KeralaNEWS

കോഴിക്കോട് ട്രെയിൻ തട്ടി യുവതി മരിച്ചു

കോഴിക്കോട്: വീടിനു സമീപത്ത് ട്രെയിൻ തട്ടി യുവതി മരിച്ചു. മാറാട് അരക്കിണർ അരയിച്ചന്റെകത്ത് പ്രഭാഷിന്റെ ഭാര്യ നിഹിത (30) ആണ് മരിച്ചത്.

ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. വെസ്റ്റ് ഹില്ലില്‍ പുതിയാപ്പയിലെ നിഹിതയുടെ വീടിനു സമീപത്ത് വച്ചാണ് അപകടം നടന്നത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നിഹിതയെ ഉടൻ തന്നെ സമീപത്തെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Signature-ad

 മക്കള്‍: കൗശിക് , വേദാന്ത്, ശിവ.

Back to top button
error: