IndiaNEWS

കേജ്രിവാളിനെയും കവിതയെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യുന്നു, നിസ്സഹകരണം തുടര്‍ന്ന് കേജ്രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ.കവിതയെയും കേജ്രിവാളിനെയും ഒന്നിച്ചിരുത്തിയാണ് ചോദ്യം ചെയ്യുന്നത്. എന്നാല്‍ ചോദ്യം ചെയ്യലിനോട് കേജ്രിവാള്‍ നിസ്സഹകരണം തുടരുന്നത് തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. കേജ്രിവാളിനെതിരെയുള്ള മൊഴികള്‍ മുന്‍നിര്‍ത്തിയാണ് ചോദ്യം ചെയ്യുന്നത്.

അതേസമയം, മദ്യനയ അഴിമതിയിലെ അറസ്റ്റ് ചോദ്യം ചെയ്ത് അരവിന്ദ് കേജ്രിവാള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇ.ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമെന്നും തന്നെ എത്രയും വേഗം ജയില്‍ മോചിതനാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. കോടതി അടിയന്തര സിറ്റിങ്ങ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കേജ്രിവാള്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഹര്‍ജി പരിഗണിക്കുന്നതിലും തിടുക്കമില്ല, ബുധനാഴ്ച മാത്രമേ ഹര്‍ജി പരിഗണിക്കുകയുള്ളൂ. ഇ.ഡി അറസ്റ്റുചെയ്ത കേജ്രിവാളിനെ ആറുദിവസത്തെ കസ്റ്റഡിയില്‍ കഴിഞ്ഞ ദിവസം കോടതി വിട്ടിരുന്നു.

Signature-ad

സമൂഹത്തിനു വേണ്ടി സേവനം ചെയ്യുന്നതു തുടരണമെന്നും ബിജെപിയില്‍ നിന്നുള്ളവരെ വെറുക്കരുതെന്നുമുള്ള അരവിന്ദ് കേജ്രിവാളിന്റെ കത്ത് ഭാര്യ സുനിത പൊതുസമൂഹത്തെ അറിയിച്ചിരുന്നു.

Back to top button
error: