KeralaNEWS

ദക്ഷിണേന്ത്യയില്‍ ബിജെപി ഒന്നാമതാകും; കേരളത്തിൽ 5 സീറ്റ്: പ്രകാശ് ജാവഡേക്കര്‍

കൊച്ചി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ബിജെപി ഒന്നാമതാകുമെന്നും കേരളത്തിൽ നിന്ന്  അഞ്ചിലേറെ സീറ്റ് നേടുമെന്നും മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ.

ഇത്തവണ കേരളീയരുടെ മനസില്‍ വലിയ  മാറ്റമുണ്ട്. അതിന് കാരണം മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നതാണ്. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കരുതി വോട്ട് ചെയ്തവര്‍ അത് പാഴാക്കിയല്ലോ എന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ഉത്തരേന്ത്യയുടെ മാത്രം പാര്‍ട്ടിയാണെന്ന ധാരണ പ്രചരിപ്പിക്കുന്നവര്‍ക്ക് തെറ്റിയെന്നും അത്തരത്തിലൂള്ള ഒരുവിഭജനത്തിന് ഇന്ന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.ദക്ഷിണേന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എംപിമാരുള്ള പാര്‍ട്ടിയായി ബിജെപി മാറുമെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: