Month: March 2024

  • Social Media

    മാമ്പഴം മാത്രമല്ല,മാവിലയും വിറ്റ് കാശാക്കാം; കാരണങ്ങൾ ഇവയാണ് 

    മാമ്പഴത്തേക്കാളേറെ ഗുണമുണ്ട് മാവിലയ്ക്കെന്ന കാര്യം ആർക്കും അറിയില്ലെന്നതാണ് സത്യം. ഒട്ടേറെ ഔഷധ ഗുണങ്ങളുണ്ട് മാവിലയ്ക്ക്. നമ്മുടെ പറമ്പുകളിൽ നിൽക്കുന്ന മാവിന്റെ പഴുത്ത ഇലയും പച്ചിലയും തളിരിലയുമെല്ലാം ഒന്നിനൊന്നു മെച്ചമാണ്. വിറ്റാമിൻ എ, ബി, സി എന്നിവയാൽ സമ്പുഷ്ടമാണ് മാവില. ധാരാളം ആന്റി ഓക്സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹം നിയന്ത്രിക്കാൻ മാവിലക്കു കഴിയും. മാവിന്റെ തളിരില ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ടു വച്ച് പിറ്റേന്ന് രാവിലെ നന്നായി ഞെരടി പിഴിഞ്ഞതിനു ശേഷം വെറും വയറ്റിൽ കഴിച്ചാൽ പ്രമേഹത്തിനു ശമനമുണ്ടാകും. പ്രമേഹത്തോടനുബന്ധിച്ചുണ്ടാകുന്ന നേത്ര രോഗങ്ങൾ നിയന്ത്രിക്കാനും ഇതുപയോഗിക്കാം. രക്ത സമ്മർദം കുറയ്ക്കാനും വെരിക്കോസ് വെയ്ന്‍ പോലുള്ള പ്രശ്നങ്ങക്കു പരിഹാരമായും മാവില ഉപയോഗിക്കാം. ക്ഷീണവും പിരിമുറുക്കവും ഒഴിവാക്കി ഉൻമേഷം വീണ്ടെടുക്കാൻ മാവിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ മതി. പിത്താശയത്തിലുണ്ടാകുന്ന കല്ലും മൂത്രാശയക്കല്ലും നീക്കം ചെയ്യാൻ ദിവസവും രാവിലെ മാവില തണലിൽ ഉണക്കിപ്പൊടിച്ചത് ഒരു രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ടുവച്ച് അരിച്ചെടുത്തശേഷം പിറ്റേന്നു രാവിലെ കുടിച്ചാൽ മതി.…

    Read More »
  • Kerala

    ജോലിക്കിടെ പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

    ആലപ്പുഴ: ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു. തൃക്കുന്നപ്പുഴ കോട്ടെമുറി ചെറുകരയില്‍ അനന്തു (26) ആണ് മരിച്ചത്. ജോലിക്കിടെ കെ‌എസ്‌ഇബി പോസ്റ്റില്‍ നിന്ന് വൈദ്യുതാഘാതമേറ്റാണ് യുവാവ് മരിച്ചത്. പുറക്കാട് കരൂരിനു സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.

    Read More »
  • Kerala

    മൂന്നാറില്‍ അത്യാഢംബര ഹോട്ടലുമായി ടാറ്റാ ഗ്രൂപ്പ്

    ഇടുക്കി: മൂന്നാറില്‍ അത്യാഢംബര ഹോട്ടലുമായി ടാറ്റാ ഗ്രൂപ്പ്.ടാറ്റാ ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്ബനിയുടെ (ഐ.എച്ച്‌.സി.എല്‍)കീഴിലുള്ള  ‘സിലക്ഷന്‍സ്’ (seleQtions) ശ്രേണിയില്‍ വരുന്ന ‘സീനിക് മൂന്നാര്‍’ എന്ന പേരിലുള്ള ഹോട്ടലാണ് ഇടുക്കിയിലെ ആനച്ചാലുള്ള ഈട്ടിസിറ്റിയില്‍ ആരംഭിച്ചത്. പ്രൈവറ്റ് പൂളോടുകൂടിയ വില്ലകളടക്കം 55 മുറികളുള്ള ഹോട്ടലാണിത്. നീലക്കുറിഞ്ഞി തീമിലുള്ള ഇന്റീരിയറാണ് ഹോട്ടലിനെ മനോഹരമാക്കുന്നത്. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ‘ദ് ഹബ് കിച്ചന്‍’ റസ്റ്ററന്റും ‘ട്രീ സ്‌കൈ’ ബാറും സ്പായും സ്വിമ്മിംഗ് പൂളും ജിംനേഷ്യവും ഉണ്ട്. കുന്നുകള്‍ക്കും താഴ്വരകള്‍ക്കും തേയിലത്തോട്ടങ്ങള്‍ക്കും നടുവിലുള്ള സീനിക് മൂന്നാറില്‍ ബാങ്ക്വറ്റ് ഹാള്‍ സൗകര്യവും ലഭ്യമാണ്. വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം ഹോട്ടല്‍ മേഖലയുടെ ടൂറിസം സാധ്യതകള്‍ കൂടി വര്‍ധിപ്പിക്കുകയെന്നതാണ് സീനിക് മൂന്നാറിന്റെ ലക്ഷ്യമെന്ന് ഐ.എച്ച്‌.സി.എല്‍ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പുനീത് ചത്വാള്‍ പറഞ്ഞു. ഇതോടെ താജ്, സിലക്ഷന്‍സ്, വിവാന്റ, ജിഞ്ചര്‍ എന്നീ ബ്രാന്‍ഡുകളിലായി ഐ.എച്ച്‌.സി.എല്ലിന് കേരളത്തില്‍ മൊത്തം 20 ഹോട്ടലുകളായി

    Read More »
  • Kerala

    വോട്ടെടുപ്പ് വെള്ളിയാഴ്ച; വിശ്വാസികള്‍ക്ക് അസൗകര്യം സൃഷ്ടിക്കും- പി.എം.എ സലാം

    കോഴിക്കോട്: കേരളത്തില്‍ ഏപ്രില്‍ 26 വെള്ളിയാഴ്ച ദിവസം വോട്ടെടുപ്പ് പ്രഖ്യാപിച്ച നടപടി വോട്ടർമാരും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരും പോളിങ് ഏജന്റുമാരുമായ വിശ്വാസികള്‍ക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. വെള്ളിയാഴ്ച ഇസ്ലാം മത വിശ്വാസികള്‍ പള്ളികളില്‍ ഒത്തുചേരുന്ന ജുമുഅ ദിവസമാണ്. കേരളത്തിലും തമിഴ് നാട്ടിലുമെല്ലാം ഈ ദിവസം തന്നെ വോട്ടെടുപ്പിന് തിരഞ്ഞെടുത്തത് പ്രയാസം സൃഷ്ടിക്കും. ഇക്കാര്യം അടിയന്തരമായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് പി.എം.എ. സലാം അറിയിച്ചു. വോട്ടെടുപ്പ് ദിവസം മുഴുവൻ സമയം ബൂത്തിലും പുറത്തും ചെലവഴിക്കേണ്ട സ്ഥാനാർത്ഥികളും പാർട്ടി പ്രവർത്തകരും ഉദ്യോഗസ്ഥരും ഈ സമയത്ത് അസൗകര്യം അനുഭവിക്കേണ്ടി വരും. ഇക്കാര്യത്തില്‍ പുനർവിചിന്തനം നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    Read More »
  • Kerala

    മക്കളുടെ വിവാഹത്തിന് ആര്‍ഭാടങ്ങള്‍ ഒന്നുമില്ല; പകരം രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് വീടുവച്ച്‌ നല്‍കുമെന്ന് അധ്യാപികമാർ

    കൊച്ചി: സ്വന്തം മക്കളുടെ വിവാഹത്തില്‍ ആർഭാടം ഒഴിവാക്കി ആ പണം കൊണ്ട് രണ്ട് വിദ്യാർത്ഥികള്‍ക്ക് വീട് നിർമ്മിച്ച്‌ നല്‍കാനൊരുങ്ങുകയാണ് ഇവിടെ രണ്ട് അധ്യാപികമാർ. പൂത്തോട്ട കെപിഎംഎച്ച്‌എസിലെ ഹൈസ്‌കൂള്‍അധ്യാപികമാരായ എ.കെ. സിന്ധുവും ഒ.രജിതയുമാണ് തങ്ങളുടെ മക്കളുടെ വിവാഹത്തില്‍ ആഡംബരം ഒഴിവാക്കി സ്വന്തം സ്കൂളിലെ രണ്ട് വിദ്യാർത്ഥികള്‍ക്ക് വീടൊരുക്കുന്നത്. സിന്ധുവിന്റെ മകനും രജിതയുടെ മകളും തമ്മിലുള്ള വിവാഹമാണ് ആർഭാടം ഒഴിവാക്കി നടത്തുന്നത്. സിന്ധുവിന്റെ ഭർത്താവ് പൂത്തോട്ട ഉണ്ണികൃഷ്ണഭവനത്തില്‍ എ.ഡി. ഉണ്ണികൃഷ്ണൻ പൂത്തോട്ട എൻഎൻഡിപി യോഗം പ്രസിഡൻറാണ്. ഇവരുടെ മകൻ അരവിന്ദ്.യു. കൃഷ്ണയും രജിതയുടെയും പൂത്തോട്ട തേജസില്‍ ഡോ. എസ്.ആർ. സജീവിന്റെയും മകള്‍ അമൃതലക്ഷ്മിയും തമ്മിലുള്ള വിവാഹം നവംബർ 11 നാണ് നടക്കുന്നത്. കളമശേരി ഐടിഐ അഡ്വാൻസ്ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സിസ്റ്റം പ്രിൻസിപ്പലാണ് ഡോ. എസ്.ആർ. സജീവ്. ബിടെക്, എംബിഎ ബിരുദധാരിയായ അരവിന്ദ് ഇവൈ എന്ന മള്‍ട്ടി നാഷണല്‍ കമ്ബനിയിലെ ഉദ്യോഗസ്ഥനാണ്. അമൃതലക്ഷ്മി ഫാക്ടില്‍ ജോലി ചെയ്യുന്നു.ആർഭാടം പരമാവധി ഒഴിവാക്കുക എന്ന ഗുരുദേവ ദർശനം ഉള്‍കൊണ്ട്…

    Read More »
  • India

    ഒരു ദശകം നീണ്ട ബന്ധമാണ് നിങ്ങൾക്ക് ഞാനുമായി; ജനങ്ങള്‍ക്ക് തുറന്ന കത്തുമായി നരേന്ദ്ര മോദി

    ന്യൂഡൽഹി: വികസിത ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയം നിറവേറ്റുന്നതിനായി ജനങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും പിന്തുണയും അഭ്യർത്ഥിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹമാദ്ധ്യമങ്ങളിലൂടെ ആയിരുന്നു ഈ പ്രഖ്യാപനം. “പ്രിയപ്പെട്ട കുടുംബാംഗമേ” എന്ന് അഭിസംബോധന ചെയ്തു തുടങ്ങുന്ന ജനങ്ങള്‍ക്കുള്ള തുറന്ന കത്താണ് പ്രധാനമന്ത്രി പങ്കുവച്ചത്. നമ്മുടെ ഈ ബന്ധം ഒരു ദശാബ്ദം പൂർത്തിയാക്കുന്നതിൻ്റെ പടിവാതില്‍ക്കലാണ്. 140 കോടി ഇന്ത്യക്കാരുടെ വിശ്വാസവും പിന്തുണയും എന്നെ പ്രചോദിപ്പിക്കുകയും ആവേശഭരിതനാക്കുകയും ചെയ്യുന്നു. പൊതു പങ്കാളിത്തത്തിലാണ് ജനാധിപത്യത്തിൻ്റെ സൗന്ദര്യം. ജനങ്ങളുടെ ജീവിതത്തില് വന്ന മാറ്റം കഴിഞ്ഞ 10 കൊല്ലത്തെ ഭരണനേട്ടമാണ്. സാസ്കാരിക പൈതൃകവും ആധുനികതയും മുറുകെ പിടിച്ചായിരുന്നു രാജ്യത്തിന്റെ സഞ്ചാരം. രാജ്യത്തിൻ്റെ ക്ഷേമത്തിനായി ധീരമായ തീരുമാനങ്ങള്‍ എടുക്കാനും അഭിലഷണീയമായ പദ്ധതികള്‍ ആവിഷ്കരിക്കാനും അവ സുഗമമായി നടപ്പിലാക്കാനും എനിക്ക് വലിയ കരുത്ത് നല്‍കുന്നത് നിങ്ങളുടെ പിന്തുണയാണ്. ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള ദൃഢനിശ്ചയം നിറവേറ്റുന്നതിനായി ഞങ്ങള്‍ പ്രവർത്തിക്കുമ്ബോള്‍ നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും പിന്തുണയും എനിക്ക് ആവശ്യമാണ്. ഞങ്ങള്‍ ഒരുമിച്ച്‌ നമ്മുടെ രാജ്യത്തെ വലിയ…

    Read More »
  • India

    പത്തുവയസ്സുകാരനെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍  19-കാരൻ അറസ്റ്റിൽ

    ചെന്നൈ:പത്തുവയസ്സുകാരനെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍  19-കാരൻ അറസ്റ്റിൽ. ധർമപുരിയിലെ ആദിയമ്മൻകോട്ടയില്‍ സ്കൂള്‍ വിദ്യാർഥിയായ ബാലനെ കൊലപ്പെടുത്തിയ കേസിലാണ്  എസ്.ഇളങ്കോ എന്ന 19 കാരനെ പോലീസ് പിടികൂടിയത്. ബുധനാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. പത്തുവയസ്സുകാരനെ സ്കൂളില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചശേഷം പ്രതി കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. സംഭവദിവസം ഉച്ചയോടെയാണ് പ്രതി പത്തുവയസ്സുകാരനെ സ്കൂളില്‍നിന്ന് കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് സമീപത്തെ കൃഷിയിടത്തില്‍ എത്തിച്ച്‌ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടി ബഹളംവെച്ചതോടെ പ്രതി കുട്ടിയെ സമീപത്തെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പത്തുവയസ്സുകാരനെ കാണാതായതോടെ മാതാപിതാക്കളാണ് പോലീസില്‍ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇളങ്കോ കുട്ടിയുമായി പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. പിന്നീട് ഇയാള്‍ തിരികെ വീട്ടിലെത്തിയത് ഒറ്റയ്ക്കാണെന്നും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായി. ഇതോടെ ഇളങ്കോയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.

    Read More »
  • Kerala

    ഗുളിക രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ സ്വര്‍ണം കൊച്ചിയിൽ പിടികൂടി

    കൊച്ചി: ഗുളിക രൂപത്തിലാക്കി മലദ്വാരത്തിൽ കടത്തിക്കൊണ്ടുവന്ന 644 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് സ്വര്‍ണം പിടികൂടിയത്. മലേഷ്യയില്‍ നിന്ന് വന്ന തിരൂരങ്ങാടി സ്വദേശി സൈഫുദ്ദീന്‍ എന്നയാളാണ് സ്വര്‍ണവുമായി പിടിയിലായത്. 80 പവനോളം സ്വര്‍ണം ഗുളികയുടെ ഘടനയില്‍ ശരീരത്തിലൊളിപ്പിച്ച്‌ കടത്താന്‍ ഇയാള്‍ ശ്രമിക്കുകയായിരുന്നു. അതേസമയം ഈന്തപ്പഴത്തില്‍ സ്വർണം ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തലൂടെ കടത്താൻ ശ്രമിച്ച 1.72 കോടിയുടെ 2.99 കിലോ സ്വർണമാണ്   പിടികൂടിയത്. വസ്ത്രത്തിലും ഈന്തപ്പഴത്തിലും ആണ് പ്രതി സ്വർണം കടത്താൻ ശ്രമിച്ചത്.ഇയാൾ മലയാളിയെന്നാണ് സൂചന .

    Read More »
  • Kerala

    കടം വാങ്ങിയ പണവും സ്വര്‍ണവും തിരിച്ചുതന്നില്ല; പത്തനംതിട്ടയിൽ വീട്ടമ്മയുടെ ആത്മഹത്യാശ്രമം

    പത്തനംതിട്ട: കടംവാങ്ങിയ സ്വർണവും പണവും തിരിച്ചു നല്‍കിയില്ലെന്ന് പരാതിപ്പെട്ട് വീട്ടമ്മയുടെ ആത്മഹത്യാശ്രമം. പത്തനംതിട്ട കിടങ്ങന്നൂര്‍ വല്ലനയിലാണ് സംഭവമുണ്ടായത്. രജനി ത്യാഗരാജൻ എന്ന 54കാരിയാണ് പരസ്യമായി അയല്‍വാസിയുടെ കടയുടെ മുന്നില്‍ വച്ച്‌ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍ വാസി കടമായി വാങ്ങിയ പണവും സ്വർണവും തിരിച്ചു നല്‍കിയില്ലെന്നാണ് പരാതി.ഇയാളുടെ കടയുടെ മുന്നില്‍ വച്ച്‌ രജനി പരസ്യമായി മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

    Read More »
  • Kerala

    ശബരിമല തീർഥയാത്ര പോയ യുവാവ് കുഴഞ്ഞുവീണു മരിച്ചു

    പാലക്കാട്: സഹോദരങ്ങളുമൊത്ത് ശബരിമല തീർഥയാത്ര പോയ യുവാവ് കുഴഞ്ഞുവീണു മരിച്ചു. വേലന്താവളം ചുണ്ണാമ്ബുക്കല്‍ തോട് അപ്പുണ്ണിയുടെ മകൻ അഖിലേഷ് (28) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് സഹോദരങ്ങളുമൊത്ത് ശബരിമല തീർഥയാത്ര പോയതായിരുന്നു. പമ്ബയില്‍ നിന്നും സന്നിധാനത്തേക്ക് പോകുന്ന വഴി പുലർച്ചെ മൂന്ന് മണിയോടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ പമ്ബയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

    Read More »
Back to top button
error: