Month: April 2024
-
India
ട്രെയിനില്‍ നിന്ന് പിടിച്ചെടുത്ത നാല് കോടി രൂപ കൈമാറണമെന്ന് ആദായനികുതി വകുപ്പ്; പറ്റില്ലെന്ന് ജില്ലാ കളക്ടര്‍
ചെന്നൈ : കഴിഞ്ഞ ദിവസം ചെന്നൈ താംബരത്ത് ട്രെയിനില്‍ കടത്താൻ ശ്രമിക്കവേ പിടിച്ചെടുത്ത നാല് കോടി രൂപ കൈമാറണമെന്ന് ആദായനികുതി വകുപ്പ്. എന്നാല്‍ അത് പറ്റില്ലെന്ന നിലപാടിലാണ് ജില്ലാ കളക്ടർ. അന്വേഷണം നടത്താന്‍ പണം കൈമാറേണ്ട കാര്യമില്ലെന്നും പണം ട്രഷറിയില്‍ തന്നെ സൂക്ഷിക്കാനാണ് തീരുമാനമെന്നും കളക്ടര്‍ പറഞ്ഞു. താംബരം സ്റ്റേഷനില്‍ വച്ച് ഞായറാഴ്ചയാണ് പണം കണ്ടെത്തിയത്. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ഒരു ബി ജെ പി പ്രവര്‍ത്തകനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിങ് സ്‌ക്വാഡാണ് പണം പിടിച്ചെടുത്തത്. തിരുനെല്‍വേലിയിലേക്ക് കൊണ്ടുപോവുകയായിരുന്ന പണമാണ് പിടികൂടിയത്. ബി ജെ പി സ്ഥാനാര്‍ഥി നൈനാര്‍ നാഗേന്ദ്രന്റെ നിര്‍ദേശ പ്രകാരമാണ് പണം കൊണ്ടുപോയതെന്നാണ് സൂചന. ചെന്നൈയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എ സി കമ്ബാര്‍ട്ട്മെന്റില്‍ നിന്നാണ് ആറ് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണം പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫ്ളയിങ് സ്‌ക്വാഡിന്റെ പരിശോധന.
Read More » -
Kerala
കോഴിക്കോട് മഞ്ഞപ്പിത്തം പടരുന്നു; പത്തുദിവസത്തിനുള്ളിൽ മരിച്ചത് 2 പേർ
കോഴിക്കോട്:ജില്ലയില്‍ കഴിഞ്ഞ പത്തുദിവസത്തിനകം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത് രണ്ടുപേര്‍. ചെക്യാട്, കിഴക്കോത്ത് എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. നിരവധിപേര്‍ക്ക് ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്. കുടിവെള്ള ക്ഷാമവും കടുത്ത ചൂടും രോഗം വര്‍ധിപ്പിക്കുന്നതിനു കാരണമായിട്ടുണ്ട്. മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു പകര്‍ച്ചവ്യാധിയാണ് മഞ്ഞപ്പിത്തം. ഗുരുതരമായാല്‍ ഇത് മരണത്തിന് വരെ കാരണമാകും. ഇതിന്‍റെ പ്രധാന ലക്ഷണങ്ങള്‍ ത്വക്കും കണ്ണും മഞ്ഞ നിറത്തിലാവുക, ഛര്‍ദ്ദി, ഓക്കാനം, പനി, ക്ഷീണം, വയറുവേദന, മൂത്രത്തിലെ നിറം മാറ്റം തുടങ്ങിയവയാണ്. സ്വയം ചികിത്സ രോഗിയുടെ ജീവന് തന്നെ ഭീഷണി ആകാവുന്നതിനാല്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചികിത്സ തേടേണ്ടതാണെന്ന് ഡിഎംഒ അറിയിച്ചു.
Read More » -
Kerala
കേരളത്തിൽ 41 ഡിഗ്രി കടന്ന് ചൂട്;വേനൽമഴയിലും കുറവ്
തിരുവനന്തപുരം: സംസ്ഥാനത്തെ താപനില റെക്കോഡിലേക്ക്. അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം പാലക്കാട് ജില്ലയിലാണ് ശനിയാഴ്ച 41.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. 2016 (41.9 ഡിഗ്രി), 2019 (41.1 ഡിഗ്രി), എന്നീ വർഷങ്ങളിലാണ് സംസ്ഥാനത്ത് സമീപകാലത്ത് 41 ഡിഗ്രി രേഖപ്പെടുത്തിയത്. അതേപോലെ അഞ്ചുവർഷത്തിനിടെ ഏറ്റവും കുറവ് വേനല്‍മഴ ലഭിച്ച കാലയളവിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. മാർച്ച് ഒന്നുമുതല്‍ ഏപ്രില്‍ ആറുവരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 16.8 മില്ലിമീറ്റർ മഴ മാത്രമാണ്. 49.7 മില്ലിമീറ്ററാണ് ഇക്കാലയളവില്‍ ലഭിക്കേണ്ട ശരാശരി മഴ. 66 ശതമാനം കുറവ്. 2022-ലെ 65 മില്ലിമീറ്ററാണ് ഇക്കാലയളവില്‍ ഏറ്റവുംകൂടുതല്‍ മഴ ലഭിച്ച വേനല്‍മഴക്കാലം. സംസ്ഥാനത്തെ മൂന്ന് ജില്ലകളിലൊഴികെ മറ്റെല്ലാ ജില്ലകളിലും അഞ്ചുവർഷത്തിനിടെയുള്ള ഏറ്റവുംകുറവ് മഴയാണ് ഈ സീസണില്‍ രേഖപ്പെടുത്തിയത്. തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലാണ് ആശ്വാസമഴ ലഭിച്ചത്. തിരുവനന്തപുരത്ത് ഇത്തവണ 51 മില്ലിമീറ്റർ മഴ ലഭിച്ചു. തൃശ്ശൂരില്‍ 6.6 മില്ലിമീറ്ററും ആലപ്പുഴയില്‍ 36 മില്ലിമീറ്ററുമാണ് ലഭിച്ചത്. അടുത്തയാഴ്ചയോടെ കൂടുതല്‍പ്രദേശങ്ങളില്‍ വേനല്‍മഴ ലഭിച്ചേക്കുമെന്നാണ് കേന്ദ്ര…
Read More » -
Kerala
ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി തട്ടിയ റെയില്‍വേ ജീവനക്കാരൻ അറസ്റ്റില്‍
തിരുവനന്തപുരം: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നായി ഒരു കോടി രൂപ തട്ടിയ കേസില്‍ റെയില്‍വേ ജീവനക്കാരൻ അറസ്റ്റില്‍. കൈമനം കരുമം റോഡില്‍ പാലറതീർഥം വീട്ടില്‍ മുരുകേശൻപിള്ളയെയാണ് തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തിരുനെല്‍വേലിയില്‍ ടി.ടി.ഇ, ഗ്രൂപ്-ഡി, ഗ്രൂപ്-സി, നഴ്സിങ്, എൻജിനീയറിങ് തസ്തികകളില്‍ ആയിരുന്നു ജോലി ഒഴിവുള്ളതായി ഉദ്യോഗാർഥികളെ അറിയിച്ച് പണം തട്ടിയത്. ഉദ്യോഗാർഥികളില്‍നിന്ന്, ആറു ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ ഇയാള്‍ കൈപ്പറ്റി. തമ്ബാനൂരുള്ള ഇയാളുടെ റെയില്‍വേ ക്വാർട്ടേഴ്സിലായിരുന്നു പണം കൈമാറ്റം.വിശ്വാസമുണ്ടാക്കാൻ ഇയാളുടെ പേരിലുള്ള ചെക്കുകള്‍ ഈടായി നല്‍കി. ഇത്തരത്തില്‍ നിരവധി പേരില്‍നിന്ന് 1.04 കോടി രൂപ ഇയാള്‍ തട്ടിയെടുത്തു.ഒടുവിൽ ഉദ്യോഗാർഥികള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ ഇയാള്‍ ഒളിവില്‍ പോയി. 11 പരാതികളിലാണ് മുരുകേശൻപിള്ളക്കെതിരെ തമ്ബാനൂർ പൊലീസിൽ മാത്രമുള്ളത്. തിരുവനന്തപുരം സിറ്റി ഡി.സി.പി നിതിന്‍ രാജിന്‍റെ നേതൃത്വത്തില്‍ സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അസിസ്റ്റൻറ് കമീഷണർ ഷെരിഫ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കരമനയില്‍നിന്ന് അറസ്റ്റ് ചെയ്തത്. അന്വേഷണ…
Read More » -
India
തിരുപ്പൂരില്‍ കാര്‍ ബസുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം
ചെന്നൈ: തമിഴ്നാട് തിരുപ്പൂരില്‍ കാർ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം.മൂന്ന് മാസം പ്രായമുള്ള കുഞ്ഞുൾപ്പടെയാണ് മരിച്ചത്. തിരുപ്പൂരിലെ ഓലപാളയത്ത് വരികയായിരുന്നു കാർ. തമിഴ്നാട് സ്വദേശികളായ ചന്ദ്രശേഖർ (60), ചിത്ര (57), ഇളസശൻ (26), അരിവിത്ര (30), മൂന്ന് മാസം പ്രായമുള്ള സാക്ഷി എന്നിവരാണ് മരിച്ചത്. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയാണ് ബസിനടിയില്‍ കുടുങ്ങിയ കാർ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടു.
Read More » -
Kerala
കേരള സ്‌റ്റാറി പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത; പിന്തുണയുമായി ബിജെപി
തൊടുപുഴ: കേരള സ്‌റ്റാറി പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത.ലവ് ജിഹാദ് പോലുള്ള വിഷയത്തിൽ തങ്ങളുടെ കുട്ടികളെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് സിനിമ പ്രദർശിപ്പിച്ചുകൊണ്ട് ഇടുക്കി രൂപത പറഞ്ഞു. അതേസമയം ഇടുക്കി രൂപതാ കേരള സ്‌റ്റാറി പ്രദര്‍ശിപ്പിച്ചത് തികച്ചും ന്യായമായ കാര്യമാണെന്ന് ബി.ജെ.പി. മധ്യമേഖലാ പ്രസിഡന്റ് എന്‍.ഹരി പറഞ്ഞു.സംഭവത്തില്‍ ഇടുക്കിയിലെ ക്രൈസ്‌തവ കുടുംബങ്ങളെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നും എന്‍. ഹരി പറഞ്ഞു. നാല് വോട്ടിന് കോയമ്ബത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായ നേതാവിനോപ്പം വേദിപങ്കിട്ട സി.പി.എം. നേതാക്കള്‍ക്കും എസ്.ഡി.പി.ഐ യുടെ വോട്ട് വാങ്ങി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്ന കോണ്‍ഗ്രസിനും ഹിന്ദു- ക്രിസ്‌ത്യന്‍ കുടുംബങ്ങളുടെ വികാരം മനസിലാവില്ല. അവരുടെ ആശങ്കയാണ് കേരള സ്‌റ്റോറി പ്രദര്‍ശിപ്പിച്ചതിലൂടെ ഇടുക്കി രൂപത ചെയ്തത്. പാലാ ബിഷപ് ലൗ ജിഹാദിനെ കുറിച്ചും നര്‍കോട്ടിക് ജിഹാദിനെ കുറിച്ചും പരാമര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിനെതിരെ കേസെടുത്തവരാണ് പിണറായി സര്‍ക്കാര്‍. തങ്ങളുടെ കുട്ടികളെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണ് എന്ന തിരിച്ചറിവാണ് ഇടുക്കി രൂപത ഇതിലൂടെ മുന്നോട്ടുവെച്ചതെന്നും ഹരി പറഞ്ഞു.
Read More » -
Sports
ക്രിസ്റ്റ്യാനോയ്ക്ക് ചുവപ്പ് കാര്‍ഡ്; സൂപ്പര്‍ കപ്പില്‍ നിന്ന് അല്‍ ഹിലാല്‍ പുറത്ത്
റിയാദ്: സൗദി സൂപ്പർ കപ്പില്‍ അല്‍ നസ്റിനെ തകര്‍ത്ത് അല്‍ ഹിലാല്‍ ഫൈനലില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അല്‍ ഹിലാലിന്‍റെ ജയം. അറുപത്തിയൊന്നാം മിനിറ്റില്‍ സലീം അല്‍ ദൗസ്റിയും, 72ാം മിനിറ്റില്‍ മാക്കോമും ആണ് അല്‍ ഹിലാലിനായി ഗോള്‍ നേടിയത്. എണ്‍പത്തിയാറാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റോണാള്‍ഡോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇത് കയ്യാങ്കളിയിലാണ് അവസാനിച്ചത്. മത്സരം അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് സാദിയോ മാനെയാണ് അല്‍ നസ്റിനായി ആശ്വാസ ഗോള്‍ നേടിയത്. മത്സരത്തിൻ്റെ ആദ്യപാതി അവസാനിക്കുന്നതിന് തൊട്ടുമുമ്ബ് ഒട്ടാവിയോ അല്‍ നസ്റിന് ലീഡ് നല്‍കിയെന്ന് കരുതിയതാണ്. റൊണാള്‍ഡോയുടെ പാസില്‍ താരം ഗോള്‍ നേടി. എന്നാല്‍ റഫറി റൊണാള്‍ഡോയ്ക്കെതിരെ ഓഫ്സൈഡ് വിളിച്ചു. സഹികെട്ട താരം റഫറിയോട് കയർത്തു. റഫറിയാവട്ടെ താരത്തിന് മഞക്കാർഡ് നല്‍കുകയും ചെയ്തു. പിന്നാലെ രണ്ടാം പകുതിയില്‍ അല്‍ ഹിലാല്‍ രണ്ട് ഗോള്‍ നേടി. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ മോശമായി. ഇതിനിടെ പോർച്ചുഗീസ് വെറ്ററൻ താരം എതിർതാരത്തെ പിടിച്ച് തള്ളി. താരത്തിന്…
Read More » -
India
മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടന മാറും; വിമര്‍ശിച്ച് നിര്‍മ്മലാ സീതാരാമന്റെ ഭര്‍ത്താവ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ ഭർത്താവും പ്രശസ്ത സാമ്ബത്തിക വിദഗ്ധനുമായം പരകാല പ്രഭാകർ. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഭാരതീയ ജനതാ പാർട്ടി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യയുടെ ഭരണഘടന മാറും. പ്രധാനമന്ത്രിയും ബിജെപി നേതാവുമായ നരേന്ദ്ര മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ ലഡാക്ക് – മണിപ്പൂർ പോലെയുള്ള ഒരു സാഹചര്യം രാജ്യത്ത് ഉടനീളം ഉടലെടുക്കുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2024ല്‍ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ ഇന്ത്യയില്‍ ഇനി ഒരിക്കലും മറ്റൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് പ്രഭാകർ പറഞ്ഞു. ചെങ്കോട്ടയില്‍ നിന്ന് മോദി തന്നെ വിദ്വേഷ പ്രസംഗം നടത്തുമെന്നും പ്രഭാകർ വിമർശിച്ചു. മൈക്രോബ്ലോഗിംഗ് സൈറ്റായ എക്‌സില്‍ കോണ്‍ഗ്രസ് പങ്കുവെച്ച വീഡിയോയിലാണ് പരകാല പ്രഭാകറിൻ്റെ പരാമർശങ്ങള്‍. ഇതിന് മുമ്ബും നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പരകാല പ്രഭാകര്‍ രംഗത്തെത്തിയിരുന്നു. ഭരണനിര്‍വഹണത്തില്‍ മോദിയ്ക്ക് കാര്യക്ഷമതയില്ലെന്നും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതിലും വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്നതിലും മോദി വിദഗ്ധനാണെന്നും പ്രഭാകര്‍ പറഞ്ഞിരുന്നു. മോദി ഭരണകൂടത്തെ നിരൂപണം…
Read More » -
Kerala
മോദിയെ ചീത്തവിളിക്കാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് വീറ് കൂടുതല്‍: മല്ലികാ സുകുമാരന്‍
തിരുവനന്തപുരം: കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മോദിയെയും യോഗിയെയും ചീത്ത വിളിക്കാന്‍ ഉഷാര്‍ കൂടുതലാണെന്നും എന്നാല്‍ ഇവിടെ ഭരിയ്‌ക്കുന്നവരെ ചോദ്യം ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നില്ലെന്നും മല്ലികാ സുകുമാരന്‍. മോദിയും യോഗിയും കേരളത്തില്‍ മത്സരിക്കുന്നില്ലെന്നും എന്നിട്ടും എന്തിനാണ് അവരെ ഇവിടുത്തെ മാധ്യമങ്ങള്‍ കൂടുതല്‍ വീറോടെ വിമര്‍ശിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും അവരെല്ലാം അവരുടെ നാട്ടില്‍ തെരഞ്ഞെടുപ്പ് തൂത്ത് വാരിക്കൊണ്ടുപോകുമെന്നും മല്ലികാസുകുമാരന്‍. ഒരു മലയാളം വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മല്ലികാ സുകുമാരന്റെ ഈ പ്രതികരണം. മോദിയെ തെറി വിളിച്ചിട്ട് കാര്യമില്ല. ഇവിടുത്തെ പ്രശ്നം ആദ്യം തീര്‍ക്കട്ടെ.- മല്ലികാ സുകുമാരന്‍ പറഞ്ഞു.
Read More » -
India
ബീഫ് കഴിക്കാറില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കങ്കണ റണാവത്ത്;പഴയ ചിത്രം കുത്തി പൊക്കി മറുപടി
ബീഫ് കഴിക്കാറില്ലെന്ന പരാമര്‍ശത്തില്‍ വെട്ടിലായി നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണാവത്ത്. ബീഫോ മറ്റേതെങ്കിലും മാംസ്യ വിഭവങ്ങളോ കഴിക്കാറില്ലെന്നും യോഗ ആയൂര്‍വേദ ജീവിത രീതികളാണ് താൻ പിന്തുടരുന്നതെന്നുമായിരുന്നു കങ്കണ പറഞ്ഞത്. എന്നാല്‍ കങ്കണ മാംസ്യാഹാരം കഴിക്കുന്നതിന്റേത് ഉള്‍പ്പെടെ പഴയ ട്വീറ്റുകള്‍ കുത്തിപ്പൊക്കുകയാണ് സോഷ്യൽ മീഡിയ. 2019 ൽ കങ്കണ ബീഫ് കഴിക്കുന്നതിനെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. ‘ബീഫോ മറ്റ് മാംസ വിഭവങ്ങളോ കഴിക്കുന്നതില്‍ തെറ്റില്ല. അത് മതവുമായി ബന്ധപ്പെട്ട വിഷയമല്ല എന്നായിരുന്നു ബീഫ് കഴിക്കുന്ന ചിത്രം പങ്കു വച്ചുകൊണ്ട് കങ്കണ പറഞ്ഞത്. 2021 മാര്‍ച്ച് 17 ന് രാജസ്ഥാനി മട്ടണ്‍ വിഭവമായ ലാല്‍മാസിന്റെ ചിത്രമടക്കം കങ്കണ ട്വീറ്റ് ചെയ്തിരുന്നു. തന്നെ രാജകുമാരിയെ പോലെ പരിപാലിക്കുന്ന കാമുകനാണ് രാജസ്ഥാന്‍. ബജ്‌റ റൊട്ടി, നെയ്, ലാല്‍ മാന്‍സ് എന്നിവയടങ്ങുന്ന രാജസ്ഥാനി ഭക്ഷണം കഴിക്കുന്നത് തനിക്ക് പ്രണയമാണ് എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. തേജസിന്റെ ഷൂട്ടിനിടെയായിരുന്നു ട്വീറ്റ് പങ്കുവെച്ചത്. രാജസ്ഥാനിലെ പ്രത്യേക മട്ടന്‍ കറിയാണ് ലാല്‍ മാന്‍സ്. അതേസമയം…
Read More »