IndiaNEWS

കൂടുതൽ ആളാകരുത് !  തമിഴ്നാട് ഗവർണർക്ക് അന്ത്യശാസനവുമായി സുപ്രീംകോടതി 

ന്യൂഡല്‍ഹി: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കെ പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനെ എതിര്‍ത്ത ഗവര്‍ണറുടെ നിലപാടിനെയാണ് സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചത്.

എന്താണ് ഗവര്‍ണര്‍ അവിടെ കാണിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കില്ലെന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ല. മന്ത്രിയെ തിരിച്ചെടുക്കാനാകില്ലെന്ന് ഗവര്‍ണര്‍ക്ക് എങ്ങനെ പറയാനാകും. കോടതി സ്‌റ്റേ ചെയ്ത നടപടിയില്‍ മറ്റൊന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരമെന്നും സുപ്രീംകോടതി ചോദിച്ചു.

Signature-ad

ഗവര്‍ണര്‍ സുപ്രീംകോടതിയെയാണ് ധിക്കരിച്ചിരിക്കുന്നത്. കോടതിയെ വെല്ലുവിളിക്കുന്ന നടപടിയാണിത്. പൊന്മുടിയെ മന്ത്രിയാക്കുന്നതില്‍ നാളെ വൈകുന്നേരത്തിനകം തീരുമാനമെടുക്കണം. അല്ലെങ്കില്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പൊന്മുടിയെ മന്ത്രിയാക്കാനും മന്ത്രിമാരുടെ വകുപ്പു മാറ്റത്തിനും അനുമതി നല്‍കാന്‍ ഗവര്‍ണറോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്.

Back to top button
error: