KeralaNEWS

ഓച്ചിറ പടനിലത്ത് ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീ മരിച്ചു

ഓച്ചിറ: പടനിലത്തുവെച്ച്‌ ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീ മരിച്ചു. ഓച്ചിറ പായിക്കുഴിയില്‍ വാടകയ്ക്കു താമസിക്കുന്ന തിരുവനന്തപുരം കാരേറ്റ് പേടികുളം മണ്ണാനത്തുവിളയില്‍ വിലാസിനി(56)യാണ് മരിച്ചത്.

പടനിലത്ത് ഭിക്ഷാടനവും മറ്റുമായി കഴിയുകയായിരുന്നു . കഴിഞ്ഞ 22നു പുലര്‍ച്ചെ 5.45ന് പടനിലത്തെ ഓംകാരസത്രത്തിനു സമീപമായിരുന്നു സംഭവം. മറ്റൊരു ഭിക്ഷാടകനായ കൊട്ടാരക്കര പള്ളിക്കല്‍ പുതുവല്‍വീട്ടില്‍ സുകുമാരന്‍ (64) റബര്‍പാല്‍ ഉറയൊഴിക്കുന്നതിന് ഉപയോഗിക്കുന്ന ആസിഡ് ഇവരുടെ മുഖത്തും ശരീരത്തിലും ഒഴിക്കുകയായിരുന്നു.

Signature-ad

ഗുരുതര പൊള്ളലേറ്റ വിലാസിനി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്  മരിച്ചത്.  അറസ്റ്റിലായ സുകുമാരന്‍ റിമാന്‍ഡിലാണ്. ഇരുവരും സുഹൃത്തുക്കളായിരുന്നു. വിലാസിനി മറ്റൊരാളുമായി ചങ്ങാത്തത്തിലായെന്ന സംശയത്തെത്തുടര്‍ന്നാണ് പ്രതി ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

Back to top button
error: