട്ടിയാണെന്ന ധാരണ പ്രചരിപ്പിക്കുന്നവര്‍ക്ക് തെറ്റിയെന്നും അത്തരത്തിലൂള്ള ഒരുവിഭജനത്തിന് ഇന്ന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.ദക്ഷിണേന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എംപിമാരുള്ള പാര്‍ട്ടിയായി ബിജെപി മാറുമെന്നും അദ്ദേഹം പറഞ്ഞു.

    Read More »
Back to top button
error: