Month: March 2024
-
Kerala
ബിജെപി ഇനി ‘ബോണ്ട് ജനതാ പാര്‍ട്ടി’, ലോകം കണ്ട ഏറ്റവും വലിയ കൊള്ള നടത്തിയത് നരേന്ദ്രമോദി: ‘: വി കെ സനോജ്
ബോണ്ട് വിഷയത്തില്‍ കേന്ദ്രത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. രാജ്യം വിറ്റ്, ജനതയുടെ ജീവൻ പണയപ്പെടുത്തി ആയിരക്കണക്കിന് കോടികളുടെ അഴിമതി നടത്തിയ ബിജെപി ഇപ്പോള്‍ ബോണ്ട് ജനതാ പാർട്ടി ആയിരിക്കുകയാണെന്ന് വി കെ സനോജ് പറഞ്ഞു. ഇന്നേ വരെ ലോകം കണ്ട ഏറ്റവും വലിയ കൊള്ള നടത്തിയ നരേന്ദ്രമോദി ‘അഴിമതിയുടെ യുഗപുരുഷൻ’ ആണെന്ന കാര്യം വെളിച്ചത്തായിരിക്കുന്നുവെന്നും, വൻ പദ്ധതികള്‍ക്ക് ടെൻഡർ ലഭിച്ച കമ്ബനികളില്‍ നിന്ന് കോഴയായി വേറെയും കോടികള്‍ കേന്ദ്രം വാങ്ങിയിട്ടുണ്ടെന്നും വി കെ സനോജ് വിമർശിച്ചു. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു സനോജിന്റെ വിമർശനം. പുറത്തുവന്ന വിവരങ്ങള്‍ വെച്ച് നോക്കിയാല്‍ ലോകം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇലക്ടറല്‍ ബോണ്ട് വഴി നടന്നിട്ടുള്ളത്. ഇതുവഴി വിവിധ രാഷ്ട്രീയപാർട്ടികള്‍ വാങ്ങിയിട്ടുള്ള ബോണ്ടുകളുടെ പകുതിയോളം ബിജെപിക്കാണ് കിട്ടിയിട്ടുള്ളത്. 6060.50 കോടി രൂപ. നമ്മുടെ രാജ്യത്തെ കോർപ്പറേറ്റുകള്‍ക്ക് വിറ്റതിന് കിട്ടിയ കൈക്കൂലിയാണ് ഈ കോടികള്‍. കള്ളപ്പണം തിരിച്ചുകൊണ്ടു വരുമെന്ന്…
Read More » -
Kerala
യേശുദാസിനോട് ഇപ്രകാരം ചെയ്യുമോ; നിഷ്കളങ്കനും സാധുവുമാണ് ജാസി, ഉണ്ടായത് ദുരനുഭവം: ജാസി ഗിഫ്റ്റിന് പിന്തുണയുമായി ശരത്
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് പ്രിന്‍സിപ്പള്‍ ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി സംഗീത സംവിധായകന്‍ ശരത്. കോളേജില്‍ വെച്ചുണ്ടായ ദുരനുഭവം കലയെയും കലാകാരന്മാരെയും അപമാനിക്കുന്ന തരത്തില്‍ ഉള്ളതാണെന്നും ഈ വീഴ്ച ഇനി ഒരിക്കലും ഒരു കലാകാരനും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. “എന്റെ പ്രിയപ്പെട്ട സഹോദര തുല്യനായ ജാസിക്ക് ഈ കഴിഞ്ഞ ദിവസം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ വെച്ച് ഉണ്ടായ ഒരു ദുരനുഭവം കലയെയും കലാകാരന്മാരെയും അപമാനിക്കുന്ന തരത്തില്‍ ഉള്ളതാണ്. ഒരു കോളേജ് പ്രിൻസിപ്പാലിന്റെ ഭാഗത്തു നിന്ന് എന്തിന്റെ പേരില്‍ ആണെങ്കിലും ഇങ്ങനെ ഒരു ദുരനുഭവം ഒരു കലാകാരൻ എന്ന നിലയില്‍ എനിക്ക് വളരെ വേദനാജനകമായി തോന്നി. എനിക്ക് അറിയാവുന്ന ജാസി വളരെ നിഷ്കളങ്കനും സാധുവുമായ ഒരു അതുല്യ പ്രതിഭയാണ്. അദ്ദേഹത്തിന് ഉണ്ടായ ഈ അപമാനം മുഴുവൻ കലാകാരന്മാരെയും കലാ ആസ്വാദകരെയും വേദനിപ്പിക്കുന്ന തരത്തില്‍ ഉള്ളതാണ്. കോളേജ് അധികൃതരില്‍ നിന്നുണ്ടായ ഈ വീഴ്ച ഇനി ഒരിക്കലും ഒരു കലാകാരനും…
Read More » -
India
കന്നഡ രാഷ്ട്രീയെത്ത പിടിച്ചുകുലുക്കി മലയാളത്തിന്റെ സ്വന്തം ക്ലാര!
ബംഗളൂരു: മലയാളത്തില്‍ എവർഗ്രീൻ ക്ലാസിക്ക് കള്‍ട്ടായ കഥാപാത്രമാണ് പത്മരാജന്റെ തൂവാനത്തുമ്ബികള്‍ എന്ന സിനിമയിലെ ക്ലാര. ചിത്രം ഇറങ്ങിയിട്ട് 35 വർഷം കഴിഞ്ഞിട്ടും പുതിയ തലമുറ പോലും ആ പടത്തെയും, ക്ലാരയായ നടി സുമലതയെയും ആഘോഷിക്കയാണ്. ദ്വന്ദ്വ വ്യക്തിത്വങ്ങളിലൂടെ കടന്നു പോകുന്ന മോഹൻലാലിന്റെ ജയകൃഷ്ണനും, മഴയ്‌ക്കൊപ്പം വരുന്ന സുമലതയുടെ ക്ലാരയും ഇപ്പോഴും ഏറ്റവും അടുത്ത നമിഷത്തില്‍ കണ്ടതുപോലെ നമ്മുടെ മുന്നിലുണ്ട്. എക്കാലത്തേയും മികച്ച സ്ത്രീ കഥാപാത്രങ്ങളിലൊന്നായിരുന്നു ക്ലാര. ഇപ്പോഴും പ്രണയമെന്നും മഴയെന്നും പറയുമ്ബോള്‍ ക്ലാരയെ അല്ലാതെ മറ്റാരെയും മലയാളിക്ക് ഓർക്കാൻ സാധിക്കില്ലെന്ന് പറയുമ്ബോള്‍ അത് സുമലത എന്ന അഭിനേത്രിയുടെ അഭിനയമികവ് കൂടിയാണ്. ലോകത്ത് എവിടെപ്പോയാലും അവിടെ ഒരു മലയാളി ഉണ്ടാവുമെന്നും ക്ലാരയെ അവർ തിരിച്ചറിയുമെന്നും, സുമലത തന്നെ ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മലയാളത്തിന്റെ നിത്യഹരിത നൊസ്്റ്റാള്‍ജിയായ ഈ നടി ഇപ്പോള്‍ കന്നഡ രാഷ്ട്രീയത്തിലും വാർത്തകളില്‍ നിറയുകയാണ്. ആദ്യം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ സുമലത ഇപ്പോള്‍ തിരിച്ച് കോണ്‍ഗ്രസില്‍ എത്തുമെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.…
Read More » -
Kerala
കേരളത്തിൽ 2 സീറ്റെന്ന് ബിജെപി ; ദക്ഷിണേന്ത്യയിലെ മൊത്തം എണ്ണിയാൽ അത്രയും ആകില്ലെന്ന് ഇന്ത്യ മുന്നണി
തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ രണ്ട് സീറ്റ് നേടുമെന്ന് ബിജെപി.എന്നാൽ കേരളത്തിലെയും തമിഴ്നാട്ടിലെയും ഉൾപ്പെടെ എണ്ണിയാൽ അത്രയും ആകില്ലെന്ന് ഇന്ത്യ മുന്നണി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഇതുവരെ കേരളത്തിൽ അക്കൗണ്ട് തുറക്കാനായിട്ടില്ലെങ്കിലും ഓരോതവണയും ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് കുറവില്ലെന്നും അവർ പരിഹസിച്ചു. കഴിഞ്ഞ തവണ തമിഴ്നാട്ടിലെ 38 സീറ്റുകളില്‍ മത്സരിച്ചിട്ടും ബിജെപിക്ക് നിലം തൊടാനായില്ല. 38ല്‍ 37 സീറ്റും യുപിഎയ്ക്കു ലഭിച്ചു. ഡിഎംകെ 23, കോണ്‍ഗ്രസ് 8, സിപിഎം 2, സിപിഐ 2, മുസ്ലിം ലീഗ് 1, വിസികെ 1എന്നിങ്ങനെ ബിജെപി വിരുദ്ധ സഖ്യം നേടിയപ്പോള്‍ പ്രതിപക്ഷ പാർട്ടിയായ എഐഎഡിഎംകെ ശേഷിക്കുന്ന ഒരു സീറ്റിലാണ് വിജയിച്ചത്.ഇത്തവണയും ഡിഎംകെ സഖ്യം തമിഴ്നാട് തൂത്തുവാരുമെന്നാണ് സർവ്വേ ഫലങ്ങൾ. കർണാടകയിലെയും തെലങ്കാനയിലെയും സ്ഥിതി വിത്യസ്തമല്ല. കർണാടകത്തില്‍ ബിജെപിയില്‍ നിന്നും തെലങ്കാനയില്‍ ബിആർഎസില്‍ നിന്നും കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തു. കഴിഞ്ഞ തവണ കർണാടകത്തില്‍ ആകെയുള്ള 28 സീറ്റുകളില്‍ കോണ്‍ഗ്രസിന് വിജയിക്കാനായത് ഒരെണ്ണത്തില്‍ മാത്രമാണ്. ബിജെപി 26 (സ്വതന്ത്രൻ ഉള്‍പ്പെടെ) സീറ്റുകള്‍…
Read More » -
NEWS
ആഗ്രഹം എത്ര തീവ്രമാണെങ്കിലും അത് സാധ്യമാകും, പക്ഷേ ദൃഢമായ വിശ്വാസം കൈവിടരുത്
വെളിച്ചം ആ കാട്ടിലെ അടുത്തടുത്തു നിന്ന മൂന്ന് മരങ്ങള്‍ക്കും ഓരോരോ ആഗ്രഹങ്ങളുണ്ടായിരുന്നു. താന്‍ ഒരു സ്വര്‍ണ്ണപ്പെട്ടിയായി മാറണമെന്നും അതില്‍ ധാരാളം രത്‌നങ്ങളും സ്വര്‍ണ്ണങ്ങളും സൂക്ഷിക്കണമെന്നും ആദ്യത്തെ മരം ആഗ്രഹിച്ചു. രണ്ടാമത്തെ മരത്തിന് താന്‍ വലിയ സാഹസികയാത്രകള്‍ നടത്തുന്ന വഞ്ചിയാകണമെന്നായിരുന്നു ആഗ്രഹം. മൂന്നാമത്തെ മരം മറ്റ് രണ്ട് മരങ്ങളേക്കാള്‍ വലിയ ഉയരം ഉളളതായിരുന്നു. ‘ഇനിയും വളരണം, മാനം മുട്ടെ വളരണം. എന്നിട്ട് ആകാശത്തുള്ള ദൈവത്തെ നേരിട്ട് കാണണം…’ മൂന്നാമത്തെ മരത്തിന്റെ സ്വപ്നം പറഞ്ഞപ്പോള്‍ മറ്റ് രണ്ടുപേരും കളിയാക്കി ചിരിച്ചു. കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ മരം മുറിക്കാന്‍ ആളുകളെത്തി. ആദ്യത്തെ മരത്തെ നോക്കിയപ്പോള്‍ അത് വളരെ വിലപിടിപ്പുള്ള മരമാണെന്നും മനോഹരമായ ആഭരണപെട്ടികളുണ്ടാക്കാന്‍ നല്ലതാണെന്നും മരംവെട്ടുകാര്‍ അഭിപ്രായപ്പെട്ടു. ഇത് കേട്ട് ഒന്നാമത്തെ മരം സന്തോഷിച്ചു. രണ്ടാമത്തെ മരത്തെ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ‘ഇത് വളരെ ഉറപ്പുളള മരമാണ് ഇതിനെ കപ്പലുണ്ടാക്കാന്‍ ഉപയോഗിക്കാം.’ രണ്ടാമത്തെ മരത്തിനും സന്തോഷമായി. മൂന്നാമത്തെ മരം വെട്ടിയെങ്കിലും അവര്‍ അതിനെ ഗോഡൗണിലേക്ക്…
Read More » -
Kerala
ചോറ്റാനിക്കര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടന്‍ പ്രഭുദേവ
ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തമിഴ് നടന്‍ പ്രഭുദേവ. പുതിയ ചിത്രമായ ‘പേട്ടറാപ്പി’ന്റെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയതാണ് താരം. എസ് ജെ സിനു സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതിന് പിന്നാലെയാണ് നടന്റെ ക്ഷേത്രസന്ദര്‍ശനം. ക്ഷേത്രദര്‍ശനം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യമുള്ള കളര്‍ഫുള്‍ എന്റര്‍ടെയിനറായി ഒരുങ്ങുന്ന ‘പേട്ടറാപ്പി’ന്റെ ചിത്രീകരണം കേരളത്തിന് പുറമെ ചെന്നൈ, പോണ്ടിച്ചേരി, പൊള്ളാച്ചി, തായ്‌ലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലും നടന്നു. അറുപത്തിനാല് ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്. ചിത്രത്തിൻ്റെ സംഗീതം ഡി ഇമ്മന്‍ ആണ്. ബ്ലൂ ഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി സാമാണ് നിര്‍മ്മാതാവ്. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് പികെ ദിനില്‍, ജിത്തു ദാമോദര്‍ ആണ് ഛായാഗ്രഹണം.
Read More » -
Kerala
വേദിക എന്ന 13കാരി വിസ്മയമാകുന്നു, തുടർച്ചയായി 1000 ദിവസം വാർത്ത വായിച്ച് ചരിത്രം സൃഷ്ടിച്ച കുരുന്നു പ്രതിഭ
വാർത്താവായന ദിനചര്യയാക്കിയ ഒരു വിദ്യാർഥിനിയുടെ ധീരമായ പരിശ്രമം 1000 ദിവസം പൂർത്തിയാക്കുന്നു. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസുകാരിയായ വേദിക എന്ന കൊച്ചുമിടുക്കി വാർത്താ വായനയിലൂടെ നാട്ടിലും വിദേശ മലയാളികൾക്കിടയിലും പ്രിയങ്കരിയാണ് ഇന്ന്. കാഞ്ഞങ്ങാട് എ സി കണ്ണൻ നായർ സ്മാരക ഗവ. യു പി സ്കൂളിലെ പഠന കാലത്ത് 2021 ജൂൺ 19ന് ഒരു വായനാ ദിനത്തിലാണ് ക്ലാസുകളിലും, സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലുമായി വേദിക വാർത്തകൾ ശ്രോതാക്കളുമായി പങ്കുവയ്ക്കാൻ തുടങ്ങിയത്. പെട്ടെന്ന് ഈ വാർത്താവായന ഏറെ ചർച്ചാവിഷയമായി. അക്ഷരസ്ഫുടതയോടെയും ശ്രുതി മധുരമായുമായിരുന്നു വായന. രാവിലെ വീട്ടിലെത്തുന്ന വിവിധ മലയാള പത്രങ്ങളിൽ നിന്നും പ്രധാന സംഭവങ്ങൾ ശേഖരിക്കുകയും അവ വായിച്ച് റെകോർഡ് ചെയ്ത ശേഷം നാട്ടിലും മറുനാട്ടിലുമുള്ള വിവിധ വാട്സ് ആപ് ഗ്രൂപ്പുകളിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു. പത്രവാർത്തകൾക്ക് മുമ്പ് ഓരോ ദിവസത്തിൻ്റെയും പ്രാധാന്യവും വ്യക്തമാക്കും. ദേശീയ അന്തർദേശീയ ദിനാചരണങ്ങൾ, സാഹിത്യം, കല കായികം, സാംസ്കാരികം,…
Read More » -
Kerala
കൃസ്ത്യാനികൾ സത്യം തിരിച്ചറിഞ്ഞു, ഇനി മുസ്ലിങ്ങൾ മാത്രം; കേരളത്തിലെ ജനത എൻ.ഡി.എക്ക് അനുകൂലമായി ചിന്തിക്കുന്ന സാഹചര്യം :വി. മുരളീധരൻ
തിരുവനന്തപുരം: കോൺഗ്രസിന്റെയും എൽഡിഎഫ് സർക്കാരുകളുടെയും അഴിമതിയും അക്രമവും സ്വജനപക്ഷപാതവും മടുത്ത കേരളത്തിലെ ജനത ഇന്ന് എൻ.ഡി.എക്ക് അനുകൂലമായി ചിന്തിക്കുന്ന സാഹചര്യമാണുള്ളതെന്ന് ആറ്റിങ്ങല്‍ ബി.ജെ.പി-എൻ.ഡി.എ സ്ഥാനാർഥി വി.മുരളീധരൻ. കൃസ്ത്യാനികൾ ഇത് നേരത്തെ മനസ്സിലാക്കി.മുസ്ലീങ്ങൾ അത് മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു.എല്ലാ ജനങ്ങളെയും ഒന്നായി കാണുന്ന ഒരു ഭരണകൂടമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ന് ഇന്ത്യയിലുള്ളത്. വോട്ടുബാങ്കായല്ല ബിജെപി അവരെ കാണുന്നത്. സി.പി.എമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്ക് എത്തിയ പ്രവർത്തകർക്ക് സ്വീകരണം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും ജനവിരുദ്ധ നയങ്ങള്‍ തിരിച്ചറിയുന്നതുകൊണ്ടാണ് പ്രാദേശിക നേതാക്കള്‍ രാജിവച്ച് ബി.ജെ.പിയില്‍ ചേർന്നത്. ബംഗാളിന്റെയും ത്രിപുരയുടെയും പാതയിലേക്ക് കേരളവും നീങ്ങുന്നു എന്ന സൂചനയാണ് ഇത് വ്യക്തമാകുന്നത്. രാജ്യത്ത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും ഭരണത്തില്‍ വരുമെന്ന് ഉറപ്പായ സാഹചര്യമാണ്. ആ സാഹചര്യം കേരളത്തില്‍ സി.പി.എമ്മിലും കോണ്‍ഗ്രസിലും വലിയ പരിഭ്രാന്തി ഉണ്ടാക്കിയിരിക്കുകയാണ് എന്നും വി.മുരളീധരൻ പറഞ്ഞു. കോണ്‍ഗ്രസ് വാമനപുരം മണ്ഡലം കമ്മിറ്റി മുൻ അംഗം പി. രഘുനാഥൻ നായർ, സി.പി.ഐ വാമനപുരം ലോക്കല്‍…
Read More » -
Kerala
രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കഴിയാതെ ബിജെപി; വയനാട്ടില്‍ നുസ്രറത്ത് ജഹാനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ
ന്യൂഡൽഹി: വയനാട് പാര്‍ലമെന്റ് സീറ്റില്‍ നുസ്രറത്ത് ജഹാനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ( എ). രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ നാളിതുവരെ ബി.ജെ.പിക്ക് കഴിയാതെ വന്ന സാഹചര്യത്തിലാണ് ആര്‍.പി.ഐ ദേശീയ നേതൃത്വം വയനാട്ടില്‍ നുസ്രത്ത് ജഹാനെ പ്രഖ്യാപിച്ചതെന്ന് ആര്‍.പി.ഐ കേരള ഘടകം സംസ്ഥാന പ്രസിഡന്റ് പി.ആര്‍.സോംദേവ് പറഞ്ഞു. കഴിഞ്ഞ തവണ എന്‍.ഡി.എ ഘടകകക്ഷിയാണ് വയനാട്ടില്‍ മത്സരിച്ചത്. എന്നാല്‍, ഇക്കുറി തുഷാര്‍ വെള്ളാപ്പള്ളി രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ മത്സരിക്കാന്‍ തയ്യാറായിരുന്നില്ല.ഇടത് വലത് മുന്നണികള്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പ്രചരണം കഴിഞ്ഞിട്ടും കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിന് സ്വന്തം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലും ഘടകകക്ഷികളുടെ കാര്യത്തിലും തീരുമാനം വൈകുന്നത് ഖേദകരമാണന്നും പി.ആര്‍.സോംദേവ് വ്യക്തമാക്കി. ദേശീയ തലത്തില്‍ എന്‍ഡിഎയെ സഖ്യത്തിലാണ് ആര്‍പിഐ. ഈ സാഹചര്യത്തിലാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത്. ബിജെപി സ്ഥാപക നേതാവ് മുരളി മനോഹര്‍ ജോഷിയുടെ അനുഗ്രഹവും ആശിര്‍വാദവും സ്വീകരിച്ചാണ് ആര്‍പിഐ സ്ഥാനാര്‍ത്ഥി നുസ്‌റത്ത് ജഹാന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്.…
Read More » -
Kerala
ലോക്സഭാ ഇലക്ഷന് മുസ്ലീം വോട്ടുകൾ ചോർത്താനുള്ള ഇ പി ജയരാജൻ്റെ തന്ത്രം ചീറ്റി, മുളയിലെ നുള്ളി മുഖ്യമന്ത്രിയും പാർട്ടിയും
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ്റെ തന്ത്രം തള്ളി സിപിഎം. മുസ്ലീം ലീഗിൽ ബിജെപി ഭയം ജനിപ്പിച്ച് ന്യൂനപക്ഷ വോട്ടു ബാങ്കുകളിൽ വിള്ളൽ വീഴ്ത്തുക എന്നതായിരുന്നു ഇ.പി ജയരാജൻ്റെ ഫോർമുല. ഒരു കാലത്ത് ഇഎംഎസ് സ്വീകരിച്ച അടവുനയത്തിൻ്റെ പുതിയ രൂപം സ്വീകരിച്ചാണ് ജയരാജൻ കളത്തിലിറങ്ങിയത്. കേരളത്തിലും ദേശീയതലത്തിലും കോൺഗ്രസ് ദുർബലമാണെന്ന് വരുത്തി തീർക്കാനാണ് ഇ പി ജയരാജൻ ശ്രമിച്ചത്. ഇടതുപക്ഷം മാത്രമാണ് ബിജെപിയെ എതിർക്കാനുള്ള ഏകബദൽ എന്നായിരുന്നു ഇ.പി സമർത്ഥിച്ചത്. കേരളത്തിൽ എൽഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന് വ്യഖ്യാനിക്കാനും ശ്രമിച്ചു. ഇ.പിയുടെ വാദമേറ്റെടുത്ത് മറ്റു നേതാക്കളും രംഗത്തു വന്നതൊടെ യുഡിഎഫ് ഈ തന്ത്രത്തിൽ ആടിയുലഞ്ഞു. ബിജെപി ക്യാംപുകളിൽ പ്രതീക്ഷയും വർദ്ധിച്ചു. എന്നാൽ ഈ പ്രചാരണം പാർട്ടിക്കും മുന്നണിക്കും ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് ഇപ്പോൾ സിപിഎം നേതൃത്വം. അതുകൊണ്ടുതന്നെയാണ് ഇ പിയെ തിരുത്തി പിബി അംഗമായ മുഖ്യമന്ത്രി രംഗത്തുവന്നത്. കേരളത്തിൽ മത്സരം ഇടതുമുന്നണിയും യുഡിഎഫും തമ്മിലാണെന്നാണ് പിണറായി…
Read More »