മാതൃകാ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച് ബിജെപി സായുധ സേനയെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തുടർച്ചയായി ഉപയോഗിച്ചതിനെതിരെയും കോണ്‍ഗ്രസ് പരാതി നല്‍കി. രാഷ്ട്രീയ പ്രചാരണത്തിന് മുമ്ബും സായുധ സേനയെ ഉപയോഗിച്ചതിൻ്റെ മുൻ സന്ദർഭങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്ബാകെ യഥാവിധി ഉന്നയിച്ചിട്ടും ബിജെപി അതേപടി നിയമലംഘനം തുടരുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സാമ്ബത്തിക സ്ഥിതി സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കി എന്നാരോപിച്ച് കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ തിരുവനന്തപുരം സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ മറ്റൊരു പരാതിയും ഫയല്‍ ചെയ്തിട്ടുണ്ട്.
പൊതുമേഖലാ ദൃശ്യമാദ്ധ്യമമായ ദൂരദർശനിലൂടെ ‘ദി കേരള സ്റ്റോറി’ എന്ന പ്രൊപ്പഗാണ്ട സിനിമ പ്രദർശിപ്പിച്ചതിനെതിരെയും കോണ്‍ഗ്രസ് പരാതി നല്‍കി. ഒരു മതസമൂഹത്തെ അപകീർത്തിപ്പെടുത്തുകയും ലവ് ജിഹാദ് എന്ന സാങ്കല്‍പ്പിക ആശയത്തിന് വിശ്വാസ്യത നല്‍കാനുള്ള സാങ്കല്‍പ്പിക സൃഷ്ടിയാണ് ഇതെന്നും കോണ്‍ഗ്രസ് പരാതിയില്‍ പറഞ്ഞു.