തിരുവനന്തപുരം: കേരളത്തിനായി മൂന്നാമത്തെ വന്ദേഭാരത് ട്രെയിൻ ഒരുങ്ങുന്നു. കോട്ടയം-ബാംഗ്ലൂർ റൂട്ടിലായിരിക്കും പുതിയ ട്രെയിൻ സർവീസ് നടത്തുകയെന്നാണ് റിപ്പോർട്ട്.
നിലവില്‍ ട്രെയിനിന്റെ റേക്ക് കൊല്ലത്താണുള്ളത്. കോട്ടയത്തെ സ്ഥലപരിമിതി മൂലമാണ് കൊല്ലത്ത് ഇട്ടിരിക്കുന്നതെന്നാണ് സൂചന. എന്നാൽ റൂട്ടോ സർവീസ് ആരംഭിക്കുന്ന തിയതിയോ ഇതുവരെ റെയില്‍വേ പ്രഖ്യാപിച്ചിട്ടില്ല.
നിലവില്‍ തിരുവനന്തപുരം-കാസർകോട്, തിരുവനന്തപുരം-മംഗലാപുരം റൂട്ടില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് സംസ്ഥാനത്ത് സർവീസ് നടത്തുന്നത്. ആദ്യ വന്ദേഭാരത് സർവീസ് കഴിഞ്ഞ വർഷം ഏപ്രിലിലാണ് ആരംഭിച്ചത്. സംസ്ഥാനത്ത് നിലവില്‍ നടത്തുന്ന രണ്ട് വന്ദേഭാരത് ട്രെയിൻ സർവീസുകളും കളക്ഷനിൽ ഇന്ത്യയിൽ ഒന്നാമതാണ്.ഈ സാഹചര്യത്തിലാണ് പുതിയ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്.