KeralaNEWS

കേരള സ്റ്റോറിക്ക് പകരം മണിപ്പൂര്‍ സ്റ്റോറി; ഡോക്യുമെന്ററി പ്രദര്‍ശനവുമായി വൈപ്പിന്‍ പള്ളി

കൊച്ചി: കേരള സ്റ്റോറി സിനിമയ്ക്ക് പകരം മണിപ്പുര്‍ കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് വൈപ്പിന്‍ സാന്‍ജോപുരം സെന്റ് ജോസഫ്‌സ് പള്ളി. അങ്കമാലി അതിരൂപതയുടെ കീഴിലുള്ള സാന്‍ജോപുരം പള്ളിയിലാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. ‘മണിപ്പൂര്‍ ദി ക്രൈ ഓഫ് ദി ഒപ്രസ്ഡ്’ എന്ന ഡോക്യുമെന്ററിയാണ് പ്രദര്‍ശിപ്പിച്ചത്. വിവാദ സിനിമ കേരള സ്റ്റോറി വിവിധ രൂപതകള്‍ പ്രദര്‍ശിപ്പിച്ചതിനു പിന്നാലെയാണ് ഡോക്യുമെന്റി പ്രദര്‍ശനം.

ബൈബിള്‍ ക്ലാസിലെ കുട്ടികള്‍ക്കു വേണ്ടിയായിരുന്നു പ്രദര്‍ശനമെന്ന് വികാരി ഫാ.നിധിന്‍ പനവേലില്‍ പറഞ്ഞു. കേരള സ്റ്റോറി സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ്. ഏതെങ്കിലും സഭയും രൂപതയും സിനിമയെ കുറിച്ച് നല്ലത് പറഞ്ഞത് കൊണ്ട് അതില്‍ മാറ്റം വരില്ലെന്നും വികാരി വ്യക്തമാക്കി. വരും ദിവസങ്ങളില്‍ വിവിധ പള്ളികളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്നാണ് വിവരം.

Signature-ad

അതേസമയം തലശ്ശേരി അതിരൂപതയുടെ നിര്‍ദേശം തള്ളി വിവാദസിനിമ ‘ദ കേരള സ്റ്റോറി’ കെ. സി.വൈ.എം പ്രദര്‍ശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.30ന് ചെമ്പന്തൊട്ടി സെന്റ് ജോര്‍ജ് ഫൊറോന ദേവാലയ പാരിഷ് ഹാളില്‍ വച്ചായിരുന്നു പ്രദര്‍ശനം. വരുംദിവസങ്ങളില്‍ തലശ്ശേരി അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍ സിനിമ തുടര്‍ന്നും പ്രദര്‍ശിപ്പിക്കുമെന്നും കെ.സി.വൈ.എം വ്യക്തമാക്കിയിട്ടുണ്ട്.

 

Back to top button
error: