KeralaNEWS

ഷൈമോള്‍ സേവ്യറുടെ മരണം; പ്രതികള്‍ ഭര്‍ത്താവും മാതാപിതാക്കളും

കോട്ടയം: അതിരമ്ബുഴ കാട്ടൂപ്പാറ ഷൈമോള്‍ സേവ്യർ (24) മരിച്ച സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
ഷൈമോളുടെ ഭർത്താവ് അതിരമ്ബുഴ ശ്രീകണ്ഠമംഗലം പനയത്തികവല പാക്കത്തു കുന്നേല്‍ അനില്‍ വർക്കി (26) ഒന്നാം പ്രതിയും യാളുടെ പിതാവ് പി.സി.വർക്കി രണ്ടാം പ്രതിയും വർക്കിയുടെ ഭാര്യ ദീനാമ്മ വർക്കി മൂന്നാം പ്രതിയുമാണ്.

ഗാർഹിക പീഡനം, സ്ത്രീധന പീഡനം, ലൈംഗികാതിക്രമം, മാനസിക പീഡനം, ദേഹോപദ്രവം തുടങ്ങിയവയാണ് പ്രധാന വകുപ്പുകള്‍.

Signature-ad

കഴിഞ്ഞ നവംബർ ഏഴിനു രാവിലെയാണ് ഷൈമോളെ ഭർതൃഗൃഹത്തിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് മകളെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ടെന്നും ഉടൻ വരണമെന്നും ഭർത്താവിന്റെ വീട്ടുകാർ ഷൈമോളുടെ അമ്മയെ അറിയിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്.

മകളെ അപായപ്പെടുത്തിയതാണോയെന്ന സംശയത്തെത്തുടർന്നാണ് ഷൈമോളുടെ മാതാവ് ഷീല ഷാജി ഏറ്റുമാനൂർ പൊലീസില്‍ പരാതി നല്‍കിയത്. മരിക്കുന്നതിനു ഒരു മണിക്കൂർ മുൻപ് മകള്‍ ഫോണ്‍ ചെയ്തിരുന്നുവെന്നും തന്നെ ഭർത്താവ് ഉപദ്രവിക്കുന്നതായി പറഞ്ഞെന്നും അമ്മ ഷീല പൊലീസിനു മൊഴി നല്‍കിയിരുന്നു. കൂടാതെ ഷൈമോളുടെ ശരീരത്തില്‍ മർദനമേറ്റതിന്റെ പാടുകളും ഉണ്ടായിരുന്നു. പ്രണയത്തിലായിരുന്ന അനില്‍ വർക്കിയും ഷൈമോളും നാലു വർഷം മുൻപാണ് വിവാഹിതരായത്. രണ്ടു വയസ്സുള്ള കുട്ടിയുണ്ട്.

Back to top button
error: