KeralaNEWS

ബിജെപിക്കായി നിർമ്മല സീതാരാമൻ വയനാട്ടിലേക്ക്

കല്പറ്റ: വയനാട്ടിൽ രാഹുല്‍ഗാന്ധിയുടെയും ആനി രാജയുടെയും സ്ഥാനാർഥിത്വം പ്രഖ്യാപിച്ച്‌ ദിവസങ്ങളായി. ആനി രാജ രണ്ടുഘട്ട പ്രചാരണവും പൂർത്തിയാക്കി.യു.ഡി.എഫിന്റെ കണ്‍വെൻഷനുകളും പുരോഗമിക്കുകയാണ്.
പക്ഷേ, വയനാട്ടില്‍ ബി.ജെ.പി.യില്‍ ആരാണെന്ന് ഇനിയും വ്യക്തമായില്ല. അബ്ദുള്ളക്കുട്ടി മുതല്‍ പത്മജ വേണുഗോപാല്‍, സി.കെ. ജാനു തുടങ്ങി പലപേരുകളും ഉയർന്നുകേട്ടിരുന്നു. കോണ്‍ഗ്രസില്‍നിന്ന് വരാനുള്ള ആർക്കോവേണ്ടി സീറ്റ് മാറ്റിവെച്ചതാണെന്ന പ്രചാരണങ്ങളുമുണ്ടായി.

എന്നാല്‍, നേരത്തേ പേരുയർന്നുകേട്ടവരല്ലാതെ മറ്റൊരാള്‍ വരുമെന്നും താമരചിഹ്നത്തില്‍ തന്നെയായിരിക്കും മത്സരിക്കുകയെന്നുമാണ് ഇപ്പോഴത്തെ സൂചനകൾ.

Signature-ad

രാഹുൽ ഗാന്ധിയെയും ആനി രാജയേയും നേരിടാൻ കെൽപ്പുള്ള ഒരു വനിതയായിരിക്കും ഇതെന്നുമാണ് റിപ്പോർട്ടുകൾ. ദേശീയനേതാക്കളായ രാഹുല്‍ഗാന്ധിയും ആനി രാജയും മത്സരിക്കുന്ന മണ്ഡലമാണ് വയനാട്. അവിടെ അതിനനുസരിച്ചുള്ള സ്ഥാനാർഥിയെത്തന്നെ ദേശീയനേതൃത്വം കൊണ്ടുവരുമെന്നാണ് ബി.ജെ.പി. കേരള ഘടകവും പറയുന്നത്.

മണ്ഡലം രൂപവത്കരിച്ചശേഷം ആദ്യ രണ്ടുതവണ ബി.ജെ.പി. സ്ഥാനാർഥി തന്നെയാണ്  വയനാട്ടില്‍ മത്സരിച്ചിരുന്നത്. കഴിഞ്ഞതവണ ബി.ഡി.ജെ.എസിന് സീറ്റ് വിട്ടുകൊടുത്തു.തുഷാർ വെള്ളാപ്പള്ളിയാണ് രാഹുല്‍ഗാന്ധിക്കും എല്‍.ഡി.എഫിലെ പി.പി. സുനീറിനുമെതിരേ കഴിഞ്ഞ തവണ മത്സരിച്ചത്. പക്ഷേ, ഇത്തവണ ബി.ഡി.ജെ.എസ്. ബി.ജെ.പി.ക്കുതന്നെ സീറ്റ് കൈമാറുകയായിരുന്നു.

 

2009-ല്‍ മണ്ഡലം രൂപവത്കരിച്ചപ്പോള്‍ ബി.ജെ.പി.യുടെ സി. വാസുദേവനാണ് മത്സരിച്ചത്. അന്ന് 31,687 വോട്ടാണ് കിട്ടിയത്. 2014-ല്‍ പി.ആർ. രശ്മിനാഥ് വന്നപ്പോള്‍ 80,752 ആയി വോട്ട് ഉയർന്നു. 2019-ല്‍ തുഷാർ വെള്ളാപ്പള്ളിക്ക് 78,816 വോട്ടാണ് ലഭിച്ചത്.

Back to top button
error: