Month: April 2024
-
Kerala
കേരള സ്റ്റോറിക്ക് പകരം മണിപ്പൂര്‍ സ്റ്റോറി; ഡോക്യുമെന്ററി പ്രദര്‍ശനവുമായി വൈപ്പിന്‍ പള്ളി
കൊച്ചി: കേരള സ്റ്റോറി സിനിമയ്ക്ക് പകരം മണിപ്പുര്‍ കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് വൈപ്പിന്‍ സാന്‍ജോപുരം സെന്റ് ജോസഫ്‌സ് പള്ളി. അങ്കമാലി അതിരൂപതയുടെ കീഴിലുള്ള സാന്‍ജോപുരം പള്ളിയിലാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. ‘മണിപ്പൂര്‍ ദി ക്രൈ ഓഫ് ദി ഒപ്രസ്ഡ്’ എന്ന ഡോക്യുമെന്ററിയാണ് പ്രദര്‍ശിപ്പിച്ചത്. വിവാദ സിനിമ കേരള സ്റ്റോറി വിവിധ രൂപതകള്‍ പ്രദര്‍ശിപ്പിച്ചതിനു പിന്നാലെയാണ് ഡോക്യുമെന്റി പ്രദര്‍ശനം. ബൈബിള്‍ ക്ലാസിലെ കുട്ടികള്‍ക്കു വേണ്ടിയായിരുന്നു പ്രദര്‍ശനമെന്ന് വികാരി ഫാ.നിധിന്‍ പനവേലില്‍ പറഞ്ഞു. കേരള സ്റ്റോറി സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ്. ഏതെങ്കിലും സഭയും രൂപതയും സിനിമയെ കുറിച്ച് നല്ലത് പറഞ്ഞത് കൊണ്ട് അതില്‍ മാറ്റം വരില്ലെന്നും വികാരി വ്യക്തമാക്കി. വരും ദിവസങ്ങളില്‍ വിവിധ പള്ളികളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്നാണ് വിവരം. അതേസമയം തലശ്ശേരി അതിരൂപതയുടെ നിര്‍ദേശം തള്ളി വിവാദസിനിമ ‘ദ കേരള സ്റ്റോറി’ കെ. സി.വൈ.എം പ്രദര്‍ശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.30ന് ചെമ്പന്തൊട്ടി സെന്റ് ജോര്‍ജ് ഫൊറോന ദേവാലയ പാരിഷ് ഹാളില്‍ വച്ചായിരുന്നു പ്രദര്‍ശനം. വരുംദിവസങ്ങളില്‍ തലശ്ശേരി…
Read More » -
Kerala
ഏപ്രിൽ 26ന് സ്വകാര്യ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടിയ അവധി
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലാളികള്‍ക്കും ഏപ്രില്‍ 26ന് വേതനത്തോടു കൂടിയ അവധി അനുവദിച്ചു. തൊഴിലുടമകള്‍ അവധി ഉറപ്പാക്കണമെന്ന് ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യൻ നിർദ്ദേശിച്ചു. വാണിജ്യ വ്യവസായ വ്യാപാര സ്ഥാപനങ്ങളടക്കമുള്ള എല്ലാ സ്ഥാപനങ്ങളിലേയും ഐ.ടി, തോട്ടം മേഖലകളിലെയും വോട്ടവകാശമുള്ള മുഴുവൻ ജീവനക്കാർക്കും തൊഴിലാളികള്‍ക്കും അവധി ബാധകമായിരിക്കും. ഏർപ്പെട്ടിരിക്കുന്ന തൊഴിലിന് അവധി ആപത്കരമാവാനോ സാരമായ നഷ്ടത്തിനോ ഇടയുള്ള സാഹചര്യങ്ങളില്‍ പകരം സംവിധാനം ഏർപ്പെടുത്തി വോട്ട് രേഖപ്പെടുത്താൻ അനുമതി നല്‍കണം. സ്വന്തം ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന വോട്ടർമാർക്ക് അവരവരുടെ പോളിംഗ് സ്‌റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് തൊഴിലുടമ വേതനത്തോടു കൂടിയ അവധി ഉറപ്പാക്കണം എന്നും അദ്ദേഹം പറഞ്ഞു.
Read More » -
Kerala
രണ്ടര വയസുകാരന് വിഷം നല്‍കി ആത്മഹത്യക്കൊരുങ്ങിയ അമ്മ അറസ്റ്റില്‍
ഇടുക്കി: കാന്തല്ലൂരില്‍ മകനെ കൊല്ലാൻ വിഷം നല്‍കിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച അമ്മയെ അറസ്റ്റ് ചെയ്ത് പോലീസ്. ചാമ്ബക്കാട് ഗോത്രവർഗ കോളനിയിലെ എസ് ശെല്‍വിയാണ് അറസ്റ്റിലായത്. വിഷം ഉള്ളില്‍ചെന്ന് അവശനിലയിലായ രണ്ടുവയസുകാരന്‍ നീരജിനെ നാട്ടുകാരാണ് ആശുപത്രിയിലാക്കിയത്. കാന്തല്ലൂര്‍ പഞ്ചായത്തിലെ ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ ചമ്ബക്കാട് ഗോത്രവര്‍ഗ്ഗ കോളനിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന ഭർത്താവിനെ കണ്ടാണ് മകൻ വളരുന്നതെന്നും, മുതിർന്നു കഴിഞ്ഞാല്‍ മകനും അതുപോലെ മദ്യപാനിയാകുമെന്ന ഭയത്തിലാണ് മകന് വിഷം നല്‍കിയതെന്നുമാണ് ശെല്‍വി മൊഴി നല്‍കിയതെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെയും ഇവരുടെ ഭർത്താവ് മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നു. ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ താത്ക്കാലിക ജീവനക്കാരനാണ് ശെല്‍വിയുടെ ഭര്‍ത്താവ് ഷാജി. ഇയാള്‍ സ്ഥിരമായി മദ്യപിച്ച് എത്തുന്നതിനാല്‍ വീട്ടില്‍ എന്നും വഴക്കായിരുന്നു. അടുത്തിടെ വീട്ടിലെ ഗ്യാസ് കുറ്റി ഉള്‍പ്പെടെ വിറ്റ് ഷാജി മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയപ്പോള്‍ ശെല്‍വി മറയൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് പോലീസ് ഷാജിയെ വിളിച്ചുവരുത്തി താക്കീത്…
Read More » -
LIFE
”പന്ത്രണ്ട് വര്‍ഷം അമേരിക്കയില്‍; ഡിവോഴ്‌സിന് ശേഷം തിരിച്ചെത്തി, കുട്ടിയെ ഒളിപ്പിച്ച്‌വെച്ചെന്ന് പറഞ്ഞു”
ഗാന രംഗത്ത് പകരം വെക്കാനില്ലാത്ത പ്രതിഭയായ എംജി ശ്രീകുമാറിന്റെ വ്യക്തി ജീവിതം പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. പ്രണയിച്ച് വിവാഹിതരായ ഇരുവരും ഇന്നും ജീവിതം ആസ്വദിക്കുന്നവരാണ്. ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ചാണ് ലേഖ എംജി ശ്രീകുമാറുമായി അടുക്കുന്നത്. ഏറെക്കാലം ഇവര്‍ ലിവിംഗ് ടുഗെദറിലായിരുന്നു. മൂകാംബിക ക്ഷേത്രത്തില്‍ വെച്ച് 2004 ജനുവരി 14 നാണ് ലേഖയും എംജി ശ്രീകുമാറും വിവാഹിതരായത്. ഇവരെക്കുറിച്ച് പല ഗോസിപ്പുകളും വര്‍ഷങ്ങളായി വരാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ദമ്പതികള്‍. സിനിമാതെക്കിന് നല്‍കിയ അഭിമുഖത്തിലാണ് എംജി ശ്രീകുമാറും ലേഖയും മനസ് തുറന്നത്. ഗോസിപ്പുകള്‍ എപ്പോഴും തങ്ങളെക്കുറിച്ച് വരാറുണ്ടെന്ന് ലേഖ പറയുന്നു. ഈയിടെ ഞാന്‍ ഒരു പോസ്റ്റിട്ടു. ഇടയ്ക്കിടയ്ക്ക് ഇന്‍സ്റ്റയില്‍ എന്തെങ്കിലും നല്ല വാക്കുകള്‍ പോസ്റ്റ് ചെയ്യും. അത് ഞങ്ങള്‍ തമ്മില്‍ ഡിവോഴ്‌സ് ആയി എന്ന തരത്തിലായി. എന്റെ അഭിപ്രായമാണ് പറഞ്ഞത്. ഞങ്ങളുടെ കുടുംബവുമായി അതിനൊരു ബന്ധവുമില്ല. ആള്‍ക്കാര്‍ ഞങ്ങള്‍ പിരിയുന്നത് കാണാന്‍ കാത്തിരിക്കുകയാണോ എന്ന് പോലും തോന്നിപ്പോയെന്ന് ലേഖ പറയുന്നു.…
Read More » -
Kerala
പത്തുവര്‍ഷത്തിനകം കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി : പ്രകാശ് ജാവദേക്കർ
മലപ്പുറം: ബംഗാളിലേത് പോലെ കേരളത്തിലും സി.പി.എമ്മും കോണ്‍ഗ്രസും സംപൂജ്യരാവുന്ന കാലം അകലെയല്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി ജനറല്‍ സെക്രട്ടറി പ്രകാശ് ജാവദേക്കർ. മലപ്പുറം പ്രസ് ക്ലബ്ബില്‍ മീറ്റ് ദ ലീഡർ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ കേരളത്തില്‍ ബി.ജെ.പി അഞ്ചിലധികം സീറ്റുകളില്‍ വിജയിക്കും. ഫലം വരുമ്ബോള്‍ സർപ്രൈസുകളുണ്ടാകും. രണ്ട് തിരഞ്ഞെടുപ്പുകള്‍ക്കപ്പുറം കേരളം ബി.ജെ.പി ഭരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തില്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ചിത്രം വ്യത്യസ്തമാണ്. 2019ല്‍ കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന വോട്ടർമാർ രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കി. ഇത്തവണ കോണ്‍ഗ്രസുകാർ പോലും അങ്ങനെ കരുതുന്നില്ല.അഞ്ച് സീറ്റിൽ ഇത്തവണ കേരളത്തിൽ ബിജെപി ജയിക്കും – പ്രകാശ് ജാവദേക്കർ പറഞ്ഞു.
Read More » -
Crime
ഒളിവിലായിരുന്ന നടന്‍ മരിച്ചനിലയില്‍; മൃതദേഹം കണ്ടത് വനപ്രദേശത്ത്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ നടന്‍ കോള്‍ ബ്രിങ്സ് പ്ലെന്റി (27) ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടനെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കി നാല് ദിവസത്തിനു ശേഷമാണ് കാടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. 1923 ടിവി സീരീസിലെ നടനാണ്. കന്‍സാസിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് അജ്ഞാത വാഹനം കണ്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വനത്തില്‍ കാറും നടന്റെ മൃതദേഹവും കണ്ടത്. നടന്റെ ബന്ധു ആണ് താരത്തെ കാണാനില്ലെന്നും കണ്ടെത്താന്‍ സഹായിക്കണം എന്നു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചത്. മാര്‍ച്ച് 31 നാണ് താരത്തെ അവസാനമായി കാണുന്നത്. ഗാര്‍ഹിക പീഡനക്കേസില്‍ പ്രതിയായ കോള്‍ ബ്രിങ്സ് പ്ലെന്റിയെ പൊലീസ് തെരയുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. നടനെ കാണാതായ ദിവസമാണ് ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്ന് യുവതിയുടെ കരച്ചില്‍ കേട്ടു എന്ന് പറഞ്ഞ് പൊലീസിന് കോള്‍ വരുന്നത്. സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. കാമറയില്‍ കോള്‍ ഡ്രൈവ് ചെയ്ത് പോകുന്നത് പതിഞ്ഞിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ…
Read More » -
Crime
പാനൂര്‍ സ്ഫോടനത്തില്‍ സി.പി.എം പ്രതിരോധത്തില്‍; ബോംബ് നിര്‍മാണം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
കണ്ണൂര്‍: പാനൂര്‍ സ്ഫോടനത്തില്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട് . ബോംബ് നിര്‍മ്മിച്ചത് ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സായൂജ്, അമല്‍ ബാബു എന്നിവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. കേസിലെ 12 പ്രതികളും സി.പി.എം പ്രവര്‍ത്തകരെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കള്‍ തുടക്കം മുതല്‍ പറയുന്നത്. അതേസമയം, കേസില്‍ അറസ്റ്റിലായവരെല്ലാം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടയാളുടെ വീട് സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു. മാനുഷിക പരിഗണവെച്ചാണ് സന്ദര്‍ശിച്ചത് എന്നായിരുന്നു ഇതില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.
Read More » -
Kerala
രാഹുലും ആനി രാജയും പരസ്പരം മത്സരിക്കുന്നത് എന്തിനെന്ന് മാനന്തവാടി ബിഷപ്പ്; പ്രസ്താവന ആയുധമാക്കി ബി.ജെ.പി.
മാനന്തവാടി: ലോക്‌സഭാ വയനാട് മണ്ഡലം സ്ഥാനാര്‍ഥികളായ രാഹുല്‍ഗാന്ധിയെയും ആനി രാജയെയും കുറിച്ചുള്ള മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടത്തിന്റെ പ്രസ്താവന ചര്‍ച്ചയാവുന്നു. ആത്മീയ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ചര്‍ച്ചയായത്. ഇന്ത്യസഖ്യത്തിന്റെ ഭാഗമായ രാഹുലും ആനിരാജയും വയനാട് മണ്ഡലത്തില്‍ എന്തിനു പരസ്പരം മത്സരിക്കുന്നു എന്ന ചോദ്യമാണ് ബിഷപ്പ് ഉയര്‍ത്തിയത്. ‘വയനാടിനെക്കുറിച്ചു പറയുമ്പോള്‍ ഇവിടെ പ്രമുഖരായ രണ്ടുപേര്‍ നില്‍ക്കുന്നുണ്ട്. രാഹുല്‍ഗാന്ധിയും ആനി രാജയും. കേരളത്തിന്റെ അതിര്‍ത്തിവിട്ടാല്‍ ഇവര്‍ രണ്ടുപേരും ഒരേ സഖ്യത്തില്‍പ്പെട്ടവരാണ്, ഇന്ത്യ സഖ്യത്തില്‍പെട്ടവര്‍. വയനാടിന്റെ തൊട്ടപ്പുറത്ത് കര്‍ണാടകവും തമിഴ്നാടുമായി. അവിടെ അവര്‍ ഒന്നിച്ചു നിന്ന് ഒരു വേദിയില്‍ അവര്‍ക്കുവേണ്ടി വാദിക്കുകയും ഇവിടെ വന്ന് കുറ്റം പറയുകയും ചെയ്യുന്നതില്‍ ഞാന്‍ ശരിയായ രീതിയല്ല കാണുന്നത്. അത് ജനങ്ങളെ കബളിപ്പിക്കുന്നതായിട്ടേ തോന്നാറുള്ളൂ. രണ്ടുപേരില്‍ ആര് പാര്‍ലമെന്റില്‍ ചെന്നാലും ഇന്ത്യ സഖ്യത്തിന്റെ ഭാഗമായാണ് സംസാരിക്കുക. അപ്പോള്‍ എന്തിനിവര്‍ നില്‍ക്കുന്നു എന്ന വല്ലാത്തചോദ്യം എന്റെ മനസ്സിലുണ്ട്. ഇത് ഇവിടുത്തെ ജനമെല്ലാം ചോദിക്കുന്ന ചോദ്യവുമാണ്’.-ബിഷപ്പ് അഭിമുഖത്തില്‍…
Read More » -
Kerala
സിബിഐ സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിയമനത്തിന് 25 ലക്ഷം കോഴ വാങ്ങി; അനില്‍ ആന്റണിക്കെതിരെ ദല്ലാള്‍ നന്ദകുമാര്‍
കൊച്ചി: കേരള ഹൈക്കോടതിയിലെ സിബിഐ സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിയമനത്തിനായി ബിജെപി നേതാവും പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അനില്‍ ആന്റണി 25 ലക്ഷം രൂപ വാങ്ങിയതായി ദല്ലാള്‍ നന്ദകുമാറിന്റെ ആരോപിച്ചു. താന്‍ ആവശ്യപ്പെട്ടയാളെ നിയമിച്ചില്ല. നിയമനം നടക്കാതെ വന്നതിനെത്തുടര്‍ന്ന് ഏറെ പണിപ്പെട്ടാണു പണം തിരികെ വാങ്ങിയതെന്നും നന്ദകുമാര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗഡുക്കളായിട്ടാണ് പണം തിരിച്ചുനല്‍കിയത്. ബ്രൗണ്‍ കളര്‍ ഹോണ്ട സിറ്റി കാറില്‍ എ കെ ആന്റണിയുടെ പി എസിനൊപ്പം അശോക ഹോട്ടലില്‍ എത്തിയാണ് അനില്‍ ആന്റണി തന്റെ കയ്യില്‍ നിന്ന് പണ വാങ്ങിയതെന്നും നന്ദകുമാര്‍ പറഞ്ഞു. ആരോപണം നിഷേധിച്ചാല്‍ പരസ്യ സംവാദത്തിന് തയാറാണെന്നും നന്ദകുമാര്‍ പറഞ്ഞു. പിതാവിനെ വെച്ച് വിലപേശി പണം വാങ്ങിയിരുന്ന ആളാണ് അനില്‍ ആന്റണി. പ്രതിരോധമന്ത്രിയായിരിക്കെ എകെ ആന്റണി കൊണ്ടുപോകുന്ന പ്രതിരോധ കരാറുകളുടെ ഫോട്ടോസ്റ്റാറ്റ് എടുത്ത് വില്‍പ്പന നടത്തി പണം വാങ്ങുന്ന വലിയ ദല്ലാള്‍ ആയിരുന്നു അനില്‍ ആന്റണി. ഇത് പിടിക്കപ്പെടാതിരിക്കാനാണ് അനില്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും ദല്ലാള്‍ നന്ദകുമാര്‍…
Read More » -
Kerala
പാലക്കാട്ട് ട്രെയിന്‍ തട്ടി കാട്ടാനയ്ക്ക് പരിക്ക്
പാലക്കാട്: കൊട്ടേക്കാട്ടില്‍ ട്രെയിന്‍ തട്ടി കാട്ടാനയ്ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്ക് നാലാനകള്‍ അടങ്ങുന്ന സംഘം പാളം മുറിച്ച് കടക്കുന്നതിനിടെ ഇതുവഴി വന്ന ഗുഡ്‌സ് ട്രെയിന്‍ തട്ടുകയായിരുന്നു. ഒരാനയെ മാത്രമാണ് ട്രെയിന്‍ ഇടിച്ചത്. ആനയെ വനംവകുപ്പ് നിരീക്ഷിച്ചുവരികയാണ്. വെറ്റിനറി സര്‍ജനും ഡിഎഫ്ഒയും സ്ഥലത്തെത്തിയ ശേഷം ചികിത്സ നല്‍കാനുള്ള നടപടി സ്വീകരിക്കും. കാലിന് പരിക്കേറ്റ ആന നിലവില്‍ പാളത്തിന് 500 മീറ്റര്‍ അപ്പുറത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
Read More »