KeralaNEWS

കാട്ടാനകള്‍ കൂട്ടത്തോടെ നാട്ടിലേക്ക് ; ഉറക്കം നഷ്ടപ്പെട്ട് കണ്ണൂരിലെ മണിക്കടവ് ഗ്രാമം

കണ്ണൂർ: കാട്ടാനകള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങിയതോടെ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് കണ്ണൂരിലെ മണിക്കടവ് ഗ്രാമം.

പകൽ മുഴുവൻ തോട്ടങ്ങളില്‍ തമ്ബടിക്കുന്ന കാട്ടാനക്കൂട്ടം രാത്രിയിൽ ഗ്രാമത്തിലേക്കിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്.വനത്തോട് ചേർന്ന് സോളാർ വേലി ഇല്ലാത്തതാണ് ആനകളിറങ്ങാൻ കാരണമാകുന്നത്. ഈ വഴിയെത്തിയ ആനയാണ് മാസങ്ങള്‍ക്ക് മുമ്ബ് ഉളിക്കല്‍ ടൗണിലെത്തി ഒരാളെ കൊന്നത്.

Signature-ad

വേലി ഉടനെന്ന് വനം വകുപ്പ് അന്ന് ഉറപ്പ് നല്‍കിയെങ്കിലും ഇതുവരേയും സ്ഥാപിച്ചിട്ടില്ല. മിക്ക ദിവസവും രാത്രിയില്‍ പറമ്ബിലേക്ക് ടോർച്ചടിച്ച്‌ നോക്കിയാല്‍ മണിക്കടവ് ആനപ്പാറയിലുളളവർ കാണുന്നത് കാട്ടാനക്കൂട്ടത്തെയാണ്. രാവിലെ നോക്കുമ്ബോള്‍ വിളയെല്ലാം ചവിട്ടിമെതിച്ചും കുത്തിമറിച്ചിട്ടും തോട്ടം ഒരു പരുവമായിട്ടുണ്ടാകും. ആഴ്ചകളായി നാട്ടില്‍ ഇതാണ് അവസ്ഥ. ചക്കയും കശുമാങ്ങയും തേടി ആനകളെത്തുന്നത് ഇവിടെ പതിവ് കാഴ്ചയാണ്. കർണാടക വനത്തില്‍ നിന്നാണ് ആനകളെത്തുന്നത്.എന്നാൽ വനംവകുപ്പ് ഇതിനെതിരെ ഒന്നും ചെയ്യുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

ഉളിക്കല്‍ പഞ്ചായത്തിന്റെ വനാതിർത്തിയില്‍ സോളാർ വേലിയില്ലാത്തത് മണിക്കടവിലെ ഒരു കിലോമീറ്റർ ഭാഗത്താണ്

Back to top button
error: