Month: April 2024

  • Kerala

    കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ചിഹ്നമായി; ‘ഓട്ടോറിക്ഷ’യുമായി ഫ്രാന്‍സിസ് ജോര്‍ജ്

    കോട്ടയം: മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന് തിരഞ്ഞെടുപ്പ് ചിഹ്നമായി ഓട്ടോറിക്ഷ അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പ്രഥമ പരിഗണന നല്‍കിയത് ഓട്ടോറിക്ഷ ചിഹ്നത്തിനായിരുന്നു. പാര്‍ട്ടി മുന്‍പ് മത്സരിച്ചിട്ടുള്ള ട്രാക്ടര്‍ ചിഹ്നം ഇത്തവണ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ലിസ്റ്റില്‍ ഇല്ലാത്തതിനാലാണ് ഓട്ടോ ചിഹ്നം ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതിനു പിന്നാലെയാണ് ഫ്രാന്‍സിസ് ജോര്‍ജിന് കമ്മിഷന്‍ ചിഹ്നം അനുവദിച്ചത്. എല്‍ഡിഎഫിനു വേണ്ടി രണ്ടില ചിഹ്നത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായി തോമസ് ചാഴികാടനാണ് മല്‍സരിക്കുന്നത്. എന്‍ഡിഎയ്ക്കു വേണ്ടി ബിഡിജെഎസ് സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മണ്‍കുടം ചിഹ്നത്തിലും മല്‍സരിക്കുന്നു.

    Read More »
  • Crime

    ഭാര്യയും മകളും ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമം; യുവാവ് പിടിയില്‍

    വയനാട്: ഇരുളം മാതമംഗലത്ത് ഭാര്യയും മകളും ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്താന്‍ ശ്രമം. മാതമംഗലം കുന്നുംപുരത്ത് സുമതി, മകള്‍ അശ്വതി, സുമതിയുടെ സഹോദരന്റെ ഭാര്യ ബിജി എന്നിവരെയാണ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലാന്‍ ശ്രമം നടന്നത്. രാവിലെ ആറരയോടെയായിരുന്നു സംഭവം. അക്രമത്തില്‍ കുപ്പാടി സ്വദേശി ജിനുവിനെതിരെ പൊലീസ് കേസെടുത്തു. സുമതി ജിനുവിന്റെ ഭാര്യയാണ്. ഏറെനാളായി ഇവര്‍ അകന്നു കഴിയുകയായിരുന്നു. വീട്ടിലേക്ക് വരാന്‍ ക്ഷണിച്ചെങ്കിലും വരാതിരുന്നതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന് ശേഷം സ്ഥലത്തു നിന്നും രക്ഷപ്പെട്ട ജിനുവിനെ, പിന്നീട് വനത്തിനോട് ചേര്‍ന്ന് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ജിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Read More »
  • Crime

    കരുനാഗപ്പള്ളിയില്‍ അമ്മ തീ കൊളുത്തിയ ഏഴു വയസുകാരി മരിച്ചു

    കൊല്ലം: കരുനാഗപ്പള്ളി തൊടിയൂരില്‍ അമ്മ തീ കൊളുത്തിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഏഴുവയസുകാരി അനാമിക മരിച്ചു. കഴിഞ്ഞ ദിവസം മക്കളെ തീകൊളുത്തി അമ്മ ജീവനൊടുക്കിയിരുന്നു. തൊടിയൂര്‍ സായൂജ്യം വീട്ടില്‍ അര്‍ച്ചന(33)യാണ് മരിച്ചത്. ഏഴും രണ്ടും വയസുള്ള കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കുടുംബപ്രശ്‌നമാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 5-ന് രാവിലെ പത്ത് മണിയോടെ കുട്ടികളുടെ നിലവിളി കേട്ട് അടുത്ത് താമസിക്കുന്നവര്‍ എത്തിയപ്പോഴാണ് പൊള്ളലേറ്റ നിലയില്‍ അമ്മയേയും മക്കളേയും കണ്ടത്. കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അര്‍ച്ചന മരിച്ചിരുന്നു. കുട്ടികളെ പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അര്‍ച്ചനയുടെ ഭര്‍ത്താവ് മനു പെയിന്റിങ് തൊഴിലാളിയാണ്. പെയിന്റിംഗിന് ഉപയോഗിക്കുന്ന തിന്നര്‍ ഒഴിച്ചാണ് അര്‍ച്ചന തീകൊളുത്തിയത്. അതേസമയം, പട്ടാമ്പി വല്ലപ്പുഴയില്‍ അമ്മയ്ക്ക് പിന്നാലെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മകളും മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടക്കുംപറമ്പില്‍ പ്രദീപ്-ബീന ദമ്പതിമാരുടെ മകള്‍ നിഖ(12)യാണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…

    Read More »
  • Kerala

    ജോസഫ് വിഭാഗത്തിന്റെ ഓഫീസില്‍നിന്ന് മാണിയുടെ ചിത്രവുമായി മടക്കം; സജി പഴയ തട്ടകത്തിലേക്കെന്നു സൂചന

    കോട്ടയം: രാജിവെച്ച യു.ഡി.എഫ്. ജില്ലാ ചെയര്‍മാനും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റുമായിരുന്ന സജി മഞ്ഞക്കടമ്പില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നേക്കും. പാലായിലെ ജോസഫ് വിഭാഗത്തിന്റെ ഓഫീസില്‍ വെച്ചിരുന്ന കെ.എം. മാണിയുടെ ചിത്രം സജി മഞ്ഞക്കടമ്പില്‍ എടുത്തുകൊണ്ടുപോയി. താന്‍ ഇവിടെ ഒരു വസ്തുവെച്ചിട്ടുണ്ടെന്നും അത് എടുത്തുകൊണ്ടുപോകുകയാണെന്നും പറഞ്ഞാണ് സജി പാര്‍ട്ടി ഓഫീസിലെത്തി മാണിയുടെ ചിത്രം കൊണ്ടുപോയത്. ”മാണി സാറുമായുള്ള ബന്ധം വൈകാരികമാണ്. നാളെ മാണിസാറിന്റെ ചരമദിനമാണ്. അദ്ദേഹത്തിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണം” – സജി പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റായ തന്നെ മോന്‍സ് ജോസഫിന്റെ ധിക്കാരപരമായ സമീപനത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുദിക്കുന്നില്ലെന്നും സജി ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും കേരള കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷസ്ഥാനവും സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചത്. പിന്നാലെ സജിയെ പുകഴ്ത്തി കേരള കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ ജോസ് കെ. മാണി രംഗത്തെത്തിയിരുന്നു. രാജി യു.ഡി.എഫിനെ ബാധിക്കുമെന്നും മുന്നണിയുടെ ജില്ലയിലെ ഒന്നാമനാണ് വിട്ടുപോയതെന്നും ജോസ്…

    Read More »
  • Kerala

    അവിഹിതത്തിനൊടുവിൽ ദാരുണാന്ത്യം; ഭോപ്പാലില്‍ മലയാളി നഴ്സ് മരിച്ചതിനു പിന്നിൽ 

    ഭോപ്പാലില്‍ മരിച്ച മലയാളി നഴ്‌സിനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് പൊലീസ്.എറണാകുളം പെരുമ്ബടപ്പ്  സ്വദേശിനി ടി.എം.മായ(37) ആണ് മരിച്ചത്.ഉത്തര്‍പ്രദേശ് സ്വദേശിയായ ദീപക് കത്തിയാർ ആണ് പ്രതി.ദീപക് കത്തിയാര്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറയുന്നു. പ്രതിക്ക് നഴ്സായ മായയുമായി 4 വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു. ഒരേ ആശുപത്രിയിലെ ജീവനക്കാരായിരുന്നു ഇരുവരും.കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ദീപക് മറ്റൊരു വിവാഹം കഴിച്ചതോടെ പ്രശ്‌നങ്ങളായെന്നും ഇതോടെ മായയെ ഒഴിവാക്കാന്‍ പല തവണ ദീപക് ശ്രമിച്ചെന്നും പൊലീസ് പറയുന്നു. എന്നാൽ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ മായ തയ്യാറായില്ല. വഴങ്ങുന്നില്ലെന്ന് കണ്ടതോടെ വീട്ടില്‍ വിളിച്ച്‌ വരുത്തി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം ആശുപത്രിയിലെത്തിച്ചു. കുഴഞ്ഞുവീണു എന്നാണ് ദീപക് ആശുപത്രിയില്‍  പറഞ്ഞത്. എന്നാല്‍ കഴുത്തിലെ പാടുകള്‍ കണ്ട് സംശയം തോന്നിയതോടെ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ ദീപക് നാടുവിടാന്‍ ശ്രമം നടത്തിയെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. ആദ്യം ഭോപ്പാലിൽ ഭർത്താവ് രാജുവിനൊപ്പമായിരുന്നു മായയുടെ താമസം.എന്നാൽ നാട്ടിൽ ആളില്ലെന്ന് പറഞ്ഞ് രാജുവിനെ ഇടയ്ക്ക് മായ…

    Read More »
  • Kerala

    ചെമ്മീനിൽ നിന്നും ഭക്ഷ്യവിഷബാധ; യുവതി മരിച്ചു

    തൊടുപുഴ: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതി മരിച്ചു. ഒറ്റപ്പാലം അമ്ബലപ്പാറ സ്വദേശിനിയായ നിഖിത.എന്‍ ആണ് മരിച്ചത്. ചെമ്മീന്‍ കഴിച്ചതിച്ചതിനെ തുടർന്നുണ്ടായ അലര്‍ജിയാണ് ഭക്ഷ്യവിഷബാധയ്ക്ക്‌ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ശനിയാഴ്ചയാണ് നിഖിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്തരിക അവയവങ്ങള്‍ തകരാറിലായതിനുപിന്നാലെ  ഹൃദയാഘാതവും ഉണ്ടായതായാണ്  ആശുപത്രി അധികൃതർ നൽകുന്ന വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • India

    14 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ 58കാരന്‍ അറസ്റ്റില്‍ 

    മംഗളൂരു: കര്‍ണാടക കാര്‍ക്കളയില്‍ 14 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകനും ക്ഷേത്രത്തിലെ മുഖ്യപൂജാരിയുമായ 58കാരന്‍ അറസ്റ്റില്‍. ബോല ഗ്രാമത്തിലെ ബരാബൈലു ഗവണ്‍മെന്റ് സ്‌കൂളിലെ പ്രധാനാധ്യാപകനായ ബൊള വഞ്ഞാറക്കാട്ടെ സ്വദേശി രാജേന്ദ്ര ആചാരി (58)യെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പിലിയൂര്‍ ഇച്ചോടി മഹാലിംഗേശ്വര ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുമാണെന്ന് പോലിസ് പറഞ്ഞു. 2023 ജൂണ്‍ 5 നും 2024 ഏപ്രില്‍ 3 നും ഇടയില്‍ ഇയാള്‍ വിദ്യാര്‍ഥികളെ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. കൂടാതെ, ഒരു വിദ്യാര്‍ത്ഥിയുടെ സഹോദരിയുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല ഫോട്ടോകള്‍ അയച്ച്‌ ശല്യപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രാജേന്ദ്ര ആചാരി ലൈംഗികമായി ഉപദ്രവിക്കുന്നതായി നിരവധി പരാതികള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഗ്രാമീണര്‍ ഇയാള്‍ക്ക് താക്കീത് നല്‍കി. എന്നാല്‍ പീഡനം തുടര്‍ന്നതോടെ പോലിസില്‍ അറിയിക്കുകയായിരുന്നു. ഉഡുപ്പി വനിതാ ശിശുക്ഷേമ വകുപ്പ് (ശിശുക്ഷേമ യൂണിറ്റ്) സ്‌കൂള്‍ സന്ദര്‍ശിച്ച്‌ സമഗ്രമായ അന്വേഷണം നടത്തി. ലൈംഗികാതിക്രമത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത 14 വിദ്യാര്‍ഥിനികളില്‍ നിന്ന് പരാതികള്‍ ലഭിച്ചതിന്…

    Read More »
  • Kerala

    രണ്ട് മക്കൾ ജർമ്മനിയിൽ; ശോഭാ സുരേന്ദ്രന് സോഷ്യൽ മീഡിയയിൽ പൊങ്കാല

    ആലപ്പുഴ: തന്റെ  ആസ്തിയെക്കുറിച്ച്‌ ചോദിച്ച വനിതാറിപ്പോര്‍ട്ടര്‍ക്ക്  ശോഭാ സുരേന്ദ്രൻ നൽകിയ മറുപടി ആഘോഷമാക്കി സോഷ്യൽ മീഡിയ. രണ്ട് മക്കളുടെ അത്യധ്വാനത്തിന്റെ ഫലം അനുഭവിച്ച അമ്മയാണ് താനെന്ന് പറഞ്ഞ ശോഭ അവര്‍ ജര്‍മ്മനിയില്‍ കഠിനാധ്വാനത്തിലൂടെ സമ്ബാദിച്ച പണം കൊണ്ട് രണ്ട് പുതിയ ഭൂമി വാങ്ങാന്‍ കഴിഞ്ഞെന്നും അതിൽ അഭിമാനിക്കുന്ന അമ്മയാണ് തനെന്നുമാണ് പറഞ്ഞത്. വളരെ ദരിദ്രമായ കുടുംബപശ്ചാത്തലത്തില്‍ നിന്നും വന്ന ഒരു വ്യക്തിയാണ് താനെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. എന്തുകൊണ്ട് മക്കൾ ജർമ്മനിയിൽ..? ഇന്ത്യയിലായിക്കൂടേ എന്നാണ് ഭൂരിപക്ഷം പേരുടെയും ചോദ്യം. ‘അപ്പോൾ ജീവിക്കണമെങ്കിൽ ഇന്ത്യ വിട്ടുപോകണം’ അല്ലേ എന്നും ചിലർ ചോദിക്കുന്നു. വിദേശരാജ്യത്ത് പോയി ജോലി ചെയ്യുന്നത് മോദിക്ക് അപമാനമല്ലേയെന്നും ചിലർ ചോദിക്കുന്നുണ്ട്. മക്കൾ എത്ര ലക്ഷം മുടക്കിയാണ് യൂറോപ്പിൽ പോയത്.ആ കാശ് എവിടെ നിന്നാണ്.നേരത്തെ മഞ്ഞൾ കൃഷിയാണ് എന്നൊക്കെയല്ലെ പറഞ്ഞിരുന്നത്…25 ലക്ഷം ചോദിച്ചുകൊണ്ടുള്ള ഫോൺ സംഭാഷണം ലീക്കായത്…തുടങ്ങി ഒട്ടേറെ പേർ സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ട്.

    Read More »
  • Movie

    ”റഹ്‌മാന്‍ എന്നെ അടിക്കരുതെന്ന് സുരേഷ് ഗോപി വാശിപിടിച്ചു; അപമാനിതനായ റഹ്‌മാന്‍ മുറിയിലെത്തി പൊട്ടിക്കരഞ്ഞു”

    വിജി തമ്പിയുടെ സംവിധാന മികവില്‍ 1989ല്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമാണ് ‘കാലാള്‍പ്പട’. ജയറാം, സുരേഷ് ഗോപി, റഹ്‌മാന്‍, രതീഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് രഞ്ജിത്തായിരുന്നു. ചിത്രം തീയേറ്ററില്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ ചില അനുഭവങ്ങള്‍ വെളിപ്പെടുത്തുകയാണ് സംവിധായകന്‍ വിജി തമ്പി. സഫാരി ടിവിയിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിലാണ് വിജി തമ്പി മനസുതുറന്നത്. ‘കാലാള്‍പ്പട’ ഷൂട്ട് ചെയ്യുന്നതിനിടെയുണ്ടായ പ്രതിസന്ധിയെ കുറിച്ചും ഒരു ഫൈറ്റ് സീനിനിടെ സുരേഷ് ഗോപിയും റഹ്‌മാനും തമ്മിലുണ്ടായ ഒരു പ്രശ്‌നത്തെ കുറിച്ചും വിജി തമ്പി തുറന്നുപറയുന്നുണ്ട്. ചിത്രത്തിന്റെ അവസാന ഘട്ടത്തില്‍ കോഴിക്കോട് വച്ചായിരുന്നു സുരേഷ് ഗോപിയും റഹ്‌മാനും തമ്മിലുള്ള ഫൈറ്റ് സീന്‍ പ്ലാന്‍ ചെയ്തത്. റഹ്‌മാന്‍ സുരേഷ് ഗോപിയെ അടിക്കുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. ഇത് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ് സുരേഷ് ഗോപി വാശിപിടിച്ചെന്നാണ് വിജി തമ്പി പറയുന്നത്. വിജി തമ്പിയുടെ വാക്കുകളിലേക്ക്… രാത്രി നടക്കുന്ന ഒരു ഫൈറ്റ് സീനാണ് ചിത്രീകരിക്കേണ്ടിയിരുന്നത്.…

    Read More »
  • Crime

    ഫോട്ടോയെടുക്കുന്നതിനിടെ വിനോദസഞ്ചാരിയെ ലൈംഗികമായി ഉപദ്രവിച്ചു; താജ്മഹല്‍ ടൂറിസ്റ്റ് ഗൈഡ് അറസ്റ്റില്‍

    ലഖ്‌നൗ: ഭര്‍ത്താവിനൊപ്പം താജ്മഹല്‍ സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരിയെ അപമാനിച്ച സംഭവത്തില്‍ ടൂറിസ്റ്റ് ഗൈഡ് അറസ്റ്റില്‍. മന്‍മോഹന്‍ ആര്യ എന്നയാളാണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെയാണ് യു.കെ സ്വദേശികളായ ദമ്പതികള്‍ ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലെത്തിയത്. ടൂറിസ്റ്റ് ഗൈഡ് മന്‍മോഹന്‍ ആര്യ ദമ്പതികളെ സമീപിച്ച് അവരുടെ ഫോട്ടോ എടുക്കാമെന്ന് വാഗ്ദാനം ചെയ്തു. ഭര്‍ത്താവ് മുന്നോട്ട് നീങ്ങിയപ്പോള്‍, ഇയാള്‍ വിനോദസഞ്ചാരിയുടെ ചിത്രങ്ങള്‍ എടുക്കാന്‍ തുടങ്ങുകയും അവരെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. പരിഭ്രമിച്ചുപോയ യുവതിയും ഭര്‍ത്താവും ഉടന്‍ തന്നെ താജ്മഹലിലെ സുരക്ഷാ ഉദ്യോഗസ്ഥരെ സംഭവം അറിയിക്കുകയും ഗൈഡിനെ പിടികൂടി പൊലീസിന് കൈമാറുകയും ചെയ്തു. ഗൈഡിനെതിരെ പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.  

    Read More »
Back to top button
error: