Month: March 2024

  • Kerala

    മൂന്നാറിലും ശബരിമലയിലും ഉൾപ്പെടെ റോപ് വേ 

    തിരുവനന്തപുരം: മൂന്നാറിലും ശബരിമലയിലും ഉൾപ്പെടെ റോപ് വേ നിർമ്മിക്കാൻ നീക്കം.സംസ്ഥാനത്ത് റോഡുസൗകര്യമില്ലാത്തയിടങ്ങളിലാണ് റോപ് വേ നിർമിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും നിർമാണം. 40 ശതമാനം തുക  സർക്കാരും 60 ശതമാനം കരാറെടുത്ത കമ്ബനിയും മുടക്കും. മൂന്നാർ മുതല്‍ വട്ടവട വരെ റോപ് വേ നിർമിക്കാൻ പഠനം നടത്തിയ കമ്ബനി റിപ്പോർട്ട് നല്‍കി. ഇവിടെയാകും ആദ്യപദ്ധതി വരുക. വയനാട്, ശബരിമല, പൊൻമുടി എന്നിവിടങ്ങളിലും പഠനം തുടങ്ങി. പൂർണമായും ഇന്ത്യയില്‍ നിർമിച്ച കാബിനുകളാകും റോപ് വേക്ക് ഉപയോഗിക്കുക.

    Read More »
  • NEWS

    ഇളവുകളുമായി ഖത്തര്‍ എയര്‍വേഴ്സ്; ഇന്നു മുതല്‍ മാര്‍ച്ച്‌ 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം 

    ദോഹ: വേനൽക്കാല യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ച്‌ ഖത്തര്‍ എയര്‍ എയര്‍വേഴ്സ്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ അവധിയെന്ന ഓഫറുമായാണ് ഖത്തര്‍ എയര്‍വേഴ്സ് വേനല്‍ക്കാല ഇളവുകള്‍ പ്രഖ്യാപിച്ചത്. ഇന്നു മുതല്‍ മാര്‍ച്ച്‌ 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ ഇളവുകള്‍ ലഭിക്കും.ഇതിന് പുറമെ മാര്‍ച്ച്‌ 8 വരെ പ്രത്യേക ‌ഓഫറുകളുമുണ്ട്. ജി.സി.സി രാജ്യങ്ങളിലേക്കുള്ള യാത്രാ പാക്കേജുകള്‍ക്ക് പ്രത്യേക പ്രൊമോ കോഡ് വഴി 500 ഖത്തര്‍ റിയാലും ജി.സി.സി ഇതര രാജ്യങ്ങളിലേക്ക് 1000 ഖത്തര്‍ റിയാലും ഇളവ് ലഭിക്കും. ജി.സി.സി ഇതര രാജ്യങ്ങളിലേക്കുള്ള ബിസിനസ് ക്ലാസ് യാത്രക്ക് 1500 ഖത്തര്‍ റിയാല്‍ ഇളവ് ലഭിക്കുന്ന പ്രൊമോകോഡും ഖത്തര്‍ എയര്‍വേഴ്സ് അവതരിപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ 31 വരെ യാത്ര ചെയ്യാനുള്ള ടിക്കറ്റുകള്‍ ഇങ്ങനെ ബുക്ക് ചെയ്യാം.

    Read More »
  • Kerala

    ഷൈമോള്‍ സേവ്യറുടെ മരണം; പ്രതികള്‍ ഭര്‍ത്താവും മാതാപിതാക്കളും

    കോട്ടയം: അതിരമ്ബുഴ കാട്ടൂപ്പാറ ഷൈമോള്‍ സേവ്യർ (24) മരിച്ച സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഷൈമോളുടെ ഭർത്താവ് അതിരമ്ബുഴ ശ്രീകണ്ഠമംഗലം പനയത്തികവല പാക്കത്തു കുന്നേല്‍ അനില്‍ വർക്കി (26) ഒന്നാം പ്രതിയും യാളുടെ പിതാവ് പി.സി.വർക്കി രണ്ടാം പ്രതിയും വർക്കിയുടെ ഭാര്യ ദീനാമ്മ വർക്കി മൂന്നാം പ്രതിയുമാണ്. ഗാർഹിക പീഡനം, സ്ത്രീധന പീഡനം, ലൈംഗികാതിക്രമം, മാനസിക പീഡനം, ദേഹോപദ്രവം തുടങ്ങിയവയാണ് പ്രധാന വകുപ്പുകള്‍. കഴിഞ്ഞ നവംബർ ഏഴിനു രാവിലെയാണ് ഷൈമോളെ ഭർതൃഗൃഹത്തിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് മകളെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ടെന്നും ഉടൻ വരണമെന്നും ഭർത്താവിന്റെ വീട്ടുകാർ ഷൈമോളുടെ അമ്മയെ അറിയിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. മകളെ അപായപ്പെടുത്തിയതാണോയെന്ന സംശയത്തെത്തുടർന്നാണ് ഷൈമോളുടെ മാതാവ് ഷീല ഷാജി ഏറ്റുമാനൂർ പൊലീസില്‍ പരാതി നല്‍കിയത്. മരിക്കുന്നതിനു ഒരു മണിക്കൂർ മുൻപ് മകള്‍ ഫോണ്‍ ചെയ്തിരുന്നുവെന്നും തന്നെ ഭർത്താവ് ഉപദ്രവിക്കുന്നതായി പറഞ്ഞെന്നും അമ്മ ഷീല പൊലീസിനു മൊഴി നല്‍കിയിരുന്നു. കൂടാതെ…

    Read More »
  • Kerala

    പ്രതിപക്ഷത്ത് ഇരിക്കാൻ എംപി വേണോ ഭരണപക്ഷത്തെ എംപി വേണോ എന്നാണ് ജനം നോക്കേണ്ടത്: വി മുരളീധരൻ

    തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്ത് ഇരിക്കാൻ എംപി വേണോ ഭരണപക്ഷത്തെ എംപി വേണോ എന്നതാണ് ജനങ്ങള്‍ നോക്കേണ്ടതെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. താൻ സ്ഥാനാര്‍ത്ഥിയാകുന്ന ആറ്റിങ്ങല്‍ കേരളത്തില്‍ ബിജെപിക്ക് ഏറ്റവും ജയസാധ്യതയുള്ള മണ്ഡലമാണ്. ജയിച്ചാല്‍ താൻ കേന്ദ്രമന്ത്രി ആകുമോ എന്ന് പ്രധാനമന്ത്രി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ മേന്മയല്ല, കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു എന്നതാണ് ആറ്റിങ്ങലിലെ തന്റെ വിജയ സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ബിജെപി രണ്ടക്കം കടക്കുമെന്ന് പ്രധാനമന്ത്രി ഒന്നും കാണാതെ പറഞ്ഞതല്ല. എത്ര സീറ്റ് കിട്ടും എന്നു ഞാൻ പ്രവചിക്കുന്നില്ല. പിസി ജോർജിന്റെ പരാതി പരിഹരിക്കാൻ നടപടി ഉണ്ടാകും. പിസി ജോര്‍ജ്ജ് പറഞ്ഞത് താൻ കേട്ടിട്ടില്ല. ആർക്കെങ്കിലും സ്ഥാനാർഥി നിർണയത്തില്‍ പരാതി ഉണ്ടെങ്കില്‍ അത് പരിഹരിച്ച്‌ പാര്‍ട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • Social Media

    ബാറ്റര്‍മാരെ വട്ടം കറക്കുന്ന ചാഹലിനെ ചുമലിലെടുത്ത് വട്ടം കറക്കി സംഗീത ഫോഗട്ട്

    ജയ്പുര്‍: ക്രിക്കറ്റില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും സൂപ്പര്‍ താരമാണ് ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍. സഹതാരങ്ങളുമൊത്തുള്ള രസകരമായ വീഡിയോകളിലൂടെയും സമൂഹമാധ്യമങ്ങളിലെ ഡാന്‍സ് വീഡിയോകളിലൂടെയും ചാഹല്‍ ആരാധരെ കൈയിലെടുക്കാറുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ചാഹലിനെ കൈയിലെടുത്തത് മറ്റൊരു താരമായിരുന്നു. ഗുസ്തി താരം സംഗീത ഫോഗട്ട്. ഡാന്‍സ് റിയാലിറ്റി ഷോ ‘ഝലക് ദിഖ്ലാ ജാ’യില്‍ പങ്കെടുക്കാനെത്തിയ ചാഹലിനെ ഗുസ്തി താരമായ സംഗീത ഫോഗട്ട് എടുത്ത് ചുമലില്‍ എടുത്ത് വട്ടം കറക്കി. പരിപാടിയില്‍ ചാഹലിന്റെ ഭാര്യ ധനശ്രീ വര്‍മ ഫൈനലിലെത്തിയ അഞ്ച് മത്സരാര്‍ത്ഥികളില്‍ ഒരാളാണ്. അങ്ങനെയാണ് ചാഹലും ഷോ കാണാനെത്തിയത്. സംഗീത ഫോഗട്ടും മത്സരത്തില്‍ പങ്കെടുത്തിരുന്നെങ്കിലും നേരത്തെ പുറത്തായിരുന്നു. ഗ്രൗണ്ടില്‍ ലെഗ് സ്പിന്‍ കൊണ്ടും ഗൂഗ്ലികള്‍ കൊണ്ടും ബാറ്റര്‍മാരെ വട്ടം കറക്കുന്ന ചാഹല്‍ സ്വയം വട്ടം കറങ്ങുന്നതിന്റെ സുഖം എന്താണെന്ന് ശരിക്കും അറിഞ്ഞു. സംഗീത ചാഹലിനെ അനാസായം ചുമലിലേറ്റി വട്ടം കറക്കിയതോടെ കിളി പാറിയ താരം തന്നെ താഴെ ഇറക്കാന്‍ ആവശ്യപ്പെട്ടു. ഇതിന്റെ വീഡിയോ സൂമഹമാധ്യമങ്ങളില്‍ വൈറലാവുകയും…

    Read More »
  • LIFE

    ഭാവഗായകന് ഇന്ന് എണ്‍പതാം പിറന്നാള്‍

    മധുര ഗാനങ്ങളുടെ നറുനിലാവ് പൊഴിച്ച പ്രിയഗായകന്‍ പി.ജയചന്ദ്രന് ഇന്ന് എണ്‍പതാം പിറന്നാള്‍. സംഗീത ലോകത്ത് എന്നും നിറഞ്ഞ് നില്‍ക്കുന്നതാണ് ഭാവഗായകന്റെ ശബ്ദം. കാതോരത്ത് കൂടുകൂട്ടിയ പ്രിയപ്പെട്ട പാട്ടുപെട്ടിയാണ് മലയാളത്തിന് പി.ജയചന്ദ്രന്‍. മലയാള ഗാനാശാഖയില്‍ പ്രണയത്തിന്റെ കൂട് കൂട്ടിയ പ്രിയപ്പെട്ടൊരാള്‍. ആ ശബ്ദം അങ്ങനെ കേട്ട് ഹൃദയം നിറക്കുന്നത് എത്രയെത്ര നേരങ്ങളിലാണ്. പഴയ ആകാശവാണിയില്‍ നിന്ന് പുതിയകാലത്തിന്റെ സ്‌പോട്ടിഫൈയില്‍ എത്തുമ്പോഴും ആ സംഗീതത്താല്‍ ഹൃദയം ഒരിറ്റ് തുളുമ്പുന്നുണ്ട്. കാലത്തിന് സ്പര്‍ശിക്കാനാവാത്ത നിത്യഹരിതശബ്ദം. വികാര വിചാരങ്ങളെ ഭാവതീവ്രമായി പാട്ടിലേക്ക് കൊണ്ടുവന്ന മധുര ശബ്ദം.ആ പാട്ടുകള്‍ തുലാമഴപോലെ പെയ്തിറങ്ങി, ആത്മാവിലങ്ങനെ വേരു നാട്ടി. പാടുന്ന പാട്ടുകളൊക്കെയും കേള്‍വിക്കാരുടെ ചുണ്ടുകളില്‍ വീണ്ടും മൂളിക്കുന്ന മാന്ത്രികന്‍. ‘ഓലഞ്ഞാലിക്കുിരുവി’, ‘പൊടി മീശ മുളയ്ക്കണ കാലം’, ‘ശിശിരകാല മേഘമിഥുന’, ‘പൂവേ പൂവേ പാലപ്പൂവേ’, ‘പൊന്നുഷസ്സെന്നും’, ‘തേരിറങ്ങും മുകിലേ’, ‘സ്വയം വര ചന്ദ്രികേ’,’ആലിലത്താലിയുമായ്’, ‘നീയൊരു പുഴയായ്’,’ഇതളൂര്‍ന്നു വീണ’…അങ്ങനെ അങ്ങനെ മലയാളികള്‍ നെഞ്ചിലേറ്റിയ ഒരുപാട് ഗാനങ്ങള്‍ ആ ശബ്ദത്തില്‍ പിറന്നു. 1944 മാര്‍ച്ച് മൂന്നിനായിരുന്നു…

    Read More »
  • Kerala

    സംസ്ഥാനത്ത് ഈ മാസം 9 ദിവസം ബാങ്കുകള്‍ക്ക് അവധി

    തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 9 ദിവസം ബാങ്കുകള്‍ക്ക് അവധി. ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ശിവരാത്രിയും ദുഃഖ വെള്ളിയാഴ്ചയും അടക്കമാണ് 9 ദിവസത്തെ അവധി. കേരളത്തിലെ ബാങ്കുകളിലെ അവധി ദിവസങ്ങള്‍ മാർച്ച്‌ 3: ഞായറാഴ്ച മാർച്ച്‌ 8: മഹാശിവരാത്രി മാർച്ച്‌ 9: രണ്ടാം ശനിയാഴ്ച മാർച്ച്‌ 10: ഞായറാഴ്ച മാർച്ച്‌ 17: ഞായറാഴ്ച മാർച്ച്‌ 23: നാലാം ശനിയാഴ്ച മാർച്ച്‌ 24: ഞായറാഴ്ച മാർച്ച്‌ 29: ദുഃഖവെള്ളി മാർച്ച്‌ 31: ഞായറാഴ്ച

    Read More »
  • India

    കന്നിയങ്കത്തിനൊരുങ്ങി സുഷമ സ്വരാജിന്റെ മകള്‍ ബൻസുരി

    ദില്ലി: ബിജെപി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന സുഷമ സ്വരാജിൻ്റെ മകള്‍ ബൻസുരി സ്വരാജ് വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിലാണ് ബൻസുരി സ്വരാജിന്റെ പേര് ഇടം പിടിക്കുന്നത്. ന്യൂഡല്‍ഹി ലോക്‌സഭാ സീറ്റിലാണ് ബാൻസുരി മത്സരിക്കുന്നത്. ഇന്നലെയാണ് ലോക്‌സഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക ബിജെപി പ്രഖ്യാപിച്ചത്. അമ്മയുടെ പാരമ്ബര്യം കാത്തുസൂക്ഷിക്കുമെന്നും അമ്മ സ്വർഗത്തിലിരുന്ന് അനുഗ്രഹാശിസ്സുകള്‍ നല്‍കുമെന്നും സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ബൻസുരി സ്വരാജ് മാധ്യമങ്ങളോട് പ്രതികരിച്ചു.

    Read More »
  • NEWS

    അബിജാനില്‍ ഇന്ത്യന്‍ ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തി

    അബിജാൻ:പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ഐവറികോസ്റ്റിന്റെ തലസ്ഥാനമായ അബിജാനില്‍ ഇന്ത്യന്‍ ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യക്കാരായ സഞ്ജയ് ഗോയലിനെയും ഭാര്യ സാന്റോഷ് ഗോയലിനേയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. കഴിഞ്ഞ മാസം 26ന് ഇവരെ കാണാനില്ലെന്ന് മകന്‍ പരാതി നല്‍കിയിരുന്നു. ദില്ലിയില്‍ നിന്നും പുറപ്പെട്ട ദമ്ബതികളെ കാണാനില്ലെന്ന് കാണിച്ച്‌ മകന്‍ കരണ്‍ ഗോയലാണ് പരാതി നല്‍കിയത്. യാത്രയിലായിരുന്ന മാതാപിതാക്കളെ പിന്നീട് ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്ന് കരണ്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച്‌ പൊലീസ് അന്വേഷിച്ച്‌ വരുന്നതിനിടയിലാണ് മരണവാര്‍ത്ത പുറത്ത് വരുന്നത്. ഇവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച്‌ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് എംബസി സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചു. ഇന്ത്യന്‍ പൗരന്മാരുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം ഉറപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും എംബസി അറിയിച്ചു.

    Read More »
  • Kerala

    സ്കൂട്ടറില്‍ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച്‌ അപകടം; ഐടി ഉദ്യോഗസ്ഥയായ യുവതി മരിച്ചു

    ആലപ്പുഴ: സ്‌കൂട്ടറില്‍ കെഎസ്‌ആർടിസി ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ ഐടി ഉദ്യോഗസ്ഥയായ യുവതി മരിച്ചു. കൊച്ചി ഇൻഫോപാർക്കിലെ സോഫ്റ്റ്‌വെയർ എൻജിനീയർ കിടങ്ങറ മുണ്ടുചിറ വീട്ടില്‍ പാർവതി ജഗദീഷാണ് (27) മരിച്ചത്. കരുനാഗപ്പള്ളി സ്വദേശിയുമായി മെയ് 20 ന് വിവാഹ നിശ്ചയച്ചടങ്ങ് നടത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നു. രാവിലെ ആറോടെ ദേശീയപാതയില്‍ പാതിരപ്പള്ളി വടക്കാണ് അപകടം.റോഡ് പണി നടക്കുന്ന ഭാഗത്ത് എതിരെ വന്ന ബസ് പാർവതിയുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊച്ചിയില്‍ നിന്ന് അവധിക്ക് വീട്ടിലേക്ക് വരുമ്ബോഴായിരുന്നു അപകടം.വെളിയനാട് സർവീസ് സഹകരണ ബാങ്ക് മുൻപ്രസിഡന്റ് ജഗദീഷ് ചന്ദ്രന്റെയും ലതാ മോളുടെയും മകളാണ്. സഹോദരൻ: ജെ.കണ്ണൻ (ദുബായ്).

    Read More »
Back to top button
error: