KeralaNEWS

പാലക്കാട്ട് ട്രെയിന്‍ തട്ടി കാട്ടാനയ്ക്ക് പരിക്ക്

പാലക്കാട്: കൊട്ടേക്കാട്ടില്‍ ട്രെയിന്‍ തട്ടി കാട്ടാനയ്ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്ക് നാലാനകള്‍ അടങ്ങുന്ന സംഘം പാളം മുറിച്ച്‌ കടക്കുന്നതിനിടെ ഇതുവഴി വന്ന ഗുഡ്‌സ് ട്രെയിന്‍ തട്ടുകയായിരുന്നു.

ഒരാനയെ മാത്രമാണ് ട്രെയിന്‍ ഇടിച്ചത്. ആനയെ വനംവകുപ്പ് നിരീക്ഷിച്ചുവരികയാണ്. വെറ്റിനറി സര്‍ജനും ഡിഎഫ്ഒയും സ്ഥലത്തെത്തിയ ശേഷം ചികിത്സ നല്‍കാനുള്ള നടപടി സ്വീകരിക്കും. കാലിന് പരിക്കേറ്റ ആന നിലവില്‍ പാളത്തിന് 500 മീറ്റര്‍ അപ്പുറത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

Back to top button
error: