
ദില്ലി: ബിജെപി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന സുഷമ സ്വരാജിൻ്റെ മകള്‍ ബൻസുരി സ്വരാജ് വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു.
ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിലാണ് ബൻസുരി സ്വരാജിന്റെ പേര് ഇടം പിടിക്കുന്നത്. ന്യൂഡല്‍ഹി ലോക്സഭാ സീറ്റിലാണ് ബാൻസുരി മത്സരിക്കുന്നത്. ഇന്നലെയാണ് ലോക്സഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക ബിജെപി പ്രഖ്യാപിച്ചത്.
അമ്മയുടെ പാരമ്ബര്യം കാത്തുസൂക്ഷിക്കുമെന്നും അമ്മ സ്വർഗത്തിലിരുന്ന് അനുഗ്രഹാശിസ്സുകള്‍ നല്‍കുമെന്നും സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ബൻസുരി സ്വരാജ് മാധ്യമങ്ങളോട് പ്രതികരിച്ചു.






