Month: March 2024

  • Local

    മീനച്ചൂടിലും വാടാതെ; യുഡിഎഫ് പാര്‍ലമെന്റ് മണ്ഡലം പര്യടനങ്ങള്‍ പുരോഗമിക്കുന്നു

    കോട്ടയം: ദിനംപ്രതി കൂടി വരുന്ന ചൂടിലും തളരാതെ യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജിന്റെ മണ്ഡലം പര്യടനം പുരോഗമിക്കുന്നു. കിടങ്ങൂര്‍ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങള്‍, കോണ്‍വെന്റുകള്‍, ആരാധനാലയങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു കൊണ്ടായിരുന്നു ഇന്നലെ ദിവസത്തിന് തുടക്കം കുറിച്ചത്. കേന്ദ്ര ഇലക്ഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ.മോന്‍സ് ജോസഫ് എം എല്‍ എ സ്ഥാനാര്‍ഥിയോടൊപ്പം പര്യടനത്തില്‍ പങ്കു ചേര്‍ന്നു. ഉച്ചയോടു കൂടി പര്യടനം കുലശേഖരപുരം മങ്ങാട്ട്കാവ് ഭഗവതി ക്ഷേത്രത്തിലെത്തി. കാവിലെ പൂരത്തിന് ആശംസകള്‍ നേര്‍ന്ന സ്ഥാനാര്‍ത്ഥി നാട്ടുകാരുമായി സൗഹ്യദ സംഭാഷണം നടത്തി. തുടര്‍ന്ന് പെരുവ കവലയിലെത്തിയ സ്ഥാനാര്‍ത്ഥിയ്ക്ക് നാട്ടുകാര്‍ ഊഷ്മളമായ സ്വീകരണം നല്‍കി. കിടങ്ങൂരില്‍ ഡോ. മേഴ്‌സി ജോണ്‍, ജോസ് കൊല്ലറാത്ത്, സാബു കൂവക്കാട്ട് ,സുനില്‍ ഇല്ലിമൂട്ടില്‍ ,സാബു ഒഴുങ്ങാലില്‍, കമലാസനന്‍, ജിമ്മി ഇല്ലത്തുപറമ്പില്‍ എന്നിവരും കടുത്തുരുത്തിയില്‍ മാഞ്ഞൂര്‍ മോഹന്‍കുമാര്‍, എം.എന്‍ ദിവാകരന്‍ നായര്‍ ,ടോമി പ്രാലടിയില്‍, ജോണി കണി വേലി, ജെസ്സി ജോസഫ്, തോമസ് മുണ്ടുവേലി, സുബിന്‍…

    Read More »
  • LIFE

    ”ഇപ്പോഴും ജീവനോടെയുണ്ടെന്നത് അവിശ്വസനീയം; മൂന്ന് നാല് വര്‍ഷം നേരിട്ട മാനസിക സംഘര്‍ഷം…”

    കരിയറിലെ ഏറ്റവും മികച്ച സമയത്ത് നില്‍ക്കുമ്പോഴാണ് ഒന്നിന് പിറകെ ഒന്നായി നടി പാര്‍വതി തിരുവോത്തിനെ തേടി വിവാദങ്ങളെത്തുന്നത്. കസബ എന്ന സിനിമയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം, അമ്മ സംഘടനയ്‌ക്കെതിരെ സ്വീകരിച്ച നിലപാട് തുടങ്ങി പല വിഷയങ്ങള്‍ പാര്‍വതി തിരുവോത്തിന് നേരെ സൈബര്‍ അധിക്ഷേപങ്ങള്‍ വരാന്‍ കാരണമായി. മാനസികമായി കടുത്ത സമ്മര്‍ദ്ദത്തിലൂടെ നടിക്ക് കടന്ന് പോകേണ്ടി വന്നു. ഇപ്പോഴിതാ സൈബര്‍ ആക്രമണങ്ങളും വിവാദങ്ങളും എത്രമാത്രം തന്നെ ബാധിച്ചു എന്നതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് പാര്‍വതി. ധന്യ വര്‍മയുമായുള്ള അഭിമുഖത്തിലാണ് നടി ഇതേക്കുറിച്ച് തുറന്ന് സംസാരിച്ചത്. മൂന്നാല് വര്‍ഷം മുമ്പ് ഞാന്‍ കടന്ന് പോയ മാനസിക നില നോക്കുമ്പോള്‍ ഞാന്‍ ഇവിടെ ഇല്ലാതിരിക്കാന്‍ എല്ലാ ചാന്‍സുമുണ്ടായിരുന്നു. ചിലപ്പോള്‍ സിനിമ കഴിഞ്ഞ് പോകുമ്പോഴോ സുഹൃത്തുക്കളുമായി ചിരിച്ച് കളിച്ച് സംസാരിക്കുമ്പോഴും ദൈവത്തോട് നന്ദി പറയും. കാരണം ഇതൊക്കെ ഞാന്‍ മിസ് ചെയ്‌തേനെ. ജീവിതം മിസ് ചെയ്‌തേനെ. ചില കാര്യങ്ങളിലൂടെ കടന്ന് പോകുക എളുപ്പമല്ല. കാരണം വിട്ടുകൊടുക്കുന്നതിനടുത്ത് നിങ്ങള്‍ എത്തി. താന്‍…

    Read More »
  • Kerala

    54 ലക്ഷം പൊതിച്ചോറുകള്‍ വിതരണം ചെയ്തത് ഡിവൈഎഫ്ഐ 

    കൊല്ലം: ജില്ലയിൽ ഡി വൈ എഫ് ഐയുടെ പൊതിച്ചോർ വിതരണ പദ്ധതിയായ ‘ഹൃദയസ്പർശം’ എട്ടാം വർഷത്തിലേക്ക് കടക്കുന്നു. 2555 ദിവസങ്ങള്‍ കൊണ്ട് 54 ലക്ഷം പൊതിച്ചോറുകള്‍ അർഹതപ്പെട്ടവർക്ക് വിതരണം ചെയ്തതായി ഡി വൈ എഫ് ഐ വ്യക്തമാക്കി. അതേസമയം ദിവസം ശരാശരി 2000 പൊതിച്ചോർ എന്ന നിലയില്‍ വിതരണം ചെയ്താൻ സാധിച്ചു. കഴിഞ്ഞ ഏഴ് വർഷമായി രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറുകള്‍ നല്‍കി ഡി വൈ എഫ് ഐ എന്ന നാലക്ഷരം ഈ നാടിന്‍റെ സ്നേഹമായി മാറിയെന്ന് ചിന്ത ജെറോം പറഞ്ഞു. ജില്ലാ ആശുപത്രിലേക്ക് പൊതിച്ചോർ എന്ന ആവശ്യവുമായി ഡി വൈ എഫ് ഐ പ്രവർത്തകർ വീടുകളില്‍ എത്തുമ്ബോള്‍, കുടുംബാംഗങ്ങള്‍ ജാതിയോ മതമോ കക്ഷിരാഷ്ട്രീയമോ ഒന്നും നോക്കാതെ ആവശ്യപ്പെടുന്നതിലും അധികം പൊതിച്ചോറുകള്‍ സജ്ജമാക്കി കാത്തിരിക്കാറുണ്ടെന്നും ചിന്ത ജെറോം പറഞ്ഞു. ഡി വൈ എഫ് ഐയുടെ മാതൃകാപരമായ സന്നദ്ധ പ്രവർത്തനത്തിന്‍റെ ഏറ്റവും മികച്ച ഉദാഹരണമായി പൊതിച്ചോർ വിതരണം മാറിയെന്നും വിനയത്തോടെ ഡി വൈ എഫ്…

    Read More »
  • Crime

    ആവശ്യത്തിന് പണം നല്‍കിയില്ല; ‘അപ്പനെ തട്ടാന്‍’ ക്വട്ടേഷന്‍ കൊടുത്ത് 16-കാരന്‍

    ലഖ്‌നൗ: പിതാവിനെ കൊല്ലാന്‍ മൂന്ന് ഷൂട്ടര്‍മാരെ ഏര്‍പ്പാടാക്കിയ 16 കാരന്‍ പിടിയില്‍. ഉത്തര്‍ പ്രദേശിലാണ് സംഭവം നടന്നത്. വ്യാഴാഴ്ചയാണ് ബിസിനസുകാരനായ മുഹമ്മദ് നയീം (50) അക്രമികളുടെ വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയവര്‍ നയീമിനെ വെടിവെച്ച് വീഴ്ത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഷൂട്ടര്‍മാരായ പിയൂഷ് പാല്‍, ശുഭം സോണി, പ്രിയാന്‍ഷു എന്നിവരെ അറസ്റ്റ് ചെയ്തതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ദുര്‍ഗേഷ് കുമാര്‍ സിംഗ് പറഞ്ഞു. ചോദ്യം ചെയ്തപ്പോഴാണ് നയീമിനെ കൊല്ലാന്‍ അദ്ദേഹത്തിന്റെ മകന്‍ തന്നെയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പ്രതികള്‍ പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് മകനെ ചോദ്യം ചെയ്തപ്പോള്‍ താനാണ് പിതാവിനെ കൊല്ലാന്‍ കൊലയാളികളെ വാടകക്ക് എടുത്തതെന്നും ആറ് ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായും സമ്മതിച്ചു. പിതാവിനെ കൊന്നാല്‍ ബാക്കി തുക നല്‍കാമെന്ന ഉറപ്പില്‍ ഒന്നര ലക്ഷം രൂപ അഡ്വാന്‍സ് നല്‍കുകയും ചെയ്തായി പൊലീസ് പറയുന്നു. ആവശ്യത്തിന് പണം നല്‍കാത്തതാണ് പിതാവിനെ കൊല്ലാന്‍ കാരണമെന്ന് പൊലീസ് പറയുന്നു. തന്റെ ആവശ്യങ്ങള്‍ക്ക് പണം ലഭിക്കാത്തതിനെ തുടര്‍ന്ന്…

    Read More »
  • Kerala

    നിരോധിച്ച മരുന്നുകള്‍ ഓണ്‍ലൈനില്‍ വാങ്ങാറുണ്ടോ? വിലങ്ങുവീഴും, ഉറപ്പ്…

    തിരുവനന്തപുരം: നിരോധിച്ച മരുന്നുകള്‍ ഓണ്‍ലൈനില്‍ വാങ്ങുന്നത് നിയമവിരുദ്ധമാണെന്ന് വീണ്ടും ഓര്‍മ്മിപ്പിച്ച് കേരള പൊലീസ്. മരുന്നുകള്‍ക്കായി ഓണ്‍ലൈന്‍ മെഡിക്കല്‍ സ്റ്റോര്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക എന്ന വാചകത്തോടെ ഫെയ്സ്ബുക്കിലാണ് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കിയത്. ‘നിരോധിച്ച മരുന്നുകള്‍ ഓണ്‍ലൈനില്‍ വാങ്ങുന്നത് നിയമവിരുദ്ധമാണ്. മരുന്നുകള്‍ക്കായി ഓണ്‍ലൈന്‍ മെഡിക്കല്‍ സ്റ്റോര്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. നിരോധിത മരുന്നുകളോ സൈക്കോട്രോപിക് മരുന്നുകളോ ഓണ്‍ലൈനില്‍ വാങ്ങുമ്പോള്‍ നിയമത്തിന്റെ വിലങ്ങുകള്‍ വീഴാം.’- കേരള പൊലീസ് കുറിച്ചു.  

    Read More »
  • Crime

    പെട്രോള്‍ പമ്പിലെത്തി ദേഹത്ത് തീകൊളുത്തിയ യുവാവ് മരിച്ചു

    തൃശൂര്‍: ശനിയാഴ്ച രാത്രി പെട്രോള്‍ പമ്പിലെത്തി പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് (43) ആണ് മരിച്ചത്. ഇരിങ്ങാലക്കുട-ചാലക്കുടി സംസ്ഥാനപാതയില്‍ മെറിന ആശുപത്രിക്കു സമീപത്തെ പെട്രോള്‍ പമ്പില്‍ ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. സ്‌കൂട്ടറിലെത്തിയ ഷാനവാസ് കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ അതില്‍ നല്‍കാന്‍ തയ്യാറായില്ല. കാന്‍ കൊണ്ടുവന്നാല്‍ പെട്രോള്‍ നല്‍കാമെന്നു പറഞ്ഞ് തൊട്ടടുത്ത വണ്ടിയില്‍ പെട്രോള്‍ അടിക്കാന്‍ ജീവനക്കാരന്‍ മാറിയ സമയം പെട്രോള്‍ എടുത്ത് തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് ജീവനക്കാര്‍ പറഞ്ഞു. തീ ആളിപ്പടര്‍ന്ന ഉടന്‍തന്നെ ജീവനക്കാര്‍ പമ്പിലെ അഗ്നിശമന ഉപകരണം ഉപയോഗിച്ച് അണച്ചിരുന്നുവെങ്കിലും ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. ഉടന്‍ തൊട്ടടുത്ത മെറീന ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഇയാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.  

    Read More »
  • India

    കേജ്രിവാളിനെയും കവിതയെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യുന്നു, നിസ്സഹകരണം തുടര്‍ന്ന് കേജ്രിവാള്‍

    ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ.കവിതയെയും കേജ്രിവാളിനെയും ഒന്നിച്ചിരുത്തിയാണ് ചോദ്യം ചെയ്യുന്നത്. എന്നാല്‍ ചോദ്യം ചെയ്യലിനോട് കേജ്രിവാള്‍ നിസ്സഹകരണം തുടരുന്നത് തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. കേജ്രിവാളിനെതിരെയുള്ള മൊഴികള്‍ മുന്‍നിര്‍ത്തിയാണ് ചോദ്യം ചെയ്യുന്നത്. അതേസമയം, മദ്യനയ അഴിമതിയിലെ അറസ്റ്റ് ചോദ്യം ചെയ്ത് അരവിന്ദ് കേജ്രിവാള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇ.ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമെന്നും തന്നെ എത്രയും വേഗം ജയില്‍ മോചിതനാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. കോടതി അടിയന്തര സിറ്റിങ്ങ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കേജ്രിവാള്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഹര്‍ജി പരിഗണിക്കുന്നതിലും തിടുക്കമില്ല, ബുധനാഴ്ച മാത്രമേ ഹര്‍ജി പരിഗണിക്കുകയുള്ളൂ. ഇ.ഡി അറസ്റ്റുചെയ്ത കേജ്രിവാളിനെ ആറുദിവസത്തെ കസ്റ്റഡിയില്‍ കഴിഞ്ഞ ദിവസം കോടതി വിട്ടിരുന്നു. സമൂഹത്തിനു വേണ്ടി സേവനം ചെയ്യുന്നതു തുടരണമെന്നും ബിജെപിയില്‍ നിന്നുള്ളവരെ വെറുക്കരുതെന്നുമുള്ള അരവിന്ദ് കേജ്രിവാളിന്റെ കത്ത് ഭാര്യ സുനിത പൊതുസമൂഹത്തെ അറിയിച്ചിരുന്നു.

    Read More »
  • Social Media

    സ്റ്റോപ്പിൽ നിർത്താതെ പോയ കെഎസ്ആർടിസി ഡ്രൈവറെ ഇമ്ബൊസിഷൻ എഴുതിച്ച് യാത്രക്കാരൻ !

    കൊട്ടാരക്കര: കെഎസ്ആർടിസി ഡ്രൈവർക്ക് ശിക്ഷ വിധിച്ച് യാത്രക്കാരൻ.വാളകം എംഎ‍ല്‍എ.ജങ്ഷനില്‍ സൂപ്പർ ഫാസ്റ്റിന് സ്റ്റോപ്പുണ്ടെന്ന് 50 തവണ ഇമ്ബൊസിഷൻ എഴുതി വാട്സാപ്പില്‍ ഇടാനായിരുന്നു ശിക്ഷ വിധിച്ചത്. സംഭവം ഇങ്ങനെ: ഏറെ നാള്‍ ഗതാഗതമന്ത്രിയായിരുന്ന ആർ ബാലകൃഷ്ണ പിള്ളയുടെ നാടാണ് വാളകം.അദ്ദേഹത്തിന്റെ മകനായ ഗണേഷ്കുമാറാണ് ഇപ്പോഴത്തെ ഗതാഗത മന്ത്രിയും.ഗതാഗതമന്ത്രിയുടെ നാട്ടിലെ ബസ് സ്റ്റോപ്പില്‍ കൈകാട്ടിയിട്ടും നിർത്താതെ പോയ സൂപ്പർ ഫാസ്റ്റ് ഡ്രൈവറെയാണ് യാത്രക്കാരൻ  ഇമ്ബൊസിഷൻ എഴുതിച്ചത്. എം.സി.റോഡില്‍ വാളകം എംഎ‍ല്‍എ.ജങ്ഷനില്‍ നിർത്താതെ പോയ പത്തനംതിട്ട ജില്ലയിലെ ഒരു ഡിപ്പോയിലെ ഡ്രൈവറാണ് പരാതി ഒഴിവാക്കാൻ ഇമ്ബൊസിഷൻ എഴുതിയത്. പറ്റുന്നിടത്തെല്ലാം ഏത് ബസായാലും കൈകാണിച്ചാല്‍ നിർത്തണമെന്ന അനൗദ്യോഗിക നിർദ്ദേശം കെബി ഗണേശ് കുമാർ നല്‍കിയിട്ടുണ്ട്. എന്നിട്ടും വാളകത്ത് ബസ് നിർത്തിയില്ല ! വെള്ളിയാഴ്ച വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയത്തേക്കുള്ള ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ബന്ധപ്പെട്ട ഡിപ്പോയിലേക്കു വിളിച്ചിരുന്നു. രാത്രിയോടെ ഡ്രൈവർ പരാതിക്കാരനെ തിരികെ വിളിച്ചു. എറണാകുളം ജില്ലയില്‍നിന്ന് ഒരാഴ്ചമുമ്ബ് ഡിപ്പോയില്‍ എത്തിയ ആളാണെന്നും എംഎ‍ല്‍എ.ജങ്ഷനില്‍…

    Read More »
  • Kerala

    ബിജെപിക്കായി നിർമ്മല സീതാരാമൻ വയനാട്ടിലേക്ക്

    കല്പറ്റ: വയനാട്ടിൽ രാഹുല്‍ഗാന്ധിയുടെയും ആനി രാജയുടെയും സ്ഥാനാർഥിത്വം പ്രഖ്യാപിച്ച്‌ ദിവസങ്ങളായി. ആനി രാജ രണ്ടുഘട്ട പ്രചാരണവും പൂർത്തിയാക്കി.യു.ഡി.എഫിന്റെ കണ്‍വെൻഷനുകളും പുരോഗമിക്കുകയാണ്. പക്ഷേ, വയനാട്ടില്‍ ബി.ജെ.പി.യില്‍ ആരാണെന്ന് ഇനിയും വ്യക്തമായില്ല. അബ്ദുള്ളക്കുട്ടി മുതല്‍ പത്മജ വേണുഗോപാല്‍, സി.കെ. ജാനു തുടങ്ങി പലപേരുകളും ഉയർന്നുകേട്ടിരുന്നു. കോണ്‍ഗ്രസില്‍നിന്ന് വരാനുള്ള ആർക്കോവേണ്ടി സീറ്റ് മാറ്റിവെച്ചതാണെന്ന പ്രചാരണങ്ങളുമുണ്ടായി. എന്നാല്‍, നേരത്തേ പേരുയർന്നുകേട്ടവരല്ലാതെ മറ്റൊരാള്‍ വരുമെന്നും താമരചിഹ്നത്തില്‍ തന്നെയായിരിക്കും മത്സരിക്കുകയെന്നുമാണ് ഇപ്പോഴത്തെ സൂചനകൾ. രാഹുൽ ഗാന്ധിയെയും ആനി രാജയേയും നേരിടാൻ കെൽപ്പുള്ള ഒരു വനിതയായിരിക്കും ഇതെന്നുമാണ് റിപ്പോർട്ടുകൾ. ദേശീയനേതാക്കളായ രാഹുല്‍ഗാന്ധിയും ആനി രാജയും മത്സരിക്കുന്ന മണ്ഡലമാണ് വയനാട്. അവിടെ അതിനനുസരിച്ചുള്ള സ്ഥാനാർഥിയെത്തന്നെ ദേശീയനേതൃത്വം കൊണ്ടുവരുമെന്നാണ് ബി.ജെ.പി. കേരള ഘടകവും പറയുന്നത്. മണ്ഡലം രൂപവത്കരിച്ചശേഷം ആദ്യ രണ്ടുതവണ ബി.ജെ.പി. സ്ഥാനാർഥി തന്നെയാണ്  വയനാട്ടില്‍ മത്സരിച്ചിരുന്നത്. കഴിഞ്ഞതവണ ബി.ഡി.ജെ.എസിന് സീറ്റ് വിട്ടുകൊടുത്തു.തുഷാർ വെള്ളാപ്പള്ളിയാണ് രാഹുല്‍ഗാന്ധിക്കും എല്‍.ഡി.എഫിലെ പി.പി. സുനീറിനുമെതിരേ കഴിഞ്ഞ തവണ മത്സരിച്ചത്. പക്ഷേ, ഇത്തവണ ബി.ഡി.ജെ.എസ്. ബി.ജെ.പി.ക്കുതന്നെ സീറ്റ് കൈമാറുകയായിരുന്നു.  …

    Read More »
  • Kerala

    ബിജെപിയിലേക്കു ക്ഷണം ലഭിച്ചിരുന്നെന്ന് ഇ എസ് ബിജിമോള്‍

    തൊടുപുഴ: ബിജെപിയിലേക്കു ക്ഷണം ലഭിച്ചിരുന്നെന്ന് വെളിപ്പെടുത്തി സിപിഐ നേതാവും മുൻ എംഎല്‍എയുമായ ഇ എസ് ബിജിമോള്‍. ചില ബിജെപി നേതാക്കള്‍ ബിജെപിയില്‍ ചേരാൻ വേണ്ടി തന്നെ വിളിച്ചിരുന്നെന്നാണ് ബിജിമോളുടെ വെളിപ്പെടുത്തല്‍. എന്നാല്‍, താൻ താല്‍പര്യമില്ലെന്ന് തീർത്തുപറഞ്ഞെന്നും അവർ വ്യക്തമാക്കുന്നു. ഇക്കാര്യം സിപിഐ നേതൃത്വത്തിനും അറിവുള്ളതാണെന്നും ബിജിമോള്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായിരുന്ന മാത്യു സ്റ്റീഫനുമായും കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കർ ചർച്ച നടത്തിയിരുന്നുവെന്നാണു സൂചന. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ എൻഡിഎ സ്ഥാനാർഥിയായി മാത്യു സ്റ്റീഫനെ പരിഗണിച്ചിരുന്നു. ബിഡിജെഎസില്‍ അംഗത്വമെടുത്ത് മത്സരിക്കണമെന്നായിരുന്നു നിബന്ധന. എന്നാല്‍ ബിജെപി അംഗത്വം തന്നെ വേണമെന്ന് അദ്ദേഹം നിലപാടെടുത്തതോടെ പാർട്ടി തീരുമാനം വൈകിയെന്നാണ് റിപ്പോർട്ട്.

    Read More »
Back to top button
error: