Month: April 2024

  • Kerala

    അനിൽ ആന്റണി വാങ്ങിയത് 25 ലക്ഷം, മറ്റൊരു ബിജെപി നേതാവ് വാങ്ങിയത് 10 ലക്ഷം: തെളിവുകൾ പുറത്തുവിടുമെന്ന് ദല്ലാൾ നന്ദകുമാർ

    പത്തനംതിട്ട: യുപിഎ ഒന്നും രണ്ടും സർക്കാരുകളെ വിറ്റ് കാശാക്കിയ ഒരു ഇടനിലക്കാരനാണ് അനില്‍ ആന്റണിയെന്നും ഇനി ബിജെപിയുടെ കാലമാണെന്നു കണ്ടാണ് അങ്ങോട്ടേക്ക് ചാടിയതെന്നും ദല്ലാൾ നന്ദകുമാർ. സി.ബി.ഐ സ്റ്റാൻഡിങ് കോണ്‍സല്‍ നിയമനത്തിന് തന്റെ കൈയില്‍നിന്ന് അനില്‍ ആന്റണി 25 ലക്ഷം കൈപ്പറ്റിയെന്നതിന് തെളിവുകള്‍ പുറത്തുവിടാൻ തയ്യാറാണെന്നും നന്ദകുമാർ വ്യക്തമാക്കി. പത്തനംതിട്ടയില്‍ സംവാദത്തിനും അനില്‍ ആന്റണിയെ നന്ദകുമാർ വെല്ലുവിളിച്ചു. പണം നല്‍കിയെന്ന നന്ദകുമാറിന്റെ ആരോപണം നിഷേധിച്ച്‌ അനില്‍ ആന്റണി രംഗത്ത് വന്നതിന് പിന്നാലെയാണ് നന്ദകുമാർ തെളിവുകള്‍ പുറത്തുവിടാൻ തയാറാണെന്ന് വ്യക്തമാക്കിയത്. ‘അനില്‍ ആന്റണി ഡല്‍ഹിയിലെ സൂപ്പർ ദല്ലാളാണ്. ഡിഫൻസ് മിനിസ്റ്റർ പദവി, യുപിഎ ഒന്നും രണ്ടും സർക്കാരുകളെ വിറ്റ് കാശാക്കിയ ഒരു ഇടനിലക്കാരനാണ് അനില്‍ ആന്റണി. തനിക്ക് പണം തിരിച്ച്‌ നല്‍കാൻ പിജെ കുര്യനും പിടി തോമസും ഇടപ്പെട്ടിട്ടുണ്ട്. പിജെ കുര്യൻ ഇടനിലക്കാരനായി നിന്നാണ് തന്റെ പണം തിരിച്ചുതന്നത്. 2014 ല്‍ എൻഡിഎ സർക്കാർ വന്നപ്പോള്‍ സിബിഐക്ക് താൻ പരാതി നല്‍കാനിരുന്നതായിരുന്നു. കുര്യൻ…

    Read More »
  • Kerala

    മലയാളത്തിലെ ക്ലാസിക് സിനിമകളുടെ നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

    പ്രശസ്ത സിനിമാ നിർമാതാവ് ഗാന്ധിമതി ബാലൻ (66) അന്തരിച്ചു. കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലയാള ഭാഷയിലെ ക്ലാസ്സിക്‌ സിനിമകളുടെ നിർമ്മാതാവും ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനും ആയിരുന്നു.   ആദാമിന്റെ വാരിയെല്ല്, പഞ്ചവടി പാലം , മൂന്നാം പക്കം, നൊമ്പരത്തിപ്പൂവ് തൂവാനത്തുമ്പികൾ, സുഖമോ ദേവി , മാളൂട്ടി  തുടങ്ങി മലയാളത്തിലെ പല ക്ലാസിക് സിനികളുടെയുടെ നിർമാതാവാണ്. 1990ൽ പുറത്തിറങ്ങിയ ഈ തണുത്ത വെളുപ്പാൻ കാലത്ത് ആണ് ഗാന്ധിമതിയുടെ അവസാന സിനിമ. പത്തനംതിട്ട ഇലന്തൂർ കാപ്പിൽ തറവാട് അംഗമായ ഇദ്ദേഹം തിരുവനന്തപുരം വഴുതക്കാടായിരുന്നു താമസം. .  കഴിഞ്ഞ 40 കൊല്ലമായി ഇദ്ദേഹം പ്രവര്‍ത്തിച്ചു വന്നത് തിരുവനന്തപുരം ആസ്ഥാനമാക്കിയാണ് . ഇവന്‍റ്സ് ഗാന്ധിമതി എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമ കൂടിയായ ഗാന്ധിമതി ബാലൻ, 2015 നാഷനൽ ഗെയിംസ് ചീഫ് ഓർഗനൈസർ ആയിരുന്നു. 63–ാം വയസ്സിൽ ആലിബൈ ഗ്ലോബൽ കമ്പനി എന്ന പേരിൽ സൈബർ ഫൊറൻസിക് സ്റ്റാർട്ടപ് കമ്പനി സ്ഥാപിച്ച് രാജ്യത്തെ ഒട്ടു…

    Read More »
  • Kerala

    പ്രസവശേഷം ചികിത്സയിലിരിക്കെ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

    തൃശൂർ: പ്രസവാനന്തരം  ചികിത്സയിലിരിക്കെ യുവതി മരിച്ചു. ചെന്ത്രാപ്പിന്നി അലുവത്തെരുവ് പടിഞ്ഞാറ് ഭാഗം കുട്ടോടത്ത് പാടം വീട്ടില്‍ അഷിമോൻ്റെ ഭാര്യ കാർത്തിക (28) ആണ് മരിച്ചത്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ പ്രസവിച്ച യുവതി തൃശൂർ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മാർച്ച്‌ 25-നാണ് കാർത്തിക കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രിയില്‍ തുടരുകയായിരുന്ന യുവതിക്ക് നാല് ദിവസങ്ങള്‍ക്ക് ശേഷം അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. എന്നാല്‍ അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്കാനിങിന് വിധേയയാക്കിയത്. സ്കാനിങില്‍ ഗുരുതര പഴുപ്പ് കണ്ടതിനെ തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ സ്കാനിങ്ങില്‍ അവസ്ഥ അതീവ ഗുരുതരമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശാസ്ത്രക്രിയ നടത്തി. എന്നാല്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ മരണപ്പെടുകയായിരുന്നു. കൊടുങ്ങല്ലൂർ ആശുപത്രിയില്‍ നിന്നും ഉണ്ടായ പിഴവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. കുഞ്ഞ് സുരഷിതയാണ്. കാർത്തികയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകീട്ടോടെ വീട്ടില്‍ കൊണ്ടുവന്നു സംസ്കരിക്കും.

    Read More »
  • Kerala

    തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ വിധി വ്യാഴാഴ്ച

    കൊച്ചി:തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്ന് കേരള നിയമസഭയിലേക്ക് വിജയിച്ച കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സിപിഎം സ്ഥാനാര്‍ഥിയായിരുന്ന എം സ്വരാജ് നല്‍കിയ ഹര്‍ജിയില്‍ വ്യാഴാഴ്ച ഹൈക്കോടതി വിധി പറയും. ജനപ്രാതിനിധ്യ നിയമ പ്രകാരം തിരഞ്ഞെടുപ്പ് അഴിമതി നടത്തിയെന്നും തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നുമാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് പിജി അജിത് കുമാറാണ് വിധി പറയുക. എം സ്വരാജിന്റെ ഹർജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ ബാബു നേരത്തെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു വോട്ടര്‍മാര്‍ക്ക് നല്‍കിയ സ്ലിപ്പില്‍ കെ ബാബു ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കമുള്ള വിഷയങ്ങളാണ് പരാതിക്ക് ആധാരം. പ്രചാരണത്തിലും അയ്യപ്പനെയും മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തെന്നും സ്വരാജ് ആരോപിച്ചിരുന്നു.

    Read More »
  • Kerala

    കായംകുളത്ത് പൊലീസുകാര്‍ക്കുനേരെ ആക്രമണം, 2പേര്‍ക്ക് പരിക്ക്

    ആലപ്പുഴ: കായംകുളം ദേവികുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ നടന്ന കെട്ടുകാഴ്ചക്കിടെ രണ്ടു പൊലീസുകാർക്ക് മർദ്ദനം. കായംകുളം പൊലീസ് സ്റ്റേഷനിലെ സിപിഒ മാരായ പ്രവീണ്‍, സബീഷ് എന്നിവർക്കാണ് പരിക്കേറ്റത്. കെട്ടുകാഴ്ച കടന്നു പോകാൻ ഉച്ചക്ക് 2.30 ഓടെ പ്രദേശത്തെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. രാത്രി എട്ടുമണിയായിട്ടും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാത്തതിനാല്‍ നാട്ടുകാർ പൊലീസില്‍ പരാതി അറിയിച്ചു. തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥർ ലൈൻ ഓണ്‍ ചെയ്യാൻ പറഞ്ഞതാണ് തർക്കത്തിനിടയായത്.   15 ഓളം വരുന്ന ആക്രമി സംഘം കുരു മുളക് സ്പ്രേ പ്രയോഗിച്ച ശേഷം രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സബീഷിനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.   സംഭവത്തില്‍ ഒരാള്‍ പിടിയിലായതായാണ് സൂചന. കണ്ടാലറിയാവുന്ന 15 ഓളം പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

    Read More »
  • Movie

    ”കുറേ നേരമായല്ലോ ഉണ്ടാക്കുന്നു, ഇവനാരാ ശിവാജി ഗണേശനോ? സുരേഷ് ഗോപി പൊട്ടിക്കരഞ്ഞു”

    അന്തരിച്ച നടന്‍ സുകുമാരന്‍ സിനിമാ ലോകത്ത് ഇപ്പോഴും ഇടയ്ക്ക് ചര്‍ച്ചയാകാറുണ്ട്. കാര്യങ്ങള്‍ തുറന്നടിച്ച് സംസാരിക്കുന്ന സുകുമാരന്റെ പ്രകൃതത്തെ നിരവധി സഹപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. സുകുമാരന്‍ സുരേഷ് ഗോപിയോട് ദേഷ്യപ്പെട്ട സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ വിജി തമ്പി. 1989 ല്‍ പുറത്തിറങ്ങിയ ‘ന്യൂ ഇയര്‍’ എന്ന സിനിമയിലെ അനുഭവങ്ങളാണ് വിജി തമ്പി പങ്കുവെച്ചത്. സുരേഷ് ഗോപി അന്ന് സിനിമാ രം?ഗത്ത് തുടക്കക്കാരനാണ്. സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുമ്പോഴുണ്ടായ സംഭവങ്ങളെക്കുറിച്ചാണ് വിജി തമ്പി സംസാരിച്ചത്. സുരേഷ് ഗോപി ചെയ്യാനിരുന്ന റോള്‍ താന്‍ ചെയ്യാമെന്ന് സുകുമാരന്‍ പറഞ്ഞിരുന്നെന്ന് വിജി തമ്പി പറയുന്നു. സുകുവേട്ടന്‍ ഇത് അഞ്ചോ പത്തോ വര്‍ഷം മുമ്പാണ് പറഞ്ഞിരുന്നതെങ്കില്‍ ആ റോളിന് തീര്‍ച്ചയായും സുകുവേട്ടന്‍ ഫിറ്റ് ആയിരുന്നു. പക്ഷെ ഇപ്പോഴത്തെ കാലഘട്ടത്തില്‍ സുകുവേട്ടന്‍ ആ ക്യാരക്ടറില്‍ ചിലപ്പോള്‍ പ്രേക്ഷകര്‍ സ്വീകരിച്ചെന്ന് വരില്ലെന്ന് ഞാന്‍ പറഞ്ഞു. അതൊക്കെ നിനക്ക് തോന്നുന്നതാണ്, നമ്മള്‍ അഭിനയിച്ച് കാണിച്ച് കൊടുക്കില്ലേ എന്ന് അദ്ദേഹം പറഞ്ഞെങ്കിലും താന്‍ സമ്മതിച്ചില്ലെന്ന് വിജി തമ്പി…

    Read More »
  • Kerala

    ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യ: ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍

    പഴയങ്ങാടി: മാടായി എസ്.ബി.ഐയിലെ ജീവനക്കാരി അടുത്തിലയിലെ ടി. കെ.ദിവ്യ(37) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് ഉണ്ണികൃഷ്ണൻ, ഭർതൃ മാതാവ് പത്മാവതി എന്നിവരെ പയ്യന്നൂർ ഡിവൈ.എസ്.പി.എ.ഉമേഷ് അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ ജനുവരി 25നാണ് ദിവ്യയെ അടുത്തിലയിലെ ഭർത്താവിന്‍റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ഗാർഹിക പീഡനവും കടുത്ത ജാതി അധിക്ഷേപവും ഭർത്താവില്‍ നിന്നും ഭർതൃമാതാവില്‍നിന്നും മകള്‍ ദിവ്യ നേരിട്ടതായി ദിവ്യയുടെ പിതാവ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട പിതാവ് ശങ്കരൻ നല്‍കിയ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം തുടരുകയായിരുന്നു. ഭർതൃഗൃഹത്തില്‍ കൊടിയ പീഡനം അനുഭവിച്ചതായി യുവതി വാട്സ് ആപ്പില്‍ സുഹൃത്തിന് അയച്ച സന്ദേശം കണ്ടെത്തിയതും അന്വേഷണത്തില്‍ വഴിത്തിരിവായി. ഒരു വർഷം മുമ്ബാണ് അടുത്തിലയിലെ ഉണ്ണികൃഷ്ണനുമായി യുവതിയുടെ വിവാഹം നടന്നത്.

    Read More »
  • Crime

    കാമുകനൊപ്പം ഒളിച്ചോടാന്‍ രണ്ടുമക്കളെ കൊലപ്പെടുത്തി യുവതി; കുറ്റം ഭര്‍ത്താവിന് മേല്‍ ചുമത്താനും ശ്രമം

    മുംബൈ: കാമുകനൊപ്പം പോകാന്‍ രണ്ട് മക്കളെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിലായി. മഹാരാഷ്ട്രയിലെ റായ്ഗഡ് സ്വദേശിയും 25കാരിയുമായ ശീതള്‍ പോള്‍ ആണ് അറസ്റ്റിലായത്. വിവാഹത്തിന് മുമ്പ് താന്‍ പ്രണയത്തിലായിരുന്നയാളുമായി ഒളിച്ചോടാന്‍ വേണ്ടിയായിരുന്നു യുവതി കൊടുംക്രൂരത ചെയ്തത്. കാമുകനൊപ്പം ജീവിക്കുന്നതിന് കുട്ടികള്‍ തടസമാകുമെന്ന് കണ്ടാണ് അവരെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. കുറ്റം ഭര്‍ത്താവിന് മേല്‍ കെട്ടിവയ്ക്കാന്‍ യുവതി ശ്രമിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞമാസം 31നാണ് കുട്ടികളെ ശീതള്‍ കൊലപ്പെടുത്തിയത്. വീട്ടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ട കുട്ടികളെ പിതാവ് സദാനന്ദ് പോള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മരണത്തില്‍ സംശയം പ്രകടിപ്പിച്ച ഡോക്ടര്‍മാര്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരകൊലപാതകം പുറത്തറിഞ്ഞത്. അന്വേഷണത്തിന്റെ ഭാഗമായി ശീതളിനെയും സദാനന്ദിനെയും പൊലീസ് ചോദ്യം ചെയ്‌തെങ്കിലും ഒരു വിവരവും ലഭിച്ചില്ല. സംഭവദിവസം കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ നല്‍കിയശേഷമാണ് വീടിനടുത്തുള്ള ചന്തയിലേക്ക് താന്‍ പോയതെന്ന് സദാനന്ദ് പൊലീസിനോട് പറഞ്ഞു. ചന്തയില്‍ നിന്ന് തിരിച്ചെത്തുമ്പോള്‍ ഭാര്യ വീടിന് മുന്നിലുണ്ടായിരുന്നു എന്നും…

    Read More »
  • Kerala

    ചോരത്തിളപ്പിൽ ബൈക്ക് റേസിംഗ്; ഇല്ലാതായത് പത്തുപേരുടെ ഏക ആശ്രയം

    തിരുവനന്തപുരം: കുളത്തൂർ കോരളാംകുഴി നിവാസികള്‍ ഇന്നലെ ഉറക്കമുണർന്നത് ദുരന്തവാർത്ത കേട്ടാണ്.ബൈക്ക് റേസിംഗ് കവർന്നത് നിർദ്ധന കുടുംബത്തിന്റെ അത്താണിയായ യുവാവിനെയാണ്. കിട്ടുന്ന എന്ത് ജോലിയും ചെയ്യാൻ മടിയില്ലാത്ത സുനീഷിന്റെ മരണം അയല്‍ക്കാരെയും കണ്ണീരിലാഴ്ത്തി.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സുനീഷ് ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളിയായ സുനീഷ് ടൈലിന്റെ പണിക്കും പോയിരുന്നു.അടുത്തകാലത്തായി തമ്ബുരാൻമുക്ക് ഓട്ടോ സ്റ്റാൻഡിന് സമീപത്തെ തട്ടുകടയില്‍ ജോലി ചെയ്യുകയായിരുന്നു.വീട്ടുകാരും നാട്ടുകാരും ഉണ്ണി എന്നാണ് വിളിക്കുന്നത്. പിതൃസഹോദരിയുടെ പേരിലുള്ള ഒന്നരസെന്റ് ഭൂമിയിലെ ഷീറ്റിട്ട ചെറുവീട്ടിലാണ് മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം സുനീഷ് ഭാര്യയും മകളുമായി കഴിഞ്ഞിരുന്നത്. രണ്ട് കുടുംബങ്ങളില്‍ നിന്നായി പത്തംഗങ്ങളാണ് ഈ വീട്ടില്‍ കഴിയുന്നത്. പലവിധ അസുഖങ്ങള്‍ അലട്ടുന്നയാളാണ് സുനീഷിന്റെ അച്ഛൻ സുനില്‍. ഏക ആശ്രയമായിരുന്ന മകന്റെ വേർപാട് കുടുംബത്തിന് കനത്ത പ്രഹരമായിരിക്കുകയാണ്.എല്ലാവരോടും സൗമ്യമായും സൗഹൃദത്തോടും പെരുമാറുന്ന സുനീഷ് നാട്ടുകാർക്കും ഉപകാരിയായിരുന്നു.

    Read More »
  • Kerala

    തലശ്ശേരി അതിരൂപതയുടെ നിര്‍ദേശം തള്ളി; ‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് കെ.സി.വൈ.എം

    കണ്ണൂര്‍: തലശ്ശേരി അതിരൂപതയുടെ നിര്‍ദേശം തള്ളി വിവാദസിനിമ ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് കെ. സി.വൈ.എം.കണ്ണൂര്‍, ചെമ്പന്തൊട്ടിയിലാണ് ഇന്നലെ രാത്രി ചിത്രം പ്രദര്‍ശിപ്പിച്ചത്. ചിത്രം പ്രദര്‍ശിപ്പിച്ച വിവരം ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുമുണ്ട്. ഇന്നലെ വൈകിട്ട് 6.30ന് ചെമ്പന്തൊട്ടി സെന്റ് ജോര്‍ജ് ഫൊറോന ദോവലയ പാരിഷ് ഹാളില്‍ വച്ചായിരുന്നു പ്രദര്‍ശനം. വരുംദിവസങ്ങളില്‍ തലശ്ശേരി അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍ സിനിമ തുടര്‍ന്നും പ്രദര്‍ശിപ്പിക്കുമെന്നും കെ.സി.വൈ.എം വ്യക്തമാക്കിയിട്ടുണ്ട്. ”ആധുനിക കേരളത്തില്‍ നടമാടുന്ന പ്രണയ വഞ്ചനകള്‍ തുറന്നു കാണിക്കുന്ന ചിത്രം. ദി കേരള സ്റ്റോറി. അതിരൂപതയിലെ യുവജനങ്ങള്‍ക്കായി ബോധവല്‍ക്കരണ സെമിനാറും സിനിമ പ്രദര്‍ശനവും ചെമ്പന്തൊട്ടിയില്‍ വെച്ച് നടത്തപ്പെട്ടു. നൂറോളം യുവജനങ്ങള്‍ പങ്കെടുത്തു” ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കില്ലെന്ന് തലശ്ശേരി രൂപത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മതസ്പര്‍ദ വളര്‍ത്താനോ തെരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങളുണ്ടാക്കാനോ താത്പര്യപ്പെടുന്നില്ലെന്നായിരുന്നു അതിരൂപത വിശദമാക്കിയത്. സിനിമ എടുത്തവരുടെ രാഷട്രീയത്തിനൊപ്പം നില്‍ക്കാന്‍ കഴിയില്ല. സിനിമ പ്രദര്‍ശിപ്പിക്കുമെന്ന് പറഞ്ഞ കെസിവൈഎമ്മിന്റെ അറിയിപ്പ് അതിരൂപതയുടെ നിര്‍ദേശപ്രകാരമല്ല.…

    Read More »
Back to top button
error: