കലാപം നടന്ന മണിപ്പൂരിൽ ഇതുവരെ കാലുകുത്താത്ത മോദി ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇതിനകം മൂന്നു തവണ തൃശൂരിലെത്തി.ഏപ്രിൽ പതിനഞ്ചിന് വീണ്ടും വരുന്നുണ്ടെന്നാണ് കേട്ടത്.പ്രധാനമന്ത്രി വന്ന് പ്രസംഗിച്ചു പോയാല്‍ വോട്ടുകിട്ടുമെന്നാണ് ഇവരുടെ ധാരണ. മോദി തൃശൂരില്‍ താമസമാക്കിയാലും സുരേഷ് ഗോപി ജയിക്കില്ല.
എറണാകുളത്ത് വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചതു കൊണ്ട് ബി.ജെ.പി ജയിച്ചെന്ന് കരുതരുത്. സുരേഷ് ഗോപി നികുതി വെട്ടിപ്പ് നടത്തിയതും അതിനായി വ്യാജരേഖ ചമച്ചതുമായ കേസ് മറച്ചുവയ്ക്കാനാണ് ഇഡിയുടെ തൃശൂരിലെ കറക്കം.
കരുവന്നൂർ കേസിൽ സിപിഎമ്മിന് യാതൊരു ഭയവുമില്ല. ഇഡിക്കും ഐടിക്കും രാഷ്ട്രീയ അജണ്ടയാണ്. എല്ലാ അക്കൗണ്ടും ക്ലിയര്‍ ആണ്. പാര്‍ട്ടിയുടെ ഒരു സ്വത്ത് വിവരവും മറച്ച് വെച്ചിട്ടില്ല.ഏപ്രിൽ 26 ഓടെ ഈ കേസുകളെല്ലാം അവസാനിക്കും- അദ്ദേഹം പറഞ്ഞു.