Month: March 2024
-
Kerala
കേരള എക്സ്പ്രസിന്റെ സമയത്തിൽ വീണ്ടും മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. ജൂലൈ 15 മുതല്‍ രണ്ട് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ട്രെയിന്‍ നമ്ബര്‍ 12625 തിരുവനന്തപുരം സെന്‍ട്രല്‍- ന്യൂഡല്‍ഹി കേരള സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന്റെയും 12623 ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ മെയിലിന്റെയും സമയക്രമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ജൂലൈ 15 മുതല്‍ 12625 കേരള എസ്പ്രസ് തിരുവനന്തപുരത്തുനിന്ന് 12.15ന് പുറപ്പെടും (നിലവില്‍ 12.30). തൃശൂര്‍ വരെ ഇതനുസരിച്ചു സമയത്തില്‍ മാറ്റമുണ്ടാകും. 12623 ചെന്നൈ മെയില്‍ ചെന്നൈയില്‍നിന്ന് 19.30-ന് പുറപ്പെടും (നിലവില്‍ 19.45). ട്രെയിനുകളുടെ പുതുക്കിയ സമയക്രമം നാഷണല്‍ എന്‍ക്വയറി സിസ്റ്റം (NTES) മൊബൈല്‍ ആപ്പിലും വെബ്സെറ്റിലും ലഭ്യമാകും. അടുത്തിടെയും കേരള എക്സ്പ്രസിന്റെ സമയത്തിൽ മാറ്റം വരുത്തിയിരുന്നു.
Read More » -
Kerala
മാതൃഭൂമി സാഹിത്യ പുരസ്‌കാരം സക്കറിയയ്ക്ക്
കോഴിക്കോട്: മലയാള സാഹിത്യത്തില്‍ പകരംവെക്കാനില്ലാത്ത എഴുത്തുകാരനായ സക്കറിയയ്ക്ക് 2023-ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്കാരം. പ്രൊഫ. എം.കെ. സാനു അധ്യക്ഷനും സി. രാധാകൃഷ്ണൻ, സാറാ ജോസഫ് എന്നിവർ അംഗങ്ങളുമായുള്ള വിധിനിർണയ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. മതേതരവും ജനാധിപത്യപരവുമായ ഒരു ലോകം പുലർന്നുകാണാൻ കടലാസിനു പുറത്തേക്കും തന്റെ വാക്കിനെ ആനയിച്ച ഈ വലിയ എഴുത്തുകാരന് ഈ വർഷത്തെ മാതൃഭൂമി പുരസ്കാരം സമർപ്പിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്ന് സമിതി നിരീക്ഷിച്ചു. കോട്ടയം ജില്ലയിലെ ഉരുളികുന്നത്ത് ജനിച്ച സക്കറിയ ഡല്‍ഹിയില്‍ പ്രസാധന-മാധ്യമ രംഗങ്ങളില്‍ ഇരുപത് വർഷത്തോളം പ്രവർത്തിച്ചു. വിവിധ ശാഖകളിലായി അമ്ബതിലേറെ കൃതികള്‍ പ്രസിദ്ധീകരിച്ചു.
Read More » -
Kerala
‘പുഷ്പനെ അറിയാമോ’ എന്ന ചോദ്യം, പിന്നാലെ അടിപൊട്ടി; ജനം ടിവിയുടെ ജനസഭയിൽ കൂട്ടയടി
ഇടുക്കി: ജനം ടിവിയുടെ ജനസഭയിൽ കൂട്ടയടി. എൻഡിഎ പ്രതിനിധി ശ്രീനഗരി രാജനെ ജനം കയ്യേറ്റം ചെയ്യുകയും കസേരകള്‍ വലിച്ചെറിയുകയും മറ്റും ചെയ്തു. ഇന്നലെ രാത്രി കട്ടപ്പന പഴയ ബസ് സ്റ്റാൻഡിലാണ് നാടകീയ സംഭവങ്ങള്‍. ആരോഗ്യപരമായ ചർച്ചകള്‍ നടക്കവേ എൻഡിഎ പ്രതിനിധിയുടെ ‘പുഷ്പനെ അറിയാമോ’ എന്ന പരാമർശമാണ് ജനങ്ങളെ ചൊടിപ്പിച്ചത്. കർഷക സമരം, പൗരത്വ നിയമം ഉള്‍പ്പടെയുള്ള വിഷയങ്ങളിൽ ചർച്ച നടന്നുകൊണ്ടിരിക്കെ യായിരുന്നു അനവസരത്തിലുള്ള ചോദ്യം.പിന്നാലെ തർക്കത്തിലേക്കും കയ്യാങ്കളിയിലേക്കും വഴിമാറുകയായിരുന്നു. എൻഡിഎയ്‌ക്കായി ശ്രീനഗരി രാജൻ, യുഡിഎഫിനായി ജോയ് വെട്ടിക്കുഴി, എല്‍ഡിഎഫിനായി ബിആർ സജി എന്നിവരാണ് സംവാദ പരിപാടിയുടെ ഭാഗമായത്. ജനം ടിവി പ്രോഗ്രാം മേധാവി അനില്‍ നമ്ബ്യാരായിരുന്നു സംവാദ പരിപാടി നിയന്ത്രിച്ചിരുന്നത്.
Read More » -
Kerala
കാസര്‍കോട് ബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; 20 പേര്‍ക്ക് പരിക്ക്
കാസര്‍കോട്: ചാലിങ്കാലില്‍ നിയന്ത്രണം വിട്ട് സ്വകാര്യ ബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെഹബൂബ് ബസാണ് അപകടത്തില്‍ പെട്ടത്. കാസര്‍കോട് മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37) ആണ് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്നയുടൻ നാട്ടുകാരും വിവരമറിഞ്ഞ് എത്തിയ പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Read More » -
Crime
വര്‍ക്കലയിലെ 19 കാരി ഗര്‍ഭിണിയുടെ ആത്മഹത്യ; തുടര്‍പഠനവുമായി ബന്ധപ്പെട്ട് ഭര്‍ത്താവുമായി അഭിപ്രായഭിന്നത
തിരുവനന്തപുരം: വര്‍ക്കല മണമ്പൂരില്‍ ഭര്‍തൃഗൃഹത്തില്‍ ഗര്‍ഭിണിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല പേരേറ്റില്‍ കാട്ടില്‍ വീട്ടില്‍ ലക്ഷ്മി (അമ്മു 19) ആണ് മരിച്ചത്. മണമ്പൂര്‍ ശങ്കരന്‍മുക്കില്‍ ഭര്‍ത്താവിനോടെപ്പം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് 4 മണിയോടെയിരുന്നു സംഭവം. ഭര്‍ത്താവ് കിരണിന്റെ കുടുംബാംഗങ്ങളും ആ വീട്ടില്‍ താമസമുണ്ടായിരുന്നു. കിരണ്‍ ഓട്ടോ ഡ്രൈവറാണ്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 11 മാസമായി. പ്രണയവിവാഹമായിരുന്നു. ലക്ഷ്മി ഒന്നരമാസം ഗര്‍ഭിണിയായിരുന്നു. ബിഎ ലിറ്ററേച്ചര്‍ അവസാനവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു. തുടര്‍പഠനം നടത്തുന്നതുമായി ബന്ധപ്പെട്ട് ഭര്‍ത്താവും വീട്ടുകാരുമായി തര്‍ക്കം ഉണ്ടായിരുന്നതായും അതിലുണ്ടായ മനോവിഷമത്തെ തുടര്‍ന്ന് ലക്ഷ്മി ജീവനൊടുക്കിയതാണെന്നുമാണ് പ്രാഥമിക വിവരം. എഎസ്പി ദീപക് ധന്‍കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. കടയ്ക്കാവൂര്‍ പൊലീസ് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Read More » -
Crime
”മുജീബിനെ തൂക്കിക്കൊല്ലണം; അന്ന് ഞാന്‍ നേരിട്ടത് ക്രൂരപീഡനം, കോടതി ശിക്ഷിച്ചിരുന്നെങ്കില്‍ അനു കൊല്ലപ്പെടില്ലായിരുന്നു”
കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസ് പ്രതി മുജീബിനെ തൂക്കികൊല്ലണമെന്ന് നേരത്തെ ഇയാളുടെ ക്രൂരതയ്ക്ക് ഇരായായ വയോധിക. താന്‍ നേരിട്ടത് ക്രൂരമായി പീഡനമെന്ന് മുത്തേരിയില്‍ മൂജീബ് റഹ്‌മാന്റെ ബലാത്സംഗത്തിന് ഇരയായ വയോധിക പറഞ്ഞു. മുജീബ് റഹ്‌മാനെ അന്ന് കോടതി ശിക്ഷിച്ചിരുന്നെങ്കില്‍ അനു കൊല്ലപ്പെടില്ലായിരുന്നെന്നും അവര്‍ പറഞ്ഞു. കോവിഡ് കാലത്ത് പണിക്ക് പോകുന്നതിനിടെ, ഒരു ഓട്ടോ വരുന്നത് കണ്ട് താന്‍ അതിന് കൈകാണിച്ചു. കയറുന്നതിനിടെ, ഓമശേരിക്കാണോ എന്ന് ചോദിച്ചപ്പോള്‍ അതേ എന്നായിരുന്നു അയാളുടെ മറുപടി. പിന്നാലെ ഓട്ടോയില്‍ കെട്ടിയിട്ട ശേഷം മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത ശേഷം മുജീബ് ആഭരണങ്ങളുമായി കടന്നുകളയുകായിരുന്നെന്ന് വയോധിക പറഞ്ഞു. കേസില്‍ ഇപ്പോഴും കോടതി നടപടികള്‍ തുടരുകയാണ്. ഇനിയെങ്കിലും മുജീബിന് തക്കതായ ശിക്ഷ നല്‍കണമെന്ന് അവര്‍ പറഞ്ഞു. 2022ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഈ കേസില്‍ ഒന്നര വര്‍ഷത്തോളം റിമാന്‍ഡിലായിരുന്നു പ്രതി. കുറ്റപത്രം സമയബന്ധിതമായി സമര്‍പ്പിച്ചെങ്കിലും വിചാരണ വൈകിയതിനാല്‍ കോടതി മുജീബിനു ജാമ്യം അനുവദിച്ചു. ഇതിനു സമാനമായ കുറ്റകൃത്യമാണ് ഈ…
Read More » -
Crime
മോഷണം ആരോപിച്ച് അധ്യാപിക വസ്ത്രമുരിഞ്ഞ് പരിശോധിച്ചു; ഒമ്പതാംക്ലാസുകാരി ജീവനൊടുക്കി
ബംഗളൂരു: മോഷണമാരോപിച്ച് അധ്യാപിക വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയതില്‍ മനംനൊന്ത് ഒമ്പതാംക്ലാസുകാരി ജീവനൊടുക്കി. കര്‍ണാടകത്തിലെ ബാഗല്‍കോട്ട് ജില്ലയിലെ കദമ്പൂര്‍ സ്വദേശിനി ദിവ്യ ബാര്‍ക്കര്‍ ആണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച ദിവ്യയുടെ സഹപാഠിയുടെ കൈവശമുണ്ടായിരുന്ന 2000 രൂപ കാണാതായിരുന്നു. ഇതോടെ അധ്യാപകര്‍ ക്ലാസിലെ മുഴുവന്‍ കുട്ടികളുടെയും ബാഗുകളില്‍ തിരച്ചില്‍ നടത്തി. പണം കണ്ടെത്താന്‍ കഴിയാതിരുന്നതോടെ ദിവ്യയുള്‍പ്പെടെ മൂന്നുകുട്ടികളെ സ്റ്റാഫ്റൂമിലെത്തിച്ച് അധ്യാപിക വസ്ത്രമുരിഞ്ഞ് പരിശോധിക്കുകയായിരുന്നു. വൈകീട്ട് വീട്ടിലെത്തിയതുമുതല്‍ പെണ്‍കുട്ടി വലിയ വിഷമത്തിലായിരുന്നുവെന്ന് വീട്ടുകാര്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് പെണ്‍കുട്ടിയുടെ മുറി അകത്തുനിന്ന് പൂട്ടിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മാതാപിതാക്കള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി കദമ്പൂര്‍ പോലീസ് അറിയിച്ചു.
Read More » -
Crime
ലഹരി മരുന്ന്, ആയുധവേട്ട കേസുകളുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്; ജോണ്‍പോളിനെ ഇ.ഡി അറസ്റ്റ് ചെയ്തു
കൊച്ചി: ലഹരി മരുന്ന്, ആയുധ വേട്ട കേസുകളുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ തമിഴ്നാട് സ്വദേശിയും കുപ്രസിദ്ധ കുറ്റവാളിയുമായ ജോണ്‍ പോളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. തുടര്‍ച്ചയായി സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എല്‍ടിടിഇക്ക് പണം കണ്ടെത്താന്‍ ആയുധക്കടത്തിനും മയക്കുമരുന്ന് കടത്തിനും ഗൂഢാലോചന നടത്തിയെന്നാണ് ജോണ്‍ പോളിനെതിരായ ആരോപണം. ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപില്‍ നിന്ന് ഇന്നലെയാണ് ഇ.ഡി ജോണ്‍പോളിനെ പിടികൂടിയത്. 2021 മാര്‍ച്ചില്‍ അഞ്ച് എ.കെ 47 തോക്കുകളും ആയിരം വെടിയുണ്ടകളും 300 ഗ്രാം ഹെറോയിനും സഹിതം മൂന്ന് ബോട്ടുകള്‍ ലക്ഷദ്വീപിലെ മിനിക്കോയി ദ്വീപ് പരിസരത്ത് നിന്ന് കോസ്റ്റ്ഗാര്‍ഡും നാവിക സേനയും ചേര്‍ന്ന് പിടിച്ചെടുത്തിരുന്നു. പിന്നീട് എന്‍.ഐ.എയാണ് ഇത് അന്വേഷിച്ചിരുന്നത്. അതിന്റെ തുടര്‍ച്ചയായാണ് ലഹരി ആയുധ കടത്തിലൂടെയുള്ള കള്ളപ്പണം സംബന്ധിച്ചുള്ള പരിശോധനയിലേക്ക് ഇ.ഡി കടന്നത്. പിന്നാലെ ഇ.ഡി കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ പല പ്രാവശ്യം കോടതി ജോണ്‍പോളിന് സമന്‍സ് അയച്ചിരുന്നെങ്കിലും…
Read More » -
Kerala
സ്വർണ്ണ ചേന വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി പിടില്‍
കൊല്ലം: സ്വർണ്ണ ചേന വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി പിടില്‍.കൊല്ലം തേവലക്കര കരീച്ചികിഴക്കതില്‍ രമേശൻ മകള്‍ രേഷ്മ(25) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. തൊടിയൂർ സ്വദേശിയായ അമ്ബിളിയെയും ഇവരുടെ ബന്ധുക്കളായ ഗീത, രോഹിണി എന്നിവരേയുമാണ് രേഷ്മ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയത്. താലിപൂജ നടത്തിയാല്‍ സ്വർണ്ണ ചേന ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലപ്പോഴായി 32 ലക്ഷം രൂപയും 60.5 പവൻ സ്വർണ്ണവുമാണ് യുവതി തട്ടിയെടുത്തത്. 2023 ഫെബ്രുവരി മുതല്‍ പ്രതി പല തവണകളായി താലി പൂജയ്‌ക്കെന്ന വ്യാജേന പണവും സ്വർണ്ണവും കൈപ്പറ്റിയെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും സ്വർണ്ണ ചേന ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് അമ്ബിളി കരുനാഗപ്പളളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.കരുനാഗപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ മോഹിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ കലാധരൻപിള്ള, ഷാജിമോൻ, എസ്.സി.പി.ഒ മാരായ ഹാഷിം, രാജീവ് സിപിഒ ഷാലു എന്നിരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Read More » -
Kerala
വർക്കലയിൽ 19 കാരിയായ ഗര്‍ഭിണിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
വര്‍ക്കല: മണമ്ബൂരില്‍ 19 കാരിയായ ഗര്‍ഭിണിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല മണമ്ബൂര്‍ പേരേറ്റ്കാട്ടില്‍ വീട്ടില്‍ ലക്ഷ്മി ആണ് മരിച്ചത്. ബി എ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്നു.വിവാഹത്തിനു ശേഷം തുടര്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കിരണുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവിനൊപ്പം വാടകക്ക് താമസിക്കുന്ന വീട്ടിലെ ജനല്‍ കമ്ബിയിലാണ് ലക്ഷ്മിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത കടയ്ക്കാവൂര്‍ പോലീസ് അന്വേഷണം തുടങ്ങി.
Read More »