തൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊടി കെട്ടുന്നതിനിടെ ബി.ജെ.പി പ്രവർത്തകൻ കോണിയില്‍നിന്ന് വീണ് മരിച്ചു.
അഴിമാവ് ഒറ്റാലി ശേഖരന്റെ മകൻ ശ്രീരംഗൻ (57) ആണ് മരിച്ചത്.
സുരേഷ് ഗോപിയുടെ പര്യടനത്തിന് മുന്നോടിയായി അലങ്കാരങ്ങള്‍ ഒരുക്കുന്നതിനിടെ പെരിങ്ങോട്ടുകര താന്ന്യത്ത് ഇന്നലെ രാത്രിയാണ് അപകടം.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.