Month: April 2024
-
Kerala
അയല്‍വാസിയായ സ്ത്രീയുമായി മല്‍പ്പിടിത്തം; താഴെവീണ വൃദ്ധൻ മരിച്ചു
ഇടുക്കി: വഴിത്തർക്കത്തിന്റെ പേരില്‍ അയല്‍വാസിയായ സ്ത്രീയുമായി മല്‍പ്പിടിത്തം നടത്തുന്നതിനിടെ താഴെവീണു വൃദ്ധൻ മരിച്ചു. ഇടുക്കി മുള്ളരിങ്ങാട് സ്വദേശി പുത്തൻപുരയില്‍ സുരേന്ദ്രൻ എന്ന എഴുപത്തേഴുകാരനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ ദേവകി എന്ന സ്ത്രീ പൊലീസിന്റെ കസ്റ്റഡിയിലാണ്. സുരേന്ദ്രന്റെ അയൽവാസിയായ മുള്ളരിങ്ങാട് ദേവകിയുടെ വീടിനു മുന്നിലൂടെയുള്ള വഴിയിലൂടെ സുരേന്ദ്രൻ സഞ്ചരിക്കുന്നതുമായി ബന്ധപ്പെട്ട് കുറച്ച് നാളായി തർക്കമുണ്ടായിരുന്നു. പലതവണ ഇരുവരും തമ്മില്‍ ഇതേച്ചൊല്ലി വഴക്ക് ഉണ്ടായിട്ടുണ്ട് .ഇന്നലെ രാവിലെ 11 മണിയോടെ പുറത്തുപോയ ശേഷം ഓട്ടോറിക്ഷയിലാണ് സുരേന്ദ്രൻ ഇതുവഴിയെത്തിയത്. വീടിനടുത്ത് എത്താറായപ്പോള്‍ ദേവകി വണ്ടി തടഞ്ഞ് നിർത്തി. വണ്ടിയില്‍ നിന്നിറങ്ങിയ സുരേന്ദ്രനുമായി ദേവകി വാക്കുതർക്കവും പിന്നീട് മൽപ്പിടുത്തം നടത്തി.ഇതിനിടെ സുരേന്ദ്രൻ താഴെ വീഴുകയായിരുന്നു.
Read More » -
Kerala
വാളയാറില്‍ ബൈക്കപകടം; കോട്ടയം സ്വദേശിയായ നഴ്‌സിംഗ് വിദ്യാര്‍ഥി മരിച്ചു
പാലക്കാട്: വാളയാർ ചുള്ളിമടയില്‍ ബൈക്ക് മരത്തിലിടിച്ച് നഴ്‌സിംഗ് വിദ്യാർഥി മരിച്ചു. കോയമ്ബത്തൂർ പോത്തനൂർ വെള്ളലൂരില്‍ താമസിക്കുന്ന സിആർപിഎഫ് അസി.സബ് ഇൻസ്‌പെക്ടർ കോട്ടയം മണിമല കറിക്കാട്ടൂർ കുറുപ്പൻപറമ്ബില്‍ മനോജ് കെ. ജോസഫിന്‍റെ മകൻ ആല്‍വിൻ മനോജാണ് (20) മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി നാഗരാജിനു (20) ഗുരുതരമായി പരിക്കേറ്റു. രാവിലെ അഞ്ചരയ്ക്കായിരുന്നു അപകടം. കോയമ്ബത്തൂർ ഏലൂർപിരിവ് എൻഎം കോളജ് ഓഫ് നഴ്‌സിംഗിലെ വിദ്യാർഥികളാണ് ഇരുവരും. മണ്ണാർക്കാട് അലനല്ലൂരിലെ സഹപാഠിയുടെ പിതാവ് മരിച്ചതറിഞ്ഞ് അവിടെ പോയശേഷം രാത്രി കോയമ്ബത്തൂരിലേക്കു മടങ്ങുകയായിരുന്നു ഇവർ.മരത്തില്‍ ഇടിച്ചുമറിഞ്ഞ ബൈക്കും പരിക്കേറ്റു കിടക്കുന്ന വിദ്യാർഥികളെയും ഹൈവേ പോലീസാണ് കണ്ടെത്തിയത്. ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ആല്‍വിൻ മരിച്ചു.
Read More » -
Kerala
തലശ്ശേരി ചൊക്ലി സ്വദേശിയായ യുവതി കുന്ദാപുരത്ത് വാഹനാപകടത്തിൽ മരിച്ചു .
തലശ്ശേരി: കുന്ദാപുരത്തുണ്ടായ വാഹനാപകടത്തിൽ ചൊക്ലി നിടുമ്പ്രം സ്വദേശി തൈപ്പറമ്പത്ത് മുനവ്വറിന്റെ ഭാര്യയും തലശ്ശേരി സൈദാർ പള്ളിയിലെ അബ്ദുള്ളാ സിൽ അബ്ദുള്ളയുടെ മകളുമായ സമീറ (35) ആണ് മരിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന ഭർത്താവ് മുനവ്വറിനും മകൻ സഹലിനും ഗുരുതരമായി പരിക്കേറ്റ് മണിപ്പാൽ കെ.എം.സി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇന്നലെ (ചൊവ്വ) ഉച്ചക്ക് രണ്ട് മണിയോടെ മഹാരാഷ്ട്രയിയിലെ സാംഗ്ലിയിലെ മീറേജിൽ നിന്ന് സ്വദേശമായ ചൊക്ലിയിലേക്ക് തിരിക്കവെ കുന്ദാപുരത്ത് വെച്ചാണ് അപകടം. സമീറ ഓടിച്ച കാർ ഫ്ലൈ ഓവറിൽ നിന്ന് താഴ്ചയിലേക്ക് വീഴുകയായിരുന്നു. അപകടം നടന്ന സ്ഥലത്ത് വെച്ച് തന്നെ സമീറ മരണമടഞ്ഞു.
Read More » -
Kerala
ഇന്നത്തെ സാഹചര്യത്തിൽ പട്ടികള്‍ ആവുന്നതാണ് നല്ലത്: അനിൽ ആന്റണിക്കെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ മകൻ അർജുൻ രാധാകൃഷ്ണൻ
കോട്ടയം: അനില്‍ ആന്റണിക്കെതിരേ ഒളിയമ്ബെറിഞ്ഞ് തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ മകൻ അർജുൻ രാധാകൃഷ്ണൻ. കപട രാജ്യസ്നേഹം നടിക്കുന്ന ചെന്നായക്കളെക്കാള്‍ പതിറ്റാണ്ടുകളായി ഇന്ത്യൻ മതേതരത്വത്തിനും ഭരണഘടനയ്ക്കും കാവല്‍നില്‍ക്കുന്ന പട്ടികള്‍ ആവുന്നതാണ് നല്ലതെന്നാണ് അർജുൻ രാധാകൃഷ്ണൻ പറഞ്ഞത്. കോണ്‍ഗ്രസുകാർ ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളാണെന്ന് അനില്‍ ആന്റണി ഇന്നലെ പറഞ്ഞിരുന്നു. ഫെയിസ്ബുക്കിലൂടെയായിരുന്നു അനില്‍ ആന്റണിക്കെതിരേ ഒളിയമ്ബെറിഞ്ഞ് അർജുൻ പ്രതികരിച്ചത്. കോണ്‍ഗ്രസ് ആകുന്ന സൂര്യന്റെ സഹായം കൊണ്ട് മാത്രം പ്രകാശിക്കുന്ന ഇത്തരം ചന്ദ്രന്മാർക്കുള്ള ശക്തമായ മറുപടിയാകും പത്തനംതിട്ടയിലെ ആന്റോ ആന്റണിയുടെ ഭൂരിപക്ഷമെന്നും കുറുപ്പില്‍ പറയുന്നു. സ്വാതന്ത്ര്യത്തിന് മുൻപും ശേഷവും ഒരുപാട് പ്രതിസന്ധികളും പ്രയാസങ്ങളും വെല്ലുവിളികളുമൊക്കെ കോണ്‍ഗ്രസ് പാർട്ടി നേരിടുകയും അവ വിജയകരമായി തരണം ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും അതുപോലെ ഈ പ്രതിസന്ധിയും കോണ്‍ഗ്രസ് അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read More » -
Kerala
ആരോപണങ്ങള്‍ അടിസ്ഥാനരഹിതം, പിന്നില്‍ പി.ജെ കുര്യന്റെ കുബുദ്ധി: അനിൽ ആന്റണി
പത്തനംതിട്ട: തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ പി. ജെ കുര്യന്റെ കുബുദ്ധിയാണെന്ന് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനില്‍ ആൻ്റണി. പരാജയഭീതി കാരണം കോണ്‍ഗ്രസ് നെറികെട്ട രാഷ്‌ട്രീയം കളിക്കുകയാണ്. പത്തനംതിട്ടയില്‍ തന്നെ തോല്‍പ്പിക്കാനുള്ള എല്ലാം ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ ഒടുവില്‍ ക്രിമിനല്‍ ആയ നന്ദകുമാറിനെ രംഗത്ത് ഇറക്കുകയായിരുന്നുവെന്നും അനില്‍ ആൻ്റണി പ്രതികരിച്ചു. സ്വന്തം വീട്ടില്‍ മോഷണം നടത്തിയ ആളാണ് നന്ദകുമാർ. 12 വർഷം മുൻപ് നന്ദകുമാറിനെ കണ്ടിട്ടുണ്ട്. നന്ദകുമാറിനെ പരിചയപ്പെടുത്തിയത് പി.ജെ കുര്യനാണ്. കുര്യന്റെ ആളാണ് എന്ന് പറഞ്ഞാണ് വന്നതും പരിചയപ്പെട്ടതും. ജഡ്ജിയെ മാറ്റുന്നതടക്കമുള്ള നടക്കാത്ത കാര്യങ്ങള്‍ പറഞ്ഞാണ് നന്ദകുമാർ വന്നത്. കുര്യന്റെ പ്രമാദമായ കേസ് ഒത്തുതീർപ്പാക്കിയത് നന്ദകുമാറാണെന്നും അനില്‍ ആൻ്റണി പറഞ്ഞു. പി ജെ കുര്യൻ രാഷ്‌ട്രീയ കുതികാല്‍ വെട്ടുന്ന ആളാണ്. കരുണാകരനെയും ആന്റണിയെയും ഉമ്മൻചാണ്ടിയെയും ചതിച്ച ആളാണ് പി.ജെ കുര്യൻ. കഴിഞ്ഞ ദിവസം വീണ്ടും എ. കെ ആൻ്റണിയെ ചതിച്ചു. ആൻ്റോ ആൻ്റണിയുടെ ഗുരുവാണ് പി. ജെ കുര്യൻ. 2013ന് ശേഷം നന്ദകുമാറിനെ…
Read More » -
Kerala
സുല്‍ത്താൻ ബത്തേരിയുടെ പേര് ഗണപതി വട്ടം എന്നാക്കും: കെ സുരേന്ദ്രൻ
വയനാട്: താൻ എം പി ആയാല്‍ സുല്‍ത്താൻ ബത്തേരിയുടെ പേര് മാറ്റി ഗണപതി വട്ടം എന്ന് പുനർനാമകരണം ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വയനാട് എംപി ആയി ജയിച്ചാല്‍ ആദ്യ പരിഗണന സ്ഥലത്തിന്റെ പേര് മാറ്റല്‍ ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ‘ഇത് ഗണപതി വട്ടമാണ്. യഥാർഥ പേര് ഗണപതി വട്ടം എന്നാണ്. ടിപ്പു സുല്‍ത്താന്റെ അധിനിവേശത്തിന് ശേഷമാണ് പേര് മാറ്റിയത്. ആരായിരുന്നു ടിപ്പു സുല്‍ത്താൻ. കേരളത്തെ ആക്രമിച്ചും ഹിന്ദുക്കളെ മതം മാറ്റി മുസ്ലിമും ആക്കിയ ആൾ. പഴശ്ശിരാജയും പേരാളികളും ടിപ്പുവിനെതിരെ പോരാടിയിട്ടുണ്ട്’ കെ സുരേന്ദ്രൻ പറഞ്ഞു. 1984ല്‍ പ്രമോദ് മഹാജൻ സുല്‍ത്താൻ ബത്തേരിയില്‍ എത്തിയപ്പോള്‍ ഇത് സുല്‍ത്താൻ ബാറ്ററി അല്ലെന്നും ഗണപതി വട്ടം ആണെന്നും പറഞ്ഞിരുന്നു. ഇതിന്റെ പ്രാധാന്യം വളരെ വലുതാണ്. വിദേശ അധിനിവേശത്തിനെതിരെയും ടിപ്പു സുല്‍ത്താനെതിരെയും ഇവിടെ നിന്ന് പോരാടിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഗണപതി വട്ടം എന്ന പേര് പുനർനാമകരണം ചെയ്യാൻ ശ്രമിക്കും. എംപി ആയി ജയിച്ചാല്‍…
Read More » -
India
‘ആരാണ് ഞങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തത്?’ കേന്ദ്രസര്‍ക്കാരിനോട് കര്‍ഷകരുടെ 11 ചോദ്യങ്ങൾ; വെട്ടിലായി ബിജെപി
ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതിരോധത്തിലാക്കി പഞ്ചാബിലേയും ഹരിയാനയിലേയും കര്‍ഷകര്‍. വോട്ട് ചോദിച്ച് എത്തുന്ന ബിജെപി നേതാക്കള്‍ക്ക് മുന്നില്‍ പതിനൊന്ന് ചോദ്യങ്ങളാണ് കർഷകർ മുന്നോട്ടുവയ്ക്കുന്നത്. ”എന്തിനാണ് ഞങ്ങളുടെ വഴികള്‍ ഇരുമ്ബ് ബാരിക്കേഡുകള്‍ കൊണ്ട് അടച്ചത്? ആരാണ് സമരം ചെയ്ത കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയും ചെയ്തത്? ഇതിനെല്ലാം ഞങ്ങള്‍ക്ക് ഉത്തരം കിട്ടണം” കര്‍ഷക രോഷം മറികടക്കാനായി ജാതി സമവായ നീക്കങ്ങളിലൂടെ സ്ഥാനാര്‍ഥി നിര്‍ണയങ്ങള്‍ നടത്തി ബിജെപി മുന്നോട്ടു പോകുന്നതിനിടെയാണ്, സര്‍ക്കാരിനെ കുഴയ്ക്കുന്ന പതിനൊന്നു ചോദ്യങ്ങളുമായി കര്‍ഷകര്‍ രംഗത്തുവന്നിരിക്കുന്നത്. ചണ്ഡീഗഡിലെ കിസാന്‍ ഭവനില്‍ ചേര്‍ന്ന യോഗത്തില്‍, സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കളായ ബല്‍ബീര്‍ സിഭ് രജേവാള്‍, പ്രേം സിങ് ഭംഗു, രണ്‍വീത് സിങ് ബ്രാര്‍, അംഗ്രേജ് സിങ്, ബല്‍ദേവ് സിങ് നിഹല്‍ഘര്‍ എന്നിവര്‍ ചേര്‍ന്നാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയത്. ബിജെപി കര്‍ഷക വിരുദ്ധ, ജനാധിപത്യ വിരുദ്ധ പാര്‍ട്ടിയാണെന്നും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍…
Read More » -
India
ചൈനയിലെ സ്ഥലങ്ങളുടെ പേര് ഞങ്ങള്‍ മാറ്റിയാല്‍ അവ ഇന്ത്യയുടെ ഭാഗമാകുമോ?: രാജ്നാഥ് സിങ്
ഇറ്റാനഗർ: അരുണാചല്‍ പ്രദേശിലെ വിവിധ സ്ഥലങ്ങളുടെ പേര് മാറ്റുകയും അത് ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ചൈനയുടെ നടപടിയില്‍ പ്രതികരിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ചൈനയിലെ സ്ഥലങ്ങളുടെ പേരുകള്‍ തങ്ങള്‍ മാറ്റിയാല്‍ അവ ഇന്ത്യയുടെ ഭാഗമാകുമോ എന്ന് അദ്ദേഹം ചോദിച്ചു. അരുണാചല്‍ പ്രദേശിലെ നാംസായിയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്. ‘ചൈന അരുണാചല്‍ പ്രദേശിലെ 30 സ്ഥലങ്ങളിടെ പേര് മാറ്റുകയും അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. പേരുകള്‍ മാറ്റുന്നതിലൂടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നാണ് എനിക്ക് എന്റെ അയല്‍ക്കാരോട് (ചൈനയോട്) പറയാനുള്ളത്. നാളെ ഞങ്ങള്‍ ചൈനയിലെ ചില പ്രവിശ്യകളുടേയും ചില സംസ്ഥാനങ്ങളുടേയും പേരുകള്‍ മാറ്റിയാല്‍ അതെല്ലാം ഇന്ത്യയുടെ ഭാഗമാകുമോ?’ -രാജ്നാഥ് സിങ് ചോദിച്ചു. ഈ മാസം ആദ്യമാണ് അരുണാചലിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള 30 സ്ഥലങ്ങളുടെ പേര് മാറ്റിക്കൊണ്ടുള്ള പട്ടിക ചൈന പുറത്തിറക്കിയത്. ഈ പേരുകള്‍ മേയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍വരും എന്നാണ് ചൈനീസ് സർക്കാർ പത്രമായ…
Read More » -
India
ക്വിറ്റ് ഇന്ത്യ സമരകാലത്ത് ആരാണ് ബ്രിട്ടീഷുകാരുമായി സഖ്യമുണ്ടാക്കിയത് ? : രാഹുൽ ഗാന്ധി
ന്യൂഡൽഹി: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് രണ്ട് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുല്‍ ഗാന്ധി. ഇതില്‍ ഒന്ന് ഇന്ത്യയെ ഒന്നിപ്പിക്കാൻ ശ്രമിച്ച കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രമാണ്. രണ്ടാമത്തേത് ഇന്ത്യയെ വിഭജിക്കാൻ ശ്രമിച്ചവരുടെ ആശയമാണ്. ഇത് രണ്ടും തമ്മിലുള്ള പോരാട്ടമാണ് ഈ വർഷത്തെ തെരഞ്ഞെടുപ്പ്. എക്സിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ഇന്ത്യയുടെ വിഭജനത്തിന് വേണ്ടി പ്രവർത്തിച്ചതാരാണെന്നും അതിനെ ഒന്നിപ്പിക്കാനും സ്വതന്ത്രമാക്കാനും വേണ്ടി നിലകൊണ്ടത് ആരാണെന്നും ചരിത്ര സംഭവങ്ങളിലൂടെ മനസിലാക്കാമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ക്വിറ്റ് ഇന്ത്യ സമരകാലത്ത് ആരാണ് ബ്രിട്ടീഷുകാരുമായി സഖ്യമുണ്ടാക്കിയത്.ജയിലുകള്‍ കോണ്‍ഗ്രസ് പ്രവർത്തകരെ കൊണ്ട് നിറഞ്ഞപ്പോള്‍ രാജ്യത്തെ വിഭജിക്കാൻ ശ്രമിച്ച ശക്തികളുമായി ചേർന്ന് സംസ്ഥാനങ്ങള്‍ ഭരിച്ചത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും രാഹുല്‍ പറഞ്ഞു. വിവിധ രാഷ്ട്രീയവേദികളില്‍ കള്ളങ്ങള്‍ പ്രചരിപ്പിച്ചാലൊന്നും ചരിത്രം തിരുത്താനാവില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും കോണ്‍ഗ്രസിന്റെ പ്രകടനപത്രിക സ്വാതന്ത്രത്തിന് മുമ്ബുള്ള ലീഗിന്റെ ആശയങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് നിരന്തരമായി വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ മറുപടി.
Read More » -
India
ജ്യൂസ് അടിക്കാനെടുത്ത ഐസ് കട്ടയ്ക്കുള്ളില്‍ ചത്ത എലി
ജ്യൂസ് അടിക്കാനെടുത്ത ഐസ് കട്ടയ്ക്കുള്ളില്‍ നിന്നും ചത്ത എലിയെ കണ്ടെത്തി.പൂനെ നഗരത്തിലെ ഒരു കച്ചവടക്കാരനാണ് ഐസില്‍ നിന്നും ചത്ത എലിയെ കിട്ടിയത്. കൂള്‍ബാർ നടത്തിപ്പുകാരനായ യുവാവ് ജ്യൂസ് അടിക്കാനായി വാങ്ങിയ ഐസ് പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് എലിയെ കണ്ടത്. നഗരത്തിലെ പ്രധാന ഹോട്ടലുകളിലേക്കും കൂള്‍ബാർ, വഴിയോര കടകളിലേക്കുമൊക്കെ ഐസ് വിതരണം ചെയ്യുന്ന കമ്ബനിയുടേതാണ് പാക്കറ്റ്.ഐസ് പായ്ക്കറ്റിനുള്ളിലെ ചത്ത എലിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഐസ് വിതരണ കമ്ബനിക്കെതിരെ വലിയ പ്രതിഷേധമുയർന്നിട്ടുണ്ട്. ഫാക്‌ടറികള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്‍റുകള്‍, കൂള്‍ബാറുകള്‍, വഴിയോര ജ്യൂസ് കടകള്‍ തുടങ്ങി പൂനെയിലെ പ്രധാന കച്ചവസ്ഥാപനങ്ങളിലേക്കെല്ലാം ഐസ് എത്തിക്കുന്ന കമ്ബനിയ്ക്ക് നേരെയാണ് ആരോപണം. വൃത്തിഹീനമായ സാഹചര്യത്തിലുള്ള വെള്ളവും ചത്ത എലിയുമൊക്കെ ഐസ് കട്ടയ്ക്കുള്ളില്‍ വന്നാല്‍ മാരക രോഗങ്ങള്‍ എങ്ങനെ ഉണ്ടാകാതിരിക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. വഴിയരികില്‍ നിന്ന് ജ്യൂസും, ഐസ്ക്രീമും ഒക്കെ കഴിക്കുന്ന നിരവധി പേരുണ്ട്, എങ്ങനെയാണ് ഇനി വിശ്വസിച്ച് ഇവ വാങ്ങുകയെന്നാണ് പലരും ചോദിക്കുന്നത്. ഇതോടെ കച്ചവടക്കാരും ഐസ് വിതരണക്കാരനെതിരെ…
Read More »