ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തമിഴ് നടന്‍ പ്രഭുദേവ. പുതിയ ചിത്രമായ ‘പേട്ടറാപ്പി’ന്റെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയതാണ് താരം. എസ് ജെ സിനു സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതിന് പിന്നാലെയാണ് നടന്റെ ക്ഷേത്രസന്ദര്‍ശനം. ക്ഷേത്രദര്‍ശനം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യമുള്ള കളര്‍ഫുള്‍ എന്റര്‍ടെയിനറായി ഒരുങ്ങുന്ന ‘പേട്ടറാപ്പി’ന്റെ ചിത്രീകരണം കേരളത്തിന് പുറമെ ചെന്നൈ, പോണ്ടിച്ചേരി, പൊള്ളാച്ചി, തായ്‌ലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലും നടന്നു. അറുപത്തിനാല് ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്.
ചിത്രത്തിൻ്റെ സംഗീതം ഡി ഇമ്മന്‍ ആണ്. ബ്ലൂ ഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി സാമാണ് നിര്‍മ്മാതാവ്. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് പികെ ദിനില്‍, ജിത്തു ദാമോദര്‍ ആണ് ഛായാഗ്രഹണം.