
കിളിമാനൂർ കൃഷിഭവനു കീഴിലെ പനപ്പാംകുന്നില്‍ പാട്ടത്തിനെടുത്ത ഒരേക്കർ ഭൂമിയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ 140 തൈ നട്ടത്. 36 ദിവസം കൊണ്ട് ഫലം കിട്ടി.കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.നോജിന്റെ നേതൃത്വത്തില്‍ ഇരുന്നൂറ് കിലോയോളം വിളവെടുത്തു.
പച്ചക്കറി തൈ നഴ്സറി നടത്തുന്ന ദിനേശ് ബാംഗ്ലൂരില്‍ നിന്നാണ് റോക്ക് സ്റ്റാർ ഇനത്തിലെ ട്രോപ്പിക്കല്‍ വിള സീഡെത്തിച്ച് കൃഷി ചെയ്തത്. ജൈവവളം മാത്രമാണ് ഉപയോഗിച്ചത്.കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞൻമാരുടെ ഉപദേശവും വീട്ടുകാരുടെ സഹകരണവും കൂടിയായപ്പോള്‍ നല്ല വിള കിട്ടിയ സന്തോഷത്തിലാണ് ദിനേശ്.
മറ്റു വിളകളെ അപേക്ഷിച്ച് രോഗം ഇല്ലാത്ത വിളയാണ് തണ്ണിമത്തൻ.കായിലെ കീടം ആക്രമണം മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നും ദിനേശ് പറയുന്നു. ഭാര്യ റീനയും വിദ്യാർത്ഥികളായ മക്കള്‍ അഞ്ചലിയും കൃഷ്ണ പണിക്കരും കൃഷിയിടത്തില്‍ സജീവം. നാട്ടിലെ തണ്ണിമത്തനായി നിരവധി പേർ എത്തുന്നുണ്ടെങ്കിലും ഇവർക്ക് എല്ലാവർക്കും കൊടുക്കാൻ പറ്റാത്ത വിഷമത്തിലാണ് ദിനേശ്.
തണ്ണിമത്തൻ കൃഷിയിലൂടെ ലക്ഷങ്ങൾ നേടാം






