IndiaNEWS

പേര് മാറ്റം; ചൈനയോട് രൂക്ഷമായി പ്രതികരിച്ച്‌ ഇന്ത്യ

ന്യൂഡല്‍ഹി:  അരുണാചല്‍ പ്രദേശിലെ ഗ്രാമങ്ങളുടെ പേരുകൾ മാറ്റിയ ചൈനയുടെ  ശ്രമങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ.

ഗ്രാമങ്ങളുടെ പേരു മാറ്റിയതുകൊണ്ട് അരുണാചല്‍പ്രദേശ് സംസ്ഥാനം ഇന്ത്യയുടെ ഭാഗമാകാതിരിക്കില്ലെന്നും ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള ചൈനയുടെ വെല്ലുവിളികളാണ് നടപടിയെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

Signature-ad

അരുണാചല്‍പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് വിദേശകാര്യമന്ത്രി എസ് ജെയ്ശങ്കര്‍ സൂററ്റില്‍ നടന്ന ഒരു പരിപാടിയില്‍ പ്രതികരിച്ചു.
”നിങ്ങളുടെ വീടിന്റെ പേര് ഞാന്‍ മാറ്റിയാല്‍ അത് എന്റെയാകുമോ? അരുണാചല്‍പ്രദേശ് ഇന്ത്യയുടെ സംസ്ഥാനമാണ്. അത് ഇന്നും നാളെയും എന്നും ഇന്ത്യയുടേത് തന്നെയായിരിക്കും. പേര് മാറ്റിയത് കൊണ്ട് ഒരു നേട്ടവുമില്ല.”അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ 30 പ്രദേശങ്ങളുടെ പേര് സന്‍ഗ്നാം എന്ന് വിളിച്ച്‌ ചൈന കഴിഞ്ഞയാഴ്ചയാണ് ഒരു പട്ടിക പുറത്തുവിട്ടത്.

ഔദ്യോഗിക പേരുമാറ്റം ചൈനയില്‍ നടപ്പാകുന്നത് മെയ് 1 മുതലാണ്. പ്രദേശത്തിന്റെ പേരുമാറ്റം തങ്ങളുടെ വെബ്‌സൈറ്റില്‍ ചൈന ഉള്‍പ്പെടുത്തിയിട്ടുണ്ട്

Back to top button
error: