തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപ പരാമർശത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ.
അഹങ്കാരവും അജ്ഞതയും അന്യരെ ആക്ഷേപിക്കാനാരും ഉപയോഗിക്കരുതെന്നും ആര്‍എല്‍വി രാമകൃഷ്ണനൊപ്പമാണ് താനെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
“കലയില്‍ ജാതിയോ, നിറമോ, വർണമോ, ലിംഗമോ, സമ്ബന്നനോ, ദരിദ്രനോ എന്ന വേർതിരിവില്ല. കലാമേഖലയില്‍ പ്രവർത്തിക്കുന്ന എല്ലവരും ഇതിനെല്ലാം അതീതരാണ്. അങ്ങനെ ആരെങ്കിലും വേർതിരിച്ചു കാണുന്നുണ്ടെങ്കില്‍ അവർ ഇനി എത്ര വലിയ സർവജ്ഞപീഠം ഏറിയാലും അജ്ഞരായി തന്നെ ഭവിക്കും. അഹങ്കാരവും അജ്ഞതയും അന്യരെ ആക്ഷേപിക്കാനാരും ഉപയോഗിക്കരുത്. ആർ. എല്‍. വി രാമകൃഷ്ണനൊപ്പം.”- സുരേന്ദ്രൻ കുറിച്ചു