Month: April 2024

  • Kerala

    ബിജെപി 370ലധികം സീറ്റ് നേടും; അനില്‍ ആൻ്റണി

    പത്തനംതിട്ട: കോണ്‍ഗ്രസിനെ രൂക്ഷമായി വിമർശിച്ച്‌ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനില്‍ ആൻ്റണി. കോണ്‍ഗ്രസ് രാജ്യവിരുദ്ധ പാർട്ടിയാണെന്നും രാഹുല്‍ ഗാന്ധി ലോകം മുഴുവൻ നടന്ന് ഇന്ത്യയെ അവഹേളിക്കുകയാണെന്നും അനില്‍ ആന്റണി ആരോപിച്ചു. ഇന്ത്യയെ ചതിക്കാൻ ശ്രമിച്ച ആൻ്റോ ആൻ്റണിയ്ക്കാണ് പത്തനംതിട്ടയിൽ കോണ്‍ഗ്രസ് വോട്ടു തേടുന്നതെന്നും പാക്കിസ്ഥാനെ വെള്ള പൂശാനാണ് ആൻ്റോ ആൻ്റണി ശ്രമിക്കുന്നതെന്നും അനില്‍ ആൻ്റണി കുറ്റപ്പെടുത്തി. മുസ്ലിം ലീഗിൻ്റെ സഹായത്താല്‍ മാത്രമാണ് വയനാട്ടില്‍ രാഹുല്‍ ജയിച്ചത്. മുസ്ലീം ലീഗ് വർഗീയ  പാർട്ടിയാണ് .അവരെന്താണ് രാജ്യത്തിനായി ഇതുവരെ ചെയ്തിട്ടുള്ളത്.അനിൽ ആൻ്റണി ചോദിച്ചു. രാജ്യം മുന്നോട്ടു പോകണമെങ്കിൽ നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടരണം.ബിജെപി ഇത്തവണ 370ലധികം സീറ്റ് നേടുമെന്ന് ആയിരം ശതമാനം ഗ്യാരണ്ടിയാണെന്നും കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് ദുരന്ത റിസള്‍ട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • India

    രാജ്യത്തെ കൊള്ളക്കാരില്‍ നിന്നും രക്ഷിക്കാനാണ് ഞാൻ ശ്രമിക്കുന്നത്: നരേന്ദ്രമോദി

    റായ്പൂർ: രാജ്യത്തെ കൊള്ളക്കാരില്‍ നിന്നും രക്ഷിക്കാനാണ് ഞാൻ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഛത്തീസ്ഗഡിലെ ബസ്തറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.അഴിമതിക്കാരില്‍ നിന്നും ഭാരതത്തെ സംരക്ഷിക്കുന്നത് തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ഭാരതം എന്റെ കുടുംബമാണ്, എന്റെ രാജ്യത്തെയും കുടുംബത്തെയും കൊള്ളക്കാരില്‍ നിന്നും രക്ഷിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. രാജ്യത്ത് നിന്നും അഴിമതിക്കാരെ നീക്കം ചെയ്യുക തന്നെ ചെയ്യും. എനിക്കെതിരെ എത്ര ഭീഷണികള്‍ മുഴക്കിയാലും അഴിമതിക്കാർ ജയിലില്‍ പോകേണ്ടിവരും, ഇതാണ് മോദിയുടെ ഗ്യാരന്റി. രാജ്യത്തെ വിഭജിക്കാനാണ് പ്രതിപക്ഷ എംപിമാരുടെ ശ്രമം. ഇന്ത്യാ സംഖ്യത്തിലെ ചില‍ർ ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കാൻ ആവശ്യപ്പടുന്നുവെന്നും അദ്ദേഹം വിമർശിച്ചു.കാഷ്മീരിലെ പ്രശ്നങ്ങള്‍ക്കു പിന്നിലും രാജ്യത്തെ മതപരമായി വിഭജിച്ചതിന് പിന്നിലും കോണഗ്രസാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഛത്തീസ്ഗഡില്‍ ഏപ്രില്‍ 19, 26, മെയ് 7 തീയതികളിലാണ് ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നത്. ബസ്തറില്‍ ഏപ്രില്‍ 19-നാണ് തെരഞ്ഞെടുപ്പ്.

    Read More »
  • India

    തമിഴ്നാട്ടിലെ രണ്ടാമത്തെ അന്താരാഷ്ട്ര സ്റ്റേഡിയം കോയമ്ബത്തൂരില്‍ 

    കോയമ്പത്തൂർ: ചെന്നൈ ചെപ്പോക്കിന് ശേഷമുള്ള സംസ്ഥാനത്തെ രണ്ടാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം കോയമ്ബത്തൂരില്‍ തുറക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ചെന്നൈ ചെപ്പോക്കിലുള്ള എം.എ ചിദംബരം സ്റ്റേഡിയം 1916ല്‍ നിർമിച്ചതാണ്. രാജ്യത്തെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണിത്. നിലവില്‍ ചെന്നൈ സൂപ്പർകിങ്സിന്റെ ഹോം ഗ്രൗണ്ടും ഇതാണ്. ഇതിന് പിന്നാലെയാണ് തമിഴ്നാട്ടിലെ രണ്ടാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം കോയമ്ബത്തൂരിൽ നിർമ്മിക്കുന്നത്.

    Read More »
  • Kerala

    മദ്യലഹരിയില്‍ തര്‍ക്കം: യുവാവ് കുത്തേറ്റുമരിച്ചു

    പീരുമേട്: മ്ലാമല പള്ളിക്കടയില്‍ മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റുമരിച്ചു. തേങ്ങാക്കല്‍ രണ്ടാം ഡിവിഷനില്‍ താമസിക്കുന്ന പാണ്ഡ്യന്റെ മകൻ അശോക് കുമാറാണ് (25) മരിച്ചത്. സംഭവത്തില്‍ പള്ളിക്കട സ്വദേശി സുബീഷിനെ (19) വണ്ടിപ്പെരിയാർ പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രി 12.30നാണ് സംഭവം. സമീപത്തെ പള്ളിയില്‍ പെരുന്നാള്‍ നടക്കുകയായിരുന്നു. ലൈറ്റ് ആൻഡ് സൗണ്ട്സ് കട നടത്തുന്ന സുബീഷിനായിരുന്നു വഴിനീളെ അലങ്കാരദീപം തെളിക്കുന്നതിനുള്ള ചുമതല. ഇതിന്റെ ജോലിക്കിടെയാണ് മദ്യലഹരിയില്‍ അശോക് കുമാറുമായി തർക്കമുണ്ടായത്. തുടർന്ന് സുബീഷിന്റെ കടയുടെ മുന്നിലിട്ട് അശോക് കുമാറിനെ  കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അശോക്‌ കുമാറിനെ പീരുമേട് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു. ദേവിയാണ് അശോക് കുമാറിന്റെ ഭാര്യ. ആറ് മാസം പ്രായമുള്ള ആദവ് ഏക മകൻ

    Read More »
  • India

    55 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ഉത്തർപ്രദേശ് സ്വദേശി അറസ്‌റ്റിൽ

    ബംഗളൂരു: 55 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ സ്വദേശിയായ കരണ്‍ എന്ന 19കാരനാണ് അറസ്റ്റിലായത്. 55കാരിയുടെ മൃതദേഹം ബുധാനാഴ്ച രാവിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന് മുമ്ബ് സ്ത്രീ ബലാത്സംഗത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും കണ്ടെത്തിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പോലീസ് പ്രതിയെ പിടികൂടിയത്.

    Read More »
  • Kerala

    ഏറ്റവും കൂടുതല്‍ സ്ഥാനാർത്ഥികൾ കോട്ടയത്ത്; ഏറ്റവും കുറവ് ആലത്തൂരിൽ

    തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ അന്തിമ ചിത്രമായി. 194 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത്. ഏറ്റവും കൂടുതല്‍ പേര്‍ മത്സരരംഗത്തുള്ളത് കോട്ടയത്താണ്. പതിനാല് സ്ഥാനാര്‍ഥികളാണ് ഇവിടെ ജനവിധി തേടുന്നത്. ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ ആലത്തൂരിലാണ്. അഞ്ചുപേരാണ് മത്സരരംഗത്തുള്ളത്. വടകരയിലാണ് ഏറ്റവും കുടുതല്‍ വനിതകള്‍ മത്സരിക്കുന്നത്.മണ്ഡലത്തില്‍ 10 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.ഇതിൽ നാലു പേർ വനിതകളാണ്. സിപിഎം സ്ഥാനാര്‍ഥി കെകെ. ശൈലജയ്ക്ക് ശൈലജ കെ, ശൈലജ കെ കെ, ശൈലജ പി എന്നിങ്ങനെ മൂന്ന് അപരകളാണുള്ളത്. ഷാഫി, ഷാഫി ടിപി എന്നിങ്ങനെ രണ്ട് അപരന്മാരാണ് ഷാഫി പറമ്ബിലിനുള്ളത്. സിറ്റിങ് എംപി കെ. മുരളീധരന്റെ പേരുള്ള ഒരു സ്ഥാനാര്‍ഥിയും മത്സരരംഗത്തുണ്ട്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നായിരുന്നു.

    Read More »
  • India

    സര്‍ക്കാര്‍ ഇടപെട്ടതോടെ സ്ഥിതി മെച്ചപ്പെട്ടു ; മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

    ന്യൂഡൽഹി: മണിപ്പൂർ സംഘര്‍ഷത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സാധ്യമായതെല്ലാം മണിപ്പൂരില്‍ ചെയ്തുവെന്നും സര്‍ക്കാര്‍ ഇടപെട്ടതോടെ സ്ഥിതി മെച്ചപ്പെട്ടുവെന്നും നരേന്ദ്ര മോദി പറഞ്ഞു. അമിത് ഷാ മണിപ്പൂരിൽ ക്യാമ്പ് ചെയ്താണ് കലാപകാരികളെ അടിച്ചൊതുക്കിയത്.സംസ്ഥാന സർക്കാറിന്‍റെ ആവശ്യം പരിഗണിച്ച്‌ കേന്ദ്രസർക്കാർ ഇപ്പോഴും സഹായം തുടരുന്നുണ്ട്. കലാപ ബാധിതർക്കുള്ള സഹായവും പുനരധിവാസ പ്രവർത്തനങ്ങളും ഊർജ്ജിതമായി  മണിപ്പൂരില്‍ നടക്കുന്നുണ്ടെന്നും മോദി പറഞ്ഞു.

    Read More »
  • India

    ആറു വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ  നാലാം ക്ലാസ്സ് വിദ്യാർത്ഥി അറസ്‌റ്റിൽ

    ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ ആറു വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ  നാലാം ക്ലാസ്സ് വിദ്യാർത്ഥി അറസ്‌റ്റിൽ. ശനിയാഴ്ച വൈകീട്ടാണ് സംഭവം.പെണ്‍കുട്ടി വൈകീട്ട് 5.30ഓടെ ട്യൂഷൻ ക്ലാസിലേക്ക് പോകുന്നവഴി നാലാം ക്ലാസ് വിദ്യാർഥിയായ പയ്യൻ  കൂടെ പോവുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച്‌ ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയും 11കാരനും വ്യത്യസ്ത ജാതിക്കാരായതിനാല്‍ സ്ഥലത്ത് സംഘർഷാവസ്ഥ ഒഴിവാക്കാൻ വലിയ തോതില്‍ പൊലീസിനെ നിയോഗിച്ചിരിക്കുകയാണ്.ചികിത്സയില്‍ തുടരുന്നതിനാല്‍ പൊലീസിന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ലെന്നാണ് വിവരം.

    Read More »
  • Kerala

    ഇത്രയും നാണം കെട്ടരീതിയില്‍ അപമാനിക്കരുത്; വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് ശോഭാ സുരേന്ദ്രന്‍

    ആലപ്പുഴ: വാര്‍ത്താസമ്മേളനത്തില്‍ വികാരാധീനയായി ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍. തന്നെ തകര്‍ക്കാന്‍ ചിലര്‍ വ്യാജവാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്നുവെന്ന് പറഞ്ഞ ശോഭ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പൊട്ടിക്കരയുകയായിരുന്നു. താനും സഹപ്രവര്‍ത്തകരും മുണ്ടുമുറുക്കിയുടുത്താണ് ത്രികോണമത്സരമെന്ന സാഹചര്യം ഉണ്ടാക്കിയതെന്ന് ശോഭാസുരേന്ദ്രന്‍ പറഞ്ഞു. ഒരു സ്ത്രീ ഇത്രയും വര്‍ഷങ്ങളായി കേരളത്തില്‍ പൊതുപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തിട്ട് ഇത്രയും നാണം കെട്ടരീതിയില്‍ അപമാനിക്കരുതെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. തന്നെ തോല്‍പ്പിക്കാനായി ഒരു ചാനലും അതിന്റെ മുതലാളിയും വ്യാജവാര്‍ത്ത നല്‍കുന്നതായും ശോഭ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫണ്ടിന് ആവശ്യമായത്ര പണം തരാമെന്ന് പറഞ്ഞ് ഒരു ഏജന്റിനെ തന്നെ കാണാന്‍ വിട്ട കരിമണല്‍ കര്‍ത്തയും കെസി വേണുഗോപാലും ഈ വ്യക്തിയും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്. മുണ്ട് മുറുക്കിയുടുത്ത് താനും സഹപ്രവര്‍ത്തകരും കഷ്ടപ്പെട്ട് പണിയെടുത്താണ് ആലപ്പുഴയില്‍ ശക്തമായ ത്രികോണമത്സരം ഉണ്ടാക്കിയത്. താന്‍ ജയിക്കുമെന്നും ബോധ്യപ്പെട്ടപ്പോള്‍ തകര്‍ക്കാന്‍ കെസി വേണുഗോപാലിനും കരിമണല്‍ കര്‍ത്തയ്ക്കും വേണ്ടി ആ ചാനല്‍ പണിയെടുത്തിട്ടുണ്ടെങ്കില്‍ ഈ പിറന്നാള്‍ ദിവസം ആ ചാനലിന്റെ മുന്നില്‍…

    Read More »
  • Crime

    ഹൈറിച്ച് തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിട്ടു; നടപടി അതീവരഹസ്യം

    തിരുവനന്തപുരം: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ് സി.ബി.ഐ.ക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഹൈറിച്ച് തട്ടിപ്പുമായി ബന്ധപ്പെട്ട് ചേര്‍പ്പ് പോലീസ് അന്വേഷിക്കുന്ന കേസാണ് സര്‍ക്കാര്‍ സി.ബി.ഐ.ക്ക് വിട്ടത്. അതീവരഹസ്യമായിട്ടായിരുന്നു ഇതുസംബന്ധിച്ച നടപടികള്‍. ഹൈറിച്ച് കേസ് സി.ബി.ഐക്ക് വിട്ടുള്ള വിജ്ഞാപനം കഴിഞ്ഞമാസം തന്നെ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഇതിനുപിന്നാലെ ഏപ്രില്‍ അഞ്ചിന് കേസുമായി ബന്ധപ്പെട്ട പെര്‍ഫോമ റിപ്പോര്‍ട്ട് അടിയന്തരമായി കൈമാറാനും ഉത്തരവുണ്ടായി. ഇക്കണോമിക് ഒഫന്‍സ് വിങ്ങിലെ ഡിവൈ.എസ്.പി. മുഖാന്തരം പെര്‍ഫോമ റിപ്പോര്‍ട്ട് അടിയന്തരമായി ഡല്‍ഹിയില്‍ എത്തിക്കണമെന്നായിരുന്നു ഉത്തരവിലെ നിര്‍ദേശം. നേരത്തെ ഹൈറിച്ച് കേസില്‍ ഇ.ഡി. റെയ്ഡിനെത്തുന്ന വിവരങ്ങളടക്കം പ്രതികള്‍ക്ക് ചോര്‍ന്നുകിട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് സി.ബി.ഐക്ക് വിടാനുള്ള നടപടിക്രമങ്ങള്‍ അതീവരഹസ്യമായി കൈകാര്യംചെയ്തതെന്നാണ് സൂചന. ഹൈറിച്ച് കേസിന് പുറമേ കൊച്ചി കേന്ദ്രീകരിച്ച് നടന്ന ‘മാസ്റ്റേഴ്സ് ഫിന്‍സെര്‍വ്’ സാമ്പത്തിക തട്ടിപ്പ് കേസും സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ.ക്ക് വിട്ടിട്ടുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ മറവില്‍ മണിച്ചെയിന്‍ മാതൃകയിലാണ് ഹൈറിച്ച് കമ്പനി സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്നായിരുന്നു പോലീസിന്റെയും ഇ.ഡിയുടെയും റിപ്പോര്‍ട്ട്. ഏകദേശം…

    Read More »
Back to top button
error: