എടക്കര: അയല്‍വാസിയുടെ കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മധ്യവയസ്കന്‍ ശ്വാസംമുട്ടി മരിച്ചു.
കൗക്കാട് തെക്കോകാലായില്‍ സതീഷ്കുമാര്‍ എന്ന പൊടിയന്‍ (58) ആണ് മരിച്ചത്. രാവിലെ ഏഴു മണിയോടെയാണ് സംഭവം.
സതീഷ്കുമാറിന്‍റെ വീടിനോട് ചേര്‍ന്ന വ്യക്തിയുടെ കിണറ്റില്‍ വീണ പൂച്ചയെ കരക്കെത്തിക്കാനാണ് ഇദ്ദേഹം 22 കോല്‍ ആഴമുള്ള കിണറ്റില്‍ ഇറങ്ങിയത്. അടിയിലെത്തിയ സതീഷ്കുമാര്‍ ശ്വാസം കിട്ടാതെ വലഞ്ഞ് വെള്ളത്തില്‍ വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ സുഹൃത്ത് പുത്തന്‍പുരയ്ക്കല്‍ അശോകന്‍ ശ്വാസതടസമുണ്ടായതോടെ മുകളിലേക്ക് കയറി. തുടര്‍ന്ന് നിലമ്ബൂരില്‍ നിന്നു അഗ്നിശമന സേനയെത്തിയാണ് സതീഷ്കുമാറിന്‍റെ മൃതദേഹം പുറത്തെത്തിച്ചത്.
ഇരുപത്തിയൊന്ന് വര്‍ഷം പ്രവാസിയായിരുന്ന സതീഷ്കുമാര്‍ രണ്ടു വര്‍ഷം മുമ്ബാണ് നാട്ടിലെത്തിയത്. ശോഭയാണ് ഭാര്യ: മക്കള്‍: അശ്വതി, അനന്തു.