Movie

മലയാള സിനിമയിൽ ഒരു വനിതാ സംവിധായക കൂടി, ആരതി ഗായത്രി ദേവി: ആരതി രചനയും സംവിധാനം നിർവ്വഹിക്കുന്ന ‘തേരി മേരി’ വർക്കലയിൽ തുടങ്ങി

    ഒരു വനിതാ സംവിധായക കൂടി മലയാള സിനിമയിലേയ്ക്കു കടന്നു വരുന്നു. ‘തേരി മേരി’ എന്ന ചിത്രത്തിന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യന്ന ആരതി ഗായത്രി ദേവിയാണ് ഈ നവാഗത സംവിധായിക.

ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത്ത് എസ്.കെ, സമീർ ചെമ്പായിൽ എന്നിവരാണ്  ചിത്രം നിർമ്മിക്കുന്നത്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- അലക്സ് തോമസ്. കഴിഞ്ഞ ദിവസം വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രസന്നിധിയിലാണ്
‘തേരി മേരി’യുടെ ചിത്രീകരണത്തിനു തുടക്കം കുറിച്ചത്.
അനൂപ് മേനോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത് ഏറെ ശ്രദ്ധേയമായ ‘കിംഗ് ഫിഷ്’ എന്ന ചിത്രം നിർമ്മിച്ചു കൊണ്ടാണ് ടെക്സാസ് ഫിലിം ഫാക്ടറിയുടെ ചലച്ചിത്ര രംഗത്തേക്കുള്ള കടന്നു വരവ്.

വർക്കലയിലെ ടൂറിസവുമായി ബന്ധപ്പെട്ടു ജീവിതം പുലർത്തുന്ന  രണ്ടു യുവാക്കളുടെ കഥയാണ് ഈ ചിത്രത്തിലൂടെ രസാകരമായി അവതരിപ്പിക്കുന്നത്.
ഇവർക്കിടയിലെ ഇണക്കവും പിണക്കവും അതിനിടയിലൂടെ വികസിക്കുന്ന പ്രണയവുമൊക്കെ ഈ ചിത്രത്തിൻ്റെ കഥാ പുരോഗതിയിലെ നിർണ്ണായകമായ ഘടകങ്ങളാണ്.
പ്രധാനമായും യൗവനങ്ങളുടെ  കാഴ്ചപ്പാടുകളിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന് സംവിധായിക ആരതി വ്യക്തമാക്കി.
ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയുമാണ് ‘തേരി മേരി’യിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്കു താരം ശ്രീരംഗാ സുധയാണ് നായിക.
അന്നാ രേഷ്മ രാജൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഇർഷാദ് അലി, സോഹൻ സീനുലാൽ, ഷാജു ശ്രീധർ, ബബിതാ ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം തെരഞ്ഞെടുത്ത ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
സംഗീതം – കൈലാസ് മേനോൻ
അഡീഷണൽ സ്ക്രിപ്റ്റ്- അരുൺ കരിമുട്ടം
ഛായാഗ്രഹണം. ബിബിൻ ബാലകൃഷ്ണൻ
എഡിറ്റിംഗ്- എം. എസ്. അയ്യപ്പൻ.
കലാസംവിധാനം – സാബു റാം
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – സുന്ദർ – എൽ, ശരത് കുമാർ. കെ. ജി.
ക്രിയേറ്റീവ് ഡയറക്ടർ – വരുൺ.ജി. പണിക്കർ.
പ്രൊഡക്ഷൻ കൺട്രോളർ – . ബിനു മുരളി
വർക്കല, കോവളം, തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളിലായി ‘തേരി മേരി’യുടെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്.
ഫോട്ടോ – ശാലു പേയാട്

Back to top button
error: