Month: March 2024
-
Kerala
തിയറ്ററുകള്‍ പിടിച്ചു കുലുക്കാൻ ഷാജിപാപ്പനും പിള്ളേരും വീണ്ടുമെത്തുന്നു
തിയേറ്ററുകളില്‍ വലിയ ഓളമുണ്ടാക്കിയില്ലെങ്കിലും ആരാധകരുടെ ഹൃദയത്തില്‍ ഇടം പിടിച്ച സിനിമയാണ് മിഥുൻ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രം. ഷാജിപ്പാപ്പാന്‍റെ വസ്ത്രവും മ്യൂസിക്കും വരെ ട്രെൻഡ് ആയി മാറിയിരുന്നു.ഇതോടെയാണ് വിജയ് ബാബുവും മിഥുനും ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഒരുക്കിയത്. ആട് 2 ജനങ്ങള്‍ ഏറ്റെടുത്തു. തിയേറ്ററുകള്‍ പൂരപ്പറമ്ബാക്കിയാണ് ചിത്രം ജൈത്രയാത്ര നടത്തിയത്. പിന്നാലെ, മൂന്നാം ഭാഗം ഉണ്ടാകുമെന്ന പ്രഖ്യാപനവും ടീം നടത്തിയിരുന്നു. ഇപ്പോഴിതാ, ആട് 3 എത്തുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് നിർമാതാക്കള്‍. നടൻ ജയസൂര്യ, നിർമാതാവ് വിജയ് ബാബു, സംവിധായകൻ മിഥുൻ മാനുവല്‍ തോമസ് തുടങ്ങിയവർ സമൂഹമാധ്യമങ്ങളിലൂടെയാണ് ആട് 3യുടെ വരവറിയിച്ചിരിക്കുന്നത്. മൂവരും മൂന്ന് ആടിനെ തോളിലും കൈകളിലുമെടുത്ത് നില്‍ക്കുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ‘പാപ്പനും പിള്ളേരും വരുവാ കേട്ടോ… ഇനി അങ്ങോട്ട് ‘ആടുകാലം’ -എന്നാണ് ജയസൂര്യ ഫേസ്ബുക്കിലെഴുതിയത്. ഷാജി പാപ്പൻ, ഡ്യൂഡ്, അറക്കല്‍ അബു, സാത്താൻ സേവ്യർ, സർബത്ത് ഷമീർ, ക്യാപ്റ്റൻ ക്ലീറ്റസ്, ശശി ആശാൻ തുടങ്ങി…
Read More » -
India
എസ്ബിഐ ആര്‍ക്കുവേണ്ടിയാണ് ഈ ഒളിച്ചുകളി നടത്തുന്നത് ? ഇലക്ടറല്‍ ബോണ്ട് വിഷയത്തിൽ വീണ്ടും രൂക്ഷവിമർശനവുമായി സുപ്രീംകോടതി
ന്യൂഡൽഹി:ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ എസ്ബിഐക്കെതിരെ വീണ്ടും വിമര്‍ശനവുമായി സുപ്രീം കോടതി.ഇലക്ടറല്‍ ബോണ്ട് നമ്ബറുകള്‍ അടക്കം മുഴുവന്‍ വിവരങ്ങളും പുറത്തുവിടണമെന്ന് പലതവണയായി കോടതി ആവശ്യപ്പെടുമ്ബോള്‍ എസ്ബിഐ ആര്‍ക്കുവേണ്ടിയാണ് ഈ ഒളിച്ചുകളി നടത്തുന്നത് എന്ന് കോടതി ചോദിച്ചു. വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ അനധികൃതമായി പണം സ്വീകരിച്ചു നടത്തുന്ന അഴിമതിക്ക് നിയമ പരിവേഷം നല്‍കുന്നതാണ് ഇലക്ടറല്‍ ബോണ്ട്. ഇതുസംബന്ധിച്ച് എസ്ബിഐയുടെ കൈവശമുള്ള എല്ലാ വിവരങ്ങളും ആണ് ആവശ്യപ്പെടുന്നത്. ചെറിയ വിവരം പോലും ഇതില്‍ ഉള്‍പ്പെടും. ബോണ്ട് നമ്ബറുകള്‍ വെളിപ്പെടുത്തുന്നതിനൊപ്പം ഒരു വിവരവും ഒളിച്ചുവയ്ക്കുന്നില്ല എന്ന് ബോധ്യപ്പെടുത്തുന്ന സത്യവാങ്മൂലവും എസ്ബിഐ സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയാണോ എസ്ബിഐ അഭിഭാഷകന്‍ ഹാജരാകുന്നതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.ചോദ്യം എസ്ബിഐക്കാണാണെങ്കിലും പരോക്ഷത്തില്‍ ആ ചോദ്യമുനകള്‍ തറയ്ക്കുന്നത് ബിജെപിയുടെ നെഞ്ചിലാണ്. ഇലക്ടറല്‍ ബോണ്ടുകളിലൂടെ പണം വാരിക്കൂട്ടിയത് ബിജെപിയാണെന്ന് അടിവരയിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട 2018 മാര്‍ച്ച് മുതല്‍ 2023 സെപ്തംബര്‍ 30 വരെയുള്ള…
Read More » -
Kerala
സോഷ്യല്‍ മീഡിയയില്‍ വീണ്ടും എയറിലായി സുരേഷ് ഗോപി
കലാമണ്ഡലം ഗോപിയാശാനെ സ്വാധീനിക്കാൻ ശ്രമിച്ച ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. പത്മഭൂഷണ്‍ അവാർഡ് കിട്ടണമെങ്കില്‍ സുരേഷ് ഗോപിയെ അനുഗ്രഹിക്കണം എന്നായിരുന്നു സുരേഷ് ഗോപിയുടെ അനുയായിയായ പ്രമുഖ ഡോക്ടർ കലാമണ്ഡലം ഗോപിയാശാനോട് പറഞ്ഞത്. എന്നാല്‍ ഇത്തരത്തില്‍ കിട്ടുന്ന ഒരവാർഡ് വേണ്ട എന്ന് ആശാൻ ഡോക്ടർക്ക് മറുപടിയും നല്‍കി. ഗോപിയാശാന്റെ മകനാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്. ആദ്യം ഇ ഡി ഭീഷണി പിന്നെ അവാർഡ് ഭീഷണി ഇനി എന്തൊക്കെ വരാനിരിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. കലാമണ്ഡലം ഗോപിയാശാനെ പോലെയുള്ള കലാകാരന്മാരെ വിലക്ക് വാങ്ങാൻ നോക്കണ്ട എന്നും, ആ ഗോപിയല്ല ഈ ഗോപിയെന്നും കമന്റുകള്‍ പലരും പങ്കുവെക്കുന്നു. അതേസമയം, കലാമണ്ഡലം ഗോപിയാശാനെ സ്വാധീനിക്കാൻ ശ്രമിച്ച ബിജെപിയ്ക്കും സുരേഷ് ഗോപിക്കുമെതിരെ തുറന്നടിച്ച് എം എ ബേബി രംഗത്തെത്തി. കലാമണ്ഡലം ഗോപിയാശാനെപ്പോലെ ഒരു അവതാരപുരുഷന് ആത്മാവ് പണയപ്പെടുത്തിയ സുരേഷ് വിലയിടരുതെന്ന് എം എ ബേബി പറഞ്ഞു. കലാകാരന്റെ…
Read More » -
India
ഉത്തർപ്രദേശിൽ സ്കൂള്‍ അധ്യാപകനെ പൊലീസുകാരൻ വെടിവെച്ചു കൊന്നു
ലക്നൗ: അധ്യാപകനെ മദ്യ ലഹരിയിലായിരുന്ന പൊലീസുകാരൻ വെടിവെച്ചു കൊന്നു. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. അധ്യാപകനായ ധർമേന്ദ്ര കുമാറിനെ ഹെഡ് കോണ്‍സ്റ്റബിള്‍ ചന്ദർ പ്രകാശാണ് വെടിവച്ച് കൊലപ്പെടുത്തിയത്. ധർമേന്ദ്ര, ഉത്തർപ്രദേശ് ബോർഡ് ഹൈസ്കൂള്‍ പരീക്ഷയുടെ ഉത്തരക്കടലാസ് മുസാഫർനഗറിലെക്ക് കൊണ്ടുവന്ന വാരണാസി വിദ്യാഭ്യാസ വകുപ്പിലെ അംഗമായിരുന്നു. ചന്ദർ പ്രകാശും സംഘത്തെ അനുഗമിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു. അധ്യാപകനോട് യാത്രയ്ക്കിടെ പുകയില ചോദിച്ചതാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്.
Read More » -
Kerala
നഗ്ന വീഡിയോകോള്‍ വഴി തട്ടിയത് 5 ലക്ഷം; രാജസ്ഥാൻ സ്വദേശിനിയായ വനിതയെ പൊക്കി വയനാട് സൈബർ പോലീസ്
വയനാട്: ടെലിഗ്രാം വഴി നഗ്ന വീഡിയോ കോള്‍ നടത്തിയശേഷം ഭീഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവില്‍ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശിനിയായ വനിതയെ വയനാട് സൈബർ പോലീസ് രാജസ്ഥാനിൽ നിന്നും പിടികൂടി. രാജസ്ഥാനിലെ സവായ് മദേപൂർ ജില്ലയിലെ ജെറവാദ എന്ന സ്ഥലത്തുള്ള മനീഷ മീണ (28)എന്ന യുവതിയെയാണ് ഇൻസ്‌പെക്ടർ സുരേഷ് ബാബുവും സംഘവും ജയ്പൂരില്‍ പോയി പിടികൂടിയത്. തട്ടിപ്പിനിരയായതിനെ തുടർന്ന് സൈബർ പോലീസില്‍ യുവാവ് നല്‍കിയ പരാതിയില്‍ കേസ് എടുത്ത് ഏഴ് മാസത്തോളം അന്വേഷണം നടത്തിയ ശേഷമാണ് യുവതിയെ ജയ്പൂരിൽ നിന്നും പോലീസ് വലയിലായത്. 2023 ജൂലൈയിലാണ് യുവാവിനെ കബളിപ്പിച്ച് യുവതി പണം തട്ടിയെടുത്തത്. പഞ്ചാബ് സ്വദേശിയുടെ പേരിലെ സിം കാർഡില്‍ നിന്ന് ടെലിഗ്രാം അക്കൗണ്ട് തുടങ്ങിയ യുവതി ബത്തേരി സ്വദേശിയായ യുവാവിനെ നഗ്‌ന വീഡിയോകോള്‍ ചെയ്ത ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് പണം സ്വീകരിച്ചത്.ഈ അക്കൗണ്ടുകളെ പിന്തുടർന്നാണ് പോലീസ് യുവതിയിലേക്ക് എത്തിച്ചേർന്നത്. എസ്.ഐ ബിനോയ് സ്‌കറിയ,…
Read More » -
Kerala
1000 രൂപ കൊടുത്തില്ല; വ്യവസായിയെ മര്‍ദിച്ച് വാഹനവുമായി കടന്നയാള്‍ പിടിയില്‍
ആലപ്പുഴ: പണം കടംകൊടുക്കാത്തതിന്‍റെ വൈരാഗ്യത്തില്‍ വ്യവസായിയെ മര്‍ദിച്ചു പിക്കപ്പ് വാനുമായി മുങ്ങിയയാളെ പോലീസ് അറസ്റ്റ്ചെയ്തു. പ്രണവം ഹോളോബ്രിക്‌സ് ഉടമ മുട്ടം വിളവോലില്‍ വടക്കതില്‍ സുഭാഷ് കുമാറിനെ ആക്രമിച്ച കേസില്‍ മുട്ടം പനമ്ബള്ളി പടീറ്റതില്‍ ദിലീപ്(40)നെയാണ് കരിയിലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നാ ഉച്ചയ്ക്ക് രണ്ടിന് മുട്ടം ചൂണ്ടുപലക ജംഗ്ഷന് സമീപമായിരുന്നു സംഭവം. 1000 രൂപ ചോദിച്ചു കൊടുക്കാത്തതിനെ തുടര്‍ന്നാണ് തന്നെ മര്‍ദിച്ചു വാഹനവുമായി കടന്നതെന്ന് സുഭാഷ് കൊടുത്ത പരാതിയില്‍ പറയുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ സുഭാഷ് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. കരിയിലക്കുളങ്ങര എസ്‌എച്ച്‌ഒ എന്‍.സുനീഷിന്റെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്.
Read More » -
Kerala
ചാലക്കുടിയിൽ പിക്കപ്പ് വാൻ സ്‌കൂട്ടറില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ചാലക്കുടി: പോട്ടയില്‍ പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചാലക്കുടി മോതിരക്കണ്ണി മാളിയേക്കല്‍ ജെയ്സന്റെ ഭാര്യ റീജയാണ് (45) മരിച്ചത്. പോട്ട സുന്ദരികവലയില്‍ വെച്ച് റീജ സഞ്ചരിച്ച സ്കൂട്ടറില്‍ പിക്കപ്പ് വാൻ വന്നിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്ക് പറ്റിയ റീജയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് അപകടം.
Read More » -
Kerala
തീപിടിത്തങ്ങള്‍ വര്‍ധിക്കുന്നുവെന്ന് പോലീസ്; പിന്നാലെ കൊട്ടാരക്കര സ്റ്റേഷനിൽ തീപിടുത്തം; സോഷ്യൽ മീഡിയയിൽ പൊങ്കാല
തീപിടിത്തങ്ങള്‍ വര്‍ധിക്കുന്നു; ഒഴിവാക്കാൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക എന്ന കേരള പോലീസിന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെ കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ തീപിടിത്തം.സംഭവത്തിൽ നിരവധി പേരാണ് പോലീസിനെ വിമർശിച്ചു രംഗത്തെത്തിയിരിക്കുന്നത്. റോഡരികിലും മറ്റുമുണ്ടാകുന്ന തീപിടിത്തം വേനല്‍ക്കാലത്ത് ദുരന്തമായി മാറാനുള്ള സാധ്യത ചെറുതല്ല.മലയോര മേഖലകളിലെ വലിയ ഭീഷണിയാണ് കാട്ടുതീ. കാടുകളുടെ സംരക്ഷണവും വന്യമൃഗങ്ങളുടെ സുരക്ഷിതത്വവും കണക്കിലെടുത്ത് കാട്ടുതീ പടരാതിരിക്കാനും ജാഗ്രത പുലർത്തണം.പലപ്പോഴും നമ്മുടെ അശ്രദ്ധയാണ് ഇത്തരം തീപിടിത്തങ്ങള്‍ക്ക് കാരണമാകുന്നത് എന്ന പോസ്റ്റിനൊപ്പം തീപിടിത്തങ്ങള്‍ ഒഴിവാക്കാൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക എന്ന തരത്തിലുള്ള നീണ്ട പോസ്റ്റും പോലീസ് പങ്ക് വച്ചിരുന്നു. പോലീസിന്റെ പോസ്റ്റ്: ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുമ്ബോള്‍ കൂടുതല്‍ ശ്രദ്ധവേണം.ചപ്പുചവറുകള്‍ കത്തിച്ചശേഷം തീ പൂർണമായി അണഞ്ഞുവെന്നു ഉറപ്പുവരുത്തുക. തീ പടരാവുന്ന ഉയരത്തിലുള്ള ഷെഡുകള്‍, മരങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയ ഭാഗങ്ങളില്‍ തീ കൂട്ടരുത്. വഴിയോരങ്ങളില്‍ മാലിന്യം കൂട്ടിയിട്ട് കത്തിക്കാതിരിക്കുക.. മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക. പറമ്ബുകളിലെ ഉണങ്ങിയ പുല്ലുകളും കുറ്റിച്ചെടികളും വെട്ടി വൃത്തിയാക്കുക. ഇലക്‌ട്രിക്ക് ലൈനുകള്‍ക്ക് താഴെ തീ കൂട്ടാതിരിക്കാൻ…
Read More » -
Kerala
മുൻ ഭാര്യയെ കുടുക്കാൻ കാറിൽ മയക്കുമരുന്ന് വച്ച് പൊലീസിനു വിവരം നൽകി, ഗൂഡാലോചന പൊളിഞ്ഞു; മയക്കുമരുന്ന് വെച്ച സുഹൃത്ത് അറസ്റ്റിൽ
കാറില്‍ മയക്കുമരുന്നുവെച്ച് മുന്‍ഭാര്യയെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാനുള്ള യുവാവിന്റെ ഗൂഡാലോചന വിഫലമായി. സുല്‍ത്താന്‍ബത്തേരി പോലീസിന്റെ സന്ദര്‍ഭോചിതമായ ഇടപെടലാണ് ദമ്പതിമാരെ രക്ഷിച്ചത്. പതിനായിരം രൂപ പ്രതിഫലംവാങ്ങി കാറില്‍ എം.ഡി.എം.എ വച്ച യുവാവിന്റെ സുഹൃത്തിനെ പൊലീസ് പിടികൂടി. ചീരാല്‍ സ്വദേശി മുഹമ്മദ് ബാദുഷയാണ് മുൻ ഭാര്യയെയും അവരുടെ ഭർത്താവിനെയും മയക്കുമരുന്നു കേസിൽ കുടുക്കാൻ ശ്രമിച്ചത്. 10,000 രൂപ മുഹമ്മദ് ബാദുഷയിൽനിന്നു വാങ്ങി കാറില്‍ എംഡിഎംഎ വച്ച ചീരാല്‍, കുടുക്കി, പുത്തന്‍പുരക്കല്‍ പി.എം. മോന്‍സിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിവരമറിഞ്ഞ് ഒളിവില്‍പോയ മുഖ്യപ്രതിയെ കണ്ടെത്താനും ഗൂഢാലോചനയില്‍ മറ്റു പങ്കാളികളുണ്ടോ എന്നറിയാനും ഉള്ള ശ്രമം പൊലീസ് തുടങ്ങി. വില്‍പ്പനയ്ക്കായി ഒഎല്‍എക്‌സിലിട്ട കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരില്‍ വാങ്ങി ഡ്രൈവര്‍ സീറ്റിന്റെ റൂഫില്‍ എംഡിഎംഎ ഒളിപ്പിച്ചുവെച്ചു പൊലീസിന് വിവരം നല്‍കുകയായിരുന്നു. ഇന്നലെ വൈകിട്ടാണു സംഭവം നടന്നത്. പുല്‍പ്പള്ളി-ബത്തേരി ഭാഗത്തുനിന്നു വരുന്ന കാറില്‍ എംഡിഎംഎ കടത്തുന്നുണ്ടെന്ന രഹസ്യവിവരം ഉച്ചയോടെയാണു ബത്തേരി സ്‌റ്റേഷനില്‍ ലഭിക്കുന്നത്. തുടർന്നു ബത്തേരി …
Read More »
