Month: April 2024

  • Kerala

    കടവില്‍ കുളിക്കാനിറങ്ങി, ഒഴുക്കില്‍പെട്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു

    ഇടുക്കി: അരിക്കുഴ പാറക്കടവ് എംവിഐപി കനാലിന്റെ കടവില്‍ കുളിക്കാനിറങ്ങിയ എന്‍ജിനീയറിങ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. വഴിത്തല ജോസ് ഡെക്കറേഷന്‍ ഉടമ കുഴികണ്ടത്തില്‍ പരേതനായ ബിജുവിന്റെ മകന്‍ ക്രിസ്പിനാണ് (22) മരിച്ചത്. ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു അപകടം. ഒന്നര മാസം മുമ്പാണ് ക്രിസ്പിന്റെ പിതാവ് ബിജു മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതാണ് ക്രിസ്പിന്‍. ഒഴുക്കില്‍ പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നി?ഗമനം. കടവില്‍ നിന്ന് 100 മീറ്ററോളം താഴെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം തൊടുപുഴ വെങ്ങല്ലൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ട്രിച്ചിയില്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയാണ് ക്രിസ്പിന്‍. അമ്മ: ബിന്‍സി.

    Read More »
  • Kerala

    അനിലിനെതിരായ നന്ദകുമാറിന്റെ ആരോപണം സ്ഥിരീകരിച്ച് പി.ജെ കുര്യന്‍

    തിരുവനന്തപുരം: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി അനില്‍ ആന്റണിക്കെതിരായ കോഴ ആരോപണത്തില്‍ വെളിപ്പെടുത്തലുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍. അനില്‍ ആന്റണിയില്‍നിന്നും പണം തിരികെ വാങ്ങിത്തരാന്‍ ദല്ലാള്‍ നന്ദകുമാര്‍ സമീപിച്ചെന്നും തുടര്‍ന്ന് താന്‍ പ്രശ്നത്തില്‍ ഇടപെട്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘അനില്‍ ആന്റണി കുറച്ച് പൈസ തരാനുണ്ടെന്നും സഹായം ചെയ്യണമെന്നും നന്ദകുമാര്‍ ആവശ്യപ്പെട്ടു. പണം ചോദിച്ചെങ്കിലും അനില്‍ തന്നില്ലെന്നും അതിനാല്‍ പൈസ തരാന്‍ പറയണമെന്നുമായിരുന്നു നന്ദകുമാറിന്റെ ആവശ്യം’ – പി.ജെ കുര്യന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി. ‘അതേസമയം, പണം കൊടുക്കണമെന്ന് എ.കെ. ആന്റണിയോടാണോ അനില്‍ ആന്റണിയോടാണോ താന്‍ പറഞ്ഞതെന്ന് ഓര്‍ക്കുന്നില്ല. രണ്ടില്‍ ഒരാളോടാണ് കാര്യങ്ങള്‍ പറഞ്ഞത്. സി.ബി.ഐയിലെ നിയമനം സംബന്ധിച്ച് ഒന്നും അറിയില്ല. കൈക്കൂലിയെക്കുറിച്ചോ പണമിടപാട് സംബന്ധിച്ച മറ്റു കാര്യങ്ങളോ ഒന്നും അന്ന് ചോദിച്ചിരുന്നില്ല. എകെ ആന്റണിക്ക് ഇക്കാര്യകത്തില്‍ യാതൊരു പങ്കുമില്ല, അക്കാര്യത്തില്‍ ഉറപ്പുണ്ട്’- കുര്യന്‍ വ്യക്തമാക്കി. സിബിഐ സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിയമനത്തിന് 25 ലക്ഷം കോഴ വാങ്ങി; അനില്‍ ആന്റണിക്കെതിരെ…

    Read More »
  • Kerala

    പുനലൂരില്‍ നഗരസഭാ ജീവനക്കാരിയ്ക്ക് സൂര്യാഘാതമേറ്റു

    പുനലൂർ: കനത്ത ചൂടില്‍ പുനലൂർ നഗരസഭാ ജീവനക്കാരിയ്ക്ക് സൂര്യാഘാതമേറ്റു. എൻജിനീയറിംഗ് വിഭാഗത്തിലെ ഓവർസിയർ റീന.പി.കോശിയ്ക്കാണ് സൂര്യാഘാതമേറ്റത്. കഴുത്തിന്‍റെ വലതുഭാഗത്ത് പൊള്ളിയതിന്‍റെ പാടുകളുണ്ട്. രാവിലെ 10.30 ഓടെ പ്ലാച്ചേരി ഹെല്‍ത്ത് സെന്‍ററില്‍ ഡ്യൂട്ടിയുടെ ഭാഗമായി പോയി തിരികെ വരും വഴിയാണ് ഇവർക്ക് സൂര്യാഘാതമേറ്റത്.ഇവർ  പുനലൂർ താലൂക്കാശുപത്രിയില്‍  ചികിത്സ തേടി. കഴിഞ്ഞ ദിവസം പത്തനാപുരം കുന്നിക്കോട് ഒരാൾ സൂര്യാഘാതമേറ്റ് മരിച്ചിരുന്നു.കുന്നിക്കോട് കാക്കാന്റഴിയത്ത് വീട്ടില്‍ ബിജുലാലാണ്(45) മരണപ്പെട്ടത്. ഉച്ചയോടെ വീടിൻ്റ പിറക് വശത്തെ പറമ്ബില്‍ പുല്ല് ചെത്തിക്കൊണ്ട് നില്‍ക്കവെ കുഴഞ്ഞ് വീഴുകയായിരുന്നു.ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.ശരീരമാസകലം കുമിള പോലെ പൊളളി വീർത്ത നിലയിലായിരുന്നു.

    Read More »
  • Kerala

    പ്രസവ നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു; ആശുപത്രിക്കെതിരെ കുടുംബം

    ചാലക്കുടി: പ്രസവ നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ മുപ്പത്തിയൊന്നുകാരി ചികിത്സയിലിരിക്കെ മരിച്ചു.മാള ചക്കിങ്ങല്‍ വീട്ടില്‍ നീതു ആണ് മരിച്ചത്. പ്രസവ ശസ്ത്രക്രിയയ്ക്കായി പോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് ശസ്ത്രക്രിയക്കു പിന്നാലെ അപസ്മാരമുണ്ടാവുകയും ആരോഗ്യനില വഷളാവുകയും ചെയ്തു.തുടര്‍ന്ന് തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. അതേസമയം പോട്ടയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു മുമ്ബ്‌ നല്‍കിയ അനസ്‌തേഷ്യയിലെ അപാകതയാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ നീനുവിന്റെ ബന്ധുക്കള്‍ ചാലക്കുടി പോലീസില്‍ പരാതി നല്‍കി.

    Read More »
  • Sports

    വിജയക്കുതിപ്പ് തുടരാൻ രാജസ്ഥാൻ റോയല്‍സ്, എതിരാളി ഗുജറാത്ത് ടൈറ്റൻസ്

    ജയ്പുർ: ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റിൽ ഇന്ന് രാജസ്ഥാൻ റോയല്‍സും  ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടും. രാത്രി 7.30ന് ജയ്പുരിലെ സവായ് മൻസിംഗ് സ്റ്റേഡിയത്തിലാണ് മത്സരം. സീസണില്‍ ഇതുവരെ പരാജയമറിയാത്ത ഏകടീമാണ് രാജസ്ഥാൻ. നാല് മത്സരങ്ങളില്‍ നാല് ജയവുമായി പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഗുജറാത്താകട്ടെ അഞ്ചു മത്സരങ്ങളില്‍ മൂന്നു തോല്‍വിയും രണ്ട് ജയവുമായി ഏഴാം സ്ഥാനത്തുമാണുള്ളത്. റിയാൻ പരാഗ്, ക്യാപ്റ്റൻ സഞ്ജു സാംസണ്‍ എന്നിവരാണ് രാജസ്ഥാൻ റോയല്‍സിനുവേണ്ടി ഇതുവരെ സ്ഥിരതയാർന്ന പ്രകടനം നടത്തിയ ബാറ്റർമാർ.നാല് മത്സരങ്ങളില്‍നിന്ന് പരാഗ് 185 റണ്‍സ് നേടിയപ്പോള്‍ സഞ്ജു 178 റണ്‍സ് സ്വന്തമാക്കി. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേ സെഞ്ചുറി നേടി ജോസ് ബട്‌ലർ ബാറ്റിംഗ് ഫോം  വീണ്ടെടുത്തതും രാജസ്ഥാന് ആശ്വാസമാണ്. മറുവശത്ത് ഗുജറാത്ത് ടൈറ്റൻസിന്‍റെ ടോപ് സ്കോറർമാർ സായ് സുദർശനും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലുമാണ്. സായ് സുദർശൻ അഞ്ച് മത്സരങ്ങളില്‍ 191ഉം ശുഭ്മാൻ ഗില്‍ 183ഉം റണ്‍സ് നേടിയിട്ടുണ്ട്.

    Read More »
  • LIFE

    ജീവിതത്തിലെ പ്രധാനപ്പെട്ട വിശേഷവാര്‍ത്തയുമായി കൊറിയന്‍ ലാലേട്ടന്‍; ആശംസകള്‍ അര്‍പ്പിച്ചു മലയാളി ആരാധകരും

    കേരളത്തിലും ഒരുപോലെ ആരാധകരെ സ്വന്തമാക്കിയ താരങ്ങളില്‍ ഒരാളാണ് ഡോണ്‍ലി. കൊറിയന്‍ സിനിമകളിലൂടെയാണ് ഇദ്ദേഹം മലയാളികള്‍ക്ക് സുപരിചിതനായി മാറുന്നത്. വളരെ തടിച്ച ശരീരപ്രകൃതമുള്ള ഇദ്ദേഹത്തെ കൊറിയന്‍ ലാലേട്ടന്‍ എന്നും സ്‌നേഹപൂര്‍വ്വം വിളിക്കാറുണ്ട്. ഇപ്പോള്‍ ഇവരുടെ വിവാഹ ചടങ്ങുകള്‍ മെയ് മാസം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2021 മുതല്‍ 20 രഹസ്യമായി വിവാഹം ചെയ്തിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ തന്നെ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇദ്ദേഹം കാമുകിയും കഴിഞ്ഞ എട്ടുവര്‍ഷമായി ഡേറ്റിംഗ് ചെയ്യുകയാണ്. വിവാഹ രജിസ്‌ട്രേഷന്‍ വളരെ സ്വകാര്യമായി സിയോള്‍ എന്ന സ്ഥലത്ത് വച്ചാണ് നടന്നത്. അതേസമയം അടുത്തമാസം നവദമ്പതികള്‍ സുഹൃത്തുക്കള്‍ക്കും കുടുംബക്കാര്‍ക്കും ആയി ഒരു പാര്‍ട്ടി നടത്തുമെന്നും മാധ്യമപ്രവര്‍ത്തകര്‍ അറിയിക്കുകയാണ് ഇപ്പോള്‍. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു അവാര്‍ഡ് പ്രസംഗം വേദിയില്‍ ആയിരുന്നു ജങ് ഹ്വയെ താന്‍ ഭാര്യയായി സ്വീകരിക്കാന്‍ പോവുകയാണ് എന്ന കാര്യം ഇദ്ദേഹം ആദ്യമായി തുറന്നു പറഞ്ഞത്. എന്നാല്‍ ഔദ്യോഗിക ചടങ്ങ് ഇതുവരെ നടന്നിട്ടില്ല എന്ന് അന്ന്…

    Read More »
  • India

    മദ്യപിച്ച് വിമാനം പറത്താനെത്തി; വനിതാ പൈലറ്റിനെ പറപ്പിച്ച് എയര്‍ ഇന്ത്യ

    ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനമായ ബോയിംഗ് 787ന്റെ വനിതാ പൈലറ്റിനെ മദ്യലഹരിയില്‍ വിമാനം പറത്താന്‍ എത്തിയതായി കണ്ടെത്തി. പറക്കലിന് മുമ്പുള്ള ബ്രെത്തലൈസര്‍ പരീശോധനയില്‍ പൈലറ്റ് പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവരെ മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. വിമാനത്തിന്റെ ഫസ്റ്റ് ഓഫീസറായിരുന്നു ഈ പൈലറ്റ്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിസിജിഎ) മാനദണ്ഡപ്രകാരം വിമാനം പറത്തുന്നതിന് മുമ്പായി, വിമാനത്തിലെ എല്ലാ ജീവനക്കാരും ബ്രെത്തലൈസര്‍ പരിക്ഷണത്തിന് വിധേയരാകണം. പൈലറ്റുകള്‍ വിമാനം നിലവില്‍ പറത്താന്‍ യോഗ്യരാണോ എന്ന പരീക്ഷണത്തിനും വിധേയരാകണം. ഇതില്‍ ഏതെങ്കിലും പരീക്ഷണത്തില്‍ പരാജയപ്പെട്ടാല്‍ ഇവര്‍ക്കെതിരെ പിഴ ചുമത്തുകയും മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും ചെയ്യും. ജീവനക്കാരുടെ മദ്യപാനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ കഴിഞ്ഞ വര്‍ഷമാണ് ഡിസിജിഎ പരിഷ്‌കരിച്ചത്. മദ്യത്തിന് പുറമെ ടൂത്ത് ജെല്‍, മൗത്ത് വാഷ് എന്നിവയുടെ ഉപയോഗവും ആല്‍ക്കഹോളിന്റെ സാനിധ്യത്താല്‍ ഡിസിജിഎ നിരോധിച്ചിരുന്നു. ഈ വസ്തുക്കള്‍ ഉപയോഗിച്ചാലും ബ്രെത്തലൈസര്‍ ആല്‍ക്കഹോളിന്റെ സാനിധ്യം നിശ്വാസത്തില്‍ കണ്ടെത്തും. ഏതെങ്കിലും പ്രത്യേക മരുന്ന് കഴിക്കുകയാണെങ്കിലും ജീവനക്കാര്‍ ഉന്നതാധികാരികളെ…

    Read More »
  • Social Media

    ”മുസ്ലീം യുവാക്കള്‍ പ്രേമിച്ച് മതം മാറ്റിയ 10 സ്ത്രീകളുടെ പേര് പറഞ്ഞാല്‍ ഒരു കോടി രൂപ സമ്മാനം”

    കേരളത്തിലെ മുസ്ലീം യുവാക്കള്‍ പ്രേമിച്ച് മതം മാറ്റി ഇസ്‌ലാമിക് സ്റ്റേറ്റില്‍ അംഗമാക്കിയ പത്ത് സ്ത്രീകളുടെ പേര് പറയാന്‍ ഇടുക്കി, താമരശ്ശേരി രൂപതകളെയും കെസിവൈഎമ്മിനെയും വെല്ലുവിളിച്ച് നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്. അത്തരത്തില്‍ മതം മാറിയ പത്ത് സ്ത്രീകളുടെ പേര് പറഞ്ഞാല്‍ ഒരു കോടി രൂപ സമ്മാനമായി നല്‍കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ കഴിയില്ലെങ്കില്‍ സംഘപരിവാര്‍ പ്രൊപ്പഗാണ്ട സിനിമയായ കേരള സ്റ്റോറി കുട്ടികളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചതിന് ഇടുക്കി, താമരശ്ശേരി രൂപതകളും ക്രിസ്ത്യന്‍ യുവജനവിഭാഗമായ കെസിവൈഎമ്മും കേരളത്തിലെ മതേതര സമൂഹത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് ഫെയ്‌സ്ബുക്ക് കുറിപ്പ് കേരള സ്റ്റോറി എന്ന സിനിമയെക്കുറിച്ച് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഞാന്‍ മുന്നോട്ട് വച്ച വെല്ലുവിളി, ഒന്നുകൂടി കേരളത്തിലെ ഇടുക്കി താമരശ്ശേരി രൂപതകള്‍ക്ക് മുന്നിലും ക്രിസ്ത്യന്‍ യുവജനവിഭാഗമായ കെസിവൈഎം ന്റെ മുന്നിലേക്കും വയ്ക്കുന്നു. ഇത്തവണ സമ്മാന തുക ഒരു കോടിയായി വര്‍ദ്ധിപ്പിക്കുന്നു. കേരള സ്റ്റോറി എന്ന സംഘപരിവാര്‍…

    Read More »
  • India

    ഗുജറാത്തിൽ തെരുവുനായ ആക്രമണത്തില്‍ 11കാരിക്ക് ദാരുണാന്ത്യം

    അഹമ്മദാബാദ്: ഗുജറാത്തിലെ ദ്വാരകയില്‍ തെരുവുനായ ആക്രമണത്തില്‍ 11കാരിക്ക് ദാരുണാന്ത്യം. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. പുരി പിപ്രോത്രയെന്ന കുട്ടിയാണ് മരിച്ചത്.വീടിന് സമീപത്തു വച്ചായിരുന്നു സംഭവം . ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിലും തലയിലുമാണ് ഗുരുതര പരിക്കേറ്റത്. അടുത്തിടെയായി ഇത്തരത്തിലുണ്ടാവുന്ന നാലാമത്തെ സംഭവമാണ് ഇതെന്നും ഉടൻ പരിഹാരം വേണമെന്നും പ്രദേശവാസികള്‍ അറിയിച്ചു.

    Read More »
  • Health

    പനി, ക്ഷീണം, വയറുവേദന; മഞ്ഞപ്പിത്തം പടരുന്നു, ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ വൈകരുത്

    സംസ്ഥാനത്ത് ചൂട് കനക്കുകയാണ്. ഇതിനൊപ്പം പലജില്ലകളിലും മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്. ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതാണ് പലപ്പോഴും വില്ലനാകുന്നത്. ആഘോഷപരിപാടികളിലും മറ്റും ശീതളപാനീയം നല്‍കുമ്പോള്‍ ശുദ്ധമായ വെള്ളമല്ലെങ്കില്‍ അത് കൂട്ടമായി രോഗബാധയുണ്ടാക്കും. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണം. വൃത്തിയില്ലാത്ത വെള്ളം, ഭക്ഷണം എന്നിവ വഴി പകരുന്ന ഹെപ്പറ്റൈറ്റിസ് എ വിഭാഗം വൈറസ് അണുബാധയാണ് മഞ്ഞപ്പിത്തത്തിന് പ്രധാന കാരണമാകുന്നത്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെ വ്യത്യസ്ത വൈറസുകളുണ്ട്. കരളിനെ ബാധിക്കുന്ന മഞ്ഞപ്പിത്തം ഗുരുതരമാകുന്നത് മരണത്തിന് കാരണമായേക്കും. ലക്ഷണങ്ങള്‍ മനസ്സിലാക്കി കൃത്യമായി ശാസ്ത്രീയമായ ചികിത്സ തേടുകയാണ് പ്രധാനം. ത്വക്കും കണ്ണും മഞ്ഞ നിറത്തിലാവുക, ഛര്‍ദി, ഓക്കാനം, പനി, ക്ഷീണം, വയറുവേദന, മൂത്രത്തിലെ നിറം മാറ്റം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. മഞ്ഞപ്പിത്തം ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുന്നതുമൂലമാണ് മഞ്ഞപ്പിത്തമുണ്ടാകുന്നത്. മഞ്ഞപ്പിത്തം(വൈറല്‍ ഹെപ്പറ്റൈറ്റിസ്-എ) പലപ്പോഴും മലിനമായ വെള്ളത്തിലൂടെയാണ് പകരുന്നത്. രോ?ഗം ബാധിച്ച വ്യക്തിയുടെ മലത്തിലൂടെ പുറത്തുവരുന്ന വൈറസുകള്‍ വെള്ളത്തിലോ ഭക്ഷണത്തിലോ കലര്‍ന്നാണ്…

    Read More »
Back to top button
error: