KeralaNEWS

54 ലക്ഷം പൊതിച്ചോറുകള്‍ വിതരണം ചെയ്തത് ഡിവൈഎഫ്ഐ 

കൊല്ലം: ജില്ലയിൽ ഡി വൈ എഫ് ഐയുടെ പൊതിച്ചോർ വിതരണ പദ്ധതിയായ ‘ഹൃദയസ്പർശം’ എട്ടാം വർഷത്തിലേക്ക് കടക്കുന്നു.
2555 ദിവസങ്ങള്‍ കൊണ്ട് 54 ലക്ഷം പൊതിച്ചോറുകള്‍ അർഹതപ്പെട്ടവർക്ക് വിതരണം ചെയ്തതായി ഡി വൈ എഫ് ഐ വ്യക്തമാക്കി.

അതേസമയം ദിവസം ശരാശരി 2000 പൊതിച്ചോർ എന്ന നിലയില്‍ വിതരണം ചെയ്താൻ സാധിച്ചു. കഴിഞ്ഞ ഏഴ് വർഷമായി രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറുകള്‍ നല്‍കി ഡി വൈ എഫ് ഐ എന്ന നാലക്ഷരം ഈ നാടിന്‍റെ സ്നേഹമായി മാറിയെന്ന് ചിന്ത ജെറോം പറഞ്ഞു.

ജില്ലാ ആശുപത്രിലേക്ക് പൊതിച്ചോർ എന്ന ആവശ്യവുമായി ഡി വൈ എഫ് ഐ പ്രവർത്തകർ വീടുകളില്‍ എത്തുമ്ബോള്‍, കുടുംബാംഗങ്ങള്‍ ജാതിയോ മതമോ കക്ഷിരാഷ്ട്രീയമോ ഒന്നും നോക്കാതെ ആവശ്യപ്പെടുന്നതിലും അധികം പൊതിച്ചോറുകള്‍ സജ്ജമാക്കി കാത്തിരിക്കാറുണ്ടെന്നും ചിന്ത ജെറോം പറഞ്ഞു.

Signature-ad

ഡി വൈ എഫ് ഐയുടെ മാതൃകാപരമായ സന്നദ്ധ പ്രവർത്തനത്തിന്‍റെ ഏറ്റവും മികച്ച ഉദാഹരണമായി പൊതിച്ചോർ വിതരണം മാറിയെന്നും വിനയത്തോടെ ഡി വൈ എഫ് ഐ ഈ സ്നേഹം ഏറ്റുവാങ്ങുന്നുവെന്നും ചിന്ത ജെറോം കൂട്ടിച്ചേർത്തു.

Back to top button
error: