KeralaNEWS

സിബിഐ സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിയമനത്തിന് 25 ലക്ഷം കോഴ വാങ്ങി; അനില്‍ ആന്റണിക്കെതിരെ ദല്ലാള്‍ നന്ദകുമാര്‍

കൊച്ചി: കേരള ഹൈക്കോടതിയിലെ സിബിഐ സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിയമനത്തിനായി ബിജെപി നേതാവും പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അനില്‍ ആന്റണി 25 ലക്ഷം രൂപ വാങ്ങിയതായി ദല്ലാള്‍ നന്ദകുമാറിന്റെ ആരോപിച്ചു. താന്‍ ആവശ്യപ്പെട്ടയാളെ നിയമിച്ചില്ല. നിയമനം നടക്കാതെ വന്നതിനെത്തുടര്‍ന്ന് ഏറെ പണിപ്പെട്ടാണു പണം തിരികെ വാങ്ങിയതെന്നും നന്ദകുമാര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഗഡുക്കളായിട്ടാണ് പണം തിരിച്ചുനല്‍കിയത്. ബ്രൗണ്‍ കളര്‍ ഹോണ്ട സിറ്റി കാറില്‍ എ കെ ആന്റണിയുടെ പി എസിനൊപ്പം അശോക ഹോട്ടലില്‍ എത്തിയാണ് അനില്‍ ആന്റണി തന്റെ കയ്യില്‍ നിന്ന് പണ വാങ്ങിയതെന്നും നന്ദകുമാര്‍ പറഞ്ഞു. ആരോപണം നിഷേധിച്ചാല്‍ പരസ്യ സംവാദത്തിന് തയാറാണെന്നും നന്ദകുമാര്‍ പറഞ്ഞു.

Signature-ad

പിതാവിനെ വെച്ച് വിലപേശി പണം വാങ്ങിയിരുന്ന ആളാണ് അനില്‍ ആന്റണി. പ്രതിരോധമന്ത്രിയായിരിക്കെ എകെ ആന്റണി കൊണ്ടുപോകുന്ന പ്രതിരോധ കരാറുകളുടെ ഫോട്ടോസ്റ്റാറ്റ് എടുത്ത് വില്‍പ്പന നടത്തി പണം വാങ്ങുന്ന വലിയ ദല്ലാള്‍ ആയിരുന്നു അനില്‍ ആന്റണി. ഇത് പിടിക്കപ്പെടാതിരിക്കാനാണ് അനില്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും ദല്ലാള്‍ നന്ദകുമാര്‍ ആരോപിച്ചു.

ആരോപണങ്ങള്‍ തെളിയിക്കാന്‍ നന്ദകുമാറിനെ അനില്‍ ആന്റണി വെല്ലുവിളിച്ചു. പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയും ചില കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്നുണ്ടാക്കിയ കെട്ടുകഥയാണ് ആരോപണമെന്നും അനില്‍ ആന്റണി പറഞ്ഞു.

Back to top button
error: