Month: March 2024

  • India

    ബിജെപിയുടെ രാജ്യസഭാംഗം പാര്‍ട്ടി വിട്ടു; തെലങ്കാനയിലും കർണാടകയിലും കൂട്ടരാജി;രാജ്യമെങ്ങും കാലുവാരൽ; ബിജെപി ഓഫീസുകൾ തകർത്തു

    ന്യൂഡൽഹി: മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗം അജയ് പ്രതാപ് സിംഗ് എംപി ബിജെപി വിട്ടു. മത്സരിക്കാന്‍ വീണ്ടും അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടാനുള്ള തീരുമാനമെന്നാണ് സൂചന. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് അജയ് പ്രതാപ് പടിയിറങ്ങുന്നത്.ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്കേറ്റ കനത്ത തിരിച്ചടിയാണ് രാജ്യസഭാ അംഗത്തിന്റെ രാജി.  വീണ്ടും മത്സരിക്കാന്‍ താത്പര്യം അറിയിച്ചെങ്കിലും അജയ് പ്രതാപ് സിംഗിന് ബിജെപി ടിക്കറ്റ് നല്‍കിയിരുന്നില്ല. 2018 മാര്‍ച്ചിലാണ് അജയ് പ്രതാപ് സിംഗ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നത്. അദ്ദേഹത്തിന്റെ കാലാവധി ഏപ്രില്‍ 2 ന് കഴിയാനിരിക്കെയാണ് നിലവിലെ രാജി. മുന്‍ ബിജെപി അംഗം എപി ജിതേന്ദര്‍ റെഡ്ഡിയും മകനും  തെലങ്കാനയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുതിയ സംഭവവികാസം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ്  ജിതേന്ദരും ബിജെപിയില്‍ നിന്ന് രാജിവെച്ചത്. പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് ഡി.കെ അരുണയാണ് മഹബൂബ് നഗര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി. പുറത്തുനിന്നുള്ളവര്‍ക്കാണ് പാര്‍ട്ടി മുന്‍ഗണന നല്‍കുന്നതെന്നും തുടരുന്നതില്‍…

    Read More »
  • Kerala

    തോട്ടില്‍ മരിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയ സംഭവം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയില്‍

    കോഴിക്കോട്: പേരാമ്ബ്ര സ്വദേശി അനുവിനെ വാളൂരിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയില്‍. സംഭവ സമയത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിപ്പോള്‍ ബൈക്കില്‍ ഒരാള്‍ പ്രദേശത്ത് കറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മോഷണക്കേസുകളില്‍ ഉള്‍പ്പെട്ട ആളാണെന്നാണ് പുറത്തുവരുന്ന വിവരം. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ തിങ്കാളാഴ്ച ഭർത്താവിന്റെ വീട്ടിലേക്ക് പോകാനിറങ്ങിയ അനുവിനെ കാണാതാവുകയായിരുന്നു. തുടർന്ന് ചൊവ്വാഴ്ചയാണ് വാളൂരിലെ തോട്ടില്‍ അർദ്ധനഗ്നയായി മരിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയത്. മൃതദേഹം കണ്ടെടുത്ത സമയത്ത് അനുവിന്റെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. ഇതോടെയാണ് കൊലപാതകമാണെന്ന സംശയം ശക്തമായത്.

    Read More »
  • Kerala

    രണ്ടും നാലും സീറ്റൊക്കെ കിട്ടുമെന്ന് പറയുന്നുണ്ട്; എന്നാൽ തൃശൂർ ഉറപ്പാണ്: സുരേഷ് ഗോപി 

    തൃശൂർ: ആകാംക്ഷകള്‍ക്ക് വിരാമമിട്ട് 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം.കേരളത്തിൽ ഏപ്രിൽ 26 നാണ് ഇലക്ഷൻ. ഇതിനിടെ തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി നടത്തിയ പ്രതികരണമാണ് ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. ‘കേരളത്തിൽ ബിജെപിക്ക് രണ്ടും നാലും സീറ്റൊക്കെ കിട്ടുമെന്ന് പറയുന്നുണ്ട്.എന്നാൽ  തൃശൂർ ഉറപ്പാണ് -സുരേഷ് ഗോപി പറഞ്ഞു. “തൃശൂർ ഇത്തവണ ഞാൻ എടുക്കും.ഇതെന്റെ ഉറച്ച വിശ്വാസം. ഒരുക്കങ്ങള്‍ നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കുന്നുണ്ട് ഇത്തവണ കുറച്ചധികം ദിവസങ്ങള്‍ ലഭിച്ചു.കേരളത്തില്‍ മാറ്റമുണ്ടാകുമെന്നു തന്നെയാണ് വിശ്വാസം കേന്ദ്രത്തിന് ലഭിച്ച റിപ്പോർട്ട് പ്രകാരം രണ്ടും നാലും സീറ്റൊക്കെ കിട്ടുമെന്ന് പറയുന്നുണ്ട്. അതെനിക്കറിയില്ല, പക്ഷെ തൃശൂർ ഉറപ്പാണ്” -സുരേഷ് ഗോപി പറഞ്ഞു.

    Read More »
  • Kerala

    ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ ബസിനടിയിലേക്കു തെറിച്ചുവീണ യുവാവിന് ദാരുണാന്ത്യം

    കോഴിക്കോട്: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ ബസിനടിയിലേക്കു തെറിച്ചുവീണ് യുവാവ് മരിച്ചു. നന്മണ്ട അമ്മോമ്മലത്ത് എ.ബിജോയ് (മുത്തു -39) ആണ് മരിച്ചത്. രാവിലെ ബാലുശ്ശേരി – കോഴിക്കോട് റോഡില്‍ കാക്കൂർ പതിനൊന്നേ രണ്ടില്‍ വച്ചാണ് അപകടമുണ്ടായത്. നന്മണ്ടയില്‍നിന്നു കോഴിക്കോട് ഭാഗത്തേക്കു പോവുകയായിരുന്ന ബിജോയ് സഞ്ചരിച്ച ബൈക്കും എതിരെ വന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചപ്പോള്‍ ബിജോയ് പിന്നാലെ വന്ന ബസിന് അടിയിലേക്കു തെറിച്ചു വീഴുകയായിരുന്നു. യുവാവിന്റെ ദേഹത്ത് ബസ് കയറി ഇറങ്ങിയതാണ് മരണകാരണം.

    Read More »
  • Kerala

    കോഴിക്കോട്  വീണ്ടും യുവതിയുടെ മൃതദേഹം; ഇത്തവണ കണ്ടെത്തിയത് പുഴയിൽ 

    കോഴിക്കോട്: വാളൂർ തോട്ടിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിന്റെ നടുക്കം മാറുംമുൻപ് മറ്റൊരു യുവതിയുടെ മൃതദേഹം കൂടി കണ്ടെത്തി. നാദാപുരം പുഴയിലാണ്  മൃതദേഹം കണ്ടെത്തിയത്. സോണിയ എന്ന യുവതിയുടേതാണ്  മൃതദേഹം.പുഴയിലെ പാറക്കെട്ടിനടിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. നാദാപുരം വിലങ്ങാട് ആണ് സംഭവം. മൃതദേഹത്തില്‍ പരിക്കുകളുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അതേസമയം വാളൂർ തോട്ടിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇനിയും ദുരൂഹത മായുന്നില്ല. വാളൂര്‍ കുറുങ്കുടി മീത്തല്‍ അനുവിനെ (26) ആണ്  മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് വാളൂർ തോട്ടിൽ അനുവിന്റെ മൃതദേഹം കണ്ടത്. മൃതദേഹം അർധനഗ്നമായനിലയിലായിരുന്നു. ശരീരത്തുണ്ടായിരുന്ന സ്വർണാഭരണങ്ങളും കാണാതായിട്ടുണ്ട്. മുട്ടൊപ്പം വെള്ളമുള്ള തോട്ടില്‍ യുവതി മുങ്ങി മരിക്കാൻ സാധ്യത കുറവാണ്.തന്നെയുമല്ല,അനുവിനെ കാണാതായതിനുശേഷം തോടിനു സമീപത്തുള്‍പ്പെടെ ആളുകള്‍ തിരച്ചില്‍ നടത്തിയുമിരുന്നു. അനുവിന് എന്തെങ്കിലും പ്രശ്നമുള്ളതായി സ്വന്തം വീട്ടുകാർക്കോ ഭർത്താവിന്റെ വീട്ടുകാർക്കോ അറിയില്ല.ആത്മഹത്യ ചെയ്യേണ്ട…

    Read More »
  • India

    ലോക്സഭാ തിരഞ്ഞെടുപ്പ് 7 ഘട്ടങ്ങളിലായി: ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ വോട്ടെടുപ്പ്, കേരളത്തിൽ ഏപ്രിൽ 26 ന്; വോട്ടെണ്ണൽ ജൂൺ 4ന്

       ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ആദ്യഘട്ടം ഏപ്രിൽ 19നാണ്. രണ്ടാംഘട്ട വോട്ടെടുപ്പ്  ഏപ്രിൽ 26 ന്. കേരളത്തിലെ വോട്ടെടുപ്പും അന്നാണ്. ജൂൺ നാലിന് ഫലം പ്രഖ്യാപിക്കും. ആന്ധ്രപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിൽ മേയ് 13നു നിയമസഭാ തിരഞ്ഞെടുപ്പു നടക്കും. അരുണാചൽപ്രദേശിലും സിക്കിമിലും ഏപ്രിൽ 19 നാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ജൂൺ 4ന് ഫലം പ്രഖ്യാപിക്കും. ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങളിലായി 26 നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പും നടക്കും. ഡൽഹി വിജ്ഞാൻ ഭവനിലെ വാർത്താസമ്മളനത്തിൽ മുഖ്യ കമ്മിഷണർ രാജീവ് കുമാറാണ് തീയതികൾ പ്രഖ്യാപിച്ചത്. കമ്മിഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവരും പങ്കെടുക്കുത്തു. രാജ്യത്തിന് യഥാർഥ ഉത്സവവും ജനാധിപത്യവുമായ അന്തരീക്ഷം നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു. ആകെ 96.8 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 49.7 കോടി പുരുഷന്മാരും 47.1 കോടി സ്ത്രീകളും 48,000 ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടുന്നു. 1.8 കോടി കന്നി…

    Read More »
  • Kerala

    ലോക്സഭാ തെരഞ്ഞെടുപ്പ്: കേരളത്തിൽ ഏപ്രിൽ 26 ന്

    ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ്  കേരളത്തിൽ ഏപ്രിൽ 26 ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രണ്ടാം ഘട്ടത്തിലാണ് കേരളത്തിലെ തിരഞ്ഞെടുപ്പ്.ഫലപ്രഖ്യാപനം ജൂൺ നാലിന് നടക്കും. ഡല്‍ഹി വിഗ്യാൻ ഭവനില്‍ നടന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാര്‍ത്താ സമ്മേളനത്തിലാണ് തീയതികള്‍ പ്രഖ്യാപിച്ചത്. 96.8 കോടി വോട്ടര്‍മാരാണ് രാജ്യത്തൊട്ടാകെ ഉള്ളത്. 1.82 കോടി പുതിയ വോട്ടര്‍മാര്‍ ഇക്കുറി തെരഞ്ഞെടുപ്പിന്‍റെ ഭാഗമാകും. 49.7 കോടി പുരുഷ വോട്ടര്‍മാരും 47.1 കോടി വനിതാ വോട്ടര്‍മാരും ഇക്കുറി ജനവിധി രേഖപ്പെടുത്തും. ഒന്നര കോടി പോളിംഗ് ഉദ്യോഗസ്ഥരും പത്ത് ലക്ഷം വോട്ടിങ് സ്റ്റേഷനുകളും സജ്ജമാക്കും. 19.74 കോടി യുവവോട്ടര്‍മാര്‍ ഇത്തവണയുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. ഏഴ് ഘട്ടങ്ങളിലായി 543 ലോക്സഭാ മണ്ഡലങ്ങളിലാണു തെരഞ്ഞെടുപ്പ് നടക്കുന്നത്.

    Read More »
  • India

    മമത ആശുപത്രി വിട്ടു, ആരോ പിന്നിൽ നിന്നു തള്ളിയെന്ന്  മുഖ്യമന്ത്രി, വീഴ്ചയുടെ കാരണം കുടുംബ കലഹമോ എന്ന് പൊലീസ് അന്വേഷണം

      ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വ്യാഴാഴ്ച രാത്രിയാണ് കൊൽക്കത്ത എസ്.എസ്.കെ.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്വീകരണമുറിയിൽ വീണ മമതയുടെ നെറ്റി ഗ്ലാസ് ഷോകേസിൽ ഇടിക്കുകയായിരുന്നു. നെറ്റിയിൽ 3 തുന്നലും മൂക്കിൽ ഒരു തുന്നലുമിട്ട മമത ആശുപത്രിയിൽ തുടരണം എന്ന്  അധികൃതർ അഭ്യർത്ഥിച്ചിട്ടും ആ രാത്രി തന്നെ അവർ വീട്ടിലേക്ക് മടങ്ങി. ഇതിനിടെ മുഖ്യമമന്ത്രിക്കു പരുക്കേറ്റ സംഭവത്തിൽ കൊൽക്കത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ആരോ പിന്നിൽ നിന്നു തള്ളിയതായി മുഖ്യമന്ത്രി പറഞ്ഞ സാഹചര്യത്തിലാണിത്. സൗത്ത് കൊല്‍ക്കത്തയിലെ ബാലിഗംഗില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയതിന് തൊട്ടു പിന്നാലെയാണ് മമത സ്വന്തം വസതിയിൽ  തല ഇടിച്ച് വീണത്.  വീഴ്ചയ്ക്കു കാരണം പിറകിൽ നിന്നു തള്ളിയതാണെന്ന് എസ്.എസ്.കെ..എം ആശുപത്രി ഡയറക്ടർ ഡോ. മൃൺമയ് ബന്ദോപാധ്യായ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പക്ഷേ ഇതു തോന്നലായിരിക്കാമെന്ന് അദ്ദേഹം പിന്നീട് വിശദീകരിച്ചു. സംഭവം നടക്കുമ്പോൾ അനന്തരവൻ അഭിഷേക് ബാനർജിയും, സഹോദര ഭാര്യ കാജരി ബാനർജിയും ഏതാനും ബന്ധുക്കളും  വീട്ടിലുണ്ടായിരുന്നു. ഹൗറ…

    Read More »
  • Kerala

    ബജറ്റ് പ്രഖ്യാപനം നടപ്പായി; സംസ്ഥാനത്ത് റബര്‍ താങ്ങുവില 180 രൂപയായി ഉയര്‍ത്തി

    തിരുവനന്തപുരം: സംസ്ഥാനത്തെ റബര്‍ താങ്ങുവില 180 രൂപയായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. സ്വാഭാവിക റബറിന് വിലയിടഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ റബര്‍ ഉല്‍പാദന ഇന്‍സെന്റീവ് പദ്ധതി നടപ്പാക്കിയത്. റബര്‍ സബ്‌സിഡി ഉയര്‍ത്തുമെന്ന് ഇത്തവണ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 2024 ഏപ്രില്‍ ഒന്നുമുതല്‍ കിലോഗ്രാമിന് 180 രൂപയായി വര്‍ധിപ്പിക്കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. അത് നടപ്പാക്കിയാണ് ഉത്തരവിറക്കിയത്. അന്തര്‍ദേശീയ വിപണിയില്‍ വില ഉയരുമ്പോഴും രാജ്യത്ത് റബര്‍ വില തകര്‍ച്ചയ്ക്ക് കാരണമാകുന്ന നയസമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. ഈ സാഹചര്യത്തിലും, എല്ലാ സാമ്പത്തിക പ്രയാസങ്ങളും മാറ്റിവച്ച് റബര്‍ കര്‍ഷകരെ പരമാവധി സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. റബര്‍ സബ്‌സിഡി 24.48 കോടി അനുവദിച്ചുസംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ക്ക് ഉല്‍പാദന ബോണസായി 24.48 കോടി രുപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. ഇതോടെ റബര്‍ ബോര്‍ഡ് അംഗീകരിച്ച പട്ടികയിലുള്ള മുഴുവന്‍ പേര്‍ക്കും സബ്‌സിഡി ബാങ്ക് അക്കൗണ്ടിലെത്തും. ഒന്നര ലക്ഷത്തിലേറെ…

    Read More »
  • Crime

    പണം തട്ടാന്‍ വിദേശവനിതയെ കൊന്നത് ഹോട്ടല്‍ ജീവനക്കാര്‍; കിട്ടിയത് ഐഫോണും 25,000 രൂപയും

    ബംഗളൂരു: വിദേശവനിതയെ നഗരത്തിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ അമൃത് സോന(22), റോബര്‍ട്ട്(26) എന്നിവരെയാണ് ബംഗളൂരു പോലീസ് പിടികൂടിയത്. വിദേശവനിതയുടെ മുറിയില്‍നിന്ന് കാണാതായ ഐഫോണും പണവും ഇവരില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഉസ്ബെക്കിസ്താന്‍ സ്വദേശിയായ സെറീന ഉത്കിറോവ്ന(27)യെയാണ് മാര്‍ച്ച് 13-ാം തീയതി രാത്രി നഗരത്തിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. മുഖത്ത് പരിക്കേറ്റനിലയിലായിരുന്നു മൃതദേഹം. മൂക്കില്‍നിന്ന് ചോരയും വന്നിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ സംഭവം ശ്വാസംമുട്ടിച്ചുള്ള കൊലപാതകമാണെന്ന് പോലീസിന് വ്യക്തമായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളായ രണ്ടുപേരും പിടിയിലായത്. മോഷണം ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതികളുടെ മൊഴി. വിദേശവനിതയുടെ കൈവശം ധാരാളം പണമുണ്ടെന്നാണ് പ്രതികള്‍ കരുതിയത്. ഇത് കൈക്കലാക്കിയാല്‍ പെട്ടെന്ന് പണക്കാരാകാമെന്ന് കരുതിയെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ സെറീന ഡല്‍ഹിയില്‍നിന്ന് മാര്‍ച്ച് അഞ്ചാം തീയതിയാണ് ബംഗളൂരുവിലെത്തിയത്. ട്രാവല്‍ ഏജന്റായ രാഹുല്‍ എന്നയാളാണ് യുവതിക്ക് ഹോട്ടലില്‍…

    Read More »
Back to top button
error: