Month: March 2024
-
Crime
കൊയിലാണ്ടിയില്‍ വിദ്യാര്‍ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി
കോഴിക്കോട്: കൊയിലാണ്ടിയിലും വിദ്യാര്‍ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. കൊയിലാണ്ടി ആര്‍ ശങ്കര്‍ എസ്എന്‍ഡിപി കോളേജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി അമലിനാണ് മര്‍ദനമേറ്റത്. റാഗിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് 25 ഓളം എസ്എഫ്‌ഐക്കാര്‍ ചേര്‍ന്ന് മര്‍ദിച്ചുവെന്ന് അമല്‍ പറയുന്നു. അമല്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ ശേഷമാണ് മര്‍ദനമാണെന്ന വിവരം പുറത്തറിഞ്ഞതെന്നും കുടുംബം പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മര്‍ദനമുണ്ടായത്. ആദ്യം കോളജിനുള്ളില്‍ വെച്ചും പിന്നീട് പുറത്ത് വെച്ചുമാണ് മര്‍ദിച്ചത്. മൂക്കിനും മുഖത്തിനും ഗുരതരമായി പരിക്കേറ്റ അമലിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ബൈക്കപകടത്തില്‍ പരിക്കേറ്റതാണെന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഡോക്ടര്‍മാരോട് പറഞ്ഞതെന്നും പരാതിയിലുണ്ട്. തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴാണ് മര്‍ദനമേറ്റതിനെക്കുറിച്ച് പറയുന്നത്. എന്നാല്‍ ഇന്നലെയാണ് മര്‍ദനത്തെക്കുറിച്ച് പരാതി ലഭിച്ചതെന്നും അടുത്ത ദിവസം ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും കോളജ് അധികൃതര്‍ അറിയിച്ചു.
Read More » -
Kerala
സംസ്ഥാനത്ത് ശമ്പള നിയന്ത്രണം? ജീവനക്കാര്‍ക്ക് പിന്‍വലിക്കാവുന്ന തുകയില്‍ നിയന്ത്രണം വന്നേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശമ്പള നിയന്ത്രണം ആലോചനയില്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയില്‍ നിയന്ത്രണം വന്നേക്കും. നാളെ ശമ്പളം നല്‍കാനാകുമെന്ന പ്രതീക്ഷയിലാണ് ധനവകുപ്പ്. വൈദ്യുതി മേഖലയിലെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ നിന്ന് 4600 കോടി രൂപ കിട്ടാനുണ്ട്. ഇത് ഉടന്‍ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം. ഇത് വൈകുകയാണെങ്കില്‍ അക്കൗണ്ടില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പിന്‍വലിക്കാവുന്ന തുകയില്‍ പരിധി വെയ്ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അരശതമാനം കൂടി അധിക വായ്പ എടുക്കാന്‍ സര്‍ക്കാരിന് അവസരം ഉണ്ടായിരുന്നു. വൈദ്യുതി മേഖലയില്‍ പരിഷ്‌കരണം നടപ്പാക്കിയതിന്റെ പേരിലുള്ളതാണ്് ഈ വായ്പ. ഇത് സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇത് എത്രയും പെട്ടെന്ന് തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഇത് വൈകുകയാണെങ്കില്‍ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയ്ക്ക് പരിധി ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നാളെ ശമ്പളം പിന്‍വലിക്കാന്‍ സാധിച്ചില്ലെങ്കില്‍ കടുത്ത സമരപരിപാടികളിലേക്ക് പോകുമെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ പറയുന്നത്.
Read More » -
Kerala
മലയോരത്തേക്ക് കേന്ദ്രത്തിന്റെ റോപ് വേ; വയനാടും ശബരിമലയും പരിഗണനയില്‍
തിരുവനന്തപുരം: റോഡ് സൗകര്യമില്ലാത്ത മലയോരങ്ങളിലേക്ക് റോപ് വേ നിര്‍മിക്കാനൊരുങ്ങി കേന്ദ്ര റോഡ് ഉപരിതല മന്ത്രാലയം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് കേന്ദ്രം റോപ് വേ നിര്‍മിക്കുന്നത്. പര്‍വതമാലാ പരിയോജന പദ്ധതിയിലാണ് പുതിയ റോപ് വേ വരിക. ഇതിനായുള്ള സാധ്യതാ പഠനങ്ങള്‍ കേരളത്തിലും ആരംഭിച്ച് കഴിഞ്ഞു. മണിക്കൂറില്‍ 15 മുതല്‍ 30 കിലോമീറ്റര്‍ വരെ വേഗമാണ് റോപ് വേകള്‍ക്ക് ലഭിക്കുക. രാജ്യമാകെ 260 റോപ് വേ പദ്ധതികളാണ് റോഡ് ഉപരിതല മന്ത്രാലയത്തിന് കീഴില്‍ ഒരുങ്ങുന്നത്. കേരളത്തില്‍ മൂന്നാര്‍ – വട്ടവട റോപ് വേയാകും ആദ്യം ഒരുങ്ങുക. ഇതിന്റെ ഭാഗമായി പഠനം നടത്തിയ കമ്പനി റിപ്പോര്‍ട്ട് കൈമാറിക്കഴിഞ്ഞു. മൂന്നാര്‍ – വട്ടവടയ്ക്ക് പുറമെ വയനാട്, ശബരിമല, പൊന്‍മുടി എന്നിവിടങ്ങളിലും പഠനം ആരംഭിച്ചിട്ടുണ്ട്. വയനാട്, ശബരിമല റോപ് വേകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. വനത്തിന്റെ വന്യത നഷ്ടപ്പെടാത്ത രീതിയിലാകും ശബരിമല റോപ് വേയുടെ രൂപരേഖ. പമ്പയില്‍ നിന്നും സന്നിധാനത്തേക്കാണ് ശബരിമലയില്‍ റോപ് ഒരുങ്ങുക. പമ്പ…
Read More » -
India
നവജാത ശിശുവിന്റെ മൃതദേഹം വീടിന്റെ ചുറ്റുമതിലിന്റെ ഗ്രില്ലില്‍ തുളച്ചുകയറിയ നിലയില്‍
നവജാത ശിശുവിന്റെ മൃതദേഹം വീടിന്റെ ചുറ്റുമതിലിന്റെ ഗ്രില്ലില്‍ തുളച്ച നിലയില്‍. ഹരിയാനയിലെ അജ്‌റോണ്ടയിലാണ് സംഭവം നടന്നത്. ഇന്ന് രാവിലെയാണ് നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് കുട്ടിയുടെ മൃതദേഹം ഗ്രില്ലില്‍ നിന്നും മാറ്റിയത്. തുടർന്ന് പോസ്റ്റുമോർട്ടത്തിനായി ഫരീദാബാദിലെ ബാദ്ഷാ ഖാൻ സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. മതിലിലെ ഇരുമ്ബ് ഗ്രില്ലില്‍ തുളച്ച് കയറിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയെ ഉപേക്ഷിക്കാനായി മനപ്പൂർവ്വം കൊലപ്പെടുത്തിയ ശേഷം ഗ്രില്ലില്‍ തുളച്ചതാണോയെന്നത് വ്യക്തമല്ല. കുട്ടിയുടെ മാതാപിതാക്കള്‍ ആരാണെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
Read More » -
India
33 സിറ്റിങ് സീറ്റുകളില്‍ പുതുമുഖങ്ങളെ ഇറക്കി ബിജെപി; പ്രഗ്യാ സിങ്, ജയന്ത് സിന്‍ഹ, ഹര്‍ഷ്വര്‍ധന്‍, ലേഖി പുറത്ത്
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രഖ്യാപിച്ച ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ 33 സീറ്റുകളില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി ബിജെപി. ഇന്നലെ 16 സംസ്ഥാനങ്ങളിലായി 195 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. ഇതില്‍ 33 സിറ്റിങ് സീറ്റുകളിലാണ് ബിജെപി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയം. അസമിലെ 11 ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതില്‍ ആറു പേര്‍ മാത്രമാണ് സിറ്റിങ് എംപിമാര്‍. ബാക്കിയുള്ള അഞ്ചു പേരും പുതുമുഖങ്ങളാണ്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സില്‍ച്ചറില്‍ നിന്ന് വിജയിച്ച രാജ്ദീപ് റോയിയെ മാറ്റി പകരം പരിമള്‍ ശുക്ലബൈധ്യയെയാണ് മത്സരിപ്പിക്കുന്നത്. ദിബ്രുഗഡ് മണ്ഡലത്തിലെ സിറ്റിങ് എംപിയായ രാമേശ്വര്‍ തെലിക്ക് പകരം കേന്ദ്രമന്ത്രി സര്‍ബാനന്ദ് സൊനോവാള്‍ മത്സരിക്കും. ഛത്തീസ്ഗഡിലെ 11 സീറ്റുകളില്‍ നാലു പേര്‍ പുതുമുഖങ്ങളാണ്. റായ്പുരില്‍ സിറ്റിങ് എംപി സുനില്‍ കുമാര്‍ സോണിക്കു പകരം മുതിര്‍ന്ന ബിജെപി നേതാവ് ബ്രിജ്‌മോഹന്‍ അഗര്‍വാളാണ് എത്തുന്നത്. ഡല്‍ഹിയിലെ അഞ്ചു സീറ്റുകളില്‍ നാലെണ്ണത്തിലും മത്സരിക്കാനിറങ്ങുന്നത് പുതുമുഖങ്ങളാണ്. രണ്ടുതവണ എംപിയും മുന്‍…
Read More » -
Local
തോമസ് ചാഴികാടന്‍ എം.പിയുടെ വികസന രേഖ പ്രകാശനം ചെയ്തു
കോട്ടയം: എം.പി എന്ന നിലയില്‍ എ പ്ലസ് കൊടുക്കാന്‍ പറ്റുന്ന പ്രവര്‍ത്തനമാണ് കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ തോമസ് ചാഴികാടന്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് നടപ്പിലാക്കിയതെന്ന് സഹകരണ – തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. പാര്‍ലമെന്ററി ജനാധിപത്യ വേദികളില്‍ എം.പിയുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കണം എന്നതിനും അദ്ദേഹം മാതൃകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കോട്ടയം പ്രസ്‌ക്ലബ്ബില്‍ തോമസ് ചാഴികാടന്‍ എം.പിയുടെ വികസന രേഖ പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി. ഏറ്റവും കൂടുതല്‍ എം.പി ഫണ്ട് വിനിയോഗിച്ചു എന്നത് തന്നെ തോമസ് ചാഴികാടന്റെ വികസന പ്രവര്‍ത്തനങ്ങളുടെ നേര്‍രേഖയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജോസ് കെ.മാണി എം പി പറഞ്ഞു. ദേശീയ പദ്ധതികളടക്കം നേടാന്‍ അദ്ദേഹം ചെയ്ത കഠിനാധ്വാനം മാതൃകാപരമാണെന്നും ജോസ് കെ മാണി പറഞ്ഞു. തെരഞ്ഞെടുത്ത ജനങ്ങള്‍ക്ക് മുന്നില്‍ എന്താണ് ഒരു എംപി എന്ന് തെളിയിക്കാന്‍ തോമസ് ചാഴികാടന് കഴിഞ്ഞുവെന്ന് മന്ത്രി റോഷി അഗസ്റ്റിനും പറഞ്ഞു. വിവിധ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളിലൂടെ 4,100 കോടി രൂപയുടെ വികസനമാണ്…
Read More » -
Kerala
വാടകവീട്ടില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം; തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്
ആലപ്പുഴ: വാടകവീട്ടില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തിൽ തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. റിട്ട.എസ്.ഐ. ചേർത്തല അരീപ്പറമ്ബു സ്വദേശി രമേശനും കുടുംബവും വാടകയ്ക്കു താമസിക്കുന്ന തുറവൂർ മാടം ഭാഗത്ത് വീട്ടില്‍ നിന്നാണ് നൂറിലധികം വെടിയുണ്ടകള്‍ കണ്ടെത്തിയത്. പട്ടണക്കാട് സ്വദേശി മനോജിന്റെ ഉടമസ്ഥതയിലുള്ള വീടാണിത്. വീടിനു പിൻഭാഗത്തെ ചപ്പുചവറുകള്‍ക്കിടയില്‍ നിന്നാണ് പറമ്ബില്‍ കളിക്കുകയായിരുന്ന കുട്ടികളാണ് വെടിയുണ്ടകള്‍ കണ്ടെടുത്തത്. കുത്തിയതോട് എസ്.ഐ. എല്‍ദോസ് കുര്യാക്കോസിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച മനോജിന്റെ അമ്മയെ വിളിച്ചു വരുത്തി വീട് തുറന്നു പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുറവൂർ-അരൂർ ഉയരപ്പാത നിർമാണത്തിനെത്തിയ തൊഴിലാളികളെയുപയോഗിച്ച് ചപ്പുചവറുകള്‍ നീക്കി തിരച്ചില്‍ നടത്തി. വീട്ടിലും പരിസരത്തും സമീപത്തെ പുരയിടങ്ങളിലുമെല്ലാം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ചെറിയ തോക്കുകള്‍ക്കുപയോഗിക്കുന്ന ഉണ്ടകളല്ല കണ്ടെത്തിയതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്.
Read More » -
Kerala
ആലപ്പുഴയില്‍ മുതിര്‍ന്ന വനിതാ നേതാവ് ശോഭാ സുരേന്ദ്രനെ സ്‌ഥാനാര്‍ഥിയാക്കി ബി.ജെ.പി
ആലപ്പുഴ : എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വീണ്ടും മത്സരരംഗത്തേക്കെന്ന സൂചനകള്‍ ശക്‌തമായിരിക്കെ ആലപ്പുഴയില്‍ മുതിര്‍ന്ന വനിതാ നേതാവ് ശോഭാ സുരേന്ദ്രനെ സ്‌ഥാനാര്‍ഥിയാക്കി ബി.ജെ.പി. ആലപ്പുഴയിലെ സ്‌ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പ്രാഥമികചര്‍ച്ചകളില്‍ ഇല്ലാതിരുന്നയാളാണ് ബി.ജെ.പി. സംസ്‌ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശോഭാ സുരേന്ദ്രന്‍. കഴിഞ്ഞതവണ എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയായ ഡോ. കെ.എസ്. രാധാകൃഷ്‌ണന്‍ ഇവിടെ 187729 വോട്ടുകള്‍ നേടിയിരുന്നു. ഇത്തവണയും ഡോ. രാധാകൃഷ്‌ണന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നു. ഇതോടൊപ്പമുണ്ടായിരുന്നത് കൊല്ലപ്പെട്ട രണ്‍ജീത്ത് ശ്രീനിവാസന്റെ ഭാര്യ അഡ്വ. ലിഷ രണ്‍ജിത്ത്, ബി.ജെ.പി. സംസ്‌ഥാന വക്‌താവ് സന്ദീപ് വാചസ്‌പതി തുടങ്ങിയവരുടെ പേരുകളാണ്. ഇതില്‍ രാധാകൃഷ്‌ണനും ലിഷയും മത്സരിക്കാന്‍ വൈമനസ്യം അറിയിച്ചിരുന്നതായാണു വിവരം. ഇതിനിടെയാണ് ഇന്നലെ ദേശീയനേതൃത്വം പ്രഖ്യാപിച്ച ആദ്യഘട്ടസ്‌ഥാനാര്‍ഥിപ്പട്ടികയില്‍ ശോഭാ സുരേന്ദ്രനും ഉള്‍പ്പെട്ടത്. ശോഭ മത്സരിക്കാന്‍ താല്‍പര്യപ്പെട്ടിരുന്ന മണ്ഡലങ്ങളില്‍ ആലപ്പുഴ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഇത്തരമൊരു നീക്കം ബി.ജെ.പി. ജില്ലാ നേതൃത്വവും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് അറിയുന്നത്. പാര്‍ട്ടി സംസ്‌ഥാന നേതൃത്വവുമായി അകന്നുനില്‍ക്കുന്ന ശോഭാ സുരേന്ദ്രന് അവരാഗ്രഹിച്ച സീറ്റല്ല ലഭിച്ചതെങ്കിലും…
Read More » -
Kerala
തനിക്ക് സീറ്റ് നല്‍കാതിരിക്കാൻ ഇടപെട്ടത് പിണറായി; ദൈവം ചോദിക്കുമെന്ന് പി.സി.ജോര്‍ജ്
പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് നല്‍കാതിരിക്കാൻ ഇടപെട്ടത് പിണറായി വിജയനും വെള്ളാപ്പള്ളി നടേശനുമാണെന്ന് പി.സി.ജോർജ്. ഇവരോട് ദൈവം ചോദിക്കും. സീറ്റ് കിട്ടാത്തതില്‍ വിഷമമില്ല. താൻ സീറ്റിനായി ബി.ജെ.പിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജനുവരിയിലാണ് താൻ ബി.ജെ.പിയില്‍ ചേർന്നത്. ഇപ്പോള്‍ തന്നെ സീറ്റ് ചോദിക്കുന്നത് ശരിയല്ല. എന്നാല്‍, ബി.ജെ.പി നടത്തിയ സർവേയില്‍ 95 ശതമാനം പേരും താൻ സ്ഥാനാർഥിയാകണമെന്നാണ് പറഞ്ഞത്. അനില്‍ ആന്റണിയെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് അറിയില്ല. ആന്റണിയുടെ മകൻ എന്ന് പറഞ്ഞാല്‍ മാത്രമേ അറിയു. അനില്‍ ആന്റണിയെ ജയിപ്പിക്കാൻ നോക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read More » -
Careers
എസ്ബിഐയില്‍ നിരവധി ഒഴിവുകള്‍; അവസാന തീയതി മാര്‍ച്ച് നാല്
ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. 130 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തസ്തികകളും ഒഴിവുകളും അസിസ്റ്റന്റ് മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്)-23, ഡെപ്യൂട്ടി മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്)-51, മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്)-3, അസിസ്റ്റന്റ് ജനറല്‍ മാനേജർ ( ആപ്ലിക്കേഷൻ സെക്യൂരിറ്റി)-3. ശമ്ബളം: അസിസ്റ്റന്റ് മാനേജർ 36000-63840 രൂപ, ഡെപ്യൂട്ടി മാനേജർ 48170-69810 രൂപ , മാനേജർ 63840-78230രൂപ, അസിസ്റ്റന്റ് ജനറല്‍ മാനേജർ (ആപ്ലിക്കേഷൻ സെക്യൂരിറ്റി) 89890-100350 രൂപ വരെ. പ്രായം: അസിസ്റ്റന്റ് മാനേജർ- 30വയസ്സ്, ഡെപ്യൂട്ടി മാനേജർ-35 വയസ്സ്, മാനേജർ-38 വയസ്സ്, അസിസ്റ്റന്റ് ജനറല്‍ മാനേജർ (ആപ്ലിക്കേഷൻ സെക്യൂരിറ്റി)-42 വയസ്സ്. ഷോർട്ട്ലിസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. 750 രൂപയാണ് അപേക്ഷാ ഫീസ്. ഓണ്‍ലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങള്‍ക്കായി www.sbi.co.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക. താത്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ മാർച്ച് നാലിന് മുമ്ബ് അപേക്ഷ സമർപ്പിച്ചിരിക്കണം.
Read More »