മേലേ വെട്ടൂർ, അശോകൻവിളയില്‍ ഹുസൈൻ (20), വെണ്‍കുളം, മടത്തറവീട്ടില്‍ രാഖില്‍(19), മാന്തറ, ലക്ഷംവീട്ടില്‍ കമാല്‍ (18) എന്നിവരാണ് പിടിയിലായത്.ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെയാണ് സംഘം കൂട്ട ബലാത്സംഗം ചെയ്തത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിക്ക് നേരെ അതിക്രമം ഉണ്ടാകുന്നത്. ഹുസൈൻ എന്നയാളാണ് പെണ്‍കുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. ശനിയാഴ്ച രാത്രി 12 മണിക്ക് വീടിനു പുറത്തേക്ക് വിളിച്ച ഹുസൈനും മറ്റ് രണ്ട് പേരും ചേർന്ന് പെണ്‍കുട്ടിയെ സമീപപ്രദേശത്തുള്ള റബ്ബർ തോട്ടത്തില്‍ വച്ചാണ് ബലാത്സംഗത്തിന് ഇരയാക്കിയത്.
മയക്കുമരുന്ന് ഉള്‍പ്പെടെ നല്‍കിയായിരുന്നു ബലാത്സംഗം. പീഡനത്തിനു ശേഷം കുട്ടിയെ ഇവർ അവിടെത്തന്നെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. പിറ്റേന്ന് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പൊലീസില്‍ പരാതിനല്‍കി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ റബ്ബർ തോട്ടത്തില്‍ നിന്ന് അവശനിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മൊബൈലിൽ നിന്നാണ് പ്രതികളെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്.