KeralaNEWS

കോതമംഗലത്ത് ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

എറണാകുളം: കനത്ത മഴയെ തുടർന്നുണ്ടായ മിന്നലില്‍ യുവാവിന് ദാരുണാന്ത്യം. വടാട്ടുപാറ, റോക്ക് ഭാഗം ബേസില്‍ വർഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്.

ഇന്നലെ വൈകിട്ടാണ് സംഭവം.പലവൻപടി പുഴയോരത്തെ മരച്ചുവട്ടില്‍ നില്‍ക്കുമ്ബോഴാണ് ബേസിലിന് മിന്നലേറ്റത്. മിന്നലില്‍ മരത്തിനും തീ പിടിച്ചു.

Signature-ad

 ഉടനെ സമീപത്തുണ്ടായിരുന്നവർ ബേസിലിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് കോതമംഗലം താലൂക്കിൻ്റെ വിവിധ പ്രദേശങ്ങളില്‍ കനത്ത കാറ്റും മഴയും മിന്നലുമായിരുന്നു ഉണ്ടായിരുന്നത്.

Back to top button
error: