Month: April 2024

  • Kerala

    മാരക ലഹരിമരുന്നുമായി മുംബൈ സ്വദേശിനി വയനാട്ടിൽ അറസ്‌റ്റിൽ 

    കല്‍പ്പറ്റ: മാരക മയക്കുമരുന്നായ എല്‍എസ്ഡി സ്റ്റാമ്ബുമായി സംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിച്ച മുംബൈ സ്വദേശിനിയെ വയനാട് പൊലീസ് പിടികൂടി. മുബൈ വസന്ത് ഗാര്‍ഡന്‍ റെഡ് വുഡ്സ് സുനിവ സുരേന്ദ്ര റാവത്ത് (34) നെയാണ് സുല്‍ത്താന്‍ ബത്തേരി പൊലീസും ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റില്‍ വെച്ച്‌ പിടികൂടിയത്. 06 ഗ്രാം തൂക്കമുള്ള ഒരു സ്ട്രിപ്പില്‍ മൂന്നെണ്ണം ഉള്‍ക്കൊളളുന്ന എല്‍എസ്ഡി സ്റ്റാമ്ബാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. തിങ്കളാഴ്ച തകരപ്പാടിയില്‍ പൊലീസ് ഔട്ട്‌പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവതി പിടിയിലായത്. സുനിവ മൈസൂര്‍ ഭാഗത്ത് നിന്നും കാറില്‍ ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്നു.

    Read More »
  • Kerala

    തിരുവനന്തപുരത്ത് 16കാരിയെ കൂട്ടബലാത്സംഗം ചെയ്തു

    തിരുവനന്തപുരം: കിളിമാനൂരിൽ16കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മേലേ വെട്ടൂർ, അശോകൻവിളയില്‍ ഹുസൈൻ (20), വെണ്‍കുളം, മടത്തറവീട്ടില്‍ രാഖില്‍(19), മാന്തറ, ലക്ഷംവീട്ടില്‍ കമാല്‍ (18) എന്നിവരാണ് പിടിയിലായത്.ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെയാണ് സംഘം കൂട്ട ബലാത്സംഗം ചെയ്തത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിക്ക് നേരെ അതിക്രമം ഉണ്ടാകുന്നത്. ഹുസൈൻ എന്നയാളാണ് പെണ്‍കുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. ശനിയാഴ്ച രാത്രി 12 മണിക്ക് വീടിനു പുറത്തേക്ക് വിളിച്ച ഹുസൈനും മറ്റ് രണ്ട് പേരും ചേർന്ന് പെണ്‍കുട്ടിയെ സമീപപ്രദേശത്തുള്ള റബ്ബർ തോട്ടത്തില്‍ വച്ചാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. മയക്കുമരുന്ന് ഉള്‍പ്പെടെ നല്‍കിയായിരുന്നു ബലാത്സംഗം. പീഡനത്തിനു ശേഷം കുട്ടിയെ ഇവർ അവിടെത്തന്നെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. പിറ്റേന്ന് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച്‌ കുടുംബം പൊലീസില്‍ പരാതിനല്‍കി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ റബ്ബർ തോട്ടത്തില്‍ നിന്ന് അവശനിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മൊബൈലിൽ നിന്നാണ് പ്രതികളെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്.

    Read More »
  • Kerala

    ചെമ്മീൻ കറി കഴിച്ച് അലർജി, പാലക്കാട്കാരി യുവതി തൊടുപുഴയിൽ മരിച്ചു

       ചെമ്മീൻ കറി കഴിച്ച് അലർജി മൂർഛിച്ചതിനെത്തുടർന്നു ചികിത്സയിലിരിക്കെ യുവതി മരിച്ചു. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ- നിഷ ദമ്പതികളുടെ മകൾ നികിത (20) ആണ് തൊടുപുഴയിൽ മരിച്ചത്.  ഇവിടെ ഒരു കണ്ണടക്കടയിൽ ഒപ്റ്റോമെട്രിസ്റ്റ്‌ ആയി ജോലി ചെയ്യുകയായിരുന്നു നികിത. ശനിയാഴ്ച ചെമ്മീൻ കറി കഴിച്ച് നികിതയുടെ ശരീരം ചൊറിഞ്ഞുതടിച്ചു. തുടർന്ന്  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറ്റേന്നു ശ്വാസതടസ്സം ഉണ്ടായതിനാ‍ൽ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ‌പിറ്റേന്ന് (ഞായർ) രാത്രി പതിനൊന്നോടെ മരിച്ചു. തൊടുപുഴയിലെ ആശുപത്രിൽ ചികിത്സപ്പിഴവ് ഉണ്ടായതായി ബന്ധുക്കൾ ആരോപിച്ചു. എന്നാൽ, വെന്റിലേറ്ററിലായിരുന്ന യുവതിയെ വേറെ ആശുപത്രിയിലേക്കു മാറ്റാവുന്ന സാഹചര്യമല്ലായിരുന്നു എന്നാണ്. ആശുപത്രി അധികൃതരുടെ പക്ഷം. നികിതയുടെ ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നു തൊടുപുഴ പൊലീസ് അറിയിച്ചു.

    Read More »
  • Kerala

    മൂന്നാമത്തെ വന്ദേ ഭാരത് കേരളത്തിൽ; കോട്ടയം – ബംഗളൂരു റൂട്ടിലെന്ന് സൂചന

    തിരുവനന്തപുരം: കേരളത്തിനായി മൂന്നാമത്തെ വന്ദേഭാരത് ട്രെയിൻ ഒരുങ്ങുന്നു. കോട്ടയം-ബാംഗ്ലൂർ റൂട്ടിലായിരിക്കും പുതിയ ട്രെയിൻ സർവീസ് നടത്തുകയെന്നാണ് റിപ്പോർട്ട്. നിലവില്‍ ട്രെയിനിന്റെ റേക്ക് കൊല്ലത്താണുള്ളത്. കോട്ടയത്തെ സ്ഥലപരിമിതി മൂലമാണ് കൊല്ലത്ത് ഇട്ടിരിക്കുന്നതെന്നാണ് സൂചന. എന്നാൽ റൂട്ടോ സർവീസ് ആരംഭിക്കുന്ന തിയതിയോ ഇതുവരെ  റെയില്‍വേ പ്രഖ്യാപിച്ചിട്ടില്ല.   നിലവില്‍ തിരുവനന്തപുരം-കാസർകോട്, തിരുവനന്തപുരം-മംഗലാപുരം റൂട്ടില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് സംസ്ഥാനത്ത് സർവീസ് നടത്തുന്നത്. ആദ്യ വന്ദേഭാരത് സർവീസ് കഴിഞ്ഞ വർഷം ഏപ്രിലിലാണ് ആരംഭിച്ചത്. സംസ്ഥാനത്ത് നിലവില്‍ നടത്തുന്ന രണ്ട് വന്ദേഭാരത് ട്രെയിൻ സർവീസുകളും കളക്ഷനിൽ ഇന്ത്യയിൽ ഒന്നാമതാണ്.ഈ സാഹചര്യത്തിലാണ് പുതിയ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്.

    Read More »
  • India

    കേന്ദ്ര ഏജൻസികൾക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിച്ച തൃണമൂല്‍ എംപിമാര്‍ കസ്റ്റഡിയില്‍

    ന്യൂഡൽഹി: ഡല്‍ഹിയിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആസ്ഥാനത്ത് പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബംഗാളില്‍ നിന്നുള്ള പത്ത് തൃണമൂല്‍ എം.പിമാരെയാണ് ഡല്‍ഹി പോലീസ് ബലം പ്രയോഗിച്ച്‌ കസ്റ്റഡിയിലെടുത്തത്. കേന്ദ്ര ഏജൻസികളെ ബി.ജെ.പി. സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് എം.പിമാർ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്ത് എത്തിയത്.തൃണമൂല്‍ രാജ്യസഭാ എം.പി. ഡെറിക് ഒബ്രയാന്റെ നേതൃത്വത്തിലാണ് എം.പിമാർ എത്തിയത്.   തിരഞ്ഞെടുപ്പിന് മുമ്ബായി നാല് കേന്ദ്ര ഏജൻസികളുടെ മേധാവിമാരെ മാറ്റണമെന്നും എം.പിമാർ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. എന്നാൽ പുറത്ത് പോകാൻ പലതവണ ആവശ്യപ്പെട്ടിട്ടും എം.പിമാർ വഴങ്ങാതിരുന്നതോടെയാണ് പോലീസ് നടപടി ആരംഭിച്ചതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

    Read More »
  • NEWS

    ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച

    റിയാദ്:ഗൾഫിൽ റമദാൻ 30 ദിനം പൂർത്തിയാക്കി പെരുന്നാള്‍ ബുധനാഴ്ച  കൊണ്ടാടും.ഗള്‍ഫില്‍ എവിടെയും മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണിത്. മക്കയിലും മദീനയിലും ഉള്‍പ്പെടെ സൗദിയിലുടനീളം പെരുന്നാള്‍ നമസ്‌കാരവും ഈദ്ഗാഹുകളും അന്നേദിവസം ഉണ്ടാകും.അതേസമയം ഒമാനില്‍ റമദാൻ 29 ദിനം പൂർത്തിയാവുക നാളെയാണ്. ഒമാനില്‍ മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ നാളെയാണ് പ്രഖ്യാപനം.യു.എ.ഇ., സൗദി, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലെല്ലാം ബുധനാഴ്ച പെരുന്നാള്‍ ആഘോഷിക്കും. ഒരു ദിവസം വൈകി റംസാൻ വ്രതം ആരംഭിച്ച ഒമാനിലെ ചെറിയപെരുന്നാള്‍ എന്നാണെന്ന് നാളെ (ചൊവ്വാഴ്ച) അറിയാം.

    Read More »
  • India

    പ്രധാനമന്ത്രിയുടെ മുസ്ലിം ലീഗ് പരാമര്‍ശത്തിനും കേരള സ്റ്റോറി സംപ്രേഷണത്തിനുമെതിരെ കോണ്‍ഗ്രസ്

    ഡല്‍ഹി: മുസ്ലിം ലീഗിന്റെ ഐഡിയോളജിയാണ് കോണ്‍ഗ്രസ് പാർട്ടിയുടെ പ്രകടനപത്രിക പ്രതിഫലിപ്പിക്കുന്നതെന്നും, ഇന്ത്യയെ വിഭജിക്കണമെന്ന ആശയങ്ങളാണ് ഓരോ പേജിലുമുള്ളതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച്‌  കോണ്‍ഗ്രസ്. മുൻ കേന്ദ്രമന്ത്രി സല്‍മാൻ ഖുർഷിദ്, രാജ്യസഭാ എംപി മുകുള്‍ വാസ്നിക്, പവൻ ഖേര, ഗുർദീപ് സപ്പല്‍ എന്നിവരടങ്ങിയ സംഘമാണ് നിർവചന സദനിലെത്തി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി കൈമാറിയത്. മാതൃകാ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച്‌ ബിജെപി സായുധ സേനയെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തുടർച്ചയായി ഉപയോഗിച്ചതിനെതിരെയും കോണ്‍ഗ്രസ് പരാതി നല്‍കി. രാഷ്ട്രീയ പ്രചാരണത്തിന് മുമ്ബും സായുധ സേനയെ ഉപയോഗിച്ചതിൻ്റെ മുൻ സന്ദർഭങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്ബാകെ യഥാവിധി ഉന്നയിച്ചിട്ടും ബിജെപി അതേപടി നിയമലംഘനം തുടരുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.   തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സാമ്ബത്തിക സ്ഥിതി സംബന്ധിച്ച്‌ തെറ്റായ വിവരങ്ങള്‍ നല്‍കി എന്നാരോപിച്ച്‌ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ തിരുവനന്തപുരം സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ മറ്റൊരു പരാതിയും ഫയല്‍ ചെയ്തിട്ടുണ്ട്.   പൊതുമേഖലാ ദൃശ്യമാദ്ധ്യമമായ ദൂരദർശനിലൂടെ ‘ദി…

    Read More »
  • Kerala

    ബുള്ളറ്റില്‍ നിന്ന് തെറിച്ചു വീണയാളിന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങി

    തിരുവല്ല: നിയന്ത്രണം വിട്ട ബുള്ളറ്റില്‍ നിന്ന് തെറിച്ചു വീണയാളിന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങി. തിരുവല്ല – കായംകുളം സംസ്ഥാന പാതയിൽ കാവുംഭാഗത്തായിരുന്നു സംഭവം. മതില്‍ഭാഗം സർഗ്ഗം വീട്ടില്‍ എൻ. ശ്രീകുമാർ (52) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകിട്ട് ആറരയോടെ കാവുംഭാഗം ജംഗ്ഷന് സമീപം ആയിരുന്നു അപകടം.  നിയന്ത്രണം വിട്ട് മറിഞ്ഞ ബുള്ളറ്റില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ ശ്രീകുമാറിന്റെ ശരീരത്തിലൂടെ പിന്നാലെ വന്ന ലോറി കയറി ഇറങ്ങുകയായിരുന്നു. ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബിനു.മക്കള്‍: എസ്. ശരത്ത്, എസ്. അഭിജിത്ത്. സംസ്കാരം പിന്നീട്.

    Read More »
  • Kerala

    വിനീഷിന് സിപിഎമ്മുമായോ പോഷക സംഘടനയുമായോ ബന്ധമില്ല; പിതാവ് നാണു

    കണ്ണൂര്‍: പാനൂരിലെ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ വിനീഷിന് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലെന്ന് അച്ഛൻ നാണു. സിപിഎമ്മുമായോ പോഷക സംഘടനകളുമായോ മകന് ബന്ധമില്ല.വിനീഷിന് പാർട്ടി അംഗത്വം ഉണ്ടായിരുന്നില്ല. മകൻ തെറ്റായ വഴിയില്‍ പോയപ്പോള്‍ പല തവണ ഉപദേശിച്ചു. അവനും അവനോടൊപ്പമുണ്ടായിരുന്നവരും വ്യക്തിപരമായ കാര്യങ്ങള്‍ക്കായി ചെയ്തതാണിത്. പലപ്രാവശ്യം ഇതിനെ എതിര്‍ത്ത് പറഞ്ഞതാണ്. വഴങ്ങാതായതോടെ ആറു മാസം മുമ്ബ് പാര്‍ട്ടി പരസ്യമായി മകനെ തള്ളി പറഞ്ഞതാണെന്നും നാണു പറഞ്ഞു.സിപിഎം മുളിയാത്തോട് ബ്രാഞ്ച് അംഗമാണ് നാണു.

    Read More »
  • Kerala

    നരേന്ദ്രമോദി തൃശൂരില്‍ താമസമാക്കിയാലും സുരേഷ് ഗോപി ജയിക്കില്ലെന്ന് എം.വി. ഗോവിന്ദൻ

    കൊച്ചി: തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയെ ജയിപ്പിച്ചേ അടങ്ങൂ എന്ന നിലയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കലാപം നടന്ന മണിപ്പൂരിൽ ഇതുവരെ കാലുകുത്താത്ത മോദി ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇതിനകം മൂന്നു തവണ തൃശൂരിലെത്തി.ഏപ്രിൽ പതിനഞ്ചിന് വീണ്ടും വരുന്നുണ്ടെന്നാണ് കേട്ടത്.പ്രധാനമന്ത്രി വന്ന് പ്രസംഗിച്ചു പോയാല്‍ വോട്ടുകിട്ടുമെന്നാണ് ഇവരുടെ ധാരണ. മോദി തൃശൂരില്‍ താമസമാക്കിയാലും സുരേഷ് ഗോപി ജയിക്കില്ല. എറണാകുളത്ത് വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചതു കൊണ്ട് ബി.ജെ.പി ജയിച്ചെന്ന് കരുതരുത്. സുരേഷ് ഗോപി നികുതി വെട്ടിപ്പ് നടത്തിയതും അതിനായി വ്യാജരേഖ ചമച്ചതുമായ കേസ് മറച്ചുവയ്ക്കാനാണ് ഇഡിയുടെ തൃശൂരിലെ കറക്കം. കരുവന്നൂർ കേസിൽ സിപിഎമ്മിന് യാതൊരു ഭയവുമില്ല. ഇഡിക്കും ഐടിക്കും രാഷ്ട്രീയ അജണ്ടയാണ്. എല്ലാ അക്കൗണ്ടും ക്ലിയര്‍ ആണ്. പാര്‍ട്ടിയുടെ ഒരു സ്വത്ത് വിവരവും മറച്ച് വെച്ചിട്ടില്ല.ഏപ്രിൽ 26 ഓടെ ഈ‌ കേസുകളെല്ലാം അവസാനിക്കും- അദ്ദേഹം പറഞ്ഞു.

    Read More »
Back to top button
error: