ഇടുക്കി: ജനം ടിവിയുടെ ജനസഭയിൽ കൂട്ടയടി. എൻഡിഎ പ്രതിനിധി ശ്രീനഗരി രാജനെ ജനം കയ്യേറ്റം ചെയ്യുകയും കസേരകള്‍ വലിച്ചെറിയുകയും മറ്റും ചെയ്തു.
ഇന്നലെ രാത്രി കട്ടപ്പന പഴയ ബസ് സ്റ്റാൻഡിലാണ് നാടകീയ സംഭവങ്ങള്‍. ആരോഗ്യപരമായ ചർച്ചകള്‍ നടക്കവേ എൻഡിഎ പ്രതിനിധിയുടെ ‘പുഷ്പനെ അറിയാമോ’ എന്ന പരാമർശമാണ് ജനങ്ങളെ ചൊടിപ്പിച്ചത്. കർഷക സമരം, പൗരത്വ നിയമം ഉള്‍പ്പടെയുള്ള വിഷയങ്ങളിൽ ചർച്ച നടന്നുകൊണ്ടിരിക്കെ യായിരുന്നു അനവസരത്തിലുള്ള ചോദ്യം.പിന്നാലെ തർക്കത്തിലേക്കും കയ്യാങ്കളിയിലേക്കും വഴിമാറുകയായിരുന്നു.
എൻഡിഎയ്ക്കായി ശ്രീനഗരി രാജൻ, യുഡിഎഫിനായി ജോയ് വെട്ടിക്കുഴി, എല്‍ഡിഎഫിനായി ബിആർ സജി എന്നിവരാണ് സംവാദ പരിപാടിയുടെ ഭാഗമായത്. ജനം ടിവി പ്രോഗ്രാം മേധാവി അനില്‍ നമ്ബ്യാരായിരുന്നു സംവാദ പരിപാടി നിയന്ത്രിച്ചിരുന്നത്.