KeralaNEWS

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന പ്രചാരണം നടത്തിയത് അനിൽ ആന്റണി; രക്ഷയില്ലെന്നു കണ്ടപ്പോൾ ബിജെപിയിലേക്ക് ചാടി: അബിൻ വർക്കി

പത്തനംതിട്ട: എ.കെ ആന്‍റണിയുടെ മകനും പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ അനില്‍ ആന്‍റണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിന്‍ വര്‍ക്കി.
അനില്‍ ആന്റണി പണ്ട് ക്ലിഫ് ഹൗസിലെ കുളിർമയില്‍ കിടന്ന് രാവിലെ എഴുന്നേറ്റ് കോളേജില്‍ പോയപ്പോ ആയിരക്കണക്കിന് കെ എസ് യുക്കാർ ആന്റണി, വയലാർ ഉമ്മൻ ചാണ്ടി എന്ന് വിളിച്ച്‌ കോളേജില്‍ രാഷ്ട്രീയ എതിരാളികളുടെ അടി കൊള്ളുകയായിരുന്നുവെന്ന് അബിന്‍ വര്‍ക്കി ഫേസ്ബുക്കില്‍ കുറിച്ചു.

2019ല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകണം എന്ന് എ കെ ആന്റണി പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് പ്രചരണം കൊടുക്കാൻ ഏല്‍പ്പിച്ചത് അനില്‍ ആന്റണിയെ പോലുള്ള ‘ മരപാഴുകളെയാണ് ‘ എന്നത് ഓർത്താല്‍ മതിയെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.

രാജ്യത്ത് ഇനി കോൺഗ്രസ് തിരിച്ചു വരില്ലെന്ന് കരുതിയാണ് ബിജെപിയിലേക്കുള്ള ചാട്ടമെന്നും അടുത്ത തവണ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ആദ്യം കോൺഗ്രസിൽ തിരിച്ചെത്തുക അനിൽ ആന്റണിയാകുമെന്നും അബിൻ പറഞ്ഞു.

ഡല്‍ഹിയിലെ ജന്തർ മന്ദിർ റോഡിലെ കോണ്‍ഗ്രസ്‌ നേതാവിന് കൊടുത്ത മന്ത്രി മന്ദിരത്തില്‍ ഇവൻ പട്ടാള സുരക്ഷയില്‍ ഇവന്റെ അഞ്ചര അടി ശരീരം വിശ്രമിച്ചതും അവിടത്തെ ഭക്ഷണം കഴിച്ച്‌ സുഖലോലുപമായി ജീവിച്ചതും ഞങ്ങള്‍ കോണ്‍ഗ്രസുകാരുടെ ശ്രമഫലമായിട്ടാണ്.

Signature-ad

 

അത് കൊണ്ട് തന്നെ എ.കെ ആന്റണിയുടെ മതം കോണ്‍ഗ്രസ്‌ ആണെങ്കില്‍ മകന്റെ മജ്ജയും,മാംസവും കോണ്‍ഗ്രസിന്റെയാണ് ഇവന്റെ തടി ലക്ഷകണക്കിന് കോണ്‍ഗ്രസുകാരുടെ ചോരയും നീരിലും ഉണ്ടാക്കിയതാണ്. അയാള്‍ക്ക് ഇന്ന് കോണ്‍ഗ്രസ്‌ കാലഹരണപ്പെട്ടു പോയി എന്ന് തോന്നുന്നുണ്ടെങ്കില്‍ അത് തിന്നത് എല്ലില്‍ കയറിയിട്ടാണ്.

 

പിന്നെ 2019ല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകണം എന്ന് എ കെ ആന്റണി പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് പ്രചരണം കൊടുക്കാൻ ഏല്‍പ്പിച്ചത് അനില്‍ ആന്റണിയെ പോലുള്ള ‘ മരപാഴുകളെയാണ് ‘ എന്നത് ഓർത്താല്‍ മതി. അത് കൊണ്ട് പാർട്ടിയുടെ സകലഗുണവും ആസ്വദിച്ച്‌ ഇന്ന് ബി ജെ പി യുടെ അടുക്കളയില്‍ നിന്ന് ഇട്ട് കൊടുത്ത എല്ലിൻ കഷണം കണ്ടിട്ട് ഞങ്ങളെ ചതിച്ചവൻ കൂടുതല്‍ വർത്തമാനം പറഞ്ഞാല്‍ അവനോട് കൂടുതല്‍ പ്രതികരിക്കേണ്ടി വരും..

 

അനില്‍ ആന്റണിയുടെ എ.കെ ആന്റണിക്കെതിരായിട്ടുള്ള പ്രസ്താവനയെ വൈകാരികമായി തന്നെ മറുപടി പറയേണ്ടതാണ്. പക്ഷെ അതിനകത്തേക്ക് പോകുന്നില്ല – അബിൻ പറഞ്ഞു

Back to top button
error: