KeralaNEWS

കേരള എക്സ്പ്രസിന്റെ സമയത്തിൽ വീണ്ടും മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. ജൂലൈ 15 മുതല്‍ രണ്ട് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

ട്രെയിന്‍ നമ്ബര്‍ 12625 തിരുവനന്തപുരം സെന്‍ട്രല്‍- ന്യൂഡല്‍ഹി കേരള സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന്റെയും 12623 ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ മെയിലിന്റെയും സമയക്രമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

ജൂലൈ 15 മുതല്‍ 12625 കേരള എസ്പ്രസ് തിരുവനന്തപുരത്തുനിന്ന് 12.15ന് പുറപ്പെടും (നിലവില്‍ 12.30). തൃശൂര്‍ വരെ ഇതനുസരിച്ചു സമയത്തില്‍ മാറ്റമുണ്ടാകും. 12623 ചെന്നൈ മെയില്‍ ചെന്നൈയില്‍നിന്ന് 19.30-ന് പുറപ്പെടും (നിലവില്‍ 19.45). ട്രെയിനുകളുടെ പുതുക്കിയ സമയക്രമം നാഷണല്‍ എന്‍ക്വയറി സിസ്റ്റം (NTES) മൊബൈല്‍ ആപ്പിലും വെബ്സെറ്റിലും ലഭ്യമാകും.

അടുത്തിടെയും കേരള എക്സ്പ്രസിന്റെ സമയത്തിൽ മാറ്റം വരുത്തിയിരുന്നു.

Back to top button
error: